Thursday, September 29, 2011

ചലച്ചിത്ര ഗാനങ്ങള്‍ ഭാഗം 2

ചലച്ചിത്ര ഗാനങ്ങളില്‍ മൃഗങ്ങളെയും , പക്ഷികളെയും കുറിച്ച് അനവധി ഗാനങ്ങള്‍ ഉള്ളതില്‍ ചിലത് ഇവിടെ ചേര്‍ക്കുന്നു.


ചിത്രം -നാഗമഠത്തു തമ്പുരാട്ടി

മാന്‍ മിഴിയാല്‍ മനം കവര്‍ന്നു
തിരു മധുരമുള്ളില്‍ പകര്‍ന്നു തന്നു
(മാൻമിഴിയാൽ.....)
ദേവതായ്‌ നീ തേരില്‍ വന്നു
ആത്മാവിലാദ്യമായ്‌ കുളിരണിഞ്ഞു
മാന്‍ മിഴിയാല്‍ മനം കവര്‍ന്നു
തിരുമധുരമുള്ളില്‍ പകര്‍ന്നു തന്നു

നിന്നരികെ പറന്നു വരാൻ
നിർവൃതിയിൽ അലിഞ്ഞുചേരാൻ
(നിന്നരികെ.....)
മനം തുടിച്ചു ചിറകടിച്ചു
ആ മണിത്തേരിൽ എനിയ്ക്കിടമുണ്ടോ ?
ആരോമൽ നിന്നരികിലിടമുണ്ടോ ?
മാൻമിഴിയാൽ മനം കവർന്നു
തിരുമധുരമുള്ളിൽ പകർന്നു തന്നു

പൊന്നിതളാൽ പൂവിരിച്ചു
മന്മഥനീവഴിയൊരുക്കീ
(പൊന്നിതളാൽ....)
നിൻ നിഴലായ്‌ ഞാനലഞ്ഞു
മംഗളയാത്രയിലേതു വരെ ?
മാദകനിമിഷങ്ങളേതു വരെ ?
(മാൻമിഴിയാൽ.....)

ചിത്രം - മനുഷ്യ മൃഗം
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു
കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു(൨)
സ്വപ്നങ്ങള്‍ ഉണരും ഉന്മാദ ലഹരിയില്‍ (൨)
സ്വര്‍ഗ്ഗീയ സ്വരമാധുരി -
ആ - ഗന്ധര്‍വ്വ സ്വരമാധുരി
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു
കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു

പൂമേനി ആകേ പൊന്‍ കിരണം
പൂവ്വായ് വിരിയുന്നെന്‍ ആത്മഹര്‍ഷം (൨)
നീ എന്നിലോ ........... ഞാന്‍ നിന്നിലോ
നീ എന്നിലോ ഞാന്‍ നിന്നിലോ
ഒന്നായ് ചേരുന്നത് ഈ നിമിഷം
// കസ്തൂരി ......//

സായാഹ്ന മേഘം നിന്‍ കവിളില്‍
താരാഗണങ്ങള്‍ നിന്‍ പൂമിഴിയില്‍ (൨)
പൂം തിങ്കളോ ..... തേന്‍ കുമ്പിളോ
പൂം തിങ്കളോ തേന്‍ കുമ്പിളോ
പൊന്നോമല്‍ ചുണ്ടിലെ മന്ദസ്മിതം
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു
കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു (൨)

ലാലാല .......................
എവരിബടഡി
ലാലാല ......................
ചിത്രം -അയാള്‍ കഥയെഴുതുകയാണ്

ഗമപനിസഗ രിഗരി രിഗരി ..രിഗരി രിഗരി
സനിനിസ പനിമപ ഗമപനിസഗമ
പമഗരി മപനിസ രിസനിധ സനിപമ നിധപമ ധപമഗ
പമഗരി മഗരിസ സഗമ ഗമപ മപനി പനിസ നിസഗ
സഗമ ഗമപ പ പ പ പ ഗ മ രി സ നി ധ പ മ ഗ രി �
മാനേ....�.

മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ ..
മെരുക്കിയാല്‍ മെരുങ്ങാത്ത കസ്തൂരിമാനെ
ഇണക്കിയാല്‍ ഇണങ്ങാത്ത മായപ്പൊന്മാനെ
കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോലപ്പെണ്‍മാനേ
തുള്ളിത്തുള്ളി തുളിമ്പുന്ന വമ്പുള്ള മാനേ
ഇല്ലിലം കാട്ടിലെ മുള്ളുള്ള മേട്ടിലെ
ആലിപ്പറമ്പില്‍ നിന്നോടിവന്നെത്തിയ � .മാ...നേ �..

പിടിച്ചുകെട്ടും കരളിലെ തടവറയില്‍
കോപമോടെ മെല്ലെമെല്ലെ മാറിടുന്ന മാന്‍കിടാവേ (പിടിച്ചുകെട്ടും...)
അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും ..(ആ ആ )(2)
നോക്കിനില്‍ക്കാന്‍ എന്തുരസം ..നിന്നഴക്‌....�
മാ.നേ.... �..

കൊതിച്ചു പോയി..കണ്ടു കണ്ടു കൊതിച്ചു പോയി
വാര്‍തിങ്കള്‍ നെഞ്ചിലേറ്റി മെയ്‌ തലോടും സ്വര്‍ണ്ണമാനേ (കൊതിച്ചു പോയി ...)
കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര (2)
തേനുറയും ചെമ്പനിനീര്‍ പൂവഴക് ��.
മാനേ.. മാനേ..മാനേ..മാ...നേ �..

മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ ..
മെരുക്കിയാല്‍ മെരുങ്ങാത്ത കസ്തൂരിമാനെ
ഇണക്കിയാല്‍ ഇണങ്ങാത്ത മായപ്പൊന്മാനെ
കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോലപ്പെണ്‍മാനേ
തുള്ളിത്തുള്ളി തുളിമ്പുന്ന വമ്പുള്ള മാനേ
ഇല്ലിലം കാട്ടിലെ മുള്ളുള്ള മേട്ടിലെ
ആലിപ്പറമ്പില്‍ നിന്നോടിവന്നെത്തിയ � മാ...നേ �..
മാ...നേ �..

ചിത്രം - ശകുന്തള


മാലിനിനദിയില്‍ കണ്ണാടിനോക്കും
മാനേ പുള്ളിമാനേ
ആരോടും പോയ്‌ പറയരുതീക്കഥ
മാനേ പുള്ളിമാനേ (മാലിനി)

നിന്‍ മലര്‍മിഴികളിലഞ്ജനമെഴുതിയ
നിന്റെ ശകുന്തള ഞാന്‍ (2)
നിന്‍ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ
നിത്യകാമുകനല്ലോ ഞാന്‍
നിത്യകാമുകനല്ലോ (2)
(മാലിനി)

കരിമ്പിന്റെ വില്ലുമായ്‌ കൈതപ്പൂവമ്പുമായ്
കണ്ണ്വാശ്രമത്തില്‍ വന്ന കാമദേവനല്ലയോ
കടമിഴിപ്പീലിയാല്‍ തളിരിലത്താളില്‍ നീ
കല്യാണക്കുറി തന്ന ദേവകന്യയല്ലയോ

നിന്‍ ചൊടിയിതളിലെ കുങ്കുമമണിയണം
എന്റെ കവിൾത്തടമാകെ
നിന്‍ കരവല്ലികള്‍ പുല്‍കിപ്പടരണം
എന്റെ മേനിയിലാകെ എന്റെ മേനിയിലാകെ
(മാലിനി‍)

ചിത്രം - നീലക്കുയില്‍

മാ‍നെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല
മാടത്തിന്‍ മണിവിളക്കേ നിന്നെ ഞാന്‍
മാടത്തിന്‍ മണിവിളക്കേ

ഉള്ളില്‍ക്കടന്നു കരള്‍ കൊള്ളയടിയ്ക്കും നിന്നെ
കള്ളിപ്പെണ്ണെന്നുവിളിക്കും നിന്നെഞാന്‍
കള്ളിപ്പെണ്ണെന്നു വിളിക്കും
പാടാനുംവരില്ലഞാന്‍ ആടാനും വരില്ലഞാന്‍
പാടത്തെപ്പച്ചക്കിളിയേ ചൊല്ലിടാം
പാടത്തെപ്പച്ചക്കിളിയേ
(മാനെന്നും.....)

നീലച്ച പുരികത്തിന്‍ പീലിക്കെട്ടുഴിഞ്ഞെന്നെ
തൂണാക്കി മാറ്റിയല്ലോ എന്നെ നീ
തൂണാക്കി മാറ്റിയല്ലോ
ചേലൊത്ത പുഞ്ചിരിയാല്‍ പാലുകുറുക്കിത്തന്നു
വാലാക്കിമാറ്റിയല്ലോ എന്നെ നിന്റെ
വാലാക്കിമാറ്റിയല്ലോ
(മാനെന്നും...)

Monday, September 26, 2011

ചലച്ചിത്ര ഗാനങ്ങള്‍

നമ്മുടെ ചലച്ചിത്രഗാന ശാഖയില്‍ പക്ഷികളെയും , മൃഗങ്ങളെയും കുറിച്ച് വര്‍ണ്ണിക്കുന്ന ധാരാളം ഗാനങ്ങള്‍ ഉണ്ട് . അതില്‍ ചിലത് ഇവിടെ ചേര്‍ക്കുന്നു.

ചിത്രം -ദോസ്ത്‌


ചിത്രം - ഭര്‍ത്താവ്

കാക്കക്കുയിലേ ചൊല്ലൂ
കൈനോക്കാനറിയാമോ?
പൂത്തുനില്‍ക്കുമാശകളെന്നു
കായ്ക്കുമെന്നു പറയാമോ?
(കാക്കക്കുയിലേ ചൊല്ലൂ..)

കാറ്റേ കാറ്റേ കുളിര്‍കാറ്റേ
കണിയാന്‍ ജോലിയറിയാമോ?
കണ്ട കാര്യം പറയാമോ?
കാട്ടിലഞ്ഞി പൂക്കളാലേ
കവടി വയ്ക്കാനറിയാമോ?
(കാക്കക്കുയിലേ...)

കുരുവീ നീലക്കുരുവീ
കുറികൊടുക്കാന്‍ നീ വരുമോ?
കുരവയിടാന്‍ നീ വരുമോ?
കുഴലുവിളിക്കാന്‍ മേളം കൊട്ടാന്‍
കൂട്ടരൊത്തു നീവരുമോ?
(കാക്കക്കുയിലേ...)ചിത്രം - ഉമ്മ

കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ?
കാട്ടുമലരെ കവിളിനു കുങ്കുമമെവിടെ?
എന്‍ കിങ്ങിണിയെവിടെ?
കിനാവുതന്നുടെ സാമ്രാജ്യത്തില്‍ കിരീടധാരണമായി
കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ?

കുയിലിനു പാടാനിണവേണം തുണവേണം
കളകളമുയരും വനനദിതന്‍ ശ്രുതിവേണം
കൈത്താളം വേണം
പാടിടും കുയിലന്നേരം തന്‍
പ്രേമതരളിതഗാനംThursday, September 22, 2011

നമ്മുടെ ചെടികള്‍ ഭാഗം രണ്ട്

മൊസാണ്ട
photo

മോസണ്ടാ ചെടി . ഇതും അത്തത്തിനുപയോഗിക്കുന്നുണ്ട് . ഇതു പിങ്ക് . മഞ്ഞ എന്നിങ്ങനെ പല നിറങ്ങളില്‍ ഉണ്ട്. വീടുകളില്‍ പണ്ട് ഈ ചെടികളെ ധാരാളമായി ഉണ്ടായിരുന്നു .

photo


റോസാ പൂക്കള്‍
റോസാ പൂക്കള്‍ വീടുകളില്‍ നമ്മള്‍ നട്ട് വളര്‍ത്തുന്നുണ്ട് ഇപ്പോഴും . തലയില്‍ ചൂടുന്നതിനും ഈ പൂവ് ഉപയോഗിക്കുന്നുണ്ട്


ചെമ്പരത്തി

ചെമ്പരത്തി പൂവും വീടുകളില്‍ സാധാരണയായി കണ്ടു വരാറുണ്ട് . പൂജയ്ക്കും മറ്റും ഈ പൂവ് ഉപയോഗിക്കുന്നുണ്ട് . ചെമ്പരത്തി അടുക്കു ചെമ്പരത്തി , സാധാരണ ചെമ്പരത്തി എന്നിങ്ങനെ . ഈ പൂവ് മലേയ്ഷ്യയിലെ ദേശീയ പൂ ആണ് .
ഡാലിയ പൂക്കള്‍
ഡാലിയ പൂക്കള്‍ കാണാന്‍ നല്ല ഭംഗി ഉള്ളവയാണ് .ഇതു പല വര്‍ണ്ണങ്ങളിലുമുണ്ട് .
Orange Daliya flowers Hakgala Garden , Votes:3, Hits:

Tuesday, September 20, 2011

നമ്മുടെ ചെടികള്‍ ഭാഗം ഒന്ന്

നമ്മുടെ നാട്ടില്‍ മുന്‍പ്‌ കണ്ടുകൊണ്ടിരുന്നതും എന്നാല്‍ എന്ന് കാണാനില്ലാത്തതുമായ ചില ചെടികളെയാണ്
ഇവിടെ പരിചയപ്പെടുത്തുന്നത് . ഇപ്പോള്‍ നാട്ടില്‍ വളരെ അപൂര്‍വമായെ ഈ ചെടികളെ കാണാന്‍ കഴിയുള്ളൂ . ഇതില്‍ ശ്രദ്ധിച്ചു നോക്കി കഴിഞ്ഞാല്‍ നമുക്ക് പല പക്ഷികളെയും , മൃഗങ്ങളെയും കാണാന്‍ കഴിയും .

തുമ്പ പൂ

നല്ല വെള്ള നിറത്തോട് കൂടിയ ഈ പൂ മുന്‍പ്‌ നമ്മുടെ പറമ്പിലും മറ്റും ഒരുപാട് കാണുമായിരുന്നു . എന്നാല്‍ ഇന്നു ഈ ചെടിയെ കാണാന്‍ കിട്ടുന്നത് തന്നെ വളരെ അപൂര്‍വമാണ് . കര്‍ക്കിടകവാവിലെ ബലി തര്‍പ്പണത്തിനു ഈ പൂ ഉപയോഗിക്കാറുണ്ട് . ഓണകാലത്ത് അത്തമിടാനും ഈ പൂ നമ്മള്‍ ഉപയോഗിക്കുന്നു.
തൊട്ടാവാടി
ഇതും മുന്‍പ്‌ നമ്മുടെ പറമ്പില്‍ സുലഭമായി ലഭിക്കുമായിരുന്നു . ഇപ്പോള്‍ ഇതും വളരെ അപൂര്‍വമായെ കാണുന്നുള്ളൂ . തൊട്ടാവാടി എന്ന പേര് ഇതിനു വന്നത് തന്നെ ഒരു പക്ഷേ തൊടുമ്പോള്‍ ഇതിന്റെ ഇലകല്‍ വാടിപോകുന്നത് കൊണ്ടാകാം .

മുക്കുറ്റി
ഈ പൂവ് ചില നാട്ടു മരുന്നുകളുണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട് .
തെറ്റി പ്പൂ


തെറ്റി പൂവും നമ്മള്‍ അത്തപൂവിടാന്‍ ഉപയോഗിക്കും . പിന്നെ പല ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കുന്നതിനും പൂക്കള്‍ ഉപയോഗിക്കുന്നുണ്ട്


കൃഷ്ണതുളസി
ഇതു കൃഷ്ണ തുളസി . നമ്മുടെ വീടുകളില്‍ മുന്‍പ്‌ തുളസി തറകള്‍ കെട്ടി അതില്‍ തുളസിയെ സംരക്ഷിക്കുമായിരുന്നു . ഇതു നമ്മള്‍ ഒരുപാട് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട് . ചുമയ്ക്ക്‌ ഇതു ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്


കാശിത്തുമ്പ


photo

കാശിത്തുമ്പയും നമ്മുടെ വീട്ടില്‍ നമ്മള്‍ നട്ടു വളര്‍ത്തുമായിരുന്നു . ഇതും അത്തത്തിനു നമ്മള്‍ ഉപയോഗിക്കും

വാടാ മല്ലി

vadamalli

വാടമല്ലിയും അത്തത്തിനു ഉപയോഗിക്കാറുണ്ട് .

മുല്ല പൂhttp://4.bp.blogspot.com/_xUw3q-952Dc/S_pjU6SALBI/AAAAAAAAAS8/0Xl8rnPZ_TE/s1600/mulla-5.jpg

നല്ല സുഗന്ധമുല്ല ഈ പൂവ് പ്രധാനമായും പെണ്ണുങ്ങള്‍ തലയില്‍ ചൂടുന്നതിനു വേണ്ടിയാണ് ഉപയോഗിക്കുന്നത് . പിന്നെ പൂജയ്ക്കും മറ്റും ഉപയോഗിക്കാറുണ്ട് .

Sunday, September 18, 2011

ദു:ഖം

കനവിന്റെ കരിനാളങ്ങള്‍ കത്തി തീരാറായി .
ഇന്നത്തെ ദു:ഖത്തിനവധി കൊടുക്കറായി .
എന്നില്‍ നിന്നിന്നത്തെ ദു:ഖകണങ്ങള്‍ ചിന്നി ചിതറായി.
ഇതു നാളത്തെ ദു:ഖത്തിനാരംഭമാകാം?
കനവേ ! കനവേ എന്‍ദു:ഖകണത്തെ
നിന്‍ പുഷ്പദളത്തില്‍ കോര്‍ത്ത്‌ വെടിപ്പാക്കാം .
മറ്റുള്ളോരുടെ ക്രൂരമ്പേറ്റെന്‍ ഹൃദയം തകരുമ്പോള്‍ .
തകരാതെന്‍ ഹൃദയ കണത്തെ സ്വന്തമാക്കീടൂ.
നശ്വരമാകുമെന്‍ ദു:ഖത്തിനു വറുതി വരുന്നില്ല .
ദു:ഖമേ ! ദു:ഖമേ എന്നില്‍ നിന്ന്
മറഞ്ഞു പോകാന്‍ സമയമായില്ലേ ?
സമയത്തിന്റെ ചാര്‍ട്ട് രേഖകള്‍
പരമാത്മാവ് കൈയ്യില്‍ തന്നില്ലേ .
ദു:ഖങ്ങളും , സന്തോഷങ്ങളും
എന്നാലെ തന്നെ അലിഞ്ഞു തീരുന്നൂ .
രാജേഷ് .പി , കോട്ടയം ( രാജേഷ് ചേട്ടന്‍ സുഖമില്ലാത്ത ആളാണ്‌ . ചേട്ടനെ കുറിച്ച് ഇതില്‍ തന്നെ എഴുതിയിട്ടുണ്ട് . സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത ആളാണ് ചേട്ടന്‍.)