Sunday, February 13, 2011

കുസൃതിക്കാറ്റ്

                                                                                                           പുഴയുടെ തീരത്ത് ശാന്തമായി അങ്ങനെ ഇരികുമ്പോള്‍ മനസ്സില്‍ നിറയുന്ന സുഖമുള്ളൊരു
കുളിര്‍മ.  ശാന്ത സുന്ദരമായ അന്തരീക്ഷം. കിളികളുടെ സല്ലാപങ്ങള്‍ , കുസൃതികാറ്റ് 
കുറുനിര തഴുകി കവിളില്‍ ഉമ്മ വച്ച് ഓടിയകലുന്നു. അവിടെ പൂമരത്തണലില്‍ സുന്ദരമായ
അരുവിയിലേക്ക്  നീട്ടിവച്ചിരികുന്ന കാലുകളില്‍ കുഞ്ഞോളങ്ങള്‍ തഴുകിത്തലോടി.എത്ര
നേരം അങ്ങിനെ ഇരുന്നു എന്ന് അവള്‍ അറിഞ്ഞില്ല. അവിടെ അങ്ങനെ ഇരികുമ്പോ
  മനസ്സിലൂടെ ഒരായിരം ചിന്തകള്‍ കടന്നുപോയി .
              എന്തിനാണ് മനുഷ്യര്‍ ഇങ്ങനെ പരക്കം പായുന്നത് സ്വന്തം കുഞ്ഞിനെ
ഒന്ന് കണ്‍ നിറയെ കാണാനോ ലാളിക്കാനോ ഇന്ന് സമയം കിട്ടുന്നില്ല അച്ഛനും
അമ്മക്കും. ദൈവം എന്തിനാണ് മനുഷ്യനെ സ്രഷ്ട്ടിച്ചത് ?  ഈ ജീവിതത്തിന്റെ അവസാനം
എന്താണ്?   നെഞ്ചിലെ ചൂട് കൊടുത്തു തന്റെ രക്തവും ജീവനുമായ കുഞ്ഞിനെ നല്ല
ഉടുപ്പുകളും നല്ല ഭക്ഷണവും എന്തെല്ലാം അവനു വേണ്ടി കൊടുകാമോ
തന്‍റെ ആയുസും
ജീവനും ജീവിതവും എല്ലാം മക്കള്‍ക് വേണ്ടി കൊടുത്തു കയ്യാണോ കാലാണോ വളരുന്നത്‌
എന്ന് നോക്കി മക്കള്‍ക്കായി മാത്രം ജീവിച്ചു അവസാനം ആ മക്കളും ഒരു അച്ഛനായി
അല്ലെങ്കില്‍ അമ്മയായി കാലചക്രം അങ്ങിനെ കറങ്ങികൊണ്ടിരിക്കുന്നു അതില്‍ ഒരു
മാറ്റവും ഇല്ല .ഒരു പെണ്‍കുട്ടി അവള്‍ മകളകുന്നു,സഹോദരിയകുന്നു
,കമുകിയകുന്നു.ഭാര്യയാകുന്നു ,അമ്മയാകുന്നു,മുത്തശിയാകുന്നു.
                  ഒരു ആണ്‍കുട്ടി അവന്‍
മകനാകുന്നു,സഹോദരനാകുന്നു, കാമുകനാകുന്നു , ഭര്‍ത്താവാകുന്നു ,അച്ഛനാകുന്നു, മുത്തച്ചനാകുന്നു.എല്ലാം
ആകാന്‍ അവനു കഴിഞ്ഞെന്നു വരില്ല.  പക്ഷെ  അവനു ഒരു മകനാകാന്‍ പറ്റും .കാമുകന്‍ ആകണം
എന്ന് നിര്‍ബന്ധം ഇല്ല.  അച്ഛന്‍ ആകും എന്ന് ഉറപ്പും ഇല്ല.  സത്യമായിട്ടും അവനു ഒരു
മകനാകാന്‍ പറ്റും.
                       ഒരു പെണ്‍കുട്ടി അവള്‍ കാമുകിയവണം എന്നില്ല.
ഭാര്യയാകണം എന്നും ഇല്ല.  അമ്മയാകുമോ എന്ന് ഉറപ്പികാനും വയ്യ.  പക്ഷെ അവള്‍ ഒരു
മകളായിരിക്കും. അങ്ങിനെ ആയെ പറ്റു.  ഒരു മകളായാലെ  അവള്‍ക് ഒരു ഭാര്യയോ,  അമ്മയോ
ആകാന്‍ കഴിയു.
ഒരു മകനായാലെ അവനു ഒരു ഭര്‍ത്താവോ,  അച്ഛനോ ആകാന്‍ കഴിയൂ. അങ്ങനെ എങ്കില്‍ ഒരു
മകന്‍ അല്ലെങ്കില്‍ മകള്‍ അച്ഛനോടും,  അമ്മയോടും എത്ര കടപ്പെട്ടിരിക്കുന്നു.അവരെ
  എങ്ങനെ നോക്കിയാല്‍  മതിയാകും.  എങ്ങനെ കൊണ്ട് നടന്നാല്‍ മതിയാകും.
                ഹേ സ്ത്രീയെ....പുരുഷാ..നീ നിന്റെ അച്ഛനെയും,  അമ്മയെയും
പുല്ലുപോലെ വലിച്ചെറിഞ്ഞിട്ട്‌ നിന്റെ ഭാര്യയുടെ,  ഭര്‍ത്താവിന്റെ കൂടെ സസുഖം
  വാഴുകയാണോ ?  എങ്കില്‍  ഒന്ന് ഓര്‍ത്തു കൊള്ളണെ.  നിന്റെ ഈ ഭാര്യ , ഭര്‍ത്താവ്
പദവി ഏത് നിമിഷവും നഷ്ട്ടപെട്ടു  പോകുന്നതാണ് . എന്നാല്‍ നീ വലിച്ചെറിഞ്ഞ
അച്ഛനമ്മയുടെ മക്കള്‍ എന്ന പദവി ഒരിക്കലും ഒരു കാലത്തിനും ശക്തിക്കും
നഷ്ട്ടപെടുത്താന്‍ കഴിയാത്തതാണ്..
               താന്‍ എന്തൊകെയോ ഉറക്കെ  പറഞ്ഞത് പോലെ തോന്നി  അവള്‍ ചുറ്റും
നോക്കി.  ഇല്ല, ആരെയും കാണുന്നില്ല . ആരും കേട്ടിട്ടില്ല.
                   അപ്പോഴാണ് അവള്‍ അത് കണ്ടത്.  ഒരു നായ്‌ എന്തോ കടിച്ചെടുത്തു
കൊണ്ട് ഓടുന്നു.  പുറകെ ഒരു  നായ്കുട്ടിയും .രണ്ടു പേരും തമ്മില്‍ കടിപിടിയായി . കൈയ്യുക്കുള്ളവന്‍
  കാര്യക്കാരന്‍ എന്ന് പറയുന്നപോലെ നായ്‌ അത് കൈക്കലാക്കി
തിന്നാന്‍ തുടങ്ങി.  അത് നോക്കി വെള്ളമിറക്കി ഇരിക്കുകയാണ് കാഴ്ചയില്‍  ഒട്ടും
ഭംഗിയില്ലാത്ത ആ നായ്കുട്ടി .തനിക്ക്  തിന്നു മതിയായപ്പോള്‍ നായ്‌ പതുക്കെ
  നായ്ക്കുട്ടിടെ അടുത്ത് ചെന്നൂ . എന്തോ സ്വകാര്യം പറയുന്ന പോലെ  തന്റെ മുഖം കൊണ്ട്
നായ്ക്കുട്ടിടെ ചെവിയില്‍ തൊട്ടു.  നായ്കുട്ടി  ഉടനെ ഓടിയെത്തി ബാക്കി കിടക്കുന്ന
തുണ്ടം ആര്‍ത്തിയോടെ തിന്നാന്‍ തുടങ്ങി.  എല്ലാം അകത്താക്കി കയ്യും മുഖവും
തുടച്ചു  വൃത്തിയാക്കി  നായുടെ അടുത്ത് വന്നു കിടന്നു.
ഈ നായുടെ സ്ഥാനത്ത് മനുഷ്യന്‍ ആയിരുന്നെങ്കില്‍,  തിന്നു ബാക്കി വന്നത് എടുത്തു
ഫ്രീസറില്‍ വച്ചേനെ അല്ലെ?
              ചിലപ്പോ അവറ്റകള്‍ക്ക് ഫ്രിഡ്ജ്‌ ഇല്ലാത്തതു കൊണ്ടാകും
ഫ്രിസറില്‍ വയ്ക്കാത്തത് എന്ന് ഒരു നിമിഷം തോന്നി..അതാണ് മനുഷ്യ ബുദ്ധി.  ഇത്ര
ബുദ്ധിയുള്ള മനുഷ്യന്‍ ഉള്ള ഈ ലോകത്ത് എത്രയോ മനുഷ്യ മക്കള്‍ പട്ടിണികൊണ്ട്
മരിക്കുന്നു.ബുദ്ധി കുറവ് ആണെങ്കിലും സഹജീവികളോട് തന്റെ വയര്‍
നിറഞ്ഞിട്ടു ആണെങ്കിലും കാരുണകാണിക്കാന്‍ ഒരുപാടു ബുദ്ധിയും വിവരവും
വിദ്യാഭ്യാസവും ഉള്ള മനുഷ്യനെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്
പക്ഷി മൃഗാതികള്‍  തന്നെയല്ലേ.
ചിന്തകള്‍ ഇങ്ങനെ ഒന്നിന് പുറകെ ഒന്നായി വന്നു കൊണ്ടിരുന്നു.  ഇതൊക്കെ ഓര്‍ക്കാന്‍
ആര്‍ക്കാണ്‌ സമയം.
             ദൈവം സ്രഷ്ട്ടിച്ചവയില്‍ മനുഷ്യന്‍ ഒഴികെ മറ്റു സൂര്യനും,
ചന്ദ്രനും , നക്ഷത്രങ്ങളും, പക്ഷികളും, കാറ്റ്, മഴ, കടല്‍,മലകള്‍, ഈ ഭൂമി എല്ലാം
ദൈവത്തെ അനുസരിക്കുന്നു.അവയ്ക്ക് കല്പിച്ചു കൊടുത്തിരിക്കുന്ന അതിര്‍ത്തികളും
നിയമങ്ങളും അനുസരിക്കുന്നു.അവ അനുസരണക്കേട്‌ കാട്ടിയാല്‍ നമ്മള്‍ ഒന്നും ഈ
ഭൂമിയില്‍ ഉണ്ടാകില്ല. മനുഷ്യന്‍  മാത്രമേ ദൈവത്തെ അനുസരിക്കാതെ നടക്കുന്നുള്ളൂ
എന്നിട്ടും മനുഷ്യവംശം ഇപ്പോഴും നിലനില്‍ക്കുന്നു.  അപ്പോ മനുഷ്യന് എന്തോ മഹത്വം
ഉണ്ട്.കാറ്റോ,കടലോ,മഴയോ ഒക്കെ അനുസരണക്കേട്‌ കാണിച്ചാല്‍ മനുഷ്യന്‍ ഒന്നാകെ
നശിച്ചു പോയേനെ. ഒരു മനുഷ്യന്‍ അനുസരണക്കേട്‌ കാണിച്ചാല്‍ ഒരു ചുക്കും
സംഭവിക്കില്ല.  പക്ഷെ ഒരു കടല്‍ ആണ്  അനുസരണക്കേട്‌  കാണിക്കുന്ന തെങ്കില്‍  അത്
നമുക്ക് ആലോചിക്കാന്‍ പോലും കഴിയില്ല.  മനുഷ്യന്‍ എന്നത് ഈ ഭൂമിയില്‍ നിസ്സാരമായ
ഒന്നാണ്.  ആ മനുഷ്യന് വേണ്ടിയാണു എല്ലാം സ്രഷ്ട്ടിക്കപ്പെട്ടതും
ആകാശവും,സൂര്യനും,ചന്ദ്രനും,പക്ഷികള്‍ കാറ്റ്,മഴ,കടല്‍,എല്ലാം മനുഷ്യന്
അവകാശപ്പെട്ടതാണ്.  പക്ഷെ മനുഷ്യനെക്കാള്‍ ശക്തി അവയ്ക്കുണ്ട് പക്ഷെ വിവേകം ഇല്ല. 
             വിവേകം മനുഷ്യന് മാത്രമേ ഉള്ളു പക്ഷെ ആ വിവേകവും ബുദ്ധിയും  ഉള്ള
മനുഷ്യന്‍ എങ്ങനെ പെരുമാറണം എന്ന് പ്രകൃതി  കാണിച്ചു തരുന്നു. അവ ദൈവത്തോട്
കാണിക്കുന്ന അനുസരണം നമ്മള്‍ ദൈവത്തോട് കാണിക്കുന്നുണ്ടോ? ഇതൊക്കെ തന്നെ ഉണ്ടായതാണെന്നും
  ദൈവം ഇല്ലെന്നും പറയുന്നവരെ തിരുമണ്ടന്മാര്‍ എന്നല്ലാതെ
എന്താണ് വിളിക്കുക? 
                ദേഹത്ത്  മൃദുവായ എന്തോ വന്നു വീണത്‌ പോലെ . അപ്പോഴാണ് അവള്‍
ചിന്തയില്‍ നിന്ന് ഞെട്ടിയുണര്‍ന്നത് .
ഒരു കുഞ്ഞു കുരുവി കുഞ്ഞു തന്റെ മടിയില്‍ വീണു ചിറകിട്ടടിക്കുന്നു.   അവള്‍
ശ്രദ്ധയോടെ അതിനെ കൈക്കുമ്പിളില്‍  എടുത്തു തലോടി.  നല്ല പഞ്ഞിപോലെ ഇരിക്കുന്നു.
കുരുവികുഞ്ഞു അവളുടെ കൈയില്‍  ഒതുങ്ങികൂടിയിരുന്നു.ഇളം ചൂട് ഉള്ളത് കൊണ്ടാകാം അത്
അനങ്ങാതെ കണ്ണുകള്‍ ചരിച്ചു അവളെ നോക്കി .എന്ത് ഭംഗിയാണ് അതിനെ കാണാന്‍
കുഞ്ഞി ചിറകു ,കുഞ്ഞിച്ചുണ്ടു,  കുഞ്ഞികണ്ണ് .  അവള്‍ അതിനെ മെല്ലെ ചുണ്ടോടു
ചേര്‍ത്ത് ഉമ്മവച്ചു .
                എവിടെ നിന്നാണ് ഇത് വന്നതെന്നറിയാന്‍ അവള്‍ മെല്ലെ മുകളിലോട്ടു
നോക്കി . അവിടെ ഒരു കുഞ്ഞികിളികൂട് കാറ്റില്‍ ഊഞ്ഞാലാടുന്നു .
              നീ കൂട്ടില്‍ നിന്ന് ചാടിപോന്നതാണല്ലേ ...ഞാനിവിടെ
ഇല്ലായിരുന്നെങ്കിലോ നീ അരുവിയില്‍ വീഴില്ലായിരുന്നോ...? കുഞ്ഞിക്കുരുവിയെ
ശാസിച്ചു  കൊണ്ട് അവള്‍ ചോദിച്ചു .
    ഞാന്‍ നിന്നെ കാണാന്‍ വേണ്ടി ചാടിയതാ..
കുഞ്ഞിച്ചുണ്ടുകള്‍ വിടര്‍ത്തി ചിറകുകള്‍ ഇളക്കി കുഞ്ഞികുരുവി സംസാരിക്കുന്ന
കേട്ടപ്പോ അത്ഭുതം കൊണ്ട് അവളുടെ കണ്ണുകള്‍ വിടര്‍ന്നു.
   നീ ഇവിടെ ഇരുന്നു പറഞ്ഞതൊക്കെ  ഞാന്‍ കേട്ട്....അപ്പൊ നിന്നെ ഒന്ന് കാണാന്‍
തോന്നി എനിക്ക്..അതാ ഞാന്‍ ചാടി പോന്നത് ..കുരുവി പറഞ്ഞു. അപ്പോഴാണ്
      താന്‍ തനിച്ചിരുന്നു ഉറക്കെ സംസാരിക്കുകയായിരുന്നു എന്ന്
അവള്‍ക് മനസിലായത്. അവള്‍ ചുറ്റും നോക്കി
     ആരെങ്കിലും എന്റെ മണ്ടത്തരങ്ങള്‍ കേട്ടോ ? കുഞ്ഞിക്കുരുവി ....
     ഹേയ്‌  ഇല്ല  ഞാന്‍ മാത്രമേ കേട്ടുള്ളൂ....
കുഞ്ഞിക്കുരുവി ചിറകുകള്‍ ഇളക്കി പറഞ്ഞു .
    നിന്നെ ഞാന്‍ കൂട്ടില്‍ ആക്കാം.  എനിക്ക് പോകാന്‍ നേരമായി ...
അവള്‍ കുരുവിയെ തലോടിയിട്ടു പറഞ്ഞു .
   ഹയ്യോ നീ പോവുകയാണോ ?  എന്നാ ഇനി നീ വരിക ? ..ഞാനും വരട്ടെ നിന്റെ കൂടെ ...?
 കുരുവി സങ്കടത്തോടെ ചോദിച്ചു .
    വേണ്ട നീ വന്നാല്‍ നിന്റെ അച്ഛനും അമ്മയും വിഷമിക്കില്ലേ... ? ഞാന്‍ നാളെയും
  വരാം . അപ്പൊ നമുക്ക് കാണാലോ ...?
 അവള്‍ കുഞ്ഞികുരുവിയെ  ആശ്വസിപ്പിച്ചു.
        ശരിയാ നീ പറഞ്ഞതൊക്കെ  ഞാന്‍ ഓര്‍ക്കുന്നു..അച്ഛനും അമ്മയും വലുതാണ്.
അവരെ വിഷമിപ്പിക്കരുത് .കുരുവി സമ്മതിച്ചു.
  ഉം നല്ല കുട്ടിയായി ഇവിടെ ഇരിക്കണം.  താഴേക്ക്‌  ചാടരുതുട്ടോ ...
അവള്‍ കയ്യെത്തിച്ച് കുരുവികുഞ്ഞിനെ കൂട്ടിലാക്കി .
       നാളെയും വരണേ  കൂട്ടുക്കാരി ... കുഞ്ഞികുരുവി  വിളിച്ചു  പറഞ്ഞു .

    വരാം....വരാം...എനിക്ക് ഇപ്പൊ നീ കൂട്ടയാല്ലോ...? ഞാന്‍ പോകുന്നു . അമ്മ
തിരക്കുന്നുണ്ടാകും.....പോകും വഴി അവള്‍ വിളിച്ചു പറഞ്ഞു.
     വീട്ടില്‍ മുറ്റം നിറയെ ആളുകള്‍ കൂടിനില്‍ക്കുന്ന കണ്ടു അവള്‍
വ്യസനത്തോടെ അകത്തേക് ഓടി.
     അവിടെ വെള്ള പുതപ്പിട്ട് മൂടികിടത്തിയിരിക്കുന്ന തന്റെ എല്ലാമെല്ലാമായ
അമ്മയെ കണ്ടു വാവിട്ടു നിലവിളിച്ചു കൊണ്ട് അമ്മയുടെ കാല്ക്കലെക്  വീണു....ഇനി
താന്‍ ഈ ലോകത്ത് ഒറ്റക്കാണെന്നു   ഒരു ഞെട്ടലോടെ തിരിച്ചറിയുകയായിരുന്നു.  അത്
അവരുടെ മകളാണെന്ന് ആരൊക്കെയോ പിറുപിറുക്കുന്നത്               
 അവള്‍ കേട്ട് .......
മകള്‍ എന്ന മരിക്കാത്ത ആ പദവി.....

                                                                                         
                                          മിനി,കുറ്റിപ്പുഴ,എറണാകുളം

                                                                     

Friday, February 11, 2011

തളിരിട്ട കിനാക്കള്‍


താരകയായി നീ പെയ്തു
താമര ഊയലാടി
തളിരണിഞ്ഞ കണ്ട കിനാക്കള്‍
താലിചാര്‍ത്തിയല്ലോ...?

ശ്രാവണമാസം വന്നു
ശ്രാവണ ചന്ദ്രനും വന്നു
ശാലീന സുന്ദര പുളിനങ്ങളില്‍
താരകേ നീയെന്തേ...?

ഇടവഴിയരികില്‍
ഈറന്‍ സന്ധ്യാനേരം
ഈറത്തണലിനോരം
ഈറനണിഞ്ഞതെന്തേ...?

ഈറന്‍ മിഴിയുമായി
ഇടറിയ സ്വനവുമായി
നീര്‍മിഴിപ്പൂക്കള്‍
ധാരയായതെന്തേ...?

വാല്‍ക്കുളമരികില്‍
വാലിട്ടു കണ്ണെഴുതി
വാര്‍മതിപ്പൂ ചൂടി
വാ മൊഴിഞ്ഞതെന്തേ...?

ഇതളണിഞ്ഞ മോഹം
മൊട്ടിട്ട നേരം
പൂവായി വിരിയാത്തതെന്തേ...?
കായായി മലരാത്തതെന്തേ...?

                   (കരമന c അശോക് കുമാര്‍.ഫയര്‍&റെസ്ക്യൂ സര്‍വീസ്.വര്‍ക്കല,തിരുവനന്തപുരം)

Thursday, February 10, 2011

സ്നേഹപൂര്‍വ്വം മകള്‍ക്ക്


ഒരു നീണ്ട യാത്രതന്‍


ശേഷമായെത്തിയ                      


ഇളംതെന്നലിന്‍ കുളിര്‍മ്മയില്‍


കണ്മുന്നില്‍ തെളിഞ്ഞുവോ..


സുഖമുള്ളരോര്‍മ്മയായ്


ജീവിതത്താളുകള്‍.
ഓര്‍മ്മയിലോരോന്നെഴുതിത്തുടങ്ങി ഞാന്‍.


തെളിയുന്ന ദൈന്യത


കുത്തിക്കുറിച്ചു ഞാന്‍.


ഭാഷയ്ക്കു ശുദ്ധി-


ല്ലക്ഷരവടിവില്ല.


കഥയോ?ഇതു കവിതയോ..?


അറിയില്ല,എനിക്കറിയില്ല.
ഞാനൊരക്ഷരജ്ഞാനിയല്ല


കൂട്ടരെ,ഞാനൊരു കവിയല്ല.


ജീവനില്‍ തൊട്ടൊരു വേദനപ്പാടുകല്‍


നിങ്ങളോടോതുകയാണു ഞാന്‍.
എന്റെ ഒരേയൊരു മകള്‍


സ്നേഹാര്‍ദ്രയായ മകള്‍


സൂര്യോദയത്തിന്റെ കാന്തിയും


ചെമ്പനീര്‍ പുഷ്പത്തിന്റെ ശോഭയും


ഒരുമിച്ചു കിട്ടിയ മകള്‍


നിഷ്ക്കളങ്കതയുടെ നിറകുടമായവള്‍.എന്റെ ഹൃദയത്തിന്‍ തിരുമുറ്റത്തു


സ്നേഹോല്‍സവം തീര്‍ത്തവള്‍


കുഞ്ഞുകരംകൊണ്ടെന്‍                          


വിരല്‍തുമ്പു പിടിച്ചു


പിച്ചവെച്ചൊരോമനാള്‍ കുഞ്ഞു മകള്‍.കുഞ്ഞരിപ്പല്ലുകള്‍ കാട്ടിയുള്ള പുഞ്ചിരിയും


നെഞ്ചിലെ ചൂടുപറ്റി നിദ്രയില്‍ പൂണ്ടതും


താമരപൂവിതള്‍ പോലുള്ളധരങ്ങളാല്‍


ചുംബനം തന്നതും ചെറുതേന്‍ പുരട്ടിയതും


ഇന്നുമെന്റെ ഓര്‍മ്മയില്‍ തെളിയുന്നു.ഓരോ ദിവസവും ഞാനറിയാതെന്റെ


ആത്മാവ് നിന്നെ തേടിയെത്തുന്നു


നീ കിടക്കും ശ്മശാനത്തിലെ മണ്‍കൂനയില്‍


അഛ്ചായെന്ന വിളിയൊന്നുകേള്‍ക്കാന്‍.സ്നേഹിച്ചു ലാളിച്ചു കൊതി തീരു-


മുമ്പെന്നെ തനിച്ചാക്കി


ഉണരാത്ത നിദ്രയുടെ ആഴങ്ങളില്‍


മുങ്ങിയതെന്തിനു മകളെ.??

                        

                       മുസ്തഫ പുളിക്കല്‍: