Wednesday, March 27, 2013

ജീവിത മാറ്റം

വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതിനു  ഒരു വഴിയില്ലാതെ ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവസാനം തിരുവനന്തപുരത്തു  ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ വച്ചു  വികലാംഗ ക്ഷേമ സമിതിയിലെ ചേട്ടനൊക്കെ ഇടപ്പെട്ടു പകരം വസ്തു കൊടുത്തു ഒരു വീല്‍ ചെയര്‍ പോകുന്നതിനുള്ള വഴി  കിട്ടി. പിന്നെ എല്ലാം പെട്ടെന്നു ആയിരുന്നു .
വഴി വന്നതിനു ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങണം എന്ന ആഗ്രഹം കൂടി കൂടി വന്നു . അവസാനം എന്നിയ്ക്കു ഫേസ് ബുക്കിലെ കൂട്ടുകാര് എല്ലാവരും കൂടി ചേര്‍ന്നു ഒരു ഇലക്ട്രോണിക്  വീല്‍ ചെയര്‍ വാങ്ങി തന്നു . ശരിയ്ക്കും അതു കൊണ്ട് എനിയ്ക്ക് ഒരു പാട് പ്രയോജനങ്ങളുണ്ടായി . .
 ഞാന്‍ ഒരു പാട് കാലമായി ആഗ്രഹിക്കുന്നതാണ്‍ തോന്നയ്ക്കല്‍ സായ് ഗ്രാമത്തില്‍ ഒന്നു പോകണമെന്നു . ഈ വീല്‍ ചെയര്‍ കിട്ടിയതിന്‍റെ ഫലമായി എനിയ്ക്കു  സായ് ഗ്രാമത്തില്‍ പോകാന്‍ പറ്റി .






ഫേസ് ബുക്കു കൂട്ടുകാര്‍ വാങ്ങി തന്ന മോട്ടോര്‍ ഘടിപ്പിച്ച   വീൽ  ചെയർ 



സായ് ഗ്രാമത്തിന്റെ കവാടം



























 അന്ന് അവിടെ വിൽ പാട്ട് ഉണ്ടായിരുന്നു. ഞാന് ആദ്യമായാണ്‍ വിൽ പാട്ട് കേള്‍ക്കുന്നതു







അന്ന്  അവിടെ സായ് ഗ്രാമോത്സവം നടക്കുകയായിരുന്നു



























അവിടെ വച്ചു ഒത്തിരി കാലങ്ങള്ക്കു ശേഷം ഞങ്ങളെ പഠിപ്പിച്ച  പാട്ട് സാറിനെ കണ്ടു. പിന്നെ പൂർണ്ണ  ചന്ദ്രനേയും, കായം കുളം ബാബു ചേട്ടനേയും , കുടുംബത്തേയും കാണാൻ  പറ്റി  . പക്ഷേ  അവർ എന്നെ കണ്ടില്ല
എനിയ്ക്ക് ഒത്തിരി  സന്തോഷമായി . പുറത്തൊക്കെ  ഇത് പോലെ പോകാൻ കഴിയുന്നതിൽ .
 നന്ദി എന്റെ എല്ലാ കൂട്ടുകാര്ക്കും . 

Monday, March 11, 2013

കവിതാ രചനാ മത്സരം


ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനുണ്ട് . തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ വച്ചു കവിതാ രചനാ മത്സരം നടത്തുന്നു . കവിതയ്ക്ക് ഒരു പ്രത്യേക വിഷയമില്ല . പ്രായ പരിധിയില്ല .

ഒന്നാം സ്ഥാനത്ത് എത്തുന്ന കവിതയ്ക്ക് കിട്ടുന്നത് പതിനായിരം രൂപയാണ് .

നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം . കവിത വെള്ള പേപ്പറില്‍ എഴുതി താഴെ കാണുന്ന വിലാസത്തില്‍ അയച്ചു കൊടുക്കുക .

വിലാസം
സെക്രട്ടറി ,
കുമാരനാശാന്‍ നാഷണല്‍ ഇന്‌സ്റ്റിട്ട്യൂട്ട് ഓഫ് കള്‍ച്ചറല്,
തോന്നയ്ക്കല്‍ . പി. ഓ
തിരുവനന്തപുരം
പിന്‍ കോഡ് - 695317
ഫോണ്‍ നമ്പര്‍ - 0471 2618873

അവസാന തിയ്യതി ഏപ്രില്‌ 1