അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നണഞ്ഞു . തിരുവനന്തപുരത്തിന്റെ മണ്ണിലൊരു
ബ്ലോഗ് മീറ്റ് . അതൊരു സ്വപ്നമായിരുന്നു . അങ്ങനെ ആ സ്വപ്നം നടക്കാന്‍
പോകയാണ് .അതിന്റെ സന്തോഷം . പിന്നെ ചെറിയൊരു ടെന്‍ഷന്‍ . രാവിലെ ഉറക്കം
എണീറ്റ് തറയില്‍ ഇരുന്നു നിരങ്ങി ബാത്ത്റൂമില്‍ പോയി കുളിച്ച് കുട്ടപ്പിയായി
വന്ന ശേഷം പ്രാര്‍ത്ഥനയും കഴിഞ്ഞു പോകാന്‍ തയ്യാറായി . 9.3൦ നു ആട്ടോ
വരാന്‍ പറഞ്ഞിരുന്നു കൃത്യ സമയത്ത് തന്നെ ഓട്ടോ വന്നു . ഓട്ടോയില്‍ എന്നെ കേറ്റി ഞാനും , അമ്മയും കൂടി ഇവിടുന്നു യാത്ര തിരിച്ചു. കഴക്കൂട്ടം
എത്തിയപ്പോള്‍ ട്രാഫിക്ക് ബ്ലോക്ക് . അവിടെ കുറച്ചു സമയം ചിലവിടേണ്ടി വന്നു
. ഒരു തിരുവനന്തപുരംകാരി ആണെങ്കിലും പ്രസ് ക്ലബ് എവിടെയെന്നു
എനിയ്ക്കറിയില്ലായിരുന്നു . പിന്നെ ചോദിച്ചു ചോദിച്ചു വല്ലവിധവും അവിടെ
എത്തി .
അപ്പോള്‍ അതാ കിടക്കുന്നു അടുത്ത കടമ്പ . ഹോ ശരിയ്ക്കും തോന്നി വരേണ്ടിയിരുന്നില്ലെന്നു. മനോജ് ഡോക്ടറുടെ നമ്പര്‍ എവിടെയോ കണ്ടിരുന്നു. ഞാന്‍ അത് സേവ് ചെയ്തു വച്ചില്ലായിരുന്നു എങ്കില്‍ വിഷമിച്ചു പോകുമായിരുന്നു. ഡോക്ടറെ വിളിച്ചു അദ്ദേഹം ഓട്ടോയ്ക്ക് അടുത്തേയ്ക്ക് വന്നു . ഇനി എങ്ങനെ അകത്തു കടക്കും .
കുറെയേറെ പടികള്‍. ഡോക്ടര്‍ പോയി പിന്നെ ഉട്ടോപ്യനെ വിളിച്ചു കൊണ്ട് വന്നു. (അത് ഉട്ടോപ്യന്‍ ആണെന്ന് എനിയ്ക്കറിയില്ലായിരുന്നു . പരിചയപ്പെടുത്തുമ്പോള്‍ പറഞ്ഞപ്പോള്‍ ആണ് മനസിലായത് ). പിന്നെ ഓട്ടോ ഓടിക്കുന്ന പയ്യനും ഉട്ടോപ്യനും, പിന്നെ വേറെ ഒരു സ്ത്രീ മെമ്പറും കൂടി വീല്‍ ചെയറോടെ പൊക്കി എടുത്തു മുകളില്‍ കൊണ്ട് പോയി . അവിടെ ചെന്നപ്പോള്‍ അതാ ഇരിക്കുന്നു അന്‍വര്‍ ഇക്കാ . ആ പ്രസ്ക്ലബ്ബില്‍ എനിയ്ക്കാകെ പോരായ്മയായി തോന്നിയത് ആ പടിക്കെട്ടുകളാണ്.
ഓരോരുത്തരായി പരിചയപ്പെടുത്തുന്ന ചടങ്ങ് നടക്കയാണ് . എനിയ്ക്കതില്‍ ആകെ അറിയുന്നത് മനോജ് ഡോക്ടര്‍, വിഷ്ണു, അന്‍വര്‍ ഇക്കാ . പിന്നെ ഓരോരുത്തര്‍ പറയുമ്പോള്‍ ഓ ഇതാണോ അവര്‍ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു . ഇടയ്ക്ക് ചായയും , ഉഴുന്നുവടയും ഉണ്ടായിരുന്നു. ഞാന്‍ ചായ കുടിക്കാത്തത് കൊണ്ട് അതിന്റെ രുചി അറിയാന്‍ പറ്റിയില്ല.ഞാന്‍ നോക്കുമ്പോള്‍ എല്ലാവരും ബാഡ്ജ് കുത്തിയിട്ടുണ്ട്. എനിയ്ക്ക് മാത്രം കിട്ടിയില്ല. അവസാനം വിഷ്ണുവിനോട് ചോദിച്ചു വാങ്ങി . അങ്ങനെയിരിക്കെ അതാ വരുന്നു മലയാളം ബ്ലോഗ് ഗ്രൂപ്പിന്റെ പുതിയ അഡ്മിന്‍ വിഡ്ഢിമാന്‍. ഞാനൊന്ന് ഞെട്ടി .
കര്‍ത്താവേ ഈ പുള്ളിക്കാരന്‍ ആണോ അവിടെ എല്ലാവരെയും മുള്‍മുനയില്‍ നിര്‍ത്തുന്ന ആള്‍ എന്ന് . എന്തായാലും ഓരോരുത്തരെ അങ്ങനെ മനസിലാക്കാന്‍ കഴിഞ്ഞു.
പിന്നെ പുസ്തക പ്രകാശനം . ഗിരീഷ് പുലിയൂര്‍ സാര്‍
ആലപിച്ച രണ്ടു കവിതകള്‍. ഒപ്പം വിഡ്ഢിമാനും , ഉട്ടോപ്യനും , നിതേഷ്
വര്‍മ്മയും , കവിതകള്‍ ചൊല്ലി
രണ്ടു ബ്ലോഗര്‍മാരുടെ ചിത്രപ്രദര്‍ശനവും , ഞാനുണ്ടാക്കിയ ഹാന്റി ക്രാഫ്റ്റ്കളുടെയും, പിന്നെ പുസ്തക പ്രദര്‍ശനവുമുണ്ടായിരുന്നു .പുസ്തകങ്ങളൊന്നുമെനിയ്ക്ക് വാങ്ങാന്‍ പറ്റിയില്ല
അത് കഴിഞ്ഞു ആഹാരം കഴിക്കാനുള്ള സമയം ആയി . ആ സമയത്ത് നിതീഷ് വര്‍മ്മ പാദസരം പെങ്ങള്‍ക്കായി വാങ്ങി. പിന്നെ വേറൊരു ചേച്ചി ഒരു മാലയും വാങ്ങി .ഓട്ടോ കൂലി കൊടുക്കാനുള്ള കാശ് കിട്ടി . സന്തോഷമായി. അപ്പോള്‍ തന്നെ എല്ലാവരും കഴിച്ചു കഴിഞ്ഞിരുന്നു. പിന്നെ ഞാന്‍ പോയി കഴിച്ചു. ശോ അത്രയും കഴിക്കാന്‍ പറ്റിയില്ല. ഐസ്ക്രീമും കഴിക്കാന്‍ പറ്റിയില്ല.
ഭക്ഷണത്തിന് ശേഷം ചര്‍ച്ചകള്‍ ആയിരുന്നു. നല്ല വിഷയങ്ങളായിരുന്നു ചര്‍ച്ചയ്ക്കായി വന്നത്.
വിഷയങ്ങള്‍
(1)ബ്ലോഗിംഗ് ഇന്നലെ ഇന്നലെ -ഇന്ന് -നാളെ
(2)സോഷ്യല്‍ മീഡിയകളിലെ ഭാഷ മോശമാകുന്നോ ? എങ്കില്‍ എന്തുകൊണ്ട് ? എങ്ങനെ നിയന്ത്രിക്കാം
ഞാന്‍ എല്ലാം കേട്ട് കൊണ്ട് മിണ്ടാതിരുന്നു. എനിയ്ക്ക് അതെ പറ്റിയൊന്നും കൂടുതലായി അറിയില്ലല്ലോ. സമയം പോയതറിഞ്ഞില്ല . എന്തൊക്കെ പറഞ്ഞാലും പരസ്പരം പരിചയപ്പെടാനുള്ള അവസരം കുറവായിരുന്നു.ഇടയ്ക്ക് കുറച്ചു പേരെ പരിചയപ്പെട്ടു. എന്റെ സങ്കല്‍പ്പത്തിലെ മീറ്റ് ഇങ്ങനെയൊന്നും ആയിരുന്നില്ല. ഞാന്‍ പോകാനിറങ്ങുന്നതിന് തൊട്ടുമുന്നെയാണ് അസിന്‍ ആറ്റിങ്ങല്‍ വന്നത്. അതുകാരണം അവനെ എനിയ്ക്ക് പരിചയപ്പെടാന്‍ പറ്റിയില്ല. അവിടുന്ന് പോരുമ്പോള്‍ മനസ്സില്‍ സന്തോഷവും , ഒപ്പം ആ പരിപാടിയില്‍ അവസാനം വരെ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമവും ഉണ്ടായിരുന്നു. അവാര്‍ഡ് ദാനം കാണാന്‍ പറ്റിയില്ല. ബൂലോകത്തെ ആരെയും പരിചയപ്പെടാന്‍ സാധിച്ചില്ല. ഗ്രൂപ്പ് ഫോട്ടോ എടുക്കാതിരുന്നതും ഒരു പോരായ്മയായി എനിയ്ക്ക് തോന്നി .
അന്‍വര്‍ ഇക്ക പ്രമേയങ്ങള്‍ പാസാക്കി . അതില്‍ എനിയ്ക്ക് തോന്നിയ നല്ലൊരു കാര്യം വ്യക്തിഹത്യ ഒഴിവാക്കണമെന്നുള്ളതും, അതിനു വേണ്ടി സ്വീകരിക്കാന്‍ പോകുന്ന നടപടികളുമാണ് . എന്നെ പുറത്തിറക്കിയത് വിഷ്ണുവും , വിനീതും പിന്നെ ഒരാള്‍ കൂടി ഉണ്ടായിരുന്നു. പേര് മറന്നു പോയി . ഇനിയൊരു കൂടികാഴ്ച ഉണ്ടാകുമെന്ന വിശ്വാസത്തോടെ പ്രസ്ക്ലബ്ബിന്റെ പടികളിറങ്ങി .
കുറച്ചുകൂടിയൊക്കെ വിശദമായി എഴുതണമെന്നുണ്ടായിരുന്നു . എന്തോ മനസ് ശരിയല്ല. അതോണ്ടാ ഇങ്ങനെയൊക്കെ ആയി പോയത്. സദയം ക്ഷമിക്കൂ

മഹേഷ്
ബഷീറിക്ക
സാബു ചേട്ടന്‍