Saturday, January 24, 2015

run kerala run

ഈ വര്‍ഷം   കുഴപ്പമില്ലാതെയാണ്  തുടക്കം കുറിച്ചത് .  ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് നടത്തിയ run kerala runil പങ്കെടുക്കാന്‍ പോകുമ്പോള്‍ സത്യത്തില്‍ മനസ്സില്‍ ചെറിയൊരു  ആശങ്കയുണ്ടായിരുന്നു . എന്നാലവിടെ ചെന്ന്  അതില്‍ പങ്കെടുത്തപ്പോള്‍ മനസ്സ്  നിറയെ ആവേശമായിരുന്നു .  ചക്ര കസേരയില്‍ കഴിയുന്ന ഏഴു പേരുണ്ടായിരുന്നു  ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ .  ഞങ്ങളെ കൊണ്ട് പോയത്  പാലിയം ഇന്ത്യയിലെ പ്രവര്‍ത്തകരാണ് . ശരിയ്ക്കും  ഞങ്ങള്‍ക്കൊക്കെ അതൊരു വല്ലാത്ത അനുഭവം തന്നെയായിരുന്നു ഞാന്‍ run kerala runil  പങ്കെടുക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ വിദ്യാഭ്യാസമുള്ളവര്‍ പോലും  ആദ്യം ചിരിക്കുകയാണ് ചെയ്തത് . അപ്പോളെനിയ്ക്ക് വാശിയായി . അന്ന് തീരെ വയ്യാഞ്ഞിട്ടും ഞാന്‍ അതില്‍ പങ്കെടുക്കാന്‍ പോയത്  ചക്ര കസേരയുടെ സഹായത്തോടെ ജീവിക്കുന്ന ഞങ്ങള്‍ക്കും  ഇതൊക്കെ സാധിക്കുമെന്ന്  ഈ പ്രാക്യത മനസ്സുള്ള സമൂഹത്തിന് കാട്ടി കൊടുക്കാന്‍ തന്നെയാണ് .

                                           സത്യപ്രതിജ്ഞ പറഞ്ഞു തരുന്നു


 കൈകള്‍ മുന്നോട്ട് നീട്ടി പ്രതിജ്ഞ  ഞങ്ങള്‍ എറ്റ് പറഞ്ഞു


 ശരിയ്ക്കും എന്തൊരു രസമായിരുന്നു .  ചക്ര കസേര തള്ളി കൊണ്ട് പോകാന്‍ ആളുണ്ടായിരുന്നെങ്കിലും  ഞങ്ങളും ആവേശത്തില്‍ വീലുകള്‍ കൈകള്‍ കൊണ്ട് ഉരുട്ടി  ആവേശമൊട്ടും ചോര്‍ന്നു പോകാതെ അതില്‍ പങ്കെടുത്തു .   ഈഞ്ചക്കല്‍ നിന്ന് തുടങ്ങി  ബൈപാസ്  വരെ ഞങ്ങള്‍ പോയി
 

   
ഇതില്‍ പങ്കെടുത്തവര്‍ : രാധാക്യഷ്ണന്‍ ചേട്ടന്‍ , സിന്ധു ചേച്ചി , ഞാന്‍, ആഷ്ന,   ഷമി , ജ്യോതികുമാര്‍ , സമീര്‍ .പിന്നെ പാലിയം ഇന്ത്യയുടെ പ്രവര്‍ത്തകര്‍ ..
നന്ദി പാലിയം ഇന്ത്യാ 

24 comments:

 1. ആത്മവിശ്വാസമാണ് വിജയങ്ങളുടെ മൂലമന്ത്രം. അതിരുകളില്ലാത്ത ആത്മവിശ്വാസത്തിന്റെ യഥാർത്ഥ മാതൃകകളായ വ്യത്യസ്ഥമായ കഴിവുകളുള്ള ആളുകൾ ഈ പരിപാടിയിൽ പങ്കെടുക്കുമ്പോൾ അത് സാധാരണ രീതിയിലുള്ള കഴിവുള്ളവർക്ക് വലിയ പ്രചോദനമാവുന്നു.... ഒരു സമൂഹത്തെ മുന്നോട്ട് നയിക്കുവാനുള്ള ഈ മനോഭാവം കൂടുതൽ ശക്തിയാർജിക്കട്ടെ......

  ReplyDelete
  Replies
  1. നന്ദി പ്രദീപേട്ടാ ഈ നല്ല വാക്കുകള്‍ക്ക്

   Delete
 2. കൂടുതല്‍ ശക്തിയോടെ....
  ഈ വര്ഷം കുതിക്കട്ടെ.
  അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. നന്ദി റാംജി ചേട്ടാ . അങ്ങനെ പ്രതീക്ഷിക്കാം

   Delete
 3. മനസ്സില്‍ നിറയുന്ന ഊര്‍ജ്ജം എല്ലാവിധ കരുത്തും നല്‍കുമാറാകട്ടെ!
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി സി.വി അങ്കിള്‍

   Delete
 4. മനസ്സിന്റെ ശക്തി മറ്റുള്ളവർക്കും പ്രചോദനമായി നിലനിൽക്കട്ടെ.

  ReplyDelete
  Replies
  1. ആകുമെന്ന് പ്രതീക്ഷിക്കുന്നു . നന്ദി പ്രദീപേട്ടാ

   Delete
 5. മനോബലം ആര്‍ക്കും തളര്‍ത്താനാവില്ല പ്രീത... നിങ്ങളുടെ ഈ നിശ്ചയദാര്‍ഢ്യം മാതൃകയാകട്ടെ എല്ലാവര്‍ക്കും... ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി മുബി സഹോദരി

   Delete
 6. മനസ്സിന്റെ ബലമാണ്‌ എല്ലാത്തിനും മുകളിൽ പ്രീത ചേച്ചി ... അത് ചേച്ചിക്ക് വേണ്ടുവോളം ഉണ്ട് ...

  ReplyDelete
 7. ആ മനശക്തി കൊണ്ട് എനിയും ഒരുപാട് ദൂരം സഞ്ചരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ...ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി ഹബീബ് ഭായ്

   Delete
 8. Replies
  1. നന്ദി ഷാഹിദ് ഭായ്

   Delete
 9. ഇത്ര മാത്രം ആവേശം ..
  ഞാനൊന്നു സല്യൂട്ട് ചെയ്തോട്ടെ
  ജീവിത യാത്രയിൽ
  നന്മയുള്ള ആശകൾ
  പ്രകാശമാവട്ടെ !

  ReplyDelete
  Replies
  1. നന്ദി അഷ്‌റഫ്‌ ഭായ്

   Delete
 10. ആവേശവും ആത്മവിശ്വാസവും കരുത്തും എന്നുമുണ്ടാകട്ടെ!

  ReplyDelete
  Replies
  1. നന്ദി ജീവി കരിവള്ളൂര്‍ ഭായ്

   Delete
 11. പലയിടത്തും താങ്കളുടെ കമന്റ്‌ കണ്ടിരുന്നെങ്കിലും ഇപ്പോളാണു നോക്കുന്നത്‌.
  വളരെ സന്തോഷം തോന്നുന്നു.
  ഹൃദയം നിറഞ്ഞ ആശംസകൾ.💐💐💐.

  ReplyDelete