Monday, November 14, 2011

ജവഹര്‍ലാല്‍ നെഹ്‌റു


ജവഹർലാൽ നെഹ്രു

    (നവംബര്‍ 14, 1889 - മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പിയാണ്‌ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനേതാവും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും അദ്ദേഹം തന്നെ. രാഷ്ട്രീയ തത്ത്വചിന്തകന്‍ , ഗ്രന്ഥകര്‍ത്താവ്‌, ചരിത്രകാരന്‍  എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നെഹ്‌റു രാജ്യാന്തരതലത്തില്‍ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധ നേടിയിരുന്നു. സോഷ്യലിസത്തിലൂന്നിയ നെഹ്‌റുവിന്റെ രാഷ്ട്രീയദര്‍ശനങ്ങളാണ്‌ നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്‌. അദ്ദേഹത്തിന്റെ ഏകമകള്‍ ഇന്ദിരാ ഗാന്ധിയും ചെറുമകന്‍  രാജീവ്‌ ഗാന്ധിയും പിന്നീട്‌ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്‌.

8-നൂറ്റാണ്ടില്‍ കശ്മീരില്‍  നിന്ന് അലഹബാദിലേക്ക് കുടിയേറിയ ബ്രാഹമണ കുടുംബത്തില്‍   1889 നവംബര്‍  14   -നായിരുന്നു നെഹ്‌റുവിന്‍റെ ജനനം. സ്വാതന്ത്ര സമരസേനാനിയും നിയമവിദഗ്ദനുമായ മോത്തീലാല്‍ നെഹ്റുവാണ്‌ പിതാവ്. അമ്മ സ്വരൂപ്‌ റാണി. നെഹ്‌റു കുടുംബം കാശ്മീരി ബ്രാഹ്മണരാണ്‌.

ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍  പ്രാഥമിക വിദ്യാഭ്യാസം നേടിയ ജവഹര്‍ ലാല്‍ , ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക്‌ അയക്കപ്പെട്ടു.ഇംഗ്ലണ്ടിലെ ഹാരോസ്കൂള്‍,കേംബ്രിജ്‌ ട്രിനിറ്റി കോളജ്|കേംബ്രിജ്‌ ട്രിനിറ്റി കോളജില്‍ നിയമ പഠനം പൂര്‍ത്തിയാക്കിയ നെഹ്രു 1912-ല്‍  ബാരിസ്റ്റർ പരീക്ഷ പാസ്സായി ഇന്ത്യയില്‍ മടങ്ങിയെത്തി. ഇന്ത്യയില്‍ തിരിച്ചെത്തുന്നതിനു മുമ്പ് യൂറോപ്പ്‌ആകമാനം ചുറ്റിക്കറങ്ങുവാന്‍  അവസരം ലഭിച്ചു. ഈ യാത്രകള്‍ അദ്ദേഹത്തെ പാശ്ചാത്യ സംസ്കാരവുമായി ഏറെ അടുപ്പിച്ചു. തികഞ്ഞ പാശ്ചാത്യ ജീവിത രീതികളും, ചിന്തകളുമായാണ്‌ ജവഹര്‍ലാല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്‌.1916-ല്‍  മാതാപിതാക്കളുടെ താല്‍പര്യപ്രകാരം കമലയെ വിവാഹംകഴിച്ചു. ജീവിതരീതികള്‍ ക്കൊണ്ടും ചിന്തകള്‍  ക്കൊണ്ടും രണ്ടു ധ്രുവത്തിലായിരുന്നു നെഹ്‌റുവും, കമലയും. സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തില്‍ നിന്നു വന്ന കമല നിശ്ശബ്ദ ജീവിതം നയിക്കാന്‍  ഇഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ നെഹ്‌റുവിന്റെ ജിവിതത്തില്‍  അവര്‍ക്ക്‌ യാതൊരു സ്വാധീനവുമില്ലായിരുന്നു. വിവാഹത്തിന്റെ രണ്ടാം വര്‍ഷത്തില്‍ അവര്‍ക്ക്‌ ഇന്ദിരയെന്ന ഏകമകളുണ്ടായി.
അച്ഛന്‍ മോത്തിലാല്‍ നെഹ്‌റു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ  പ്രസിഡന്റ്‌ സ്ഥാനത്ത്‌ പ്രവര്‍ത്തിച്ച്‌ സ്വാതന്ത്ര്യ സമരരത്തിന്റെ മുന്നണിയില്‍ നില്‍ ക്കുമ്പോഴാണ്  നെഹ്‌റുവും സജീവ രാഷ്ട്രീയത്തിലെത്തുന്നത്‌. 1916-ലെ ലക്നൗ  കോണ്‍ഗ്രെസ്സ് സമ്മേളനത്തിലാണ്‌ നെഹ്‌റു  ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടുന്നത്. ബ്രിട്ടീഷുകാരുമായി ശണ്ഠകൂടാത്ത മോത്തിലാലിന്റെ ശൈലിയേക്കാള്‍ നെഹ്‌റുവിനെ ആകര്‍ഷിച്ചത്‌ മഹാത്മാ ഗാന്ധിയും. അദ്ദേഹത്തിന്റെ നിസഹകരണ പ്രസ്ഥാനവുമാണ്‌. നെഹ്‌റുവില്‍ ഇന്ത്യയുടെ ഭാവി ഒളിഞ്ഞിരിക്കുന്നതായി ഗാന്ധിയും കണ്ടെത്തി. ക്രമേണ നെഹ്‌റു കുടുംബം മുഴുവന്‍ ഗാന്ധിജിയുടെ അനുയായികളായി. ജവഹറും അച്ഛനും പാശ്ചാത്യ വേഷവിധാനങ്ങള്‍  വെടിഞ്ഞു.


സ്വാതന്ത്ര്യ സമരത്തില്‍ സജീവമായതോടെ അറസ്റ്റും ജയില്‍ വാസവും ജീവിതത്തിന്റെ ഭാഗമായി.ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍  നെഹ്‌റു  ഗാന്ധിജിയോടൊപ്പം സുപ്രധാന പങ്ക് വഹിച്ചു.


ജവഹര്‍   എന്ന അറബി പദമാണ്‌ അദ്ദേഹത്തിന്റെ പേരിനു പിന്നിലെ . അര്‍ത്ഥം അമൂല്യരത്നം.. ലാല്‍  എന്നാല്‍ പ്രിയപ്പെട്ടവന്‍  എന്നാണര്‍ത്ഥം. നെഹ്റു എന്നത് കുടുംബപ്പേരാണ്‌.

  നെഹ്‌റു ഒരു മികച്ച ഗ്രന്ഥകാരന്‍  കൂടിയായിരുന്നു. ഇന്ത്യയെ കണ്ടെത്തല്‍, ലോകചരിത്രാവലോകനം എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥങ്ങളാണ്‌. 1955-ലാണ്‌ ജവഹര്‍ലാല്‍  നെഹ്‌റുവിന്‌ ഭാരതരത്നം ബഹുമതി സമ്മാനിച്ചത്.

ഒരു കുടുബത്തിലെ മൂന്ന് പേര്‍ക്ക് ഭാരതരതനം ലഭിച്ചിട്ടുള്ളത് നെഹ്റു കുടുംബത്തിനാണ്‌.മറ്റൊരു കുടുംബത്തിനും ഒന്നില്‍  കൂടുതല്‍  ഭാരതരത്നം കിട്ടിയിട്ടില്ല.പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹറുവിന്‌ 1955-ലും,മകള്‍ ഇന്ദിരാഗാന്ധിക്ക് 1971-ലും നെഹറുവിന്റെ     ചെറുമകന്‍  രാജീവ്ഗാന്ധിക്ക് 1991-ലും ഭാരതരത്നം സമ്മാനിക്കപ്പെട്ടു.മൂന്നുപേരും ഇന്ത്യന്‍ പ്രധാനമന്ത്രിമാരായിരുന്നു.നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും പ്രധാനമന്ത്രിമാരായിരിക്കുമ്പോഴാണ്‌ ഭാരതരത്നം ലഭിച്ചത്.രാജീവ്ഗാന്ധിക്ക് മരണാനന്തര ബഹുമതിയായാണ്‌ ഈ പുരസ്കാരം സമ്മാനിച്ചത്.

 


നെഹ്‌റുവിന്റെ ജന്മദിനം ഭാരതത്തില്‍ ശിശുദിനമായി ആചരിക്കുന്നു.

കടപ്പാട് - ഗൂഗിള്‍

9 comments:

 1. Good. Keep it up.

  ReplyDelete
 2. ജവഹര്‍ എന്ന അറബി പദമാണ്‌ അദ്ദേഹത്തിന്റെ പേരിനു പിന്നിലെ . അര്‍ത്ഥം അമൂല്യരത്നം.. ലാല്‍ എന്നാല്‍ പ്രിയപ്പെട്ടവന്‍ എന്നാണര്‍ത്ഥം. നെഹ്റു എന്നത് കുടുംബപ്പേരാണ്‌.


  kollamallo eppozha ariyunne nice

  ReplyDelete
 3. ethu ente kazhivu alla. aa varikalkku entha kuzhappam. nanni punnyaa

  ReplyDelete
 4. ഒരറിവ് കിട്ടി അതും ഒരുരത്നമായ് കാണുന്നു ..നന്ദി

  ReplyDelete
 5. ഇത് കൊള്ളാട്ടോ ...

  ReplyDelete