Tuesday, September 18, 2012

എന്‍റെ കലാലയം (ഒരു ഓര്‍മ്മ ക്കുറിപ്പ്‌ഒരിക്കല്‍ കൂടി ഈ കലാലയ കവാടം കടന്നെത്തുമ്പോള്‍  ഉള്ളിന്റെ ഉള്ളില്‍ വല്ലാത്തൊരു നഷ്ടബോധം അനുഭവപ്പെടുന്നു. ഇവിടുത്തെ  ഈ കോലാഹലങ്ങള്‍ . ഈ അന്തരീക്ഷം  അന്നത്തെ ആ മധുര നൊമ്പര കാലഘട്ടത്തിലേയ്ക്കു  എന്നെ  കൂട്ടി കൊണ്ടു  പോകുന്നു .
             സ്കൂള്‍ ജീവിതത്തിന്‍റെ  നിയന്ത്രണത്തില്‍ നിന്നും കോളേജ് ജീവിതത്തിന്‍റെ സ്വാതന്ത്ര്യത്തിലേയ്ക്ക്  എത്തിയപ്പോള്‍ ആദ്യം പകച്ചു പോയെങ്കിലും പിന്നീട് ആ ജീവിതവുമായി  പൊരുത്തപ്പെടാന്‍ എനിയ്ക്കായി . ഒരിക്കലും പൂക്കില്ല എന്നു ആരോ പറഞ്ഞ ആ മരങ്ങളും കലാലയത്തിന്‍റെ സ്വന്തമായ ആ സര്‍പ്പക്കാവും  ഇന്നും എന്‍റെ മനസ്സില്‍ ഒളി മങ്ങാതെ കിടക്കുന്നു                  
                   വസന്തത്തില്‍  വന്നെത്തുന്ന കുഞ്ഞാറ്റകിളികള്‍ പോലെ വിവിധ ദേശങ്ങളില്‍  നിന്നുമെത്തിയ ഞങ്ങള്‍  ഒത്തു ചേര്‍ന്നു ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ കാലം . എന്‍റെ സിരകളില്‍ വിപ്ലവ വീര്യവും പ്രണയത്തിന്‍റെ ആദ്യാനുഭവവും പകര്‍ന്നു തന്ന എന്‍റെ കലാലയം . .. കലാലയത്തിന്‍റെ ഇടനാഴികളില്‍ ഇന്നും കാണാം ആ പ്രണയത്തിന്‍റെ ഇണക്കങ്ങളും , പിണക്കങ്ങളും. 
                              ശ്രുതി താള ലയങ്ങളില്ലാതെ ഞാന്‍ പാടിയും ,അഭിനയത്തിന്‍റെ  ഉള്ളറകളിലേയ്ക്കു  ഊളിയിട്ടതും  ഈ കലാലയത്തില്‍ വച്ചാണ്‍ .  തെരഞ്ഞെടുപ്പു വേളകളില്‍  സൌഹ്യദങ്ങള്‍  ചിന്നിച്ചിതറിയതും , രാഷ്ട്രീയത്തിനായ് പോരാടിയതും , അതിനു ശേഷം  സൌഹ്യദങ്ങള്‍ വിളക്കി ചേര്‍ത്തതും , പറ്റിയ അമളികളെ കൈമാറി ആര്‍ത്തു ചിരിച്ചതും  ഈ കലാലയം കണ്ടു നിന്നു . 
                                           മാവേലി മന്നനെ വരവേല്‍ക്കാനായി  അത്ത പൂക്കളം തീര്‍ത്തതും , സുന്ദരിയ്ക്ക്  പൊട്ടു തൊട്ടതും , വടം വലിച്ചതും , പുലി കളിച്ചതും , ക്രിസ്തുമസ്  ട്രീ  തയ്യാറാക്കിയതും , ക്രിസ്തുമസ്  അപ്പൂപ്പനെ വരവേറ്റതും, ക്രിസ്തുമസ് കേക്ക്  മുറിച്ചതും  എല്ലാം എന്‍റെ കലാലയ ഓര്‍മ്മകളിലെ  സിന്ദൂര പൊട്ടുകളാണ് .                                  
                                                                 ഇവിടുത്തെ  ലൈബ്രറി,വെറും വായന മുറി  മാത്രമായിരുന്നുവോ.  അല്ല പ്രണയ ജോടികള്‍ക്കു  തങ്ങളുടെ  ചിന്തകളും , സങ്കല്പങ്ങളും , , സ്വപ്നങ്ങളും , കൈമാറാനുള്ള  ഒരു കേന്ദ്രം കൂടിയായിരുന്നു.                                  പരീക്ഷണങ്ങളുടെ കേന്ദ്രമായിരുന്ന  രസതന്ത്ര ലാബില്‍ നിന്നും  പുറത്തു വരുന്ന ആ രൂക്ഷ ഗന്ധം ഇന്നും അവിടെ തങ്ങി നില്‍ക്കുന്നുണ്ടോ ? പെണ്‍കുട്ടികളുടെ സ്വകാര്യ വിഹാര കേന്ദ്രമായ വെയിറ്റിംഗ് ഷെഡിലേയ്ക്ക് ആണ്‍കുട്ടികള്‍ എത്തി നോക്കുന്നുവോ?  
                                                                          ഒരു കൂട്ടം യുവ സാഹിത്യകാരന്മാരുടെ  സ്യഷ്ടികള്‍  ഉള്‍കൊള്ളിച്ച  ആസ്മരണികയും , പ്രതിഭകളെ വാര്‍ത്തെടുത്ത  ആര്‍ട്സ് ഫെസ്റ്റിവല്ലും , സ്പോട്സും , ഫിലിം ഫെസ്റ്റിവല്ലും , രാജ്യത്തിനു വേണ്ടി  സേവനമനുഷ്ടിക്കാന്‍  യുവാക്കളെ തയ്യാറാക്കുന്ന എന്‍,സി.സി.യും , എന്‍.എസ്സ്.എസ്സും ഒരിക്കലും മറക്കാനാകാത്ത എന്‍റെ കലാലയഓര്‍മ്മകളാണ്‍. 
                                           എന്നാല്‍ എല്ലാ സന്തോഷങ്ങളേയും തകിടം മറിച്ചു  കൊണ്ട് ആ മാര്‍ച്ചു മാസം കടന്നു വന്നു . അതെ വന്നു ചേര്‍ന്ന കുഞ്ഞാറ്റകിളികള്‍ക്കുള്ള മടക്കയാത്രയുടെ  സമയമായിരുന്നു അത് . മാര്‍ച്ചു മാസം പരീക്ഷാ-പരീക്ഷണങ്ങളുടെ മാസം ... പിരിയുവാന്‍ സമയമായി എന്ന ബോധം  ഏവര്‍ക്കും എന്ന പോലെ എനിയ്ക്കും വളരെ വേദന തോന്നി . 
                                                      കലാലയം എനിയ്ക്കു തന്ന  എന്‍റെ സുഹ്യത്തുക്കള്‍ , സഹോദരി,സഹോദരന്മാര്‍  എന്‍റെ പ്രണയം എല്ലാം എനിയ്ക്കു നഷ്ടമാകുകയാണ്‍ . കലാലയ ഓര്‍മ്മകളെ സൂക്ഷിക്കാനും . ആ ഓര്‍മ്മകളെ  താലോലിക്കാനുമുള്ള മയിൽപ്പീലിത്തുണ്ടുകള്‍ക്കായി  മൌന നൊമ്പരത്തോടെ എന്‍റെ മുന്നിലേയ്ക്കു നീട്ടിയ ഓട്ടോഗ്രാഫുകള്‍ ... എല്ലാം ഇന്നു ഓര്‍മ്മകളായി മനസ്സിനെ മദിക്കുന്നു . 
                                           വേദന നിറഞ്ഞ മനസ്സുമായി  ആ കലാലയ പടവുകളിറങ്ങിയപ്പോള്‍ ഒരിക്കലും പൂക്കാത്ത  ആ മരം ഞങ്ങള്‍ക്കു വേണ്ടി ആദ്യമായി പൂത്തു നിന്നിരുന്നു . ആ കവി പാടിയ പോലെ ഞാനും ആഗ്രഹിക്കുന്നു . 
      “ ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം“  
വെറുതെയാണീ മോഹം എന്നറിഞ്ഞിട്ടു കൂടി .  പ്രേം കുമാര്‍

                              ഞങ്ങളുടെ ആറ്റിങ്ങല്‍ കലാലയത്തെ കുറിച്ചു അന്നു ഒപ്പം പഠിച്ച പ്രേംകുമാര്‍ എന്ന കൂട്ടുകാരന്‍ എഴുതി തന്ന ഓര്‍മ്മ കുറിപ്പു 

Monday, September 3, 2012

കൂട്ടുകാര്‍ക്കും , ബന്ധുക്കള്‍ക്കുമൊപ്പം ഒരോണം

 ആഗസ്റ്റ്‌ 30 വ്യാഴാഴ്ച്ച.. ഒത്തിരി സന്തോഷമുള്ള ഒരു ദിവസം . കാരണം  എന്റെ കൂട്ടുകാരും, ബന്ധുക്കളും  എന്നോടൊപ്പം ഓണം ആഘോഷിക്കാന്‍ വരുന്നുണ്ട് .


ആദ്യം വന്നത്  എന്‍റെ ചേച്ചിയും  കുടുംബവു ആയിരുന്നു . അതു കഴിഞ്ഞു ജ്യോതിസ് വന്നു  . പാവത്തിന് വഴി തെറ്റി പോയി . പിന്നെ എന്റെ ചേച്ചി പോയി ജ്യോതിസിനെ വിളിച്ചു കൊണ്ട് വന്നു . അതു കഴിഞ്ഞു കുഞ്ഞമ്മയും , അനിയന്റെ ഭാര്യയും ,കുഞ്ഞും കൂടി വന്നു .

അത് കഴിഞ്ഞു ജ്യോതിസും , അച്ഛനും കൂടി ചോറ് കഴിക്കാനിരുന്നു. അത് കഴിഞ്ഞു ഏകദേശം 4 .30 നു ആണ് പ്രദീപ്‌  വന്നത് . നല്ല മഴ ഉണ്ടായിരുന്നു അവന്‍ വന്നപ്പോള്‍ . അവന്‍ വഴിയില്‍ വന്നു ഫോണ്‍ ചെയ്തു. പിന്നെ ഇവിടെ നിന്ന് കുടയുമായി ജ്യോതിസ് പ്രദീപിനെ വിളിക്കാന്‍ പോയി .

പ്രദീപ്‌ വന്നതിനു ശേഷം അവന്‍ ആഹാരം കഴിക്കാന്‍ പോയി അത് കഴിഞ്ഞു കുറച്ചു സമയം  കഴിഞ്ഞു  റാമും അവന്‍റെ ഒരു കൂട്ടുകാരനും കൂടി വന്നു . പിന്നെ അവര്‍  4 പേരും കൂടി എന്നോടൊപ്പം കുറച്ചു സമയം കൂടി ചിലവഴിച്ച ശേഷം  6 .30 തോടെ അവര്‍ തിരിച്ചു പോയി. ഈ ഓണം ഒരിക്കലും മറക്കാന്‍ കഴിയില്ല .