Thursday, January 23, 2020

ഓർമ്മകൾ ഭാഗം 4

കോളേജിൽ പോയപ്പോളവിടെ ഊഞ്ഞാൽ കിടക്കുന്നത് കണ്ടപ്പോൾ പെട്ടെന്നോർമ്മ വന്നതീ പാട്ടാണ് . ഒപ്പം ഊഞ്ഞാലിനെ ചുറ്റിപ്പറ്റി കുറെ ഓർമ്മകളും 

വീണ്ടും പ്രഭാതം എന്ന ചിത്രത്തിലെ 
ഊഞ്ഞാലാ ഊഞ്ഞാലാ 
ഓമനക്കുട്ടൻ ഓലോലം കുളങ്ങരെ  
താമര വലയം കൊണ്ടൂഞ്ഞാലാ 
താനിരുന്നാടും പൊന്നൂഞ്ഞാലാ 
   
        ഓണക്കാലത്ത് വീട്ടിൽ  പറങ്കിമാവിൽ കൊമ്പിൽ ഇട്ടിരുന്നത് ചെറിയ ഊഞ്ഞാലായിരുന്നു. അതിൽ കയറിയിരുന്ന് ആടുവാൻ ഞങ്ങൾ കുറെ പേർ കാണും. തൊട്ടടുത്ത വീടുകളിലൊക്കെയുള്ള ഊഞ്ഞാലുകളിലും ഞങ്ങൾ കുറെ പേർ ഊഞ്ഞാലാടാൻ ഊഴവും കാത്തിരിന്നിട്ടുണ്ട്. 

        ഒരിക്കൽ ഊഞ്ഞാലാടി കൊണ്ടിരിക്കുന്ന സമയം . ചേച്ചിയാണ് ഊഞ്ഞാലാട്ടുന്നത്. തോലുമാടൻ ഞങ്ങളുടെ നാട്ടിൽ ഓണ സമയത്ത് ഇറങ്ങാറുണ്ട്. വാഴയുടെ ഉണങ്ങിയ ഇല വച്ച് ദേഹം മുഴുവൻ പൊതിഞ്ഞ് പാള കീറി മുഖത്തിന്റെ അളവിലെടുത്ത് അതിൽ കണ്ണ്, മൂക്ക് , വായ് ഈ ഭാഗങ്ങളിൽ ചെറിയ ദ്വാരമിട്ട്  ഇത് മുഖത്ത് വച്ച് കെട്ടി പഴയ പാട്ടകളിൽ കമ്പ് കൊണ്ട് കൊട്ടി വീടുകൾ തോറും പൈസ പിരിക്കാനായി കുട്ടികൾ വരും. 
      എനിയ്ക്കാണെങ്കിൽ ഈ തോലുമാടനെ പേടിയാണ്. ചേച്ചി ശക്തിയായി ഊഞ്ഞാലാട്ടുകയാണ്. അപ്പോഴാണ് തോലുമാടൻ വരുന്ന കൊട്ട് കേട്ടത്. ചേച്ചിയോട് ഊഞ്ഞാൽ ആട്ടം നിർത്താൻ പറഞ്ഞിട്ട് കേട്ടതുമില്ല. പിന്നെ രണ്ടും കല്പിച്ച് ഞാൻ ഊഞ്ഞാലിൽ നിന്നെടുത്ത് ചാടി. താഴെ ഒരു തെങ്ങിൻ കുഴിയിലാണ് ചെന്ന് വീണത്. അവിടെ നിന്ന് എണീറ്റ് ഓടി അടുക്കളയിൽ കയറി വാതിലിന് പിന്നിലൊളിച്ചു. 
              അപ്പോഴേക്കും തോലുമാൻ എത്തി. വീട്ടിൽ നിന്ന് ചില്ലറ പൈസ കൊടുത്തു. കൊട്ടുകൾ അകന്ന് പോയി. ചേച്ചിയോട് ചോദിച്ചപ്പോൾ തോല്മാടൻ പോയി എന്ന് പറഞ്ഞു. പക്ഷേ അവർ പോയിട്ടുണ്ടായിരുന്നില്ല. അവർ പോയി എന്ന ധൈര്യത്തിൽ കതകിന്റെ മൂലയിൽ നിന്നിറങ്ങി വന്നപ്പോൾ ഇവർ അവിടെ വാതിലിന്റെ അടുത്ത് നിൽക്കുന്നു. പിന്നെ ഞാൻ ഒറ്റ അലറി കരച്ചിലായിരുന്നു. ഇന്നത് ആലോചിച്ച് ചിരി വരുന്നു. 

         അമ്മയുടെ കുടുംബ വീട്ടിലേയ്ക്ക് പോകുന്ന വഴി ഒരു വീട്ടിൽ ആഴാട്ടൂഞ്ഞാൽ ഇട്ടിട്ടുണ്ട്. പേടിച്ച് പേടിച്ച് ആ ഊഞ്ഞാലിൽ കയറി മതിയാവോളം ആടും. ഇടയ്ക്കിടെ തിരിഞ്ഞ് നോക്കും . വീട്ടിൽ നിന്ന് ആരെങ്കിലും വരുന്നുണ്ടോ എന്ന്. പ്രത്യേകിച്ച് അച്ഛൻ കണ്ട് കൊണ്ട്  വന്നാൽ അന്നത്തെ കാര്യം കുശാലാണ്. തല്ല് എപ്പോൾ കിട്ടി എന്ന് ചോദിച്ചാൽ മതി. ഊഞ്ഞാലാടി കഴിഞ്ഞ് ആ വീട്ടുകാരോട് പ്രത്യേകം പറയും അച്ഛനോട് പറയരുതെന്ന് . ആഴാട്ടൂഞ്ഞാലിൽ കയറി നിന്നിട്ട് ഒരു തൊന്നലിടക്കമുണ്ട്. അതൊക്കെ എത്ര രസമുള്ള കാലമായിരുന്നു. 






          
 ഇനി അടുത്ത പ്രാവശ്യം കോളേജിൽ പോകുമ്പോൾ ഈ ഊഞ്ഞാലിൽ കയറിയിരുന്ന് ആടണം .  നടക്കുമോ ആവോ
 

5 comments:

  1. എനിക്കിതു വായിച്ചപ്പോൾ പെട്ടെന്നോർമ്മ വന്നത് "ഊഞ്ഞാലുറങ്ങി, ഹിന്ദോള രാഗം മയങ്ങി എന്ന പാട്ടാണ്".... :-)

    ശുഭപ്രതീക്ഷകളുടെ ഊഞ്ഞാലിൽ അങ്ങ് മേലേക്ക് ഉയർന്നുയർന്നു പോകട്ടെ

    ReplyDelete
    Replies
    1. ആഹാ. ഒരു പാട് സന്തോഷം മഹി

      Delete
  2. ഊഞ്ഞാലാട്ടത്തിന്റെ സ്മരണകൾ .. 

    ReplyDelete
  3. ഊഞാലാട്ടം. ആക്കത്തിലാടുമ്പോഴുണ്ടാകുെന്നൊരു പത്രാപ്പ്!
    ആശംസകൾ

    ReplyDelete