Saturday, April 11, 2020

നാല്പത് വർഷങ്ങൾ

1980  ഏപ്രിൽ 12  ന്  ഒരു കുഞ്ഞ് ഈ ലോകത്തേയ്ക്ക് വന്നു . ആദ്യമായി മിഴികൾ തുറന്ന് ആശുപത്രിയുടെ ചുമരുകൾ കണ്ടപ്പോൾ എന്തായിരിക്കും ആ കുഞ്ഞ് മനസ്സിൽ വിചാരിച്ചിരിക്കുക . ഈ ലോകത്തിന്റെ ഭംഗിയിൽ ആ കുഞ്ഞു മനം ഒരുപാട് സന്തോഷിച്ച് കാണുമോ. നാളെ 2020 ഏപ്രിൽ 12 ഈ ലോകത്തേക്ക് വന്നിട്ട് നാല്പത് വർഷം .
    ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ ജീവിതത്തെ പറ്റി  അത്ഭുതം തോന്നുന്നു . ഫെബ്രുവരിയിൽ വീൽചെയറിൽ ആയിട്ട് 20  വർഷം . ഇരുപത് വർഷത്തെ വീൽചെയർ ജീവിതത്തിനിടയിൽ എന്തൊക്കെ അനുഭവിച്ചു . 
ഒരുപക്ഷേ  ജീവിതത്തിന്റെ പകുതി വഴിയിൽ വച്ച് വീൽചെയറിൽ ആയില്ലായിരുന്നു എങ്കിൽ ഇന്ന്  ഭർത്താവും , രണ്ടോ മൂന്നോ കുട്ടികളൊക്കെയായി കുടുംബമായി ജീവിതം അങ്ങനെ മുന്നോട്ട് പോകുമായിരുന്നു .   ഈ ജീവിതത്തിൽ സന്തോഷവതിയാണ് . ആദ്യ കാലഘട്ടങ്ങളിൽ ഒത്തിരി വിഷമിച്ചിട്ടുണ്ട് . രാത്രികളിൽ ഫാനിന്റെ ശബ്ദം കൂട്ടി വച്ച് കരഞ്ഞതിന് കണക്ക് കാണില്ല . പാവം എന്റെ തലയണ . എന്റെ കണ്ണുനീർ എത്ര ഏറ്റു വാങ്ങിയിരിക്കുന്നു . എഴുതുവാൻ ഒത്തിരിയുണ്ട് . പക്ഷേ  വാക്കുകൾ . അത് പലപ്പോഴും അങ്ങനെയാണല്ലോ . അപ്പോൾ പറഞ്ഞ് വന്നത് ഇതാണ് . എന്റെ ജന്മദിനമാണ്  നാളെ .   ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട്. നാളെ ഈസ്റ്റർ ആണ്. 

നല്ലൊരു ജന്മദിനാശംസകൾ   എനിയ്ക്ക് ഞാൻ തന്നെ നേരുന്നു 

എല്ലാ കൂട്ടുകാർക്കും എൻ്റെ ഈസ്റ്റർ ആശംസകളും 

25 comments:

  1. പ്രീതക്ക് ഒത്തിരി പിറന്ന നാൾ ആശംസകൾ

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം നന്ദി ഗൗരി ചേച്ചി.

      Delete
  2. പ്രീതയ്ക്ക് പിറന്നാൾ ആശംസകൾ 🌹

    ReplyDelete
  3. ജന്മദിനാശംസകൾ...

    ReplyDelete
  4. ഹായ് ... പ്രീതു .... ജന്മദിനാശംസകൾ ... ചിരിക്കുന്ന ഈ മുഖം അതാണ് പ്രീതൂന്റെ പ്രത്യേകത.

    ReplyDelete
  5. ജന്മദിനാശംസകൾ മോളേ🥞💥🎆🌹🌷🏵️💥 നന്മകൾനേരുന്നു💥🏵️💥🏵️🏵️🌷🌹🏵️💥🏵️🌷🌹😍😍😍

    ReplyDelete
  6. ചേച്ചീ...... പിറന്നാൾ ആശംസകൾ ....


    (എന്റെ കമന്റ് എവിടെപ്പോയി? )

    ReplyDelete
    Replies
    1. നന്ദി സുധി. കമൻ്റ് എവിടെ പോയി

      Delete
  7. Belater Happy Bday പ്രീത ചേച്ചി.. ☺️

    ReplyDelete
  8. ജീവിതം നന്നായി ആസ്വദിക്കാൻ സാധിക്കാട്ട

    ReplyDelete
  9. വൈകിയാണെങ്കിലും പ്രീതക്ക് പിറന്നാൾ ആശംസകൾ...

    ReplyDelete
  10. പ്രീതക്ക് പിന്നിട്ട പിറന്നാൾ ആശംസകൾ... 

    കഴിഞ്ഞു പോയ ജീവിതത്തിന്റെ പകുതികാലം 
    വീൽ ചെയറിൽ ഒടുങ്ങിപ്പോയ നൊമ്പരത്തിന്റെ 
    വിങ്ങലുകളാണ് കുറച്ച് വാക്കുകളിൽ കൂടി പ്രീത സംഷിപ്‌തമായി 
    ഇവിടെ വിവരിച്ചിട്ടുള്ളത്  ..

    ReplyDelete
    Replies
    1. ആശംസകൾ നേർന്നതിന് നന്ദി മുരളി ചേട്ടാ. അയ്യോ അങ്ങനെ തോന്നിയോ

      Delete