ചിലരൊക്കെ നമ്മുട ജീവിതത്തില്‍ സ്വാധീനം ചെലുത്താറുണ്ട്. അതു മനസ്സിലാക്കുമ്പോഴേയ്ക്കും ചിലപ്പോള്‍ വൈകി പോയിരിക്കും . അവന് എനിയ്ക്ക് അനിയന് , സഹോദരന് അതിനും അപ്പുറം എനിയ്ക്കു അവനോട് ഉണ്ടായിരുന്നത് വാത്സല്യം ആയിരുന്നു . എപ്പോഴാണ് ഞാന്‍ അവനെ പരിചയപ്പെട്ടത് എന്നും അറിയില്ല. പക്ഷേ ആ പരിചയം അവന്റെ ബ്ലോഗുകളിലേയ്ക്കും നീണ്ടു.
അവനെ കാണണമെന്ന് എനിയ്ക്കു വലിയ ആഗ്രഹം ആയിരുന്നു. എന്നാല്‍ എനിയ്ക്കു അതിനു കഴിഞ്ഞില്ല.
കഴിഞ്ഞ വ്യഴാഴ്ച എന്റെ ഒരു കൂട്ടുകാരി ഡല്‍ഹിയില്‍ നിന്നു വിളിച്ചു ആ ഞെട്ടിക്കുന്ന വാര്‍ത്ത പറഞ്ഞു . എനിയ്ക്ക് അതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാരണം അതിന്റെ തലേ ദിവസം കൂടി ഞാന്‍ അവനെ ഓണ്‍ ലൈനില്‍ കണ്ടതാണ്. . ഞാന്‍ അവളുടെ കോള്‍ കട്ട് ചെയ്തിട്ടു അവന്റെ ഫോണ്‍ നമ്പരിലേയ്ക്ക് വിളിച്ചു. കേട്ട വാര്‍ത്ത സത്യമാകരുതേ എന്ന പ്രാര്‍ത്ഥനയോടെ . പക്ഷേ കേട്ട വാര്‍ത്ത സത്യമായിരുന്നു.ഹൊ! ആ രംഗം ഇപ്പോഴും ഓര്‍ക്കാന്‍ വയ്യ.
അവനു ഹ്യദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നു. അത് ഒരിക്കല്‍ അവന് എന്നോട് പറയുകയും ചെയ്തു . എന്നിട്ടു പറഞ്ഞു . ചേച്ചി ഇതു ആരോടും പറയരുത് . കാരണം എന്നെ ആരും സഹതാപത്തോടെ നോക്കുന്നത് ഇഷ്ടമല്ല എന്ന്. ഞാന്‍ ആരോടും പറയില്ല എന്നു വാക്കും കൊടുത്തു. ഞാന്‍ പുണ്യവാളന് എന്ന ഷിനു ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്ന് ഒരാഴ്ച . ഇപ്പോഴും ആ ആഘാതം മാറിയിട്ടില്ല. എന്തൊരു ശക്തിയുള്ള എഴുത്ത് ആയിരുന്നു പുണ്യവാളന്റേത് .പുണ്യനെ കുറിച്ച് ഇനിയും പറയണമെന്നുണ്ടായിരുന്നു . വാക്കുകള്‍ കിട്ടുന്നില്ല.
പുണ്യനു സമം പുണ്യന് മാത്രം .