2020 ഫെബ്രുവരി 5
ഇന്ന് കുറച്ച് പുളിങ്കുരു കഥ ആയാലോ.
പുളിയുടെ സീസണാകുമ്പോൾ അത് പറിച്ച് ഉണക്കി എടുക്കാറുണ്ട്. ഈ ഉണങ്ങിയ പുളിയെ കുത്തിയെടുത്ത ശേഷം കിട്ടുന്ന പുളിങ്കുരു വറുത്തെടുത്തോ , ചുട്ടെടുത്തോ കഴിക്കാറുണ്ട് . സ്കൂളിൽ പോകുമ്പോൾ പുളിങ്കുരു വറുത്തതുമായാണ് പോകുന്നത്. എത്രയോ വട്ടം അധ്യാപകർ വറുത്ത പുളിങ്കുരു പിടിച്ചിട്ടുണ്ട്.
അന്നൊക്കെ ദൂരദർശനാണ് ആണ് ആകെയുള്ളൊരു ആശ്രയം. ഞങ്ങളുടെ വീട്ടിൽ ടെലിവിഷനും ഇല്ല . അടുത്ത വീട്ടിലാണ് പരിപാടി കാണാനായി പോകുന്നത്. പോകുമ്പോൾ പുളിങ്കുരു വറുത്തതും കൂടി എടുത്തിട്ടാണ് പോകുന്നത്. സിനിമയുടെ ഇടയ്ക്ക് അകമ്പടിയായി പുളിങ്കുരു വായിലിട്ട് കടിച്ച് പൊട്ടിക്കുന്ന ശബ്ദവും. സിനിമ കണ്ടിട്ട് എണീറ്റ് പോകുമ്പോൾ കുറെ പുളിങ്കുരു തോടുണ്ടാകും. പിന്നെ അതിന്റെ തൂത്ത് വൃത്തിയാക്കിയിട്ടാണ് വീട്ടിൽ പോകുന്നത്
ചിലപ്പോൾ പുളിങ്കുരു വെള്ളത്തിലിട്ട് കുതിർത്ത് എടുത്തിട്ട് പോകും. അതാകുമ്പോൾ വായിലിട്ട് കടിച്ച് പൊട്ടിക്കുന്ന ശബ്ദം പുറത്ത് വരില്ലല്ലോ. ചിലപ്പോൾ പച്ചയ്ക്കും പുളിങ്കുരു കഴിക്കാറുണ്ട്. എന്നിട്ട് വെറ്റില കഴിച്ച് തുപ്പുന്നത് പോലെ നീട്ടി ഒരു തുപ്പൽ . ഉത്സവ പറമ്പിൽ പോകുമ്പോഴും പുളിങ്കുരു വറുത്തത് കൊണ്ട് പോകും. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. , മൂന്ന് ദിവസം മുമ്പ് പുളിങ്കുരു കണ്ടപ്പോൾ പഴയ രസകരമായ കാലം ഓർമ്മ വന്നു
കട്ടങ്കാപ്പിക്കൊപ്പം ചെറുപ്പത്തിൽ
ReplyDeleteഞങ്ങളുടെ മുത്തശ്ശി പുളിങ്കുരു പുഴുങ്ങിയത്
ഇടിച്ച് മുതിരയോടൊപ്പം തേങ്ങാപ്പീരയിട്ട് വെക്കുന്ന
പുഴുക്ക് ചക്കരയിട്ട് കഴിക്കുന്ന ഓർമ്മകളാണ് ഇത്
കണ്ടപ്പോൾ ഓർമ്മ വന്നത് ...
അങ്ങനെയൊക്കെ ഉണ്ടോ
Deleteങേ??? പുളിങ്കുരു പുഴുങ്ങിത്തിന്നാൻ പറ്റുവോ?
Deleteമുരളിയേട്ടാ ഈ റെസിപ്പി അറിയില്ലായിരുന്നു കേട്ടോ .. thanks for sharing !!!
Deleteപണ്ട് സ്കൂളിൽ പോകുമ്പോൾ സ്ഥിരം തിന്നുന്ന ഐറ്റം ആണ് പുളിങ്കുരു വറുത്തത്
ReplyDeleteപിന്നല്ല
Deleteപുളിങ്കുരുവിന് ഇങ്ങനെ ഒരു ഉപേയോഗം ഉണ്ടന്നു അറിയില്ലായിരുന്നു.
ReplyDeleteഅതൊക്കെ ഒരു കാലം
Deleteനല്ല പോസ്റ്റ്... ഞാനും തിന്നിട്ട്ഉണ്ട് വറുത്തിട്ട്...
ReplyDeleteഇഷ്ട്ടം
നന്ദി ആദി
Deleteഅയ്യോ.. ഞാൻ തിന്നിട്ടില്ല 😔
ReplyDeleteനഷ്ടം.... ഇനി കിട്ടുകയാണെങ്കിൽ കൊണ്ട് തരാം കേട്ടോ ...!!
Deleteകഷ്ടമായി പോയി
Deleteപുളിങ്കുരു വറുത്ത് വെള്ളത്തിലിട്ടു കുതിർന്നാൽ തിന്നാനെന്തെളുപ്പം.
ReplyDeleteപുളിയിൽനിന്ന് പുളിങ്കുരുക്കുത്തിയെടുക്കാനും, ശേഖരിച്ച് വറുത്തെടുക്കാനും ഒപ്പംക്കൂടാറുമുണ്ട്, ചെറുപ്പത്തിൽ...
നല്ല ഓർമ്മകൾ
ആശംസകൾ
നന്ദി അങ്കിൾ
Deleteഇത് കഴിച്ചിട്ടില്ല.. ടേസ്റ്റ് എന്താണെന്ന് ഒരു പിടിയുമില്ല. എല്ലാവർക്കും പഴയ കാലങ്ങളിലേക്ക് തിരിഞ്ഞ് പറക്കാൻ കശുവണ്ടിയും ചക്കക്കുരുവും ആഞ്ഞിലിക്കുരുവും അങ്ങനെ പലപല ടിക്കറ്റുകളും ഉണ്ടല്ലോ. പുളിങ്കുരുവും ആ ഗണത്തിൽ ഉണ്ടെന്ന് കണ്ടതിൽ സന്തോഷം. തുടർന്നും എഴുതുക. ആശംസകൾ. സ്നേഹം.
ReplyDeleteനന്ദി
Deleteഞാനും കഴിച്ചിട്ടില്ല. ഇനി കഴിക്കണം...
ReplyDeleteഅല്ലെങ്കിലും നല്ലതൊന്നും കഴിക്കില്ലല്ലോ 😄
Deleteപുളിങ്കുരുവിനെ കുറിച്ചു ഒന്നോ രണ്ടോ വാക്കിൽ പറഞ്ഞു തീർക്കാൻ കഴിയില്ല ... ഉത്സവ പറമ്പുകളിലും , ക്ലാസ്സ് മുറികളിലും , കളിക്കുന്നിടത്തും , സൗഹൃദങ്ങളിലും, ഇതുപോലെ സിനിമ കാണാൻ പോകുമ്പോഴും എല്ലാം കൂടെ കൂട്ടിയിരുന്ന സാധനം... ❤️ അത്രമേൽ പ്രിയപ്പെട്ടത് ... അത്രമേൽ ബാല്യകാലത്തിനോട് ചേർന്നു നില്കുന്നത് .!!!
ReplyDeleteചുമ്മാ വറുത്തു തിന്നുകയല്ലാതെ വറുത്തു പഞ്ചസാരപ്പാനിയിലിട്ടു വച്ചു കുതിര്ത്തും കഴിക്കുമായിരുന്നു... എങ്കിലും ഇഷ്ടം ആ ക്ഡും ക്ഡും ഒച്ചയിൽ തിന്നുന്നത് തന്നെ .!!
എനിക്ക് പുളിങ്കുരു പച്ചയ്ക്കും തിന്നാൻ ഇഷ്ടമാണ് . കഴിഞ്ഞ തവണ വീട്ടിൽ പോയപ്പോഴും തിന്നു ...!!!
പച്ചയ്ക്ക് ഞാനും കഴിച്ചിട്ടുണ്ട്.
Deleteകമെന്റുകൾ വായിച്ചു . പുളിങ്കുരു വറുത്തത് തിന്നിട്ടില്ലാത്തവരോട്..... ഇനിപ്പോ ഈ പല്ലു കൊഴിയാറായ പ്രായത്തിൽ അതൊരു risk ആയിരിക്കും ... 😃😃😃😜😜😜😜
ReplyDeleteഹ ഹ കല്ലോലിനി
Deleteസ്കൂൾ കാല ഓര്മകളിലേക്ക് കൊണ്ട് പോയി ട്ടോ.. സ്നേഹം പ്രീ
ReplyDeleteസ്നേഹം ചേച്ചി
Deleteപുളുങ്കുരു കൊവുത്തുന്നതിനേക്കാൾ നല്ലത് പുളിങ്കുരു കുതിർക്കുന്നതാണ്. ��
ReplyDeleteThis comment has been removed by the author.
Deleteഈശ്വരാ ഞാനിത് ആരെയാ കാണുന്നത്. തിരുത്തി
Deleteപ്രീത, ഇതൊരു പുതിയ അറിവാണ്
ReplyDeleteഎന്തായാലും പല്ലു കൊഴിയും കാലത്ത് ഇനിയൊരു പുതിയ പരീക്ഷണത്തിന് ഞാനില്ല
നന്ദി നമസ്കാരം
പുളിങ്കുരു കഴിക്കാൻ പ്രായമൊന്നുമില്ല ചേട്ടാ
Deleteപക്ഷേ, പല്ലിന് പ്രായമുണ്ട് മോളേ..
Deleteചേച്ചീ എന്ത് രസമാണ് ഈ ഓർമ്മകൾ.ഞാനും കഴിച്ചിട്ടുണ്ട് ട്ടാ ഒരുപാട്.സലാം ചേച്ചീ
ReplyDeleteനന്ദി മാധവൻ
Deleteപുളിങ്കുരു തിന്നിട്ടുണ്ട്. പുളിങ്കുരു ഞൊട്ടി ഒരു കളിയും ഉണ്ടായിരുന്നു.
ReplyDeleteഅതറിയില്ല ചേട്ടാ
Deleteവറുത്ത പുളിങ്കുരു നല്ല ടേസ്റ്റാണ്... എന്നാൽ കുതിർത്താൽ ഒരു ചവർപ്പല്ലേ?
ReplyDeleteപുളിങ്കുരുവിന്റെ തോട് പൊട്ടിച്ച ശേഷം കുതിർത്ത് കഴിച്ചാൽ ചവർപ്പ് വരില്ല.
Deleteകടിച്ചു പൊട്ടിക്കാൻ ഇഷ്ടല്ല. അതിങ്ങനെ വായാലിട്ട് പല്ലു കൊണ്ട് ചെർതായി ചെർതായി ഞെരിച്ചൊരച്ച്..... ഒടുവിൽ നേർത്തു വരുമ്പോൾ കിർ.. കിർ.. ചെറുകടി.
ReplyDeleteനെല്ലു കുത്താനോ അരി മുളക് മല്ലി മഞ്ഞൾ പൊടിക്കാനോ പോയി തിരിച്ചെത്തും, റേഷൻ കടയിൽ പോയി തിരിച്ചെത്തും, നാല് മാറ്റ് കുടിവെള്ളം പിടിച്ചെത്തിക്കും .. ഓരോന്നിനും അഞ്ചോ പത്തോ പുളിങ്കുരു ധാരാളം. മൊത്തം സപ്ലയർ പെരുന്നാളോർമ്മയിലെ റംലത്തയായിരിക്കും..
-- ഓർമ്മകൾക്കെന്തെല്ലാമൊച്ചകൾ..
അതെ റേഷൻ കടയിലൊക്കെ പോകുമ്പോൾ പുളിങ്കുരു കഴിക്കുന്നത് ഇന്നലെ കഴിഞ്ഞ പോലെ
Deleteക്ലാസ്സിൽ കൊണ്ടുവരുമായിരുന്നു ആരെങ്കിലും... എല്ലാവരും മധുരത്തിന് ചുറ്റും ഉറുമ്പ് പൊതിയും പോലെ കൂടി നിൽക്കും, പുളിങ്കുരു കിട്ടാൻ.. ഞാനായിരുന്നു ഏക പുളിങ്കുരു വിരോധി. എന്തോ ആ സ്വാദ് ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇതെല്ലാം നല്ല ഓർമകളുടെ ഭാഗമാണല്ലോ.. കഴിഞ്ഞു പോയൊരു കാലഘട്ടത്തിന്റെ.. :) ❤️
ReplyDeleteഅതൊക്കെ ആസ്വദിക്കാൻ പറ്റാത്തത് വലിയ നഷ്ടം തന്നെയാണ്
Deleteനൊസ്റ്റുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് പുളിങ്കുരു വറുത്തത്. ഇനി നാട്ടിൽ ചെല്ലുമ്പോ പുളിങ്കുരു വറുത്തതും മുരളി ചേട്ടന്റെ റെസിപ്പിയും കഴിച്ചിട്ടേ ബാക്കി കാര്യം ഒള്ളൂ.
ReplyDeleteപുളിങ്കുരു മറക്കാൻ പറ്റില്ല
Deleteപുളിങ്കുരു വറുത്തത് - സ്കൂൾ ഓർമ്മകളിൽ ആദ്യമോടിയെത്തുന്നതും ഇതു തന്നെ :)
ReplyDeleteഅതെ
Deleteപുളിങ്കുരു കൊണ്ട് കുറേ കളികൾ ഉണ്ടായിരുന്നു കുട്ടിക്കാലത്ത്.. അതൊക്കെ ഓർമവന്നു.
ReplyDeleteഎല്ലാം ഓർമ്മകൾ മാത്രമായ്..
അതെന്ത് കളിയാ
Deleteപുളിങ്കുരു എന്റെയും ഒരു നൊസ്റ്റു ഐറ്റം ആണ്.. കുഞ്ഞുഎഴുത്ത്.. ഇഷ്ടം
ReplyDeleteഒരുപാട് നന്ദി
DeletePulinkuru kanda kaalam marannu...
ReplyDeleteAdh vachulla kalikalum pinne paru paranjadh adh pole orma vannu...
Ormipichadhinu nandhi...