Monday, November 11, 2019

സൗഹൃദം

ചില സൗഹ്യദങ്ങള്‍ വരുന്ന വഴി വിചിത്രമാണ്. 2011 ഒക്ടോബര്‍ 8  പാലിയം ഇന്ത്യയുടെ നേത്യത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് വീല്‍ചെയറില്‍ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്ന കുറച്ചു പേരെ മ്യൂസിയത്തിലേയ്ക്ക്  കൊണ്ട് പോയി. അവിടെ വച്ചാണ് ഞാനാ ചേട്ടനെ കാണുന്നത്. ചേട്ടന്‍ ഫോട്ടോഗ്രാഫറാണ്.ഞങ്ങളുടെയൊക്കെ ഫോട്ടോയെടുക്കാന്‍ തുടങ്ങി ചേട്ടന്‍. 

     
         അന്ന് ഇന്നത്തെ പോലെ ആള്‍ക്കാരുമായി അത്ര വലിയ സഹവാസങ്ങളൊന്നുമുണ്ടായിരുന്നില്ല.  അതിന്‍റെയൊരു  അറിവില്ലായ്മ , ജാള്യത ഒക്കെയുണ്ടായിരുന്നു. പിന്നെ എനിയ്ക്കാണെങ്കിൽ  ഫോട്ടോ എടുക്കുന്നത് പേടിയുള്ള കാര്യമാണ്. അത്രമാത്രമാണ് ഓരോരുത്തരും പറഞ്ഞ് പേടിപ്പിച്ചിരുന്നത്. അപ്പോഴാണ്‌ ഒരാള്‍ ക്യാമറയുമായി ഫോട്ടോ എടുക്കാന്‍ നടക്കുന്നത്. ഫോട്ടോ എടുക്കുമെന്ന വാശിയില്‍ ചേട്ടനും, ഫോട്ടോ എടുക്കാന്‍ സമ്മതിക്കില്ലെന്ന വാശിയില്‍ ഞാനും . അവസാനം  ചേട്ടന്‍ തന്നെ ജയിച്ചു


          മ്യൂസിയത്തിനകത്തേയ്ക്ക്  കയറ്റുന്നതിനിടയില്‍ സഞ്ജീവ് ചേട്ടന്‍ എടുത്ത ഫോട്ടോ 


.           പിന്നെ പതിയെ ഫോട്ടോ എടുക്കുന്നതിലെ പേടിയൊക്കെ മാറി .  ചേട്ടന്‍ ഫോട്ടോ മെയില്‍ അയച്ചു തന്നു . ആ ചേട്ടനുമായി നല്ലൊരു കൂട്ടുകെട്ട് അവിടുന്ന് തുടങ്ങുകയായിരുന്നു. പിന്നീട് എത്രയോ വട്ടം ചേട്ടനെ നേരില്‍ കണ്ടു . ഒരിക്കല്‍ സൂ കാണാനായി കൂട്ടുകാരോടൊപ്പം പോയപ്പോള്‍ സഞ്ജീവ് ചേട്ടനും ഒപ്പം വന്നു .


           സഞ്ജീവ് ചേട്ടൻ  . ദേശാഭിമാനിയിലെ ഫോട്ടോ ഗ്രാഫറാണ്. 



       എട്ട് വർഷമാകുന്നു സഞ്ജീവ് ചേട്ടനും , ഈ കുഞ്ഞനുജത്തിയുമായുള്ള  സൗഹ്യദം തുടങ്ങിയിട്ട് .എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എത്രയോ വട്ടം ചേട്ടനെ വിളിച്ച് ബുദ്ധിമുട്ടിച്ചിരിക്കുന്നു. തിരക്കിനിടയിലും ചേട്ടൻ ഞാൻ പറയുന്ന സഹായങ്ങൾ ചെയ്ത് തരുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട്  സഞ്ജീവ് ചേട്ടാ എന്നെ സഹിക്കുന്നതിന്

24 comments:

  1. കലർപ്പില്ലാത്ത സ്നേഹം എന്നൊന്നുണ്ടെങ്കിൽ
    അത് സൗഹൃദം മാത്രമാണ്...നമ്മളെല്ലാം ചില
    വിചിത്ര സൗഹൃദങ്ങൾ കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ്..നാം പരിചയപ്പെട്ട
    വഴിയും വിചിത്രം തന്നെ അല്ലെ??

    ReplyDelete
    Replies
    1. അതെ സൂര്യ. ഒരു പാട് നന്ദി ആദ്യ കമന്റിന്

      Delete
  2. ഈ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ എന്നാശംസിക്കുന്നു

    ReplyDelete
    Replies
    1. ഒരുപാട് നന്ദി ഗൗരി ചേച്ചി.

      Delete
  3. ചിലരങ്ങനെയാണ് ചേച്ചീ.നമ്മളറിയാതെ നമ്മുടെ ജീവിതത്തിന്റെ കയ്പ്പിൽ..മധുരം കലർത്തും...
    സൗഹൃദങ്ങൾക്ക് ഒരു അപാരതയുണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്... സഞ്ജീവ് ചേട്ടന്റെ ചിരി ഇഷ്ടമായി

    ReplyDelete
    Replies
    1. അതെ വഴിമരങ്ങൾ. സഞ്ജീവ് ചേട്ടനോട് ഒരു കൂടപിറപ്പിനെ പോലെ എല്ലാ കാര്യങ്ങളും തുറന്ന് പറയാം. അത്രയും പക്വതയുണ്ട് സഞ്ജീവേട്ടന്. നന്ദി ബ്ലോഗിൽ വന്നതിനും , കമന്റ് ചെയ്തതിനും

      Delete
  4. Preetha ee nalla sauhrudham ennennum nilanilkkatte..

    ReplyDelete
  5. ഇന്ന് ആർക്കും ഫോട്ടോ എടുക്കാനോ ഇടാനോ ഒരു പേടിയും ഇല്ല ചേച്ചി.ഇത് സെൽഫി യുഗം .
    ആൾക്കാർ പറഞ്ഞു പേടിപ്പിച്ചിട്ടാണ് . എനിക്കും പണ്ട് പേടി ഉണ്ടായിരുന്നു . ഫേസ്ബുക്കിൽ പ്രൊഫൈൽ പിക് ഇട്ടതു പോലും എത്രയോ കാലം കഴിഞ്ഞാണ്.
    കുഞ്ഞു പോസ്റ്റ്‌ ആണെങ്കിലും സന്തോഷം നൽകുന്ന സ്നേഹം നിറഞ്ഞ പോസ്റ്റ്‌ !!!

    ReplyDelete
    Replies
    1. ശരിയാ ദിവ്യ ഇന്ന് സെൽഫിയുഗം തന്നെയാണ്. സന്തോഷം വന്നതിലും , അഭിപ്രായം പറഞ്ഞതിലും

      Delete
  6. എന്നും നിലനില്‍ക്കട്ടെ ഈ സൌഹൃദം. ഒട്ടും പ്രതീക്ഷിക്കാത്ത കോണു
    കളില്‍ നിന്നാവും പലപ്പോഴും ഈ ചങ്ങാത്തം ലഭിക്കുന്നത്.

    ReplyDelete
    Replies
    1. അതെ. നന്ദി ബ്ലോഗിൽ വന്നതിനും കമന്റ് ചെയ്തതിനും

      Delete
  7. നന്മകൾ നിറയട്ടേ!
    ആശംസകൾ

    ReplyDelete
  8. തണൽ വിരിക്കുന്ന സൗഹൃദങ്ങൾ ...

    ReplyDelete
    Replies
    1. കണ്ടിട്ട് കുറച്ച് നാൾ ആയല്ലോ മുരളി ചേട്ടാ.

      Delete
  9. സ്നേഹവും നന്മയും എപ്പോഴും പലരൂപത്തില്‍ നമ്മളില്‍ എത്തിച്ചേരും ..നമ്മളില്‍ നന്മ ഉള്ളിടത്തോളം ..

    എല്ലാ ആശംസകളും പ്രാര്‍ത്ഥനയും

    ReplyDelete
  10. ഒരു വാക്ക് വിടാതെ മുഴുവൻ വായിച്ചു... ഇനി മുതൽ ഈ സൗഹൃദ കൂട്ടിലേക്ക് ഞാനുമുണ്ട്

    ReplyDelete
  11. ഇതൊക്കെ വരാനിരിക്കുന്ന ഒരുപാടു ഫോട്ടോ സെഷനുകളുടെ ഒരു ട്രെയിലർ ആയി കണ്ടാൽ മതിയെന്നേ ;-)

    ReplyDelete