Tuesday, November 13, 2018

Tatoz Eco-friendly paper pens


 
This eco-friendly pen made using craft paper or magazine paper has a seed in it. When you throw this away after use, the seed begins to sprout!! As refill is the only plastic material, it doesn’t have even one-fifth of plastic when compared to other plastic pens in the market. I make these pens from my wheelchair for a living.
 
Minimum order – 25
Less than 100 – Rs 10/pen
More than 100 –
Craft paper pen with quality refill – Rs 8/pen
Magazine paper with quality refill – Rs 7/pen
 
Stickers for birthday, wedding, wedding anniversary etc are available for an additional charge of Rs 1 per pen.
 
Will be couriered to anywhere in India (courier charges extra).
Whatsapp: +919746209509

Saturday, November 10, 2018

പുതുമൊഴി


നീതിനിഷേധം കാട്ടിടുമെന്നും
അധികാരത്തിന്‍ ഹുങ്ക്
കഴിയണമെന്നോ മുറികള്‍ക്കുള്ളില്‍
ഞങ്ങള്‍ ചക്രക്കസേരയില്‍
പരിമിതിയറിഞ്ഞു പരിധികള്‍ കടന്നു
ഞങ്ങള്‍ തെരുവിലിറങ്ങേ
പദവികള്‍ നേടിയ തമ്പ്രാക്കള്‍ക്കതു
കണ്ണില്‍ കരടാണത്രേ
തെറ്റുകളവര്‍ക്കു ചെയ്യാം
ഞങ്ങള്‍ ചോദിക്കാനെ പാടില്ല
യാത്രകളും, സിനിമായും ഞങ്ങള്‍-
ക്കൊരു കാലത്തും പാടില്ലേ ?
വേണം ഞങ്ങള്‍ക്കവകാശങ്ങള്‍
പോരാടാമിനി നീതിയ്ക്കായ്
വഴികളിലും, സിനിമാശാലകളില്‍
റാമ്പുകള്‍ തീര്‍ക്കുക ഞങ്ങള്‍ക്കായ്
ഞങ്ങളുമിവിടെ ജനിച്ചോര്‍ തന്നെ
ഞങ്ങള്‍ക്കുണ്ടവകാശങ്ങള്‍
നേടിയെടുക്കാന്‍ പോരാടീടാന്‍
ഞങ്ങള്‍ വരുന്നധികാരികളെ

Sunday, March 18, 2018

ഫാൻസി ഓർണമെന്റ്സ്‌


മനോഹരങ്ങളായ മാലകളും , കമ്മലുകളും , വളകളും









































Wednesday, February 28, 2018

കൈറ്റ്‌ ഫെസ്റ്റിവൽ 2018

  ഫെബ്രുവരി 25 ഞായറാഴ്ച ഹെൽപ്പിംഗ് ഹാൻഡ്സ് ഓർഗനൈസേഷനും (H2o) , സോഷ്യൽ ജസ്റ്റിസ് ഡിപ്പാര്ട്ട്മെന്‍റും , ഒണ്‍ ഇന്ത്യ കൈറ്റ്‌ ടീം - ഉം ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച ബാരിയർ ഫ്രീ കൈറ്റ് ഫെസ്റ്റിവൽ കോവളം ഹവ്വാ ബീച്ചിൽ വച്ച് നടന്നു . ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച ഈ പരിപാടി തികച്ചും വ്യത്യസ്ഥത പുലർത്തി























 യാദൃച്ഛികമായി വലിയൊരു കഥകളിയുടെ പട്ടം പറത്താനുള്ള ഭാഗ്യം എനിയ്ക്കും ലഭിച്ചു. അതിന് One India Kite Team - നോടും , ഷമീർ കോവൂരിനോടും ഒത്തിരി നന്ദി. ഷമീറിനെ ആദ്യമായി കാണുന്നത് കഴിഞ്ഞ വർഷം കോഴിക്കോട് പോയപ്പോൾ ആണ്. കോഴിക്കോട് ബ്ലഡ് ഡോണേഴ്സ് കുടുംബത്തിലെ അംഗം കൂടിയാണ് ഷമീർ. ഒരു വർഷത്തിന് ശേഷം വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.









                ഈ അവസരത്തിൽ കോഴിക്കോട് ബ്ലഡ് ഡോണേഴ്സ് കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി തന്ന സ്മിത തോമസ് ചേച്ചിയ്ക്കും , ശ്രീജിത്തിനും , രതീഷ് അയ്യപ്പനും , നിഥിനും പ്രത്യേകം നന്ദി . H20 യിലെ ജോളിയ്ക്കും , ടൂറിസം ഡിപ്പാർട്ട്മെന്‍റിനും നന്ദി ഇങ്ങനെ മനോഹരമായൊരു സായാഹ്നം ഞങ്ങൾക്ക് സമ്മാനിച്ചതിന് . Red Fm - നും , അനന്തപുരി ഹോസ്പിറ്റലിനും നന്ദി.