Tuesday, February 17, 2015

സായി ഗ്രാമത്തിലെ സാന്ത്വന സംഗമം

സായിഗ്രാമത്തില്‍ വച്ച് നടന്ന സാന്ത്വന സംഗമം ശരിയ്ക്കും പുതുമ നിറഞ്ഞതായിരുന്നു .അവിടത്തെ അന്തേവാസികളെ കാണാനും , അവരോടൊപ്പം ഒരല്പ സമയം ചെലവഴിയ്ക്കാനും  കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു .  മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍  ജഗദീഷ് കോവളം ചേട്ടന്‍ ഇട്ട പോസ്റ്റില്‍ കൂടിയാണ്  ഇങ്ങനെയൊരു പരിപാടി എന്‍റെ നാട്ടില്‍ നടക്കുന്നു എന്ന് ഞാനറിഞ്ഞത് . പോകാതിരുന്നെങ്കില്‍ അതൊരു വന്‍ നഷ്ടമാകുമായിരുന്നു . ഓരോ പരിപാടിയും എനിയ്ക്ക് ആവേശമാണ് തരുന്നത്. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുമ്പോള്‍ ആണ് ആ വ്യക്തിയില്‍ ഈശ്വരന്‍ ഉണ്ടെന്ന് നാം മനസിലാക്കുന്നത്‌ . .....പ്രഗത്ഭരായ വ്യക്തിത്വങ്ങളുടെ കൂടെ സംവദിക്കാനും അവരെ കാണാനും എനിയ്ക്ക് സാധിച്ചു .... ശ്രീ .ആനന്ദ കുമാര്‍ സാര്‍  , ശ്രീ . മധുസൂദനന്‍ നായര്‍ സാര്‍  ,കരമന ജയന്‍ ചേട്ടന്‍ , വയലാര്‍ മാധവന്‍ കുട്ടി ചേട്ടന്‍  ,മുന്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ മാധവന്‍ നായര്‍ സാര്‍  , മുന്‍ മന്ത്രി യും ഇപ്പോള്‍ എം എല്‍ എ യുമായ ശ്രീ മുല്ലക്കര രത്നാകരന്‍ സാര്‍  ,സിനിമാതാരം സോണിയ മല്‍ഹാര്‍ ..








 പരിപാടി  മലയാളത്തിന്‍റെ സ്വന്തം കവി മധുസുദനന്‍ സാര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു .  തുടര്‍ന്ന് കരമന ജയന്‍ചേട്ടനും ,ചലച്ചിത്രതാരം സോണിയ മല്‍ഹാറും തിരികള്‍ കൊളുത്തി .


 വയലാര്‍ മാധവന്‍കുട്ടി ചേട്ടനോടും, സോണിയ മല്‍ഹാറിനോടും ഒപ്പം . താര തിളക്കങ്ങള്‍ ഒട്ടുമില്ലാത്ത രണ്ടു പേര്‍ . സത്യത്തില്‍ ഈ സോണിയ എന്നൊരു നടിയെ കുറിച്ച് ഞാന്‍ ഇന്നലെയാണ് അറിയുന്നത് . ചലച്ചിത്രങ്ങളില്‍ ചെറിയൊരു വേഷം ചെയ്‌താല്‍ പോലും   കണ്ടമാനം മേയ്ക്കപ്പും ചെയ്തും, ലിപ്സ്റ്റിക്കും  ഇട്ടായിരിക്കും  മിക്ക താരങ്ങളും പരിപാടിയ്ക്ക് പോകുന്നത് .  എന്നാലിവിടെ ഒട്ടും ജാഡയില്ലാതെ   ഇങ്ങോട്ട് വന്നു മിണ്ടാനുള്ള മനസ്സ് രണ്ടു പേര്‍ക്കും ഉണ്ടായിരുന്നു . അതെനിയ്ക്കു ഇഷ്ടമായി .









സായി ഗ്രാമത്തിലെ  ആഹാരത്തെ കുറിച്ച് പറയാനാെണങ്കിലും നല്ല ആഹാരമാണ് .  അവിടെ തന്നെ ക്യഷി ചെയ്യുന്ന  പച്ചക്കറികള്‍ കൊണ്ടാണ്  കറികളൊക്കെ ഉണ്ടാക്കുന്നത്‌ . പിന്നെ അവിടത്തെ ക്യാന്റീനില്‍ ബയോഗ്യാസ്  ആണുപയോഗിക്കുന്നത് .  എല്ലാം വിശദമാക്കി കൊണ്ട് പിന്നീടൊരു പോസ്റ്റിടാം. കൂട്ടത്തിലൊരു കാര്യം കൂടി പറയട്ടെ  സായി ഗ്രാമത്തില്‍ നിന്നൊരു  റ്റീച്ചര്‍ വന്നു എനിയ്ക്ക് ഡി .റ്റി.പി  പഠിപ്പിച്ച് തരുന്നുണ്ട് .   ആനന്ദ് സാറിനോട് അതിനെത്ര നന്ദി പറഞ്ഞാലും  തീരില്ല . 









 പ്രക്യതി മനോഹരമായൊരു സ്ഥലത്താണ് സായി ഗ്രാമം സ്ഥിതി ചെയ്യുന്നത് .  നല്ല കാറ്റ് . ആ കാറ്റ് തട്ടിയാല്‍ അറിയാണ്ട് ഉറങ്ങി പോകും .





 ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട ചിറയിന്‍കീഴ്‌ താമസിക്കുന്ന   ബിനുവിനെ കാണാന്‍ കഴിഞ്ഞതും ഈ പരിപാടിയിലൂടെയാണ് .




മറ്റൊരു മഹാ ഭാഗ്യം  കിട്ടിയത്  പ്രശസ്ത  കവി  മധുസുദനന്‍ സാറിനേയും, അദ്ദേഹത്തിന്‍റെ ഭാര്യയേയും,  ഐ .എസ്. ആര്‍ .ഒ യുടെ മുന്‍ ചെയര്‍മാനായിരുന്ന  മാധവന്‍ സാറിനേയും , അദ്ദേഹത്തിന്‍റെ ഭാര്യയേയും,  കാണാന്‍ കഴിഞ്ഞു എന്നുള്ളതാണ് . മധുസുദനന്‍ സാറിനോട്  മലയാളത്തിലെ കുറച്ചു സംശയങ്ങള്‍ ചോദിക്കുകയും  അദ്ദേഹമത് പറഞ്ഞു തരികയും ചെയ്തു . ഇതൊക്കെ എനിയ്ക്ക് കിട്ടിയ മഹാ ഭാഗ്യമായി ഞാന്‍ കരുതുന്നു .





  


ഇതിനെല്ലാം നേതൃത്വം നല്‍കിയ  ജഗദീഷ് കോവളം ചേട്ടനും , പിന്നെയിതില്‍ പങ്കെടുക്കാന്‍ വന്ന  കൂട്ടുകാര്‍  പ്രത്യേകിച്ച് മലപ്പുറത്ത്‌ നിന്നെത്തിയ  തങ്കമണി ചേച്ചി  ,  എല്ലാവരുമായി ഒരല്പ സമയം . ജീവിതത്തിലെ മറക്കാനാകാത്ത  മറ്റൊരു  സുവര്‍ണ്ണ നിമിഷം കൂടി കടന്നു പോയി. അടുത്ത വിശേഷവുമായി വരുന്നത് വരെ നന്ദി




24 comments:

  1. മനസ്സില്‍ സന്തോഷം നിറയട്ടെ

    ReplyDelete
    Replies
    1. നന്ദി വെട്ടത്താന്‍ ചേട്ടാ

      Delete
  2. സൌഹൃദങ്ങൾ ..സന്തോഷങ്ങൾ..

    ReplyDelete
    Replies
    1. നന്ദി പ്രദീപേട്ടാ

      Delete
  3. ഇനിയും ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടാകട്ടെ.

    ReplyDelete
    Replies
    1. നന്ദി റാംജി ചേട്ടാ

      Delete
  4. സൌഹൃദങ്ങള്‍ വളരട്ടെ!
    നന്മ നേരുന്നു
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സി.വി ചേട്ടാ

      Delete
  5. നന്മകൾ മാത്രം മനസ്സിലുള്ളവരുടെ കൂടെ ദൈവം എന്നും ഉണ്ടാവട്ടെ

    ReplyDelete
  6. നന്നായി പങ്കെടുക്കാൻ കഴിഞ്ഞില്ല എന്ന് തോന്നിയില്ല അത് പോലെ പങ്കെടുപ്പിച്ചു നല്ല വിവരണം ചിത്രങ്ങളും ആശംസകൾ നന്മകൾ

    ReplyDelete
  7. ഉള്ളിൽ വിനയം സൂക്ഷിക്കുന്ന നല്ല മനുഷ്യരോടൊപ്പം ഒരു നല്ല അന്തരീക്ഷത്തിൽ - ഇവിടെ നിന്ന് ലഭിച്ച ഊർജ്ജം വലിയൊരു മൂലധനമായി ഒപ്പമുണ്ടാവട്ടെ....

    ReplyDelete
    Replies
    1. ഉറപ്പായും . നന്ദി പ്രദീപേട്ടാ

      Delete
  8. വിശ്വാസങ്ങളുടെ അടിസ്ഥാനം ചിലപ്പോൾ അന്ധമായ ഭക്തിയാണെങ്കിലും , മാനവിക നന്മ ലക്‌ഷ്യം വച്ചുള്ളതാവുമ്പോൾ അവയെ ആദരിക്കപ്പെടണം..!

    ReplyDelete
    Replies
    1. നന്ദി സതീഷ്‌ ചേട്ടാ അഭിപ്രായത്തിന്

      Delete
  9. നന്നായി. സന്തോഷം

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ

      Delete
  10. Replies
    1. നന്ദി പ്രേമേട്ടാ

      Delete
  11. പുത്തന്‍ സൗഹൃദങ്ങള്‍..പുത്തന്‍ യാത്രകള്‍..പങ്കു വച്ചതിനു നന്ദി

    ReplyDelete
    Replies
    1. nanനന്ദി ഓര്‍മ്മതുള്ളി

      Delete