ആദ്യം തന്നെ പ്രദീപേട്ടന് എന്റെ ഹ്യദയം നിറഞ്ഞ ജന്മദിനാശംസകള്
പ്രദീപേട്ടനെ പരിചയപ്പെടുന്നത് 2014 ഫെബ്രുവരി 27 നു തിരുവനന്തപുരത്തെ പ്രസ് ക്ലബ്ബില്‍ വച്ച് നടന്ന ബ്ലോഗ് മീറ്റില്‍ വച്ചാണ് . ഞാന്‍ റേഡിയോ വഴി പരിചയപ്പെട്ട മുരളിയാണ് ചേട്ടനോട് എന്നെ കുറിച്ച് പറഞ്ഞതും, അങ്ങനെ ചേട്ടന് ബ്ലോഗ് മീറ്റില്‍ വച്ച് ഇങ്ങോട്ട് വന്നു പരിചയപ്പെടുകയായിരുന്നു . അന്ന് തുടങ്ങിയ സാഹോദര്യ ബന്ധം ഇന്നും നിലനില്ക്കുന്നു . ഒരു പക്ഷേ ബ്ലോഗ് മീറ്റിനു ശേഷം ഒത്തിരി തവണ നേരില്‍ കണ്ടിട്ടുള്ള വ്യക്തി പ്രദീപേട്ടന് തന്നെയാകും . രണ്ടു തവണ വീട്ടില്‍ വന്നു . ഒരിക്കല്‍ ചേട്ടന്റെ മാഗസിന് ഒരു ലേഖനം തയ്യാറാക്കുന്നതിന് വേണ്ടി എന്നോട് അഭിമുഖ സംഭാക്ഷണം നടത്തുന്നതിനായി , പിന്നീടൊരിക്കല്‍ രമ്യ ചേച്ചിയും, ഗിരീഷ് ചേട്ടനുമായി വന്നു കാണാന്‍ . ഏപ്രില്‍ 1 നു ശാന്തിഗിരി മുഴുവന്‍ വീല്‍ ചെയര്‍ ഉരുട്ടി കൊണ്ട് കാണിച്ചു തന്നു ചേട്ടന് . പിന്നീട് എത്രയോ തവണ ചേട്ടനെ കാണാനുള്ള അവസരം കിട്ടി .
ശരിയ്ക്കും ഞാനീ പോസ്റ്റ് ഈ മാസം 27- നു ഇടണമെന്നാണ് വിചാരിച്ചിരുന്നത് . അന്നാകുമ്പോള്‍ ചേട്ടനെ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷം ആകുമായിരുന്നു . ഇന്ന് ഫെബ്രുവരി 10 പ്രദീപേട്ടന്റെ പിറന്നാള്‍ . അപ്പോള്‍ എന്റെ പിറന്നാള്‍ സമ്മാനമായി ഈ പോസ്റ്റ് ഇടാമെന്ന് കരുതി .
കഥയും , കവിതയും ,ലേഖനവുമൊക്കെ ഒരു പോലെ വഴങ്ങുന്ന ചേട്ടനെ ഞാന്‍ ചെറുതായി അഭിമുഖം നടത്തിയത് ഇവിടെ പോസ്റ്റ് ചെയ്യുന്നു
സഹോദരതുല്യനായ ഒരാളുടെ മരണം

ചേട്ടന്റെ നാടെവിടെയാണ് ?
മാവേലിക്കര
കുടുംബ വീട്ടിലാരൊക്കെയുണ്ട് ?
അച്ഛന് , അമ്മ , ചേട്ടന്, അനുജത്തി , അനുജന്
പ്രദീപേട്ടന് പഠിച്ചതെവിടെയാണ് ?
കുറത്തിയാട് എന്‍.എസ്.എസ് ഹൈസ്ക്കൂള്
എത്ര വരെ പഠിച്ചു ?
ബിരുദം
ഡിഗ്രിയ്ക്ക് വിഷയം എന്തായിരുന്നു ?
ചരിത്രം
ഡിഗ്രി പഠിച്ച കോളേജ് ?
എം.എസ്.എംകോളേജ് , കായം കുളം
ജോലി ചെയ്യുന്നതെവിടെയാണ് ?
ശാന്തിഗിരിയില്‍
എത്ര വര്‍ഷമായി ശാന്തിഗിരിയില്‍ ജോലി ചെയ്യുന്നു ?
4 വര്‍ഷമായി
എന്താണ് ജോലി ?
ശാന്തിഗിരി പബ്ലികേഷനില്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍
ആദ്യമായി അഭിമുഖം ചെയ്തത് ആരെയായിരുന്നു ?
തകഴി ശിവശങ്കരപ്പിള്ളയെ
ഇഷ്ടപ്പെട്ട വേഷം ?
മുണ്ടും , ഷര്‍ട്ടും
ഇഷ്ടപ്പെട്ട ആഹാരം?
കപ്പയും , ഇറച്ചിയും
ഇപ്പോള്‍ താമസിക്കുന്നതെവിടെയാണ് ?
പത്തുവര്‍ഷമായി തിരുവനന്തപുരത്ത് താമസിക്കുന്നു
വീട്ടിലാരൊക്കെയുണ്ട് ?
ഭാര്യയും , ഒരു മകനും
മകന് എന്ത് ചെയ്യുന്നു ?
+1 നു പഠിക്കുന്നു
എവിടെയാണ് മകന് പഠിക്കുന്നത് ?
കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂളില്‍
ഇഷ്ടപ്പെട്ട നിറം ?
വയലറ്റ്
ഇഷ്ടപ്പെട്ട പുസ്തകം ?
രണ്ടാമൂഴം
ഇഷ്ടപ്പെട്ട സ്ഥലം ?
വയനാട്
ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവം ?
ദു:ശീലങ്ങളുണ്ടോ ?
ഉണ്ട് . മുറുക്കുന്ന സ്വഭാവമുണ്ട്
കൈവച്ച മേഖലയിലൊക്കെ വിജയം വരിച്ച ചേട്ടന് എന്താണ് ഈ ദു: ശീലം മാറ്റാത്തത്?
എപ്പോള്‍ വേണമെങ്കിലുമത് ഉപേക്ഷിക്കാവുന്നതേയുള്ളൂ . എന്തിനു വേണ്ടി അതുപേക്ഷിക്കണം എന്നാണെന്റെ ചിന്ത
ബ്ലോഗുണ്ടോ ?
ഉണ്ട്
എന്താണ് ബ്ലോഗിന്റെ പേര് ?
രണ്ടു ബ്ലോഗുകളുണ്ട് .
2 . മണ്ണെഴുത്തുകള്‍
ഫേസ് ബുക്കിനെ കുറിച്ചെന്താണഭിപ്രായം ?
ഫേസ്ബുക്ക് നല്ലൊരു സാമൂഹ്യ മാധ്യമമാണ് . നന്നാകാനും , നശിക്കാനും അത് വഴി കഴിയും.
തല്ക്കാലം ഇത്രയും കൊണ്ട് നിര്‍ത്തുന്നു . എന്റെ പൊട്ട ചോദ്യങ്ങള്‍ക്കൊക്കെ നല്ല രീതിയില്‍ മറുപടി തന്ന പ്രദീപേട്ടന് നന്ദി
ഇതോടൊപ്പം പ്രദീപേട്ടന് എന്നെ കുറിച്ചെഴുതിയ ഒരു കവിത രാരി ചേട്ടന് മനോഹരമായി ആലപിച്ചത് കൂടി ഇവിടെ ചേര്‍ക്കുന്നു .
ഈ പിറന്നാള്‍ പോസ്റ്റ് വഴി പ്രദീപിന്റെ ബ്ലോഗിലേക്ക് എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം.... നന്ദി പ്രീതാ :)
ReplyDeleteനന്ദി മുബി സഹോദരി
Deleteഎനിക്കും അത് തന്നെയാ പറയാനുള്ളത്.. സന്തോഷം.. :)
ReplyDeleteസന്തോഷം കുഞ്ഞുറുമ്പ്
Deleteഹാപ്പി ബര്‍ത്ത്ഡേ :)
ReplyDeleteസന്തോഷം മനോജ് ബ്ലോഗ് സന്ദര്‍ശിച്ചതിനു
Delete:)
ReplyDeleteമെല്വിന് സന്തോഷം
Deleteഅദ്ദേഹത്തിന് ജന്മദിന ആശംസകൾ .......
ReplyDeleteഞാന്‍ പ്രദീപേട്ടനോട് പറഞ്ഞേക്കാം പ്രദീപേട്ടാ
Deleteസന്തോഷം!
ReplyDeleteആശംസകള്‍
നന്ദി സി.വി. അങ്കിള്‍
Deleteസ്നേഹാശംസകള്‍.... കവിത ഇഷ്ടായി :)
ReplyDeleteനന്ദി ആര്‍ഷ സഹോദരി
Deleteപിറന്നാൾ ആശംസകൾ പ്രതീപ് ഭായ് ....
ReplyDeleteനന്ദി മാനവന്
Deleteനല്ലൊരു പിറന്നാള്‍ സമ്മാനം
ReplyDeleteനന്ദി ശ്രീ ഭായ്
Delete