ആറ്റിങ്ങൽ കോളേജിലേയ്ക്ക് ആയാലും , ട്യൂഷൻ സെന്ററിലേയ്ക്ക് ആയാലും ഇവിടുന്ന് പോകാൻ 8.30 - ന് ജനത ബസ് മാത്രമാണുള്ളത്. പിന്നെ 9.30 ആംകോസും. കോളേജിൽ കുറച്ച് താമസിച്ച് ചെന്നാലും കുഴപ്പമില്ല. പക്ഷേ ട്യൂഷൻ സെന്ററിൽ സമയത്ത് തന്നെ എത്തണം. അതിനാൽ ഞെങ്ങി - ഞെരുങ്ങിയാണ് ജനത ബസിൽ കയറി പോകുന്നത് .
അന്ന് നടക്കുമ്പോൾ ചെറിയൊരു മുടന്ത് എനിയ്ക്കുണ്ടായിരുന്നു. അത് കൊണ്ട് ട്രാൻസ്പോർട്ട് ബസിൽ സഞ്ചരിക്കുന്നതിനുള്ള പാസ് ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ 8.15 നുള്ള കൊട്ടിയത്തേയ്ക്ക് പോകുന്ന ട്രാൻസ്പോർട്ട് ബസിൽ കയറി പാസും കൊടുത്ത് 5 രൂപയും കൊടുക്കുമായിരുന്നു. ജനത ബസിലായാലും , ട്രാൻസ്പോർട്ട് ബസിലായാലും ആറ്റിങ്ങൽ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽ ഇറങ്ങും. എന്നിട്ട് അവിടുന്ന് റോഡ് ക്രോസ് ചെയ്ത് അയിലം പോകുന്ന റോഡിലൂടെ ഓടിയാണ് ട്യൂഷൻ സെന്ററിൽ എത്തുന്നത്.
ഒരു പാട് ഓർമ്മകളുള്ള ആറ്റിങ്ങൽ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡ്. ഇന്നലെ കോളേജിൽ പോയപ്പോൾ പകർത്തിയ ചിത്രം.
തിങ്ങി ഞെരുങ്ങി പോയിട്ടുണ്ട് കുറേനാൾ ബസിൽ. ഇപ്പൊ ഓർക്കുമ്പോൾ,അത്രേം തിരക്ക് സഹിക്കാൻ പറ്റില്ലെന്ന് തോന്നും 🙂
ReplyDeleteഅത് ശരിയാ
Deleteഞങ്ങളുടെ കാലത്തൊക്കെ കാൽനടയേ ശരണം!
ReplyDeleteആശംസകൾ
നടന്നിട്ടുമുണ്ട് അങ്കിൾ
Deleteബസ് ലെ കണ്ടക്ടർ നൊക്കെ കുട്ടികളോട് എന്ത് ദേഷ്യാരുന്നൂ ന്നോ. ഫുൾ ചാർജ് കൊടുക്കൂല്ലല്ലോ അതോണ്ട്. ചിലർ സ്നേഹമുള്ളവരും ണ്ടായിരുന്നു.
ReplyDeleteഅതെ
Deleteഓർമ്മകളുടെ പൂക്കാലം . കോളേജിൽ പഠിക്കുന്ന സമയത്തു ഇടിച്ചുതള്ളി ബസ്സിലുള്ള യാത്ര ഓർമ്മപ്പെടുത്തി ഇത് വായിച്ചപ്പോൾ .
ReplyDeleteനന്ദി ചേച്ചി
Delete
ReplyDeleteഒരു പാട് ഓർമ്മകളുള്ള ആറ്റിങ്ങൽ
ചേട്ടൻ ആറ്റിങ്ങൽ വന്നിട്ടുണ്ടോ
Deleteട്രാൻസ്‌പോർട്ട് ബസ്സിൽ ഡോറിൽ തൂങ്ങിനിന്നു യാത്ര ചെയ്ത കാലം ഓർമ്മിപ്പിച്ചു
ReplyDeleteഅതിനെ പറ്റി എഴുതണം കേട്ടോ
Delete