Tuesday, February 10, 2015

കുറത്തിയാടന്‍ പ്രദീപേട്ടന് എന്‍റെ പിറന്നാള്‍ സമ്മാനം

  ആദ്യം തന്നെ പ്രദീപേട്ടന് എന്‍റെ ഹ്യദയം നിറഞ്ഞ ജന്മദിനാശംസകള്‍



 പ്രദീപേട്ടനെ പരിചയപ്പെടുന്നത് 2014  ഫെബ്രുവരി 27 നു തിരുവനന്തപുരത്തെ  പ്രസ് ക്ലബ്ബില്‍ വച്ച് നടന്ന ബ്ലോഗ്‌ മീറ്റില്‍ വച്ചാണ് . ഞാന്‍ റേഡിയോ വഴി പരിചയപ്പെട്ട മുരളിയാണ് ചേട്ടനോട് എന്നെ കുറിച്ച് പറഞ്ഞതും,  അങ്ങനെ ചേട്ടന്‍ ബ്ലോഗ്‌ മീറ്റില്‍ വച്ച്  ഇങ്ങോട്ട് വന്നു പരിചയപ്പെടുകയായിരുന്നു .  അന്ന് തുടങ്ങിയ സാഹോദര്യ ബന്ധം ഇന്നും നിലനില്‍ക്കുന്നു .  ഒരു പക്ഷേ ബ്ലോഗ്‌ മീറ്റിനു ശേഷം ഒത്തിരി തവണ നേരില്‍ കണ്ടിട്ടുള്ള വ്യക്തി പ്രദീപേട്ടന്‍ തന്നെയാകും . രണ്ടു തവണ വീട്ടില്‍ വന്നു .  ഒരിക്കല്‍ ചേട്ടന്‍റെ മാഗസിന്   ഒരു ലേഖനം  തയ്യാറാക്കുന്നതിന് വേണ്ടി എന്നോട് അഭിമുഖ സംഭാക്ഷണം നടത്തുന്നതിനായി , പിന്നീടൊരിക്കല്‍ രമ്യ ചേച്ചിയും, ഗിരീഷ്‌ ചേട്ടനുമായി  വന്നു കാണാന്‍ .   ഏപ്രില്‍  1  നു ശാന്തിഗിരി മുഴുവന്‍ വീല്‍ ചെയര്‍ ഉരുട്ടി കൊണ്ട് കാണിച്ചു തന്നു ചേട്ടന്‍ .  പിന്നീട്  എത്രയോ തവണ ചേട്ടനെ കാണാനുള്ള അവസരം കിട്ടി .
ശരിയ്ക്കും ഞാനീ പോസ്റ്റ്‌  ഈ മാസം 27- നു ഇടണമെന്നാണ് വിചാരിച്ചിരുന്നത് . അന്നാകുമ്പോള്‍ ചേട്ടനെ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷം ആകുമായിരുന്നു . ഇന്ന്  ഫെബ്രുവരി 10  പ്രദീപേട്ടന്‍റെ പിറന്നാള്‍ . അപ്പോള്‍ എന്‍റെ  പിറന്നാള്‍ സമ്മാനമായി ഈ പോസ്റ്റ്‌ ഇടാമെന്ന് കരുതി . 




കഥയും , കവിതയും ,ലേഖനവുമൊക്കെ ഒരു പോലെ വഴങ്ങുന്ന ചേട്ടനെ   ഞാന്‍ ചെറുതായി അഭിമുഖം നടത്തിയത്  ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു 


 ചേട്ടന്‍റെ നാടെവിടെയാണ് ?
 മാവേലിക്കര 

  കുടുംബ വീട്ടിലാരൊക്കെയുണ്ട് ? 
 അച്ഛന്‍ , അമ്മ , ചേട്ടന്‍, അനുജത്തി , അനുജന്‍

പ്രദീപേട്ടന്‍  പഠിച്ചതെവിടെയാണ്  ?  

 കുറത്തിയാട്  എന്‍.എസ്.എസ് ഹൈസ്ക്കൂള്‍ 



 എത്ര വരെ പഠിച്ചു  ?

ബിരുദം

 ഡിഗ്രിയ്ക്ക്  വിഷയം എന്തായിരുന്നു  ?
 ചരിത്രം 

  ഡിഗ്രി പഠിച്ച കോളേജ് ?

എം.എസ്.എംകോളേജ് , കായം കുളം

 ജോലി ചെയ്യുന്നതെവിടെയാണ് ?
 ശാന്തിഗിരിയില്‍ 

 എത്ര വര്‍ഷമായി  ശാന്തിഗിരിയില്‍ ജോലി ചെയ്യുന്നു ?
 4 വര്‍ഷമായി 

എന്താണ് ജോലി ?

 ശാന്തിഗിരി പബ്ലികേഷനില്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ 


ആദ്യമായി അഭിമുഖം ചെയ്തത്  ആരെയായിരുന്നു ?

 തകഴി ശിവശങ്കരപ്പിള്ളയെ 

 ഇഷ്ടപ്പെട്ട  വേഷം ?
 മുണ്ടും , ഷര്‍ട്ടും 

ഇഷ്ടപ്പെട്ട ആഹാരം?

 കപ്പയും , ഇറച്ചിയും 

 ഇപ്പോള്‍ താമസിക്കുന്നതെവിടെയാണ് ?

 പത്തുവര്‍ഷമായി തിരുവനന്തപുരത്ത്  താമസിക്കുന്നു  
വീട്ടിലാരൊക്കെയുണ്ട്  ? 

 ഭാര്യയും , ഒരു മകനും 

 മകന്‍ എന്ത് ചെയ്യുന്നു ? 

 +1 നു പഠിക്കുന്നു 

 എവിടെയാണ് മകന്‍ പഠിക്കുന്നത് ?

 കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി  സ്കൂളില്‍ 

ഇഷ്ടപ്പെട്ട നിറം ?
 വയലറ്റ് 

ഇഷ്ടപ്പെട്ട പുസ്തകം ? 
 രണ്ടാമൂഴം 

 ഇഷ്ടപ്പെട്ട സ്ഥലം ?
 വയനാട് 

 ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവം ? 

                         സഹോദരതുല്യനായ ഒരാളുടെ മരണം

ദു:ശീലങ്ങളുണ്ടോ ? 
ഉണ്ട് . മുറുക്കുന്ന സ്വഭാവമുണ്ട് 

കൈവച്ച മേഖലയിലൊക്കെ വിജയം വരിച്ച ചേട്ടന്‍ എന്താണ് ഈ ദു: ശീലം മാറ്റാത്തത്? 

എപ്പോള്‍ വേണമെങ്കിലുമത് ഉപേക്ഷിക്കാവുന്നതേയുള്ളൂ . എന്തിനു വേണ്ടി അതുപേക്ഷിക്കണം എന്നാണെന്‍റെ ചിന്ത


 ബ്ലോഗുണ്ടോ ?  
ഉണ്ട് 

 എന്താണ് ബ്ലോഗിന്റെ പേര്  ? 

 രണ്ടു ബ്ലോഗുകളുണ്ട്  . 



ഫേസ് ബുക്കിനെ കുറിച്ചെന്താണഭിപ്രായം  ?

ഫേസ്ബുക്ക്  നല്ലൊരു സാമൂഹ്യ മാധ്യമമാണ് . നന്നാകാനും , നശിക്കാനും അത് വഴി കഴിയും. 

 തല്‍ക്കാലം ഇത്രയും കൊണ്ട് നിര്‍ത്തുന്നു . എന്‍റെ പൊട്ട ചോദ്യങ്ങള്‍ക്കൊക്കെ നല്ല രീതിയില്‍ മറുപടി തന്ന പ്രദീപേട്ടന് നന്ദി 

 ഇതോടൊപ്പം പ്രദീപേട്ടന്‍   എന്നെ കുറിച്ചെഴുതിയ ഒരു കവിത രാരി ചേട്ടന്‍ മനോഹരമായി ആലപിച്ചത് കൂടി  ഇവിടെ ചേര്‍ക്കുന്നു . 








18 comments:

  1. ഈ പിറന്നാള്‍ പോസ്റ്റ്‌ വഴി പ്രദീപിന്‍റെ ബ്ലോഗിലേക്ക് എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം.... നന്ദി പ്രീതാ :)

    ReplyDelete
    Replies
    1. നന്ദി മുബി സഹോദരി

      Delete
  2. എനിക്കും അത് തന്നെയാ പറയാനുള്ളത്.. സന്തോഷം.. :)

    ReplyDelete
    Replies
    1. സന്തോഷം കുഞ്ഞുറുമ്പ്

      Delete
  3. ഹാപ്പി ബര്‍ത്ത്ഡേ :)

    ReplyDelete
    Replies
    1. സന്തോഷം മനോജ്‌ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനു

      Delete
  4. Replies
    1. മെല്‍വിന്‍ സന്തോഷം

      Delete
  5. അദ്ദേഹത്തിന് ജന്മദിന ആശംസകൾ .......

    ReplyDelete
    Replies
    1. ഞാന്‍ പ്രദീപേട്ടനോട് പറഞ്ഞേക്കാം പ്രദീപേട്ടാ

      Delete
  6. സന്തോഷം!
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സി.വി. അങ്കിള്‍

      Delete
  7. സ്നേഹാശംസകള്‍.... കവിത ഇഷ്ടായി :)

    ReplyDelete
    Replies
    1. നന്ദി ആര്‍ഷ സഹോദരി

      Delete
  8. പിറന്നാൾ ആശംസകൾ പ്രതീപ് ഭായ് ....

    ReplyDelete
  9. നല്ലൊരു പിറന്നാള്‍ സമ്മാനം

    ReplyDelete