Tuesday, January 21, 2020

ഓർമ്മകൾ ഭാഗം 2

ഈ പ്രദേശത്തെ കോളേജിൽ പോകുന്നവരും, ആറ്റിങ്ങൽ മൂന്ന് മുക്ക് ഉള്ള വലിയകുന്ന് ആശുപത്രിയിൽ പോകുന്നവരും 8.30 ന് ഇവിടെ നിന്ന് പുറപ്പെടുന്ന ജനത ബസിലാണ് കയറുന്നത്. തിക്കി - തിരക്കി മൂന്ന്മുക്ക് എത്തുമ്പോൾ ആശുപത്രിയിൽ പോകുന്നവർ അവിടെയിറങ്ങും. അന്നേ കാലിന് ചെറിയ ഒരു മുടന്ത് ഉള്ളത് കൊണ്ട് ഒരു ദിവസം ഒരു കുട്ടി സീറ്റിൽ നിന്ന് എണീറ്റ് തന്നു. 
       പിന്നീടുള്ള ദിവസങ്ങളിൽ ഇരിക്കാൻ ഇരിപ്പിടം ഒന്നും കിട്ടില്ല. തിക്കിൽ പെടാതെ ഏതെങ്കിലും സീറ്റിന്റെ ഇടയിലുള്ള ഗ്യാപ്പിലേയ്ക്ക് കയറി നിൽക്കുമായിരുന്നു. ശനി , ഞായർ ഒഴിച്ചുള്ള ദിവസങ്ങളിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് ഇറങ്ങുന്നത്. ആയിടയ്ക്കാണ് സ്ത്രീകൾക്ക് സീറ്റ് പിറകിലാക്കുന്നത്. ഒരു ദിവസം ബസിൽ കയറിയ ഒരു ചേച്ചി ആൺകുട്ടികളുടെ ശല്യം സഹിക്കാൻ വയ്യാതെയായപ്പോൾ പിന്നിട്ടൊരു കുത്ത് വച്ച് കൊടുത്തു. അതോടെ അവർ പതിയെ മുന്നിലേയ്ക്ക് മാറി.  പിന്നീട് പിറക് വശത്തെ  വാതിലിലൂടെയാണ് ബസിൽ കയറ്റവും , ഇറക്കവും . 

  ട്യൂഷൻ സെന്ററിൽ ഞങ്ങളുടെ ക്ലാസ് റൂം കഴിഞ്ഞ്  ഏകദേശം നടുക്കായി ഒരു പുളിമരമുണ്ടായിരുന്നു. അവിടെ വീണു കിടക്കുന്ന പുളികൾ ഞങ്ങളെടുത്ത് കഴിച്ചിട്ടുണ്ട്. ആൺ കുട്ടികൾക്ക് ആഹാരം കഴിക്കാൻ പ്രത്യേക സ്ഥലമുണ്ടായിരുന്നു. അതിനാൽ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ടിരിക്കുന്ന സമയത്താണ് പുളി കഴിക്കുന്നത്. അന്ന് ഞാനിന്നത്തെ പോലെ ആരോടും അധികം സംസാരിക്കുന്ന കൂട്ടത്തിലല്ലായിരുന്നു. അതൊക്കെ ഒരു കാലം.


ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് 

6 comments:

  1. അപ്പോ അന്നൊരു മിണ്ടാത്ത കുട്ടിയാരുന്നു പ്രീത . ഇപ്പൊ വായാടിക്കുട്ടി ആണോ . സ്കൂൾ കാലങ്ങൾ ഒക്കെ ഓർക്കുമ്പോൾ എന്തു സന്തോഷമാ അല്ലെ .

    ReplyDelete
    Replies
    1. ഇന്ന് അന്നത്തെക്കാളും മിണ്ടുന്നുണ്ട് ചേച്ചി. അതെ ചേച്ചി

      Delete
  2. ജനത ബസ്സിലെ ഓർമ്മകൾ
    ഒപ്പം ട്യൂഷൻ പഠനക്ളാസ്സിന്റെയും  

    ReplyDelete
  3. അന്ന് സംസാരിക്കാത്ത ആളായിരുന്നെങ്കിൽ ഇന്ന് കട്ടക്ക് കൌണ്ടർ അടിക്കുന്ന ആളായി മാറി.. എന്താലേ ;-)

    ReplyDelete