2020 - ലെ എന്റെ ആദ്യ പോസ്റ്റ്
പ്രീ -ഡിഗ്രിയ്ക്ക് ആറ്റിങ്ങൽ കോളേജിൽ പഠിക്കുന്ന സമയത്ത് ശനി , ഞായർ ദിവസങ്ങളിൽ പഠിക്കാൻ പോയിരുന്ന ട്യൂഷൻ സെന്റർ കോളേജ് ഓഫ് ഇംഗ്ലീഷ് ആയിരുന്നു. ശനി , ഞായർ ദിവസങ്ങളിൽ ഉച്ച ഭക്ഷണം കഴിഞ്ഞ് കുറച്ച് സമയം മാത്രമാണ് കിട്ടുന്നത് . അന്ന് ഞാനൊരു തൊട്ടാലൊട്ടിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് കരച്ചിൽ വരും. അന്ന് ഒരു പക്ഷേ കൂടുതൽ സ്നേഹപൂർവ്വമായ തല്ലുണ്ടാക്കിയിട്ടുള്ളത് സാജൻ , മധു , ശ്യാം മുത്താനഇവരോടാണ്.
പഠിക്കാൻ ഭയങ്കര മിടുക്കിയായിരുന്നത് കൊണ്ട് 1996 - ൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി എട്ട് നിലയിൽ പൊട്ടിയ ഞാൻ പ്രൈവറ്റായി എഴുതിയാണ് പ്രീ - ഡിഗ്രി 1998 - ൽ ഇവരോടൊപ്പം എത്തുന്നത് . അത് കൊണ്ട് അന്നും , ഇന്നും കുട്ടികൾ ചേച്ചി എന്ന് തന്നെയാണ് വിളിക്കുന്നത്.
ഇക്കണോമിക്സ് പഠിപ്പിച്ച സുനി ടീച്ചർ , ഇംഗ്ലീഷ് പഠിപ്പിച്ച സജി സാർ , ശശി സാർ ബാക്കി അധ്യാപകരുടെ പേരുകൾ മറന്ന് പോയി. അങ്ങനെ രണ്ട് വർഷം കോളേജ് ഓഫ് ഇംഗ്ലീഷിൽ പഠിച്ച കാലം. ഇടയ്ക്കിടെ ഫീസ് കൊടുക്കാൻ താമസിക്കുമ്പോൾ ഓഫീസ് റൂമിൽ പോകുന്നതുമൊക്കെ ഇന്നലത്തെ പോലെ ഓർമ്മ വരുന്നു. സജനും , മധുവുമൊക്കെ എന്തെങ്കിലും തമാശകൾ ഇടയ്ക്കിടെ പറഞ്ഞ് കൊണ്ടേയിരിക്കും. മലയാളം പിരീഡിൽ ബാക്കി ഫസ്റ്റ് , സെക്കന്റ് , ഫോർത്ത് , ഫിഫ്ത്ത് ഗ്രൂപ്പിലെ കുട്ടികളൊക്കെ ഞങ്ങളുടെ ക്ലാസിലേയ്ക്കാണ് വരിക. ബാക്ക് ബഞ്ചിൽ ഫസ്റ്റാണ് ഞാനിരിക്കുന്നത്. പിന്നീട് ബാക്ക് ബഞ്ചിൽ തന്നെ അങ്ങേ അറ്റത്തേയ്ക്ക് , അല്ലെങ്കിൽ നടുക്ക് ആയി എന്റെ ഇരുത്തം . അധ്യാപകരെ പേടിപ്പിച്ചാണ്. അതൊക്കെയൊരു കാലം.
കുറെ കാലമായി ഒന്ന് കൂടി കോളേജ് ഓഫ് ഇംഗ്ലീഷിൽ പോകണമെന്ന് കരുതി. അങ്ങനെ വർഷങ്ങൾക്ക് ശേഷം 2020 ജനുവരി 14-ന് കോളേജ് ഓഫ് ഇംഗ്ലീഷിൽ പോയി . പണ്ട് നടന്ന വഴികളിലൂടെ ഒന്ന് കൂടി നടക്കാൻ കഴിഞ്ഞിരുന്നെങ്കില്ലെന്നാഗ്രഹിച്ചു. മനസ്സ് കൊണ്ട് ഒന്ന് കൂടി അവിടെ മുഴുവൻ നടന്നു. . ഓർമ്മകൾക്ക് എന്ത് മധുരമാണ്.
ജീവിതമാകുന്ന ചെടിയിൽനിന്ന്, ഓർമ്മയുടെ പുക്കൾ ശേഖരിക്കുമ്പോൾ മുള്ളുകളും കൊള്ളാം.
ReplyDeleteനന്മകൾ....ആശംസകൾ
അതെ അങ്കിൾ. ഒരു പാട് നന്ദി
Deleteഓർമ്മകൾക്കെത്ര സുഗന്ധം, ആത്മാവിൻ നഷ്ടസുഗന്ധം.....:-)
ReplyDeleteശരിയ്ക്കും നഷ്ടം തന്നെയാണ് മഹേഷ്. നന്ദി
Deleteനല്ല ഓർമ്മകൾ ഉണ്ടായിരിക്കട്ടെ 😊❤️
ReplyDeleteനന്ദി
Deleteകാലത്തെ തിരിച്ചു പിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാനെപ്പോഴും ആഗ്രഹിക്കുന്ന ഒന്നാണ്
ReplyDeleteഅതിന് പറ്റില്ലല്ലോ.
Deleteഓർമ്മകൾ മധുരിക്കും പഠനകാലം ...
ReplyDeleteഅതെ ചേട്ടാ
ReplyDelete