Wednesday, January 22, 2020

ഓർമ്മകൾ ഭാഗം 3



 ജനത ബസിനെ പറ്റി ഒത്തിരി ഓർമ്മകളുണ്ട്. ഒരിക്കൽ ചേച്ചിയുടെ വീട്ടിൽ പോകാനായി വൈകുംന്നേരം കോളേജിൽ നിന്ന് ബസ് സ്റ്റാൻഡിൽ വന്ന് വെഞ്ഞാറമൂട് ബസിൽ കയറി. അപ്പോൾ ജനത ബസിലെ കണ്ടക്റ്റർ ചേട്ടൻ വണ്ടിയിലിരുന്ന് വിളിച്ചു ചോദിച്ചു. ബസ് മാറി കയറിയതാണോ എന്ന്. അല്ലെന്ന് പറഞ്ഞു. ഭയങ്കര ചമ്മലായിരുന്നു അന്ന്. 
    വീട്ടിൽ പറഞ്ഞിട്ടാണ് ചേച്ചിയുടെ വീട്ടിൽ പോയത് . ആദ്യമായാണ് അന്ന് വെഞ്ഞാറമൂട് ജംഗ്ഷനും , വെഞ്ഞാറമൂട് സ്കൂളും ഒക്കെ കാണുന്നത്. സാധാരണ ചേച്ചിയുടെ വീട്ടിൽ പോകുന്നത് പോത്തൻകോട് വഴിയാണ് . വെഞ്ഞാറമൂട് വഴിയുള്ള ആദ്യ യാത്രയായത് കൊണ്ട് ടെൻഷനും , പേടിയുമുണ്ടായിരുന്നു. 
  വെഞ്ഞാറമൂട് നിന്ന് പോത്തൻകോട് റൂട്ടിലേയ്ക്ക് അന്ന് ട്രെക്കർ, ടെപ്പോ വാൻ ഇതൊക്കെയാണ് കൂടുതലും യാത്ര ചെയ്യാനായി ഉള്ളത്.  ട്രെക്കറിൽ കയറി ചേച്ചിയുടെ വീടിനടുത്തുള്ള ജംഗ്ഷനിലിറങ്ങി മക്കൾക്ക്  മിഠായിയും , പഴവും വാങ്ങി കൊണ്ട് പോയതുമൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ . കാലം പോയ പോക്ക്. 

5 comments:

  1. ജനത ബസ്സിലെ യാത്ര ഓർമ്മകൾ ...

    ReplyDelete
  2. സുരാജ് വെഞ്ഞാറമൂട് എന്ന നടൻ വന്നതിൽ പിന്നെയാണ് വെഞ്ഞാറമൂട് എന്ന സ്ഥലത്തെപ്പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത് :-)

    ReplyDelete
    Replies
    1. ആഹാ അതിന് മുമ്പ് കേൾക്കാത്തത് എന്താണ്

      Delete
  3. നിത്യയാത്രക്കാരെ പരിചയമുള്ളവരായിരിക്കും ബസ് കണ്ടക്ടർമാർ...
    ആശംസകൾ

    ReplyDelete