Sunday, November 27, 2011

വേഷങ്ങൾ

ഒരു  റ്റി .വി  പ്രോഗ്രാം കണ്ടപ്പോഴാണ്  ഇങ്ങനെയൊരു വിഷയത്തെ കുറിച്ച് എഴുതി കൂടെയെന്ന് ചിന്തിച്ചത്.  പിന്നെയൊന്നും ചിന്തിച്ചില്ല . പേനയും , പേപ്പറും  എടുത്തു അതില്‍ ഒറ്റയെഴുത്തായിരുന്നു .എഴുതി തീർന്നപ്പോഴാണ് സമാധാനമായത്.
വേഷങ്ങൾ   പലതരമുണ്ട് . ലുങ്കിയും , ഉടുപ്പും ,പാന്റും  , ടീ ഷർട്ടും , പാവാടയും , ഉടുപ്പും , ഹാഫ് സാരിയും , ചുരിദാറും , ലാച്ചയും , സാരിയും, ബർമുഡയും....അങ്ങനെ പോകുന്നു നമ്മുടെ  വേഷവിധാനങ്ങൾ.
          പണ്ടൊക്കെ കയലിയും , ജാക്കറ്റും (കെട്ടുള്ളത്), നീളമുള്ള  തോർത്തുമൊക്കെയായിരുന്നു. കാലം കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ സ്ത്രികൾ ലുങ്കിയും ,   ബ്ലൌസും (ചില പഴയകാല ചലച്ചിത്രങ്ങളിൽ കാണാം ) പുരുഷന്മാർ  കയലിയും  ഉപയോഗിച്ച്  തുടങ്ങി .  എന്റെ കുട്ടികാലത്ത് പാവാടയും ,ഉടുപ്പും ആയിരുന്നു പെൻകുട്ടികൾക്കു . അപൂർവ്വമായി  മാത്രം  ചില പെൺകുട്ടികൾ  ഫ്രോക്ക്   ധരിക്കുമായിരുന്നു . ആൺകുട്ടികൾ വള്ളി നിക്കറും , ഉടുപ്പും  ആയിരുന്നു .  ചിലർ  മാത്രം  പാന്റ്സ്  ഇടുമായിരുന്നു . അത് കഴിഞ്ഞു  പെൺകുട്ടികൾ ഹാഫ് സാരി ഉപയോഗിക്കാൻ തുടങ്ങി .  കുറെ കൂടി മുന്നോട്ടു  പോയപ്പോൾ        സ് ത്രീകൾ ചുരിദാർ , ലാച്ച, ഒക്കെ ഉപയോഗിക്കാൻ തുടങ്ങി .
                                                                ആണുങ്ങൾ മുണ്ടും , ജുബ്ബയും , അത് കഴിഞ്ഞു  മുണ്ടും , ഷർട്ടും ,കുറെ കൂടി പരിഷ്കാരമായപ്പോൾ ബർമുഡയും , ടീ  ഷർട്ടും   ആയി  വേഷം . ആദ്യമൊക്കെ  വീടിനകത്ത് മാത്രം  ബർമുഡ  ഉപയോഗിച്ചിരുന്നെങ്കിലതു  പിന്നീട്  വീടിനു പുറത്തും ഉപയോഗിച്ച്  തുടങ്ങി . പിന്നെ ഉള്ള വേഷം  പാന്റും , ഷർട്ടും , പാന്റും , ടീ ഷർട്ടും  ആയി .  വിവാഹത്തിനൊക്കെ  വെള്ള മുണ്ടും ,വെള്ള ഷർട്ടുമാണ് ആണുങ്ങളുപയോഗിച്ചിരുന്നത് . അതു നമ്മുടെ  മലയാളിത്വത്തിന്റെ   പ്രതീകമായിരുന്നു . ഇന്ന്  ആ സ്ഥാനം  പാന്റും , ഷർട്ടും , ഓവർ കോട്ടും , പിന്നെ ഒരു    ടൈയും  കൈയ്യടക്കി.  ഇന്ന് ചില വിശേഷ അവസരങ്ങളിൽ (ഓണം , വിഷു , കേരള പിറവി  )മുണ്ടും , ഷർട്ടും , നേര്യതു സാരിയും , അതുമല്ലെങ്കി നേര്യതും മുണ്ടും  ഉപയോഗിക്കുന്നത് മാത്രമായൊതുങ്ങി .
                                              സ്ത്രീകളുടെ  വേഷങ്ങളിലാണ്  കാര്യമായ  മാറ്റങ്ങളുണ്ടായിട്ടുള്ളത് .  മുമ്പൊക്കെ  പെൺകുട്ടികൾ  ഷോള്‍  രണ്ടു വശത്തും കൂടി ഇട്ടു പിൻചെയ്തു വയ്ക്കുമായിരുന്നു . പിന്നീട്  അതു ഒരു വശത്ത് മാത്രമിടാൻ തുടങ്ങി .  അതും കഴിഞ്ഞു  ഇപ്പോളതു കഴുത്തിൽ മാത്രമായൊതുങ്ങി . ഇത്ര കഷ്ടപ്പെട്ട്  എന്തിനാ ഷോളിടുന്നത് . ഇപ്പോഴത്തെ  ഫാഷൻ ഷോളിടുന്നതു കൈയ്യുടെ ഇരുവശത്തുമുള്ള  മടക്കിൽ മാത്രമാണ് ചിലർ ചുരിദാറിന്റെ കൂടെ  ഷോളെയിടാറില്ല . ആണുങ്ങൾ പാന്റു ധരിക്കുന്നത്  കണ്ടിട്ടില്ലേ ? വയറിനു  താഴെകൊണ്ട്  വച്ച് .  ശ്ശോ  ! കാണുപ്പോൾ- തന്നെ  എന്തോ പോലെ വരും .
                                          ഇപ്പോൾ-  ആണുങ്ങളെ പോലെ പെണ്ണുങ്ങളും  പാന്റും , ടീ ഷർട്ടുമുപയോഗിച്ച് തുടങ്ങി. അങ്ങനെ ധരിക്കുന്നതിൽ  തെറ്റില്ല . പക്ഷേ അതു ഇറുകിപിടിച്ച  രീതിയിലാകരുത് . മാന്യമായി  ഏതു വസ്ത്രം  ധരിക്കുന്നതിനും തെറ്റില്ല . മാതാ -പിതാക്കൾ  കൂടി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം . മറ്റുള്ളവരെ  പ്രേകോപിക്കുന്ന തരത്തിൽ വസ്ത്രം  ധരിക്കുന്നത്  കൊണ്ടാണ്  പീഡനങ്ങൾ  കൂടുന്നത്  എന്നാണു  എനിയ്ക്ക് തോന്നുന്നത് .ചില  റിയാലിറ്റി ഷോകളിൽ കണ്ടിട്ടില്ലേ ? കൊച്ചു കുട്ടികൾ പോലും  അണിയുന്ന  വേഷങ്ങൾ .എന്നിട്ട്     ജഡ്ജസുമാരുടെ അഭിപ്രായം കേൾക്കണം . ഹോ ! മോളുടെ  വേഷം നന്നായിരിക്കുന്നു  എന്ന് . ഇതൊക്കെ പോരാഞ്ഞു  ചില നടിമാരെ കണ്ടിട്ടില്ലേ ഒട്ടും നാണമില്ലാത്ത തരത്തിലുള്ള  വേഷവിധാനം . കലികാല വൈഭവം  അല്ലാതെന്താ?
                                പട്ടു പാവാടയും , ദാവണിയും  അണിഞ്ഞു  നടക്കുന്ന പെൺകുട്ടികളെയും   ചട്ടയും , മുണ്ടും  ധരിച്ച വല്യമ്മച്ചിമാരേയും   , കുപ്പായവും , മുണ്ടും  ധരിച്ച  മുത്തശ്ശിമാരെയുമൊക്കെ ഇനിയും കാണാൻ കഴിയുമോ ? നമ്മുടെ വസ്ത്ര ധാരണ രീതിയൊക്കെ മാറിമറിഞ്ഞു  വരികയാണ് . ഇനിയും ഒരുപാട് മാറ്റങ്ങളുണ്ടാകാതെ ആ പഴയ കാല രീതി തന്നെ  ഉണ്ടാകട്ടെ ഇന്ന് നമുക്ക്  പ്രത്യാശിക്കാം . അതിനു വേണ്ടി പ്രാർത്ഥിക്കാം .

Monday, November 14, 2011

ശിശു ദിന ആശംസകൾ

ജവഹര്‍ലാല്‍ നെഹ്‌റു


ജവഹർലാൽ നെഹ്രു

    (നവംബര്‍ 14, 1889 - മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പിയാണ്‌ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനേതാവും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും അദ്ദേഹം തന്നെ. രാഷ്ട്രീയ തത്ത്വചിന്തകന്‍ , ഗ്രന്ഥകര്‍ത്താവ്‌, ചരിത്രകാരന്‍  എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നെഹ്‌റു രാജ്യാന്തരതലത്തില്‍ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധ നേടിയിരുന്നു. സോഷ്യലിസത്തിലൂന്നിയ നെഹ്‌റുവിന്റെ രാഷ്ട്രീയദര്‍ശനങ്ങളാണ്‌ നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്‌. അദ്ദേഹത്തിന്റെ ഏകമകള്‍ ഇന്ദിരാ ഗാന്ധിയും ചെറുമകന്‍  രാജീവ്‌ ഗാന്ധിയും പിന്നീട്‌ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്‌.

8-നൂറ്റാണ്ടില്‍ കശ്മീരില്‍  നിന്ന് അലഹബാദിലേക്ക് കുടിയേറിയ ബ്രാഹമണ കുടുംബത്തില്‍   1889 നവംബര്‍  14   -നായിരുന്നു നെഹ്‌റുവിന്‍റെ ജനനം. സ്വാതന്ത്ര സമരസേനാനിയും നിയമവിദഗ്ദനുമായ മോത്തീലാല്‍ നെഹ്റുവാണ്‌ പിതാവ്. അമ്മ സ്വരൂപ്‌ റാണി. നെഹ്‌റു കുടുംബം കാശ്മീരി ബ്രാഹ്മണരാണ്‌.

ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍  പ്രാഥമിക വിദ്യാഭ്യാസം നേടിയ ജവഹര്‍ ലാല്‍ , ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക്‌ അയക്കപ്പെട്ടു.ഇംഗ്ലണ്ടിലെ ഹാരോസ്കൂള്‍,കേംബ്രിജ്‌ ട്രിനിറ്റി കോളജ്|കേംബ്രിജ്‌ ട്രിനിറ്റി കോളജില്‍ നിയമ പഠനം പൂര്‍ത്തിയാക്കിയ നെഹ്രു 1912-ല്‍  ബാരിസ്റ്റർ പരീക്ഷ പാസ്സായി ഇന്ത്യയില്‍ മടങ്ങിയെത്തി. ഇന്ത്യയില്‍ തിരിച്ചെത്തുന്നതിനു മുമ്പ് യൂറോപ്പ്‌ആകമാനം ചുറ്റിക്കറങ്ങുവാന്‍  അവസരം ലഭിച്ചു. ഈ യാത്രകള്‍ അദ്ദേഹത്തെ പാശ്ചാത്യ സംസ്കാരവുമായി ഏറെ അടുപ്പിച്ചു. തികഞ്ഞ പാശ്ചാത്യ ജീവിത രീതികളും, ചിന്തകളുമായാണ്‌ ജവഹര്‍ലാല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്‌.1916-ല്‍  മാതാപിതാക്കളുടെ താല്‍പര്യപ്രകാരം കമലയെ വിവാഹംകഴിച്ചു. ജീവിതരീതികള്‍ ക്കൊണ്ടും ചിന്തകള്‍  ക്കൊണ്ടും രണ്ടു ധ്രുവത്തിലായിരുന്നു നെഹ്‌റുവും, കമലയും. സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തില്‍ നിന്നു വന്ന കമല നിശ്ശബ്ദ ജീവിതം നയിക്കാന്‍  ഇഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ നെഹ്‌റുവിന്റെ ജിവിതത്തില്‍  അവര്‍ക്ക്‌ യാതൊരു സ്വാധീനവുമില്ലായിരുന്നു. വിവാഹത്തിന്റെ രണ്ടാം വര്‍ഷത്തില്‍ അവര്‍ക്ക്‌ ഇന്ദിരയെന്ന ഏകമകളുണ്ടായി.
അച്ഛന്‍ മോത്തിലാല്‍ നെഹ്‌റു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ  പ്രസിഡന്റ്‌ സ്ഥാനത്ത്‌ പ്രവര്‍ത്തിച്ച്‌ സ്വാതന്ത്ര്യ സമരരത്തിന്റെ മുന്നണിയില്‍ നില്‍ ക്കുമ്പോഴാണ്  നെഹ്‌റുവും സജീവ രാഷ്ട്രീയത്തിലെത്തുന്നത്‌. 1916-ലെ ലക്നൗ  കോണ്‍ഗ്രെസ്സ് സമ്മേളനത്തിലാണ്‌ നെഹ്‌റു  ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടുന്നത്. ബ്രിട്ടീഷുകാരുമായി ശണ്ഠകൂടാത്ത മോത്തിലാലിന്റെ ശൈലിയേക്കാള്‍ നെഹ്‌റുവിനെ ആകര്‍ഷിച്ചത്‌ മഹാത്മാ ഗാന്ധിയും. അദ്ദേഹത്തിന്റെ നിസഹകരണ പ്രസ്ഥാനവുമാണ്‌. നെഹ്‌റുവില്‍ ഇന്ത്യയുടെ ഭാവി ഒളിഞ്ഞിരിക്കുന്നതായി ഗാന്ധിയും കണ്ടെത്തി. ക്രമേണ നെഹ്‌റു കുടുംബം മുഴുവന്‍ ഗാന്ധിജിയുടെ അനുയായികളായി. ജവഹറും അച്ഛനും പാശ്ചാത്യ വേഷവിധാനങ്ങള്‍  വെടിഞ്ഞു.


സ്വാതന്ത്ര്യ സമരത്തില്‍ സജീവമായതോടെ അറസ്റ്റും ജയില്‍ വാസവും ജീവിതത്തിന്റെ ഭാഗമായി.ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍  നെഹ്‌റു  ഗാന്ധിജിയോടൊപ്പം സുപ്രധാന പങ്ക് വഹിച്ചു.


ജവഹര്‍   എന്ന അറബി പദമാണ്‌ അദ്ദേഹത്തിന്റെ പേരിനു പിന്നിലെ . അര്‍ത്ഥം അമൂല്യരത്നം.. ലാല്‍  എന്നാല്‍ പ്രിയപ്പെട്ടവന്‍  എന്നാണര്‍ത്ഥം. നെഹ്റു എന്നത് കുടുംബപ്പേരാണ്‌.

  നെഹ്‌റു ഒരു മികച്ച ഗ്രന്ഥകാരന്‍  കൂടിയായിരുന്നു. ഇന്ത്യയെ കണ്ടെത്തല്‍, ലോകചരിത്രാവലോകനം എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥങ്ങളാണ്‌. 1955-ലാണ്‌ ജവഹര്‍ലാല്‍  നെഹ്‌റുവിന്‌ ഭാരതരത്നം ബഹുമതി സമ്മാനിച്ചത്.

ഒരു കുടുബത്തിലെ മൂന്ന് പേര്‍ക്ക് ഭാരതരതനം ലഭിച്ചിട്ടുള്ളത് നെഹ്റു കുടുംബത്തിനാണ്‌.മറ്റൊരു കുടുംബത്തിനും ഒന്നില്‍  കൂടുതല്‍  ഭാരതരത്നം കിട്ടിയിട്ടില്ല.പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹറുവിന്‌ 1955-ലും,മകള്‍ ഇന്ദിരാഗാന്ധിക്ക് 1971-ലും നെഹറുവിന്റെ     ചെറുമകന്‍  രാജീവ്ഗാന്ധിക്ക് 1991-ലും ഭാരതരത്നം സമ്മാനിക്കപ്പെട്ടു.മൂന്നുപേരും ഇന്ത്യന്‍ പ്രധാനമന്ത്രിമാരായിരുന്നു.നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും പ്രധാനമന്ത്രിമാരായിരിക്കുമ്പോഴാണ്‌ ഭാരതരത്നം ലഭിച്ചത്.രാജീവ്ഗാന്ധിക്ക് മരണാനന്തര ബഹുമതിയായാണ്‌ ഈ പുരസ്കാരം സമ്മാനിച്ചത്.

 


നെഹ്‌റുവിന്റെ ജന്മദിനം ഭാരതത്തില്‍ ശിശുദിനമായി ആചരിക്കുന്നു.

കടപ്പാട് - ഗൂഗിള്‍

Wednesday, November 9, 2011

മെഗാ പരമ്പരകള്‍


ഹരിചന്ദനം :- ബൈജു ദേവരാജിന്റെ ഒരു പരമ്പരയാണിത്.  മനോരമ്മ ആഴ്ചപ്പതിപ്പില്‍  വന്നൊരു നോവലാണ്‌ .അതില്‍ നിന്നൊക്കെ ഒരുപാട്  വളച്ചൊടിച്ചാണ് ഈ പരമ്പരയിപ്പോള്‍ പൊയ്ക്കൊണ്ടിരിക്കുന്നത് .  സീരിയല്‍  ആദ്യം നല്ല നിലവാരം  പുലര്‍ത്തിയെങ്കിലും  ഇപ്പോള്‍ കഥയുടെ പോക്ക്  എങ്ങോട്ടാണെന്നറിയാതെ  ഒരു പക്ഷേ സംവിധായകന്‍ പോലും അന്തംവിട്ടു നില്‍ക്കുകയായിരിക്കും .  ഇപ്പോഴത്തെ കഥയെന്നു പറഞ്ഞാല്‍ നിരഞ്ജന്‍ (ശരത്) എന്ന ഗായകന്‍റെ  ഭാര്യയായ  ഉണ്ണിമായ (സുചിത )യുടെ  പിറകെ അവളെ സ്വന്തമാക്കണമെന്ന  ഉദ്ദേശത്തോടെ അവള്‍ക്കു പിന്നാലെ പായുന്ന മഹാദേവന്‍ (കിഷോര്‍) എന്ന  ദുഷ്ടനായ നിയമ പാലകന്‍. ഇപ്പോൾ  ഉണ്ണിമായ പ്രസവിച്ചു . അതിനെ  നശിപ്പിച്ചു  എങ്ങനെ എങ്കിലും  ഉണ്ണിമായയെ സ്വ ന്ത മാക്കുന്നതിന്  വേണ്ടി  പെടാപാട്പ്പെടുന്ന മഹാദേവന്‍.
              മുന്‍പ്‌ റോസ്‌മേരി (മഹാ ലക്ഷ്മി) എന്നൊരു കഥാപാത്രം ഉണ്ടായിരുന്നു . ഇപ്പോളവൾ കൊല്ലപ്പെട്ടു . അത് കണ്ടു പിടിക്കാൻ   കുറെ പോലീസുകാർ  വരുന്നുണ്ട് . അത് പോലെ റോസ് മേരി യുടെ  പ്രൈവറ്റ്  സെക്രട്ടറി  യമുന എന്നൊരു  കഥാപാത്രം  ഉണ്ടായിരുന്നു . അവളെയും ഈ മഹാദേവന്‍ കൊല്ലുന്നതിനു വേണ്ടി കൂട്ട് നിന്നിരുന്നു . അവളുടെ  കൊലപാതകത്തിന്  പിന്നില്‍ ആരാണ് എന്ന് കണ്ടു പിടിക്കാന്‍  ഒരു ശ്രമവും  ആരും നടത്തുന്നില്ല . മുന്‍  വൈരാഗ്യത്തിന്‍റെ  പേരില്‍ സഹോദരിയായ  ദ്രൌപതി അന്തര്‍ജ്ജന (മല്ലികാ സുകുമാരന്‍ ) ത്തിന്‍റെയും , വെങ്കിടി  സ്വാമി (ദിനേശ്  പണിക്കര്‍ )യുടെയും സ്വത്ത്  തട്ടിയെടുക്കുന്ന  ജാദവേദന്‍ (തൃക്കൊടിത്താനം സച്ചിദാനന്ദൻ )ചെയ്തു കൂട്ടുന്ന വൃത്തികേടുകളാണെങ്കില്‍ പറയുകയും വേണ്ട . ഹോ ! ഇങ്ങനെയുമുണ്ടോ . എന്താ  ലോകത്ത്  വേറെ  പെണ്ണ് ഇയാൾക്ക്  കിട്ടില്ലേ . എന്തായിത് ? സീരിയലാണെങ്കിലും  ഇതു കാണുന്ന  പ്രേക്ഷകരുടെ മാനസ്സികാവസ്ഥ  ഇതിന്‍റെ സംവിധായകന്‍   മാനിക്കണം .  ഹോ ! സഹിക്കാന്‍ പറ്റുന്നില്ല .
അമ്മക്കിളി:-  സ്വത്തിനു വേണ്ടി  സ്വന്തം  കൂട്ടുകാരനെയും , കുടുംബത്തെയും  ചതിക്കുന്ന  കോശി (രാജേഷ്‌ ഹബ്ബാര്‍ ) കാട്ടി കൂട്ടുന്ന  ഓരോ  കാര്യങ്ങളാണ്  ഇതിലെ  ഇതിവൃത്തം.   ഡോക്ടര്‍  ഹരി പ്രസാദ് ( കുമരകം രഘുനാഥ് ) , ഡോക്ടര്‍ ഇന്ദുലേഖ (സീമ ), ഇവരുടെ ൩ മക്കള്‍ . അതില്‍ ഒരാളെ  വളരെ ക്രൂരമായി  കൊല്ലുകയും , കൊന്നവന്‍ സമൂഹത്തില്‍  ഒരു ഉളിപ്പുമില്ലാതെ കറങ്ങി നടക്കുകയും ചെയ്യുന്നു .  പാര്‍വ്വതി (സജിതാ ബേഠി) ആപത്തില്‍പ്പെട്ടെന്നും  പറഞ്ഞു  അവിടെ കയറിപ്പറ്റി . എന്നിട്ട്  അവള്‍ ഓരോ  കള്ളത്തരങ്ങള്‍  കാണിക്കുമ്പോഴും  ദേവിക (അര്‍ച്ചന ) അത് മാതാ -പിതാക്കളെ  ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട് . പക്ഷേ അവര്‍ക്ക് മകള്‍ പറയുന്നതിനേക്കാള്‍  വിശ്വാസം  ഇന്നലെ കേറി വന്നവള്‍  പറയുന്നതിലാണ് . കോശി ഒരിക്കല്‍ ഇവരെ ചതിച്ചതാണ് . ഒരിക്കല്‍  ഒരബദ്ധം  പറ്റിയാലെങ്കിലും മനുഷ്യന്‍  പഠിക്കണ്ടേ . അല്ലെങ്കില്‍ തന്നെ ഇതു വീട്ടില്‍ ഇതു പോലെ നടക്കും .                                          
        ഇപ്പോള്‍ പറയുന്നു പാര്‍വ്വതി മകളാണെന്ന് . അതിനു വേണ്ടി നിര്‍മ്മല (ബീനാ ആന്‍റണി ) എന്ന കഥാപാത്രം  കൂടി ഇപ്പോള്‍  കടന്നു വന്നിട്ടുണ്ട് . ഇതു ഇനി ഇവിടെ ചെന്ന് കലാശിക്കുമെന്ന് കണ്ടു തന്നെ അറിയണം . സീരിയലുകള്‍ കാണുന്നുണ്ടെന്നു കരുതി  പ്രേക്ഷകര്‍ വിഡ്ഢികളല്ലയെന്നും , കുറെ  കഴിയുമ്പോള്‍ സഹികെട്ട  ജനങ്ങള്‍  ഇതിനെതിരെ  പ്രതികരിക്കുമെന്നും  സംവിധായകന്‍ മനസ്സിലാക്കിയാല്‍ കൊള്ളാം.  സീരിയലെന്ന  പേരില്‍ എന്തും  തട്ടികൂട്ടാമെന്നും  ജനങ്ങള്‍ അത് കണ്ടു കൊള്ളുമെന്ന തെറ്റായ  ധാരണകള്‍  വല്ലതുമുണ്ടെങ്കില്‍  അത് പാടെ മാറ്റി  നല്ല സീരിയലുകള്‍  ഉണ്ടാക്കാന്‍  സംവിധായകരും , അണിയറ പ്രവര്‍ത്തകരും  ശ്രമിച്ചാല്‍  കൊള്ളാം . 
  ദേവീ മാഹാത്മ്യം :-  ഇവിടെയും അധികാരത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ഒരു കാരണവരും(ടി.എസ് . രാജു ) ,  ഇപ്പോഴത്തെ ഭരണാധികാരനും ,    ദുഷ്ടനുമായ      പാര്‍ത്ഥിപന്‍ എന്ന കഥാപാത്രവും . പാര്‍ത്ഥിപന്‍റെ ഭാര്യയായ മല്ലിക തമ്പുരാട്ടി (ഹര്‍ഷ ) തികഞ്ഞൊരു  ദേവീ ഭക്തയാണ് . അവള്‍ക്കു കൊട്ടാരത്തില്‍  നേരിടേണ്ടി  വരുന്ന  ക്രൂരതകളാണ്  അധികവും . ദേവീയായി വരുന്നത് (പ്രവീണ ) യാണ് . മുന്‍പ് ദേവീയായി വന്നിരുന്നത്( താരാ കല്യാണ്‍ ) ആയിരുന്നു . അത് പോലെ ഇതില്‍ മരിച്ചു പോയ  പലരും  പുതിയ  കഥാപാത്രങ്ങളായി  വരുന്നുണ്ട് .  .  ഇതു ആരെയും മുറി പ്പെടുത്താനല്ല . അങ്ങനെ ആര്‍ക്കെങ്കിലും ഇതു മുറി പ്പാട്  ഉണ്ടാക്കി യെങ്കില്‍ സദയം  ക്ഷമിക്കുക 

ചിത്രം കടപ്പാട് . ഡോക്ടര്‍ സിജു  വിജയൻ

Sunday, November 6, 2011

ബക്രീദ് ആശംസകള്‍ത്യാഗത്തിന്റെയും  ഐശ്വര്യത്തിന്റെയും  അര്‍പ്പണ ബോധത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍. വീണ്ടുമൊരു ബലിപെരുന്നാള്‍ കൂടി . എല്ലാ കൂട്ടുക്കാര്‍ക്കും  എന്‍റെ ഹൃദയം  നിറഞ്ഞ  ബക്രീദ് ആശംസകള്‍ . സ്നേഹത്തോടെ  പ്രവാഹിനി

Thursday, November 3, 2011

മരണം

എന്‍റെ ജീവിതത്തില്‍ ഞാന്‍ പരിചയപ്പെട്ടിട്ടുള്ളതില്‍ കാണാന്‍ കഴിയാതെ മരണം കവര്‍ന്നു കൊണ്ട് പോയിട്ടുള്ള 3 വ്യക്തികളെ കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത് . മരണം രംഗബോധമില്ലാത്ത കോമാളിയാണു . അത് എപ്പോള്‍ വേണമെങ്കിലും കടന്നു വരാം. നമ്മളാരും വിളിക്കാതെ തന്നെ .
അഷ്‌റഫ്‌    :- പാലക്കാട്‌ മണ്ണാര്‍ക്കാട്  സ്വദേശിനിയാണിവന്‍ . അഷ്റഫിനെ ഞാന്‍ പരിചയപ്പെടുന്നത് എന്‍റെ  ഒരു  ചങ്ങാതിയിലൂടെയാണ് . എനിയ്ക്കിവന്‍ സ്വന്തം  അനുജനെ പോലെയായിരുന്നു .  എന്നെ പ്രീതേച്ചിയെന്നാണ് വിളിച്ചിരുന്നത്‌ . വളരെ കുറച്ചാള്‍ക്കാരെ എന്നെയങ്ങനെ  വിളിക്കാറുള്ളൂ .  അന്ന് വീട്ടില്‍ ലാന്‍ഡ്‌ ഫോണ്‍  മാത്രമേ ഉണ്ടായിരുന്നുള്ളൂ . അവന്‍ ഇടക്കിടയ്ക്ക് എന്നെ വിളിച്ചു ആശ്വസിപ്പിക്കുമായിരുന്നു . പിന്നെ അവന്‍ നന്നായി    പാട്ടു പാടുമായിരുന്നു . വിളിക്കുമ്പോള്‍ എല്ലാമവനെനിയ്ക്ക്  പാട്ടു പാടി തരുമായിരുന്നു . ഒരിക്കല്‍ പോലും ഞങ്ങള്‍ തമ്മില്‍  കണ്ടിട്ടില്ല . അന്ന് "ഖല്‍ബാണ് ഫാത്തിമ" എന്ന മാപ്പിളപ്പാട്ട്  ഇറങ്ങിയ  സമയമായിരുന്നു . അങ്ങനെ ഒരു ദിവസം  അവനെന്നെ വിളിച്ചപ്പോള്‍  "ആശകളില്ലാത്ത  എന്‍   ജീവയാത്രയില്‍  സ്നേഹത്തിന്‍ ദൂതുമായി  വന്നവളെ " എന്ന ഗാനം  പാടി തന്നു . അവനു ഒത്തിരി ഇഷ്ടമുള്ളൊരു പാട്ടായിരുന്നത്.  ഈ അടുത്ത കാലത്താണ്  ഞാന്‍ അറിയുന്നത് അവന്‍ മരിച്ചു പോയെന്നു . ശരിക്കും  എനിയ്ക്കത്  വല്ലാത്ത  ഞെട്ടലായി  പോയി. ഇടക്ക് ഞാന്‍ ആശുപത്രിയില്‍  ആയതിനാല്‍ അവന്‍റെ ഒരു വിവരവും  അറിയുന്നുണ്ടായിരുന്നില്ല . പാലക്കാട്‌ നിന്ന് എന്‍റെയൊരു  പഴയ  ചങ്ങാതി  വിളിച്ചപ്പോളാണ് ഞാനീ  വിവരമറിയുന്നത് . എന്ത് പറയണമെന്നനിയ്ക്കറിയില്ലായിരുന്നു . ഞാന്‍ ഒത്തിരി കരഞ്ഞു  അന്ന് . വാഹനത്തില്‍  പോകുമ്പോള്‍  അപകടം  പറ്റിയതായിരുന്നു . അവനെ കുറിച്ച് ഓര്‍ക്കാത്ത  ഒരു ദിവസം പോലും എന്‍റെ ജീവിതത്തില്‍  ഇല്ല . ഇപ്പോഴും  ആ പാട്ട്  എന്‍റെ  എന്‍റെ കാതുകളില്‍  മുഴങ്ങുന്നു ." ആശകളില്ലാത്ത  എന്‍ ജീവ .......                             
 കുമാര്‍ സാര്‍ :-    തിരുവനന്തപുരത്തെ  സപ്ലേ  ഓഫീസിലായിരുന്നു  സാറിനു  ജോലി . സാറിനെ വളരെ  യാദൃശ്ചികമായാണ്  പരിചയപ്പെടുന്നത് . സാര്‍ നല്ലൊരു മനുഷ്യ സ്നേഹിയായിരുന്നു . തമാശയ്ക്ക്  ഇടയ്ക്കിടെ  സാര്‍ പറയുമായിരുന്നു  പ്രീത എന്നെ കാണുന്നത് പത്രത്തിലെ   ചരമ കോളത്തിലൂടെയായിരിക്കുമെന്നു . അപ്പോള്‍  ഞാന്‍ സാറിനോട്  പറയുമായിരുന്നു സാര്‍ അത്ര  പെട്ടെന്നൊന്നും  മരിക്കില്ലായെന്നു . സാറിന്‍റെ വീട്ടില്‍ ഭാര്യയും , ഒരു മകനും  മാത്രമേ  ഉണ്ടായിരുന്നുള്ളൂ .  സാറിന്‍റെ  മകന്‍റെ  വിവാഹം കഴിഞ്ഞു  ഒരു മുത്തശ്ശനായതിനു ശേഷം  മാത്രമേ  മരിക്കുകയുള്ളൂയെന്നു . പക്ഷേ  സാറിന്‍റെ വാക്കുകള്‍ അറം പറ്റി.  പിന്നീട്  ഞാന്‍  ആശുപത്രിയിലായതിനാല്‍  എനിയ്ക്ക് സാറിനെ വിളിക്കുവാന്‍  കഴിഞ്ഞിരുന്നില്ല .  ഞാന്‍ ആശുപത്രിയില്‍ നിന്ന്  വന്നതിനു ശേഷം ഒരു ദിവസം  സാറിന്‍റെ നമ്പരിലേയ്ക്ക് വിളിച്ചപ്പോള്‍  ഒരു  സ്ത്രീ  ശബ്ദം . ഞാന്‍ ചോദിച്ചു  കുമാര്‍ സാറിന്‍റെ  നമ്പര്‍  അല്ലെ ഇതെന്നു. അതെ എന്ന് മറുപടിയും  തന്നു  ആ ചേച്ചി .  ഞാന്‍ ചോദിച്ചു സാര്‍ എവിടെ ചേച്ചി എന്ന് . അപ്പോള്‍ ആ ചേച്ചി പറഞ്ഞ മറുപടി കേട്ട  ഞാന്‍ ഞെട്ടി തരിച്ചിരുന്നു  പോയി . സാര്‍ മരിച്ചിട്ട്  ഏകദേശം  ഒരു വര്‍ഷത്തോളമാകാന്‍  പോകുന്നു എന്ന് . എന്ത് മറുപടി നല്‍കണമെന്നറിയാതെ ഒരു നിമിഷം  ഞാന്‍  പകച്ചു പോയി . പിന്നെ ഞാന്‍ സാവധാനം  ആ ചേച്ചിയോട് ശരി   എന്ന് പറഞ്ഞു ഫോണ്‍  കട്ട്‌  ചെയ്തു . എനിയ്ക്ക് വല്ലാത്തൊരു ശൂന്യത  അനുഭവപ്പെട്ടു . സാറ്  പറഞ്ഞത് പോലെ പത്രത്തിലെ  ചരമ കോളത്തിലും എനിയ്ക്ക്  അദ്ധേഹത്തെ കാണാന്‍ കഴിഞ്ഞില്ല . അന്ന് ഞാന്‍ ഒരുപാട് കരഞ്ഞു . ഒരു നല്ല മനുഷ്യ സ്നേഹിയായ  അദ്ദേഹത്തിന്  ഈ ലോകത്ത്  നിന്ന് പോകേണ്ടി വന്നല്ലോ  എന്നോര്‍ത്ത് . 
 

സതീഷ്‌ ചന്ദ്രന്‍ സാര്‍  :-     അനന്തപുരി  എഫ് . എം  ല്‍ കൂടിയാണ്  ഞാന്‍ സാറിനെ പരിചയപ്പെടുന്നത് .  അനന്തപുരി എഫ് . എം   സ്റ്റേഷന്‍  ഡയറക്ടര്‍  ആയിരുന്നു . എനിക്ക് അദ്ധേഹത്തെകുറിച്ച്  വളരെ കുറച്ചു കാര്യങ്ങളെ  അറിയൂ .  ഏതു പ്രശ്നത്തെയും  ചിരിച്ച  മുഖത്തോടെയാ ണ് സാര്‍ നേരിടുന്നത് .  ശ്രോതാക്കള്‍  പരിപാടിയെ കുറിച്ച്  എന്തെങ്കിലും  പരാതി  പറയുവാന്‍  വിളിച്ചാല്‍   സര്‍ ചിരിച്ച  മുഖത്തോടെ  പ്രശ്നങ്ങള്‍ കേള്‍ക്കുകയും  അതിനൊരു  പരിഹാരം  പറഞ്ഞു തരികയും  ചെയ്യും .  സര്‍ എന്നെയോ, ഞാന്‍  സാറിനെയോ  കണ്ടിട്ടില്ല . എന്നാലും സാര്‍ ഇടക്ക് എന്നെ വിളിക്കും . വിശേഷങ്ങള്‍ ചോദിക്കും . 
        2011   ജനുവരി  22  ന്‌ ആകാശവാണി യിലെ  പ്രാദേശിക  നിലയത്തിലെ  6 .45  ന്‌ ഉള്ള  വാര്‍ത്തയില്‍ കൂടി ആണ് ഞാന്‍ സര്‍  അന്തരിച്ചു  എന്നുള്ള വാര്‍ത്ത  കേള്‍ക്കുന്നത് . അപ്പോള്‍ ഞാന്‍ ഉറക്കം  എണീറ്റിട്ടില്ലായിരുന്നു  . പെട്ടെന്ന്  ഞാന്‍ ഫോണ്‍ എടുത്തു  ആകാശവാണിയിലെ  തന്നെ  വേറൊരു  സാറിനെ വിളിച്ചു   ചോദിച്ചു . പക്ഷേ  സാറും  അറിഞ്ഞില്ല  എന്ന് പറഞ്ഞു . എന്നിട്ട്  സര്‍ എന്നോട് പറഞ്ഞു ഒരു 10 മിനിറ്റ്  പ്രീത ഞാന്‍ ഒന്ന് അന്വേക്ഷിച്ച്   പറയാമെന്നു  പറഞ്ഞു .അത് കഴിഞ്ഞു  ഞാന്‍ ശ്രോതാക്കളില്‍  എനിയ്ക്ക് പരിചയമുള്ള  ഒരു ചേച്ചിയോട്  ചോദിച്ചു . ചേച്ചിയും അറിഞ്ഞില്ലായെന്നു  പറഞ്ഞു . അപ്പോള്‍  എനിയ്ക്കൊരു  സംശയം  ഇനി  ഞാന്‍ കേട്ടത്  തെറ്റി പോയതാണോ  എന്ന് . അങ്ങനെയാകണെയെന്ന്  പ്രാര്‍ത്ഥിച്ചു  കൊണ്ട് കിടന്നു ഞാന്‍ . സാറിനു  ഒന്നും പറ്റി  കാണില്ലായെന്നു എന്‍റെ മനസ്സിനെ തന്നെ പറഞ്ഞു  വിശ്വസിപ്പിക്കാന്‍  നോക്കി . പക്ഷേ സത്യങ്ങള്‍ നമ്മള്‍ അംഗീകരിച്ചല്ലേ  പറ്റൂ         
                                                 കുറച്ചു കഴിഞ്ഞു  ഞാന്‍  ആദ്യം  വിളിച്ചു  ചോദിച്ച  സര്‍ വിളിച്ചു പറഞ്ഞു  വാര്‍ത്ത സത്യമാണെന്നു.   അന്ന് എന്തോ എനിയ്ക്കറിയില്ല  ഒരു വക കഴിക്കാന്‍ പറ്റുന്നില്ല . വല്ലാത്തൊരു  വിമ്മിഷ്ട്ടം.       മരണത്തെ  ഒരുപാട് തവണ  മുഖാ മുഖം കണ്ടിട്ടുള്ള  സര്‍ എത്രയോ  തവണ  ഐ .സി . യു  വില്‍ നിന്ന്  മരണത്തെ തോല്‍പ്പിച്ചു  കൊണ്ട്  ഇറങ്ങി വന്നിട്ടുണ്ട് . അവസാനം  മരണം അദ്ധേഹത്തെ   കീഴ്പ്പെടുത്തുകയായിരുന്നു .   എത്രയോ നല്ല  റേഡിയോ  നാടകങ്ങള്‍  അദ്ദേഹം  നമ്മള്‍ക്ക്  സമ്മാനിച്ചിട്ടുണ്ട് . സാര്‍ ഇല്ലാത്തതിനാല്‍     ഇപ്പോള്‍ അനന്തപുരി  എഫ് . എം  കേള്‍ക്കാന്‍  തന്നെ  ഒരു താല്പര്യം  തോന്നാറില്ല .  സാറിന്‍റെ മരണത്തിനു  ശേഷം  ഞാന്‍  ആകെ 3 പ്രാവശ്യം  മാത്രമേ  അനന്തപുരി എഫ് . എം  കേട്ടിട്ടുള്ളൂ      അദ്ധേഹത്തിന്റെ ശബ്ദത്തിനു  മരണമില്ല . എന്നെ പോലുള്ള  ശ്രോതാക്കളുടെ   മനസ്സിലും .

Tuesday, November 1, 2011

കേരളപ്പിറവി ആശംസകള്‍

Malayalam Kerala Piravi  Scrap
Malayalam Kerala Piravi  Scrap


Malayalam Kerala Piravi  Scrap


Malayalam Kerala Piravi  Scrap

കേരളത്തിന്‍റെ സ്വന്തം കേരള പിറവി .പരശു രാമന്‍ മഴു എറിഞ്ഞാണ് കേരളമുണ്ടായത് എന്നാണു തിഹ്യം . തിഹ്യം എന്തായാലും മലയാളികള്‍ ആഘോഷിക്കുന്ന വേളയില്‍ എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ കേരളപിറവി ആശംസകള്‍ . സ്നേഹത്തോടെ പ്രവാഹിനി

ലീലാമ്മയ്ക്ക് ആദരാഞ്ജലികള്‍പാലക്കാട്ടെ ചിറ്റൂര്‍ പൊറയത്തു കുടുംബത്തില്‍ .കെ.കുഞ്ഞന്‍മേനോന്‍ -മീനാക്ഷിക്കുട്ടിയമ്മ ദമ്പതികളുടെ ഇളയസന്താനമായി 1934-ല്‍ പി.ലീല ജനിച്ചു. മാതാപിതാക്കളുടെ അഭിരുചിക്കനുസൃതമായി കുട്ടിക്കാലം മുതല്‍ സംഗീതപഠനമാരംഭിച്ചു. തൃപ്പൂണിത്തുറ മണിഭാഗവതരായിരുന്നു ലീലയുടെ ആദ്യ ഗുരു. പന്ത്രണ്ടാം വയസ്സില്‍ മദ്രാസില്‍ 'ആന്ധ്രാമഹിളാസഭ' യുടെ ആഭിമുഖ്യത്തില്‍ സംഗീതക്കച്ചേരി നടത്തിക്കൊണ്ട് പി.ലീല സംഗീതജീവിതത്തിന് അരങ്ങേറ്റം കുറിച്ചു. കച്ചേരിയിലൂടെ കിട്ടിയ പ്രശസ്തികൊണ്ട് കൊളംമ്പിയ റെക്കോര്‍ഡിംഗ് കമ്പനിയില്‍ അവര്‍ക്കു ജോലികിട്ടി. 1946-ല്‍ എച്ച്.ആര്‍.പത്മനാഭശാസ്ത്രിയുടെ സംഗീതത്തില്‍ 'കങ്കണം' എന്ന തമിഴ് ചിത്രത്തില്‍ ''ശ്രീവരലക്ഷ്മി ദിവ്യ....'' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ലീല സിനിമാ സംഗീതത്തിലേക്കു വരുന്നത്. രണ്ടാമത്തെ തമിഴ് ചിത്രമായ 'ബില്‍ഹണ' യിലെ ഗാനങ്ങളും മികച്ചതായിരുന്നു.

മലയാളത്തില്‍ 'നിര്‍മ്മല' എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്കുളള ലീലയുടെ അരങ്ങേറ്റം. ആ ചിത്രത്തില്‍ ജി.ശങ്കരക്കുറുപ്പ് രചിച്ച ''പാടുക പൂങ്കുയിലേ കാവുതോറും'' എന്നുതുടങ്ങുന്ന ഗാനം ഗോവിന്ദറാവുവിനോടൊപ്പം പാടിക്കൊണ്ട് ലീല ഒരു ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു. മലയാളത്തില്‍ പിന്നീട് നിരവധിമികച്ച ചലച്ചിത്രഗാനങ്ങള്‍ അവര്‍ പാടുകയുണ്ടായി. പി ലീല അവസാനമായി പാടിയത് 1998- ല്‍ കെ .ജെ .യേശുദാസിനൊപ്പം തിരകള്‍ക്കപ്പുറം എന്ന സിനിമയിലെ കരയുടെ മാറില്‍ തലോടി എന്ന ഗാനം ആയിരുന്നുചലച്ചിത്ര പിന്നണി ഗായികയായി വിജയം നേടിയ അവരുടെ ദാമ്പത്യ ജീവിതം പരാജയമായിരുന്നു. പതിനാലുമാസം മാത്രമേ ബന്ധം നീണ്ടു നിന്നുള്ളൂ .അതിനുശേഷം വിവാഹബന്ധം വേര്‍പ്പെടുത്തിയ ലീല ചെന്നൈയില്‍ സഹോദരിയോടൊത്തു താമസിക്കുകയായിരുന്നു. ആകാശവാണിക്കു വേണ്ടിയും നിരവധി ഗാനങ്ങള്‍ ഇവര്‍ പാടിയിട്ടുണ്ട് . " കായലിനക്കരെ പോകാനെനിക്കൊരു കളി വള്ളമുണ്ടായിരുന്നു " ഇതു ലീലാമ്മ പാടിയ പ്രശസ്തമായൊരു നാടക ഗാനമാണ് .ചലച്ചിത്രഗാനങ്ങള്‍ക്കൊപ്പം ലളിതഗാനത്തിലും ഭക്തിഗാനത്തിലും , നാടകഗാനത്തിലും പ്രശസ്തി നേടിയ ലീല മലയാളത്തിന്റെ പൂങ്കുയില്‍ എന്നറിയപ്പെടുന്നു. നാരായണീയം,ഹരിനാമകീര്‍ത്തനം,അയ്യപ്പസുപ്രഭാതം,ഗുരുവായൂര്‍ സുപ്രഭാതം, ശ്രീമൂകാംബികാ സുപ്രഭാതം തുടങ്ങിയവ ലീലയെ ഭക്തിഗാനരംഗത്ത് പ്രശസ്തയാക്കി.മലയാളം,തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകളില്‍ പാടിയ ലീല നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി. 1940-ല്‍ എര്‍ണാകുളത്തെ ഗേള്‍സ് ഹൈസ്ക്കൂളില്‍ നിന്നു കിട്ടിയ സ്വര്‍ണ്ണമെഡലാണ് ആദ്യ അംഗീകാരം. തുടര്‍ന്ന് ഗാനമണി, ഗാനകോകിലം, സംഗീതസരസ്വതി, കലാരത്നം,കലൈമാമണി, ഭക്തിഗാനതിലകം, ഗാനവര്‍ഷിണി, ഗാനസുധ, സംഗീതനാരായണി തുടങ്ങി അനവധി ബഹുമതികള്‍. 1969-ല്‍ കേരള സര്‍ക്കാരിന്റെ ആദ്യ ചലച്ചിത്രപുരസ്കാരവും 1999-ല്‍ കമുകറ അവാര്‍ഡും കിട്ടി.


കേരള സംഗീതനാടക അക്കാഡമി അവാര്‍ഡ്, ഫിലിം ഫാന്‍സ് അവാര്‍ഡ് തുടങ്ങി ബഹുമതികള്‍ നീളുന്നുപിന്നണിഗായികയ്ക്കുള്ള ആദ്യത്തെ കേരള സംസ്ഥാന അവാര്‍ഡ് 1969 -ല്‍ കടല്‍പ്പാലം എന്ന ചിത്രത്തിലെഉജ്ജയിനിയിലെ ഗായികഎന്ന ഗാനത്തിനു ലഭിച്ചു. 2006 -ല്‍ പത്മഭൂഷണ്‍ ലഭിച്ചു. ജ്ഞാനപ്പാന പാടുവാനായി ലീലാമ്മയെ തിരഞ്ഞെടുത്തതില്‍ ഒത്തിരി സന്തോഷം ഉണ്ടായിരുന്നെന്ന് ഒരിക്കല്‍ അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു .
സഹോദരിയുടെ കൂടെ താമസിച്ചു വന്നിരുന്ന ലീല കുളിമുറിയില്‍ കാല്‍ വഴുതി വീണു തലക്കു പരിക്കേറ്റതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 20 - നു ആശ്രുപത്രിയിലാക്കി . ആസ്മ രോഗിയായ ഇവര്‍ക്ക് തലയില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയമാക്കിയെങ്കിലും ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പി ലീല 2005 ഒക്ടോബര്‍ 30 ഞായറാഴ്ച രാത്രി മരണമടഞ്ഞു. എന്തായാലും ശബ്ദ വിസ്മയം നിലച്ചു പോയത് മലയാളികള്‍ക്കൊരിക്കലും നികത്താന്‍ പറ്റാത്ത നഷ്ടം തന്നെയാണ് .