Sunday, January 19, 2020

കോളേജ് ഓഫ് ഇംഗ്ലീഷ്

രണ്ടാം ദിവസം 

കോളേജ് ഓഫ് ഇംഗ്ലീഷിന്റെ അടുത്തായി ഒരു ചായക്കടയുണ്ട്. രണ്ട് തവണ വീട്ടിൽ നിന്ന് ആഹാരം കൊണ്ട് പോകാൻ പറ്റാത്തത് കൊണ്ട്  അവിടെ നിന്ന് ഉച്ചയ്ക്ക് ദോശവാങ്ങി കഴിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം കഴിക്കുമ്പോൾ സാധാരണ എല്ലാവരും കൂടി ഒരുമിച്ചിരുന്ന് കഴിച്ച് അങ്ങോട്ടും , ഇങ്ങോട്ടും കറികൾ പങ്കുവച്ചുമൊക്കെയാണ് എല്ലാ കുട്ടികളും കഴിക്കുന്നത്. പക്ഷേ ഞാനതിനോടൊപ്പം ചേരാറില്ല. കാരണം തലേ ദിവസത്തെ മീൻ കറി ചൂടാക്കി ചോറിന്റെ മീതേ ഒഴിച്ച ഒറ്റ കറി മാത്രമെ കാണൂ. ബാക്കി എല്ലാ കൂട്ടുകാരും  തൈരും , ചമ്മന്തിയും , മെഴുക്ക് പുരട്ടും , മുട്ട പൊരിച്ചതുമൊക്കെ പങ്കു വയ്ക്കുമ്പോൾ മീൻ തല മാത്രമുള്ള മീൻ കറി കൂട്ടി ഞാൻ ചോറ് കഴിയ്ക്കും. 
         കറികൾ പങ്കുവയ്ക്കലിനോട് ഒന്നും അന്ന് പ്രത്യേക താല്പര്യമൊന്നും തോന്നിയിരുന്നില്ല എന്നതും സത്യമാണ്. പ്രീ - ഡിഗ്രി രണ്ടാം വർഷം പഠിക്കുന്ന സമയത്താണ് 4th ഗ്രൂപ്പിലെ ഒരു കുട്ടിയുടെ കൈവശം നിന്ന് ആദ്യമായി മുട്ട പൊരിച്ചത് വാങ്ങി കഴിക്കുന്നത്. അവൾക്ക് എന്നും ചോറിനോടൊപ്പം മുട്ട പൊരിച്ചത് കാണും. അവളാണെങ്കിൽ മുട്ട കഴിക്കുകയുമില്ല. അങ്ങനെ ട്യൂട്ടോറിയിൽ ശനി , ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് ചില ദിവസങ്ങളിൽ മുട്ട കിട്ടുമായിരുന്നു. അന്ന് ചമ്മലൊക്കെ കൂടുതലായിരുന്നതിനാൽ എല്ലാ ദിവസവും വാങ്ങി കഴിക്കാൻ മടിയായിരുന്നു. കോളേജിൽ ഉച്ചയ്ക്ക് അവൾ കൊണ്ട് വരുന്ന മുട്ടയും , തൈരും മറ്റ് കുട്ടികളായിരുന്നു കഴിച്ചിരുന്നത്
    ആഹാരം പെട്ടെന്ന് കഴിച്ച് കഴിഞ്ഞാൽ ട്യൂഷൻ സെന്ററിൽ തിരക്കില്ലാതെ പെട്ടെന്ന് കൈയ്യും കഴുകി പാത്രവും കഴുകാം . ആദ്യ കാലഘട്ടങ്ങളിലൊന്നും അതെ പറ്റി അറിയില്ലായിരുന്നു. അക്കാര്യം മനസ്സിലാക്കി തുടങ്ങിയപ്പോൾ പെട്ടെന്ന് തന്നെ ആഹാരം കഴിച്ച് കൈയ്യും , പാത്രവും കഴുകുമായിരുന്നു . അതൊക്കെയൊരു കാലം. 


10 comments:

  1. ഹൃദ്യമായ വിവരണം ☺️ഇത്തരം ഓർമ്മകൾ ഒത്തിരി ഉണ്ട്. സ്കൂൾ കാലത്തു വേഗം കഴിച്ചു എണീറ്റ് പോകുന്നതിന്റെയും കോളേജ് കാലത്തു പങ്കിട്ടു കഴിക്കുന്നതിന്റെയുമൊക്കെ ഒരുപാട് ഓർമ്മകൾ.
    എഴുത്ത് തുടരൂ. ആശംസകൾ.

    ReplyDelete
  2. നല്ല വിവരണം
    ആശംസകൾ

    ReplyDelete
  3. ഞാൻ എന്റെ കറികൾ കൊടുത്തിരുന്നു തിരിച്ചു മേടിക്കാറില്ലായിരുന്നു മറ്റുള്ളോരിൽ നിന്നും എനിക്കും അതൊക്കെ ഓർമ വന്ന് ഇത് vayichappol

    ReplyDelete
  4. Replies
    1. ഇടയ്ക്കിടെ ഉണ്ട് ചമ്മൽ

      Delete
  5. അന്ന് പങ്കിട്ടു കഴിച്ചതിന്റെ രുചി പിന്നെ ഓർക്കുമ്പോഴെല്ലാം നാവിൽ തെളിയും :-)

    ReplyDelete