എന്‍റെ ജീവിതത്തിലെ മറ്റൊരു മറക്കാനാകാത്ത സംഭവമാണ്‍ ഞാന്‍ ഇവിടെ എഴുതുന്നത്.
1-3-2012: വീട്ടില്‍ നിന്നും വളരെ കഷ്ടപ്പെട്ട് ആണ്‍ അന്നു പുറത്തിറങ്ങിയത് . എന്‍റെ ഈ വര്‍ഷത്തെ ആദ്യ യാത്ര .സര്‍വ്വശിക്ഷാ അഭിയാന്‍റെ ഭാഗമായി 2 ദിവസത്തെ ക്ലാസ്സ് എടുക്കാന്‍ പോയതാണ്‍. അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും ഇവള്‍ എന്തു ക്ലാസ്സ് ആണ്‍ എടുക്കാന്‍ പോയതു എന്ന്. അതു പറയാം . ഞാന്‍ ബുദ്ധി മാന്ദ്യം സംഭവിച്ചതും, ചലന വൈകല്യം ഉള്ളതുമായ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് മാലയും, കമ്മലും ഒക്കെ ഉണ്ടാക്കുന്നത് പഠിപ്പിക്കാന്‍ പോയതാണ്‍.
അവിടെ വച്ച് ആസ്കൂളിലെ ഒരു സാര്‍ ഇവിടെ നിന്നും പുറത്തിറങ്ങുന്നതിന്‍റെ ബുദ്ധിമുട്ടും, കൊണ്ടു പോകുന്നതിന്‍റെ ബുദ്ധിമുട്ടും അവിടെ പറഞ്ഞു . അങ്ങനെയാണ്‍ അവിടെ വച്ച് വികലാംഗ ക്ഷേമസമിതി പ്രസിഡറ്റിനെ പരിചയപ്പെടുന്നത്. അതിനെ കുറിച്ചു ഞാന്‍ പിന്നെ പറയാം..
ശരിക്കും വേറിട്ടൊരു അനുഭവമായിരുന്നു അത്. രക്ഷകര്‍ത്താക്കളും പഠിക്കാന്‍ വലിയ താല്പര്യം ഉള്ളവര്‍ ആയിരുന്നു
ആദ്യത്തെ ദിവസം തിരുവനന്തപുരത്തുള്ള ഒരു വിദ്യാലയത്തില്‍ വച്ചായിരുന്നു . അന്നതെ ക്ലാസ്സ് എടുത്തു കഴിഞ്ഞു എന്‍റെ വീട്ടില്‍ വരാനുള്ള ബുദ്ധിമുട്ടു കാരണം അവര്‍ അവരുടെ വാഹനത്തില്‍ തന്നെ എന്നെ എന്‍റെ കുഞ്ഞമ്മയുടെ വീട്ടില്‍ കൊണ്ടാക്കി തന്നു . കുഞ്ഞമ്മയുടെ വീട് റോഡ് സൈഡ് ആണ്‍ . അന്നു കുഞ്ഞമ്മയുടെ വീട്ടില്‍ കിടന്നു
2-3-2012:- അന്ന് കണിയാപുരം സ്കൂളിലായിരുന്നു ക്ലാസ്സ് എടുക്കേണ്ടിയിരുന്നതു. 10 മണിയോടെ ഞാന്‍ സ്കൂളിലെത്തി. വളരെ താല്പര്യത്തോടെ എനിയ്ക്കു അറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ അവിടെ അന്നുണ്ടായിരുന്ന രക്ഷകര്‍ത്താക്കള്‍ക്ക് പറഞ്ഞു കോടുത്തു. അപ്പോള്‍ 2 ദിവസത്തെ ക്ലാസ്സ് ഇതോടു കൂടി കഴിയുകയാണ്‍ . എനിയ്ക്കു വലിയ സന്തോഷം തോന്നി. ഇങ്ങനെ ഒരു പരിപാടി വച്ചപ്പോള്‍ അതിനു എന്നെ തന്നെ തെരഞ്ഞെടുത്തതിന്
2 ദിവസത്തെയും പരിപാടിയുടെ സമാപന ചടങ്ങില്‍ വച്ച് എന്നെ ഞെട്ടിച്ചു കൊണ്ട് അതു സംഭവിച്ചത്. അതിന്‍റെ അവസാനം എനിയ്ക്കു പൊന്നാട ചാര്‍ത്തി തന്നു . ആ നിമിഷം എന്‍റെ കണ്ണുകള്‍ നിറഞ്ഞു പോയി.
അതിന്‍റെ ഫോട്ടൊസ് ഒന്നും എന്‍റെ കൈയ്യില്‍ ഇല്ല. അതു കിട്ടട്ടെ എന്നു കരുതിയാ ഞാന്‍ ഇത്രയും നാള്‍ കാത്തിരുന്നത്. ജീവിതത്തില്‍ ഒരിക്കലും മരക്കാന്‍ കഴിയാത്ത മറ്റൊരു സംഭവവും കൂടി അങ്ങനെ അരങ്ങേറി .
ഇതിന്‍റെ ബാക്കിയായിട്ടുള്ള കാര്യങ്ങള്‍ ഞാന്‍ വഴിയെ പറയാം