Saturday, April 9, 2011

കനിവിന്റെ മുഖങ്ങള്‍

ഞാന്‍  വളരെ യാദ്യ്രിച്ചികമായാണ്  ആ  മനുഷ്യനെ  പരിചയപ്പെടുന്നത് . കാരുണ്യത്തിന്റെ  ഉറവ  വറ്റാത്ത  നല്ലൊരു  മനസ്സിനുടമ .  എന്ത്  ആവശ്യം  പറഞ്ഞാലും  ഒരു മടിയും  കൂടാതെ  സാധിച്ചു  തരുന്ന  നല്ലവരില്‍  നല്ലവനായ   ആ മനുഷ്യന്‍  സാധിച്ചു  തരും . എന്നെ പോലെ  സുഖമില്ലാത്ത  2 ആള്‍ക്കാരെ  കുറിച്ച്  ഞാന്‍ ആ മനുഷ്യനോടു  പറഞ്ഞു . എന്നിട്ട്  അവര്‍ക്ക്  വേണ്ടി എന്തെങ്കിലും  സഹായവും  ചെയ്തു  കൊടുക്കണം  എന്നും പറഞ്ഞു . ഒരു മടിയും  കൂടാതെ  അവരെ  സഹായിക്കാം  എന്ന്  പറഞ്ഞ  എന്റെ ആ നല്ല  സഹോദരന്‍  പറഞ്ഞ  വാക്ക്  പാലിക്കുകയും  ചെയ്തു .                                                                                                                                                                                                                                                        ഇങ്ങനെ സഹായിക്കുന്ന  കാര്യം  മറ്റുള്ളവര്‍  അറിയുന്നത്  പുള്ളിക്ക്  ഇഷ്ടം അല്ല . അതിനാല്‍  ആ പുള്ളിടെ പേര് ഞാന്‍  എവിടെ എഴുതുന്നില്ല . 2 തവണയായി  2൦൦൦ രൂപ  ആ മനുഷ്യന്‍  ആ 2  സുഖം ഇല്ലാത്തവര്‍ക്കായി  അയച്ചു  കൊടുത്തു . ഞാന്‍ വേറെയും ആള്‍ക്കാരോട്  ഇവരെ  2 പേരെയും സഹായിക്കണം  എന്ന് പറഞ്ഞു . അപ്പോള്‍ അവരൊക്കെ  എന്നോട്  പറഞ്ഞത്  എന്റെ കാര്യം  നോക്കിയിട്ട്  മറ്റുള്ളവരെ  സഹായിക്കാന്‍ ഇറങ്ങി  പുറപ്പെട്ടാപോരെ എന്ന് . ഒരു കണക്കിന്  അത്  ശരിയും  ആണ് . പക്ഷേ ഞാന്‍ ചിന്തിച്ചത്  അവര്‍ക്ക്  കൂടി എന്തെങ്കിലും  സഹായം  കിട്ടുന്നു  എങ്കില്‍ കിട്ടട്ടെ എന്ന് കരുതി  ആണ് . അതില്‍ ഒരു  ചേട്ടനെ കുറിച്ച്  ഞാന്‍  ഇതില്‍  എഴുതുകയും  ചെയ്തു . പക്ഷേ  ആരും  അത് കണ്ടതായി  പോലും ഭാവിച്ചില്ല  എന്ന് തോന്നുന്നു . കുറച്ചു ആള്‍ക്കാര്‍  ഒഴിച്ച് . ആ പോസ്റ്റ്‌ കണ്ടിട്ട്  യൂസഫ്‌  (സൌദി ) എന്ന ചേട്ടന്‍  മാത്രമാണ്  ആ രാധാകൃഷ്ണന്‍  ചേട്ടനെ വിളിച്ചു  സംസാരിച്ചത് . ആ ചേട്ടനും  കഴിയുന്ന പോലുള്ള  സഹായങ്ങള്‍  ചെയ്തു കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട് . എല്ലാപേരും  ദയവായി  ആ പോസ്റ്റ്‌  വായിച്ചു  കഴിയുന്ന  സഹായങ്ങള്‍  ചെയ്തു കൊടുക്കണം  എന്ന്  അപേക്ഷിക്കുന്നു . കനിവ്  തേടി   ഇതു  ആണ് പോസ്റ്റ്‌  പേര്                                                                                                                                                                             .                                                                                                                                                                    ഇനി  ഒരാള്‍  കൊല്ലം  ജില്ലയിലെ  ചവറയില്‍  താമസിക്കുന്നു . ആ ചേട്ടന്  അച്ഛനും , അമ്മയും  ഇല്ല . ഒരു സഹോദരി  മാത്രമേ  ഉള്ളൂ .  ആ ചേട്ടനെ  കുറിച്ച്  ഞാന്‍ പിന്നെ  വിശദമായി  എഴുതുന്നതാണ് .

Friday, April 8, 2011

ഞാന്‍ ഉണ്ടാക്കിയവ




എന്‍റെ സൃഷ്ടി



റ്റൂപ്‌ ഗുംഗുരു  മാല : ഇതു ഉണ്ടാക്കാന്‍  ആവശ്യമായ  സാധനങ്ങള്‍                                                                                                                                                                                1 . മാല  ഉണ്ടാക്കുന്നതിനു വേണ്ടി  ഉള്ള  പ്രേത്യേകം   സൂചി  ഉണ്ട് . അത്                                                                                                                                                                                      2 . ഇതിന്‍റെ പ്രേത്യേകം  നൂല്‍ ( ഈ  നൂല്‍  വെള്ള , കറുപ്പ് , ഓറഞ്ചു  എന്നീ  നിറങ്ങളില്‍  കിട്ടും )                                                                                                                                                                                                                                                                                                                                                                                                                                               3 . സ്ട്രയറ്റ് റ്റൂപ്‌  ആവശ്യത്തിനു                                                                                                                                                                         4 .  ഗുംഗുരു ( പല  നിറത്തില്‍  കിട്ടും ) ആവശ്യത്തിനു                                                                                                                                                                     5 . ബിന്ദി ബോള്‍  മുത്ത്‌ ( ഗോള്‍ഡന്‍  മുത്ത്‌ ) ആവശ്യത്തിനു                                                                                                                                                                      6 . തിരിക്കു  1 എണ്ണം.                                                                                                                                                                                 സൂചിയില്‍  നൂല്‍ കോര്‍ത്ത ശേഷം  ഗുംഗുരു കോര്‍ക്കുക . അതിനു ശേഷം  സ്ട്രയറ്റ്  റ്റൂപ്+ ബിന്ദി ബോള്‍ + ഗുംഗുരു + റ്റൂപ് + ബിന്ദി ബോള്‍  ഈ  ക്രമത്തില്‍  കോര്‍ത്ത്‌  അവസാനം  തിരിക്കും  കൂടി  അതില്‍ വച്ച് യോചിപ്പിച്ചു  മാല പൂര്‍ത്തിയാക്കാം .   ഞാന്‍  ഉണ്ടാക്കുന്ന സാധനങ്ങള്‍ക്ക്  ഇട്ടിരിക്കുന്ന  പേര് .  p .j  ക്രാഫ്റ്റ്                                                                                                                                                                                                                                                                                                                                                                                                      

Friday, April 1, 2011

ലഹരി


രാവിലെ  മുതല്‍  വൈകുന്നേരം  വരെ കഠിനമായി  അദ്ധ്വാനിച്ചു കിട്ടുന്ന   കൂലി കൊണ്ട് കള്ളുഷാപ്പില്‍  കൊടുത്തു കുടിച്ചാല്‍  എന്ത് സുഖമാണ് കിട്ടുന്നത് എന്ന് എനിയ്ക്ക് ഇനിയും  മനസ്സിലാകുന്നില്ല .  സ്വന്തം   കുടുംബാംഗങ്ങള്‍  അനുഭവിക്കേണ്ട  വിയര്‍പ്പിന്റെ വിലയാണ്  മദ്യ ശാലകളില്‍  കൊണ്ടുച്ചെന്നു  കൊടുക്കുന്നത് . ഈ  സഹോദരങ്ങള്‍  എന്താണ് ഇക്കാര്യങ്ങളൊന്നും  ചിന്തിക്കാത്തത്.                               



















                                                              


                         

                                                                                       

ഒരു  കൊച്ചു  കുടുംബം  എടുത്താല്‍  ആ കുടുംബനാഥന്‍  കൊണ്ട് വരുന്ന വരുമാനത്തില്‍  നിന്നായിരിക്കും  ആ  കുടുംബം  കഴിയേണ്ടത് . അങ്ങനെയുള്ള  കുടുംബനാഥന്‍  കിട്ടുന്ന കാശിന്‍റെ പകുതിയും  കള്ളുഷാപ്പില്‍  കൊടുത്താല്‍  ആ കുടുംബം  എങ്ങനെ  മുന്നോട്ട്  പോകും ?  പഠിക്കുന്ന കുട്ടികളുള്ള  വീടാണ്  എങ്കിലോ ?  അവരുടെ വിദ്യാഭ്യാസ  ചെലവ് . പിന്നെ  പെണ്‍കുട്ടികള്‍  മാത്രമുള്ള  വീടാണ്  എങ്കിലോ  അവരെ  വിവാഹം  ചെയ്തു  അയയ്ക്കേണ്ട  ചുമതലയും  ഈ  പിതാവിനാണ്‌. ഒരു പെണ്‍കുട്ടിയെ  വിവാഹം ചെയ്തയയ്ക്കാന്‍  എന്ത് മാത്രം ചെലവു  വരും ഇന്നത്തെ  കാലത്ത് .  



                                                                                           സ്വര്‍ണ്ണത്തിന്റെ  വില അനുദിനം  കുതിച്ചുയരുന്ന  ഈ  കാലത്ത്  സ്വര്‍ണ്ണ കൊതിയന്മാരായ  ഭാവി  ഭര്‍ത്താക്കന്മാരെയും  അവരുടെ ബന്ധുക്കളെയും  തൃപ്തിപ്പെടുത്താന്‍ കേരളത്തിലെ  എത്ര  കുടുംബങ്ങള്‍ക്ക്  കഴിയും ?  ഒരുപക്ഷേ ആ കുടുംബത്തിലെ  പെണ്‍കുട്ടി ചെറുത്  ആണെങ്കിലോ ?  അവരുടെ  വിവാഹ സമയമാകുമ്പോള്‍  പവന്  ലക്ഷങ്ങള്‍  കൊടുക്കേണ്ടി  വരും ?   അങ്ങനെയുള്ള  ഈ കൊച്ചു  കേരളത്തിലാണ്  ഇത്രയധികം കുടിയന്മാരുള്ളത് ?    


                                                      

     2010 -  ലെ  ഉത്രാടത്തിന് മാത്രം  കണക്കുകള്‍ പ്രകാരം  30 കോടി രൂപയാണ്  കുടിക്കുന്നതിനു വേണ്ടി  മാത്രം  ചെലവ്  ആക്കിയത് .  സാമ്പത്തികമായി  ഉയര്‍ച്ചയുള്ള കുടുംബങ്ങള്‍  പോകുന്ന  ക്ലബുകളില്‍  കൂടിയും  നല്ലൊരു  ശതമാനം   മദ്യം  ആണ്‍ -പെണ്‍ വ്യത്യാസമില്ലാതെ കുടിച്ചു തീര്‍ക്കുന്നത് .   വീട്ടാവശ്യങ്ങള്‍ക്ക്  വേണ്ടിയുള്ള   സാധനങ്ങള്‍  വാങ്ങാന്‍  മാവേലി സ്റ്റോറിന്റെ  മുമ്പിലോ , റേഷന്‍ കടയുടെ  മുമ്പിലോ  ഇത്ര ക്ഷമയോടെ ആരും  കാത്തുനില്‍ക്കാറില്ല .                                                                                                              




  ജനുവരി  2 നു  ഫേസ് ബുക്ക്‌  കൂട്ടുകാരുടെ  സംഗമത്തില്‍  പങ്കെടുക്കാന്‍  പോയപ്പോള്‍  ഞാന്‍ നേരിട്ടു  കണ്ടതാണ് . ഞാന്‍ നോക്കുമ്പോള്‍  ഒന്ന് , രണ്ടു  സ്ഥലത്ത്  നീണ്ട നിര . എന്താണ്  ഇത്ര  നീണ്ട  നിര  എന്ന്  ചിന്തിച്ചു കൊണ്ട്  ഞാന്‍ യാത്ര  ചെയ്ത വണ്ടിയോടിക്കുന്ന  മാമനോട്  ചോദിച്ചപ്പോള്‍  ആ മാമനാണ്  അത് മദ്യം വാങ്ങാന്‍  നില്‍ക്കുന്ന  ആള്‍ക്കാരാണ്  എന്ന് പറഞ്ഞു  തന്നത്. എനിക്ക്  സത്യത്തില്‍  അത്ഭുതമാണ്  തോന്നിയത് . എത്ര ക്ഷമയോടെയാണ്  ഇവര്‍  ബിവറേജസ് കോര്‍പ്പറേഷന്റെ  മുമ്പില്‍  കാത്തുനില്‍ക്കുന്നത് . ഈ  ക്രിസ്തുമസ് , പുതുവത്സരദിനത്തില്‍  കുടിച്ചു  വറ്റിച്ചത്  കോടികളുടെ  മദ്യമാണ് .  ഈ കോടികള്‍  കൊണ്ട്  എത്ര  പാവപ്പെട്ട  കുട്ടികളുടെ  വിവാഹമോ , ചികിത്സ  ചെലവോ  ഒക്കെ  നടത്താമായിരുന്നു.                                                  




  
കുടുംബനാഥന്മാരാണ്  ഇക്കാര്യങ്ങള്‍  ശ്രദ്ധിക്കേണ്ടത് .കുടുംബനാഥന്‍  മദ്യപാനിയാണ് എങ്കില്‍  അച്ഛന്‍ ജീവിച്ചിരിക്കെ  തന്നെ  മക്കള്‍  അനാഥരെ പോലെ  കഴിയേണ്ട  അവസ്ഥ . മദ്യഷാപ്പില്‍  കൊടുക്കുന്ന കാശ്  മക്കളുടെ ഭാവിക്കുവേണ്ടി  കരുതിയാല്‍  ഭാവിയിലുണ്ടായേക്കാവുന്ന  പല ബുദ്ധിമുട്ടുകളും  ഒരുപരുതിവരെ ഒഴിവാക്കാന്‍  കഴിയും . എപ്പോള്‍ എന്തിനും ഏതിനും  ഈ വിഷം  കുടിയേ തീരു .  വിവാഹം , മരണം  അങ്ങനെ  മദ്യം ഉപയോഗിക്കാന്‍  ഓരോ  കാരണങ്ങള്‍   നമ്മള്‍ തന്നെ  കണ്ടെത്തുകയാണ് . കുടുംബത്തിലെ ഒരു  അംഗതെപോലെയായിട്ടുണ്ട്  ഈ ലഹരി  വസ്തു .                                                                                                          



                                                                                                                                                                                                          മുതിര്‍ന്നവരില്‍  മാത്രമല്ല  കുട്ടികളിലും  ലഹരി  വസ്തുക്കള്‍  ഉപയോഗിക്കാനുള്ള  പ്രവണത  കൂടുതലാണെന്ന്  പഠനങ്ങള്‍  തെളിയിക്കുന്നു .  പല കുട്ടികളെയും  ഇതു ഉപയോഗിക്കാന്‍  പ്രേരിപ്പിക്കുന്നത്  അച്ഛനോ , അമ്മാവന്മാരോ ,  കുടുംബ സുഹൃത്തുക്കള്‍  മുഖാന്തിരമോ  ആണ്  എന്നുള്ള  വസ്തുത   ഞെട്ടിക്കുന്നതാണ് .  കുട്ടികള്‍ വഴിതെറ്റുന്നതില്‍  രക്ഷിതാക്കള്‍ക്കും , അധ്യാപകര്‍ക്കുമുള്ള  പങ്കു  ചെറുതല്ല .  കുട്ടികളും  അധ്യാപകരും  തമ്മില്‍  മുമ്പുണ്ടായിരുന്ന  സമ്പര്‍ക്കം  ഇപ്പോഴില്ലാത്തതും  ഇതിനൊരു  കാരണമാണ് .  ഇതിനുവേണ്ടി  കുട്ടികള്‍  ഉപയോഗിക്കുന്ന  മാര്‍ഗ്ഗങ്ങളും  ഞെട്ടിക്കുന്നതാണ് . പശ , നെയില്‍ പോളിഷ് , റിമുവര്‍ ചേര്‍ത്തുള്ള  മിശ്രിതം ഇവ  ശ്വസിച്ചാണ് കുട്ടികള്‍  ലഹരിക്ക്‌  അടിമപ്പെടുന്നത് . സ്കൂള്‍  പരിസരങ്ങളിലെങ്കിലും  ഇതു തടയാന്‍  കഴിയാത്ത  അധികൃതരുടെ അനാസ്ഥയും കാര്യങ്ങള്‍ വഷളാക്കുന്നു .                                                                                                                                              ജീവിതത്തിനു  ഇതു  ഹാനികരമാണെന്ന്  അറിയാമെന്നിരിക്കിലും  ഇതിനടിപ്പെട്ട   വ്യക്തി തുടര്‍ന്നും  ലഹരി  വസ്തുക്കളുപയോഗിക്കാന്‍ പ്രേരിതനാകുന്നു. ജിജ്ഞാസ കൊണ്ടോ , സുഹൃത്തുക്കളുടെ  നിര്‍ബന്ധം  മൂലമോ  ആണ്  പലപ്പോഴുമിതുപയോഗിക്കുന്നത് . ഇതു കൊണ്ടുണ്ടാകാവുന്ന  സാമൂഹ്യപ്രശ്നങ്ങള്‍ ,                                                                                                                                                                                                                                                                                                                      1 . കൃത്യമായി ജോലിക്ക്  ഹാജരാകാതിരിക്കല്‍           2 . തൊഴിലില്ലായ്മ                                                                       3 . ദാമ്പത്യ പ്രശ്നങ്ങള്‍                                                             4 . കുട്ടികളോടുള്ള  തെറ്റായ  പെരുമാറ്റം                           5 . സാമ്പത്തിക വിഷമങ്ങള്‍                                                   6 . നിയമപാലന  പ്രശ്നങ്ങള്‍                                               7 . മുന്‍കോപം                                                                                                                                                                                                                                                                                                                                                                                                                                                                                          ആല്‍ക്കഹോള്‍  നിരന്തരമായി ഉപയോഗിച്ച് കരള്‍ രോഗങ്ങളും  മറ്റും  വരുത്തിവച്ചു  വീട്ടുകാരെ  വീണ്ടും  ബുദ്ധിമുട്ടിക്കയാണ്. മദ്യദുരന്ത്യം ഉണ്ടാകുമ്പോള്‍  ദുരന്ത കുടുംബങ്ങള്‍ക്ക്  സര്‍ക്കാരില്‍  നിന്ന്  കൊടുക്കുന്ന  വന്‍ തുകകള്‍  ഇതിനൊരു  പ്രോത്സാഹനമാണോ ?  മാധ്യമങ്ങളും  ഇതിനെ  ഒരു പരുതി വരെ പ്രോത്സാഹിപ്പിക്കുകയാണ്  ചെയ്യുന്നത് .  വന്‍ തുകകള്‍ക്ക്‌  വേണ്ടി  ഇവര്‍  മാധ്യമങ്ങളില്‍  കൂടി  പ്രചരിപ്പിക്കുന്ന  പരസ്യങ്ങള്‍ കണ്ട് ആളുകള്‍  ഇതിനു  പുറകെ  പോയിലെങ്കിലെ  അത്ഭുതമുള്ളൂ.  ഇനി  ഇതാ തെരഞ്ഞെടുപ്പു വരുന്നു . ഇതിനായി  എത്ര  കോടികളുടെ  മദ്യം  നമ്മുടെ  ഈ കൊച്ചു  കേരളത്തില്‍  കൂടി  വിറ്റഴിക്കും  എന്ന് കണ്ട്  തന്നെ  അറിയണം .  ഇതിനെതിരെ  പ്രതികരിക്കേണ്ട  സമയം  അതിക്രമിച്ചിരിക്കുന്നു.  മദ്യ ദുരന്ത്യം  ഇല്ലാത്ത  . കുടിയന്മാരില്ലാത്ത  , മദ്യ ഷാപ്പുകളില്ലാത്ത ഒരു  കൊച്ചു  കേരളത്തെ  നമുക്ക്  ഭാവിയില്‍  എങ്കിലും  ഉണ്ടാകും  എന്ന്  വെറുതെ  പ്രതീക്ഷിക്കാം .