Monday, December 31, 2012

ഒട്ടും പ്രതീക്ഷിക്കാതെ നടന്നത്

ഡിസംബര്‍ 3 ലോക വികലാംഗ ദിനം . അതിനോട് അനുബന്ധിച്ചുള്ള പരിപാടികള്‍ നടന്നത് ഡിസംബര്‍ 8 ശനിയാഴ്ച . അന്നേ ദിവസം രാവിലെ 8 .30 നു ഒരു ടാക്സിയില്‍ ഞാനും, അമ്മയും  തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു .  വഴിയില്‍ വച്ചു ഒരു കൂട്ടുകാരനേയും കണ്ടു. കൂട്ടുകാരനോട് യാത്ര പറഞ്ഞ്  ചാക്ക വഴി നേരെ പരിപാടി നടക്കുന്ന അട്ടകുളങ്ങര സ്കൂളില്‍ എത്തി . 
                
 കോട്ടയ്ക്കകം . ഞാന്‍ ആദ്യമായാണ്‍ കോട്ടയ്ക്കകം കാണുന്നത്.

 

  എനിയ്ക്ക് ഭാഗ്യം ഇല്ലാതെ പോയി. ഞാന്‍ സ്കൂളിന്റെ ഗേറ്റില്‍ എത്തിയപ്പോഴേക്കും കേന്ദ്ര മന്ത്രി ശശി തരൂര്‍ സര്‍  ഉദ്ഘാടനം ചെയ്തു പോയിരുന്നു . പിന്നെ വികലാംഗ ക്ഷേമ സമതിയിലെ ചേട്ടന്‍ കളക്ടറെ പരിചയപ്പെടുത്തി തന്നു . അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോ എടുക്കാനും കഴിഞ്ഞു പിന്നീട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റു രമണി . പി. നായര്‍ മാഡത്തിനോടൊപ്പം കുറച്ചു സമയം .


 അത് കഴിഞ്ഞു ലിറ്റില്‍ ഫ്ളവര്‍ കോണ്‍വന്റിലെ കുട്ടികളുടെ കലാ പരിപാടികള്‍ കണ്ടു
ശരിക്കും ഈ കുട്ടികളുടെ ന്യത്തങ്ങള്‍ കണ്ടപ്പോള്‍ എനിയ്ക്കു സന്തോഷവും, അഭിമാനവും തോന്നി. കാരണം ഇവരും എന്നെ പോളെ നടക്കാന്‍ കഴിയാത്തവര്‍ ആയിരുന്നു. എന്നിട്ടും ഇവര്‍  ആ സ്റ്റേജില്‍  തറയില്‍ ഇരുന്നു കോണ്ട്  എത്ര ഭംഗിയായിട്ടാണ്‍ ന്യത്തം ചെയ്തത് . പിന്നെ ഒരു പാട്  ആള്‍ക്കാരെ പരിചയപ്പെടാന്‍ കഴിഞ്ഞു.   തു ഴിഞ്ഞ് ഞാന്‍ അവിടെയിരിക്കുമ്പോള്‍ സംസാരിക്കാന്‍ ഴിയാത്കുച്ചു കുട്ടികള്‍ ന്നു അരുടെ ചിത്ങ്ങള്‍ എടുക്കാമോ എന്ന് ചോദിച്ചു. ഞാന്‍ ന്തോത്തോടെ അരുടെ ചിത്ങ്ങള്‍ എടുത്തു. അപ്പോള്‍ അവര്‍ക്ക് ഉണ്ടാന്തോഷം .  തൊന്നും ക്കാന്‍ ഴിയില്ല 
                                 എന്റെ  എല്ലാ കൂട്ടുകാര്‍ക്കും എന്റെ  ഹ്യം നിഞ്പുതുത്രാശംകള്‍ 

Tuesday, December 11, 2012

മുഖചിത്രം

നമസ്ക്കാരം . എല്ലാവര്‍ക്കും സുഖമല്ലേ. ഇത്തിരി തിരക്കായി പോയി. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള ഓട്ടമാണ്‍. അതു കൊണ്ടാണ്‍  എഴുതാന്‍ താമസ്സിച്ചതു. എല്ലാവരും എന്നോട് ക്ഷമിക്കൂ.
                          ജീവിതത്തില്‍ പലപ്പോഴും സംഭവിക്കുന്നതു ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാകും . അങ്ങനെ സംഭവിച്ചൊരു കാര്യമാണ്‍ ഞാന്‍ ഇവിടെ എഴുതുന്നതു. ഒക്ടോബര്‍ 8 നു ആയിരുന്നു ഈ വര്‍ഷത്തെ ലോക പാലിയേറ്റീവ് കെയര്‍ ദിനം . അന്നു ശംഖുമുഖം കടൽപ്പുറത്തൊക്കെ കൊണ്ടു പോയി. ശരിക്കും പുറത്തിറങ്ങാന്‍ കഴിയാത്ത എന്നെ പോലുള്ളവര്‍ക്കു അതൊരു അനുഭവം തന്നെയാണ്‍. 
                                                                  ഞങ്ങളുടെ പാലിയേറ്റീവ് കെയറിനു  ഒരു മാഗസിന്‍ ഉണ്ടു . സഹയാത്ര എന്നാണ്‍ മാഗസിന്‍റെ പേര്‍. പാലിയേറ്റീവ് കെയറിന്‍റെ പരിപാടികളെ കുറിച്ചുള്ള വിവരണവുമായി മാഗസിന്‍ ഇറങ്ങി .  വളരെ കൌതുകത്തോടെ മാഗസിന്‍ കൈയ്യില്‍ കിട്ടുന്നതും കാത്തിരുന്നു . അങ്ങനെ ആ കാത്തിരുന്ന ദിവസം വന്നെത്തി . പോസ്റ്റ് വുമണ്‍  മാഗസിന്‍ കൊണ്ടു തന്നു. ഞാന്‍ വളരെ ആകാംക്ഷയോടെ മാഗസിന് തുറന്നു. ആദ്യം ഒരു ഞെട്ടലും, പിന്നെ സന്തോഷവും തോന്നിയെനിയ്ക്കു . കാരണം എന്തെന്നല്ലേ ഇപ്പോള്‍ ചിന്തിക്കുന്നതു. ഞാന്‍ പറയാം . ആ മാഗസിന്‍റെ മുഖചിത്രം ഞാന്‍ ആയിരുന്നു 
എനിയ്ക്കു പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി.  . ഞാന്‍ നടക്കുന്ന സമയത്ത്  മനോരമ, മംഗളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍  ഓരോരുത്തരുടെ ചിത്രങ്ങള്‍ ഇതു പോലെ കവര്‍ ചിത്രമായി വരുമ്പോള്‍  അന്നു ഒത്തിരി ആഗ്രഹിച്ചിറ്റുണ്ട്. എന്‍റെ ചിത്രം കൂടി  ഇതു പോലെ മുഖചിത്രമായി വരണമെന്നു . അതിനുള്ള യോഗം  എനിയ്ക്കു ഉണ്ടായതു  എന്‍റെ ഈ അവസ്ഥയില്‍ ഇരിക്കുമ്പോള്‍  ആണ്‍. എന്‍റെ ഈ സന്തോഷം ഞാന്‍ എല്ലാവരുമായും പങ്കു വയ്ക്കുന്നു .
 സ്നേഹത്തോടെ പ്രവാഹിനി