പലപ്പോഴും ആഗ്രഹിച്ചാൽ പോലും ചക്ര കസേരയിൽ സഞ്ചരിക്കുന്ന എനിയ്ക്ക് സാരി ഉടുക്കുക എന്നത് വലിയ കടമ്പയാണ്. വണ്ടിയിൽ എടുത്ത് കയറ്റുമ്പോഴോ , ഇറക്കുമ്പോഴോ സാരി അവിന്ന് പോകുമോ എന്ന ടെൻഷനുണ്ട്. ജീവിതത്തിൽ ആദ്യമായി സാരിയുടുത്തത് ഈ വർഷം നടന്ന പത്താം ക്ലാസിലെ റീ- യൂണിയനാണ് . സ്കൂൾ വീടിനടുത്തായത് കൊണ്ടും , വീൽചെയറിൽ തന്നെ പോകയും, വരികയും ചെയ്യുന്നത് കൊണ്ടും വലിയ ടെൻഷനില്ലായിരുന്നു. ഇന്നലെ ലോകപാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് കോവളത്ത് നടക്കുന്ന പാലിയം ഇന്ത്യയുടെ പരിപാടിയിൽ സാരി ഉടുക്കണമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു.
അങ്ങനെ അടുത്ത വീട്ടിലെ കുട്ടി അവളുടെ തന്നെ ഒരു സാരി കൊണ്ട് തന്ന് അവൾ തന്നെ ഉടുപ്പിച്ചു തന്നു. ഒരു വള്ളി വച്ച് സാരി അഴിഞ്ഞ് പോകാതിരിക്കാൻ കെട്ടി വയ്ക്കുകയും ചെയ്തു. അങ്ങനെ സാരി ഉടുത്ത് ഓട്ടോയിൽ കയറി പോകണമെന്ന ആഗ്രഹം സഫലമായി ♥️
അങ്ങനെ അടുത്ത വീട്ടിലെ കുട്ടി അവളുടെ തന്നെ ഒരു സാരി കൊണ്ട് തന്ന് അവൾ തന്നെ ഉടുപ്പിച്ചു തന്നു. ഒരു വള്ളി വച്ച് സാരി അഴിഞ്ഞ് പോകാതിരിക്കാൻ കെട്ടി വയ്ക്കുകയും ചെയ്തു. അങ്ങനെ സാരി ഉടുത്ത് ഓട്ടോയിൽ കയറി പോകണമെന്ന ആഗ്രഹം സഫലമായി ♥️
എല്ലാ ആഗ്രഹങ്ങളും സാധിതമാകട്ടെ പാറുക്കുട്ടീ.
ReplyDeleteഒരുപാട് നന്ദി സുധി
ReplyDeletePreetha......Preethayude agrahangal okkeyum saphalamakan prarthikkunnu.. Preetha mattullavarkkum prachodanam anu. GOOD KEEP IT UP
ReplyDeleteനന്ദി ചേച്ചി
Delete
ReplyDeleteപ്രവാഹിനിയുടെ സന്തോഷത്തിൽ പങ്ക് ചേരുന്നു
ഒരു പാട് സന്തോഷം ചേച്ചി
Delete
ReplyDeleteപ്രവാഹിനിയുടെ സന്തോഷത്തിൽ പങ്ക് ചേരുന്നു
ReplyDeleteപ്രവാഹിനിയുടെ സന്തോഷത്തിൽ പങ്ക് ചേരുന്നു
അങ്ങനെ ആഗ്രഹങ്ങൾ ഒന്നൊന്നായി പൂവണിയട്ടെ... അതുകണ്ടു ഞങ്ങളും സന്തോഷിക്കട്ടെ :-)
ReplyDeleteസന്തോഷം മഹേഷ്
Deleteപ്രീതയുടെ പുതിയ അനുഭവം സാരിയെന്ന കുറിപ്പിലൂടെ ഇവിടെ അവതരിപ്പിച്ചതിൽ സന്തോഷം.അങ്ങനെ ഒടുവിൽ ലോകപാലിയേറ്റീവ് കെയർ ദിന ത്തിൽ അത് സാധുധമായി. ആശംസകൾ. പ്രീത, ധൈര്യം കൈവിടാതിരിക്കുക, പ്രീതയെപ്പോലുള്ള നിരവധിപ്പേർ ചരിത്രത്തിൽ അതിനു സാക്ഷികളായി നിൽക്കുന്നു എന്നത് നിങ്ങളെപ്പോലെയുള്ളവർക്കു എന്നും ഒരു പ്രചോദനം തന്നെ.ധൈര്യമായി മുന്നോട്ടു പോവുക. എല്ലാ ആശംസകളും നേരുന്നു. ഇനിയും സമയം കിട്ടുമ്പോൾ എഴുതുക.ചിത്രങ്ങൾക്ക് അൽപ്പം കൂടി വലുപ്പം കൂട്ടിയിടുക. നന്ദി നമസ്കാരം ദേവി ടീച്ചറുടെ പോസ്റ്റിൽ ഇട്ട കമെന്റിൽ പ്രീതയും പരാമർശിക്കപ്പെട്ടിരിക്കുന്നു . എല്ലാ നന്മകളും നേരുന്നു. എഴുതുക അറിയിക്കുക. നന്ദി നമസ്കാരം
ReplyDeleteചിത്രം എടുത്തത് കിട്ടിയിരുന്നില്ല. ഇത് ഞാൻ മൊബൈലിൽ എടുത്തതായിരുന്നു. വന്നതിലും , കമന്റിട്ടതിലും ഒത്തിരി സന്തോഷം ചേട്ടാ
Deleteസന്തോഷം തോന്നുന്നു പ്രീതാ..
ReplyDeleteസന്തോഷം മുബി
Deleteവായനക്കാർക്കും സന്തോഷമായി
ReplyDeleteഒരുപാട് നന്ദി
Deleteഎനിക്കും സന്തോഷം േതേ ന്നുന്നു.
ReplyDeleteനന്ദി
Deleteഎന്റെ പ്രവാഹമേ...സാരിയാണോ ഒരു പ്രശ്‌നം.
ReplyDeleteനമ്മുക്ക് സാരിക്ക് സാരി കൊണ്ടു തന്നെ ഒരു ബെൽറ്റ് ഉണ്ടാക്കാൻ പറ്റും
പ്രെസ്സിങ് ടൈപ്പ് അറ്റങ്ങളിൽൻപിടിപ്പിച്ച്.
ഉടുത്തതിന് ശേഷം അതു ചുറ്റി പ്രസ്സ് ചെയ്ത് വെച്ചാൽ മതി.
പ്രവാഹത്തിന് തന്നെ ഉണ്ടാക്കാം.
വാങ്ങാൻ കിട്ടും.സാധങ്ങൾ
ആദ്യമായി ബ്ലോഗിലേയ്ക്ക് വന്നതിൽ സന്തോഷം. അത്തരം സാരികൾ വാങ്ങാൻ നോക്കി . ഇവിടെ കിട്ടിയില്ല. പിന്നെ ഏത് സാരി വാങ്ങിയാലും എണീറ്റ് നിന്നല്ല സാരി ഉടുക്കുന്നത്. ഇരുന്ന് കൊണ്ട് സാരി ചുറ്റുന്നത് ഒത്തിരി പ്രയാസമുള്ള കാര്യമാണ്.
Deleteആഗ്രഹങ്ങളെല്ലാം സഫലീകരിക്കട്ടെ!
ReplyDeleteആശംസകൾ
നന്ദി അങ്കിൾ
Deleteആ സന്തോഷത്തിൽ പങ്ക് ചേരുന്നു
ReplyDeleteനന്ദി ചേട്ടാ
ReplyDelete