കഴിഞ്ഞ മാസം 18-ാം തിയ്യതി മെഡിക്കൽ കോളേജിൽ ചെക്കപ്പിന് പോകണമായിരുന്നു. മെഡിക്കൽ കോളേജിൽ നിന്നിറങ്ങിയ ശേഷം വഞ്ചിയൂരുള്ള സപ്ലേ ഓഫീസിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നു. അപ്പോഴേയ്ക്കും സമയം 2.30 . സപ്ലേ ഓഫീസിൽ നിന്നിറങ്ങിയ ശേഷം വീൽചെയറിൽ തന്നെ അടുത്തുള്ള ഹോട്ടൽ മാസിലേയ്ക്ക് പോയി ഭക്ഷണം കഴിക്കാൻ .
ഹോട്ടലിന് മുൻവശം കുറച്ച് പൊക്കത്തിലാണ്. അവിടെ വീൽചെയറോടു കൂടി പൊക്കി കയറ്റി. പിന്നെ നേരെ കൈ കഴുകാൻ പോയി. എനിയ്ക്ക് വളരെ സന്തോഷം തോന്നി. കാരണം വീൽചെയറിലിരുന്ന് കൊണ്ട് തന്നെ കൈ കഴുകാൻ ഒരു ബുദ്ധിമുട്ടുമില്ലാതെ പറ്റി . അവിടുന്ന് നേരെ മേശയ്ക്കരികിലേയ്ക്ക് വന്നപ്പോൾ അവിടേയും വീൽചെയർ മേശയ്ക്കടിയിലേയ്ക്ക് കയറി മേശയോട് ചേർന്നിരുന്ന് ഭക്ഷണം കഴിക്കാൻ പറ്റി. പിന്നീട് ഊണിന് പറഞ്ഞു. അപ്പോൾ ഊണ് തീർന്നു. പിന്നെയുള്ളത് കപ്പയാണ് . രാവിലെ മുതൽ ഒന്നും കഴിക്കാതിരിക്കുന്നത് കൊണ്ട് കപ്പ കഴിച്ചാൽ വയറുവേദന വരുമെന്നറിയാവുന്നത് കൊണ്ട് തീരെ നിവൃത്തിയില്ലാത്തത് കൊണ്ടും പെറോട്ടയും , ചിക്കൻ കറിയും കഴിച്ചു. നെഞ്ച് വേദന വന്ന ശേഷം അങ്ങനെ പെറോട്ട കഴിക്കാറില്ലായിരുന്നു.
പെറോട്ട ആരോഗ്യത്തിന് നല്ലതല്ലെന്നറിയാമായിരുന്നിട്ടും വളരെ സന്തോഷത്തോടെയാണ് കഴിച്ചത് .കാരണം എല്ലായിടത്തും ഇത് പോലെ മേശയോട് ചേർന്ന് വീൽചെയർ അടുപ്പിച്ച് ഇട്ട് കഴിക്കാൻ പറ്റില്ല. ഈ ഹോട്ടലിന് മുന്നിൽ ഒരു റാമ്പ് കൂടി വരികയാണെങ്കിൽ സൂപ്പറായിരിക്കും. ഞാനത് ഹോട്ടലിന്റെ ഉടമയോട് പറയുകയും ചെയ്തു. (കഴിച്ച ഭക്ഷണം നോക്കണ്ട. അതിലെ വീൽചെയർ ഫ്രണ്ട്ലി ടേബിൾ , വാഷ്ബേസ് ഇവ മാത്രം ശ്രദ്ധിച്ചാൽ മതി

നല്ല സൗഹൃദം
ReplyDeleteഇത്രയെങ്കിലുമില്ലേ എന്നാശ്വസിക്കാം
Deleteഎന്നാ സന്തോഷം.അല്ലേ?!?!?
ReplyDeleteഅതെ
ReplyDeletePreetha....itharam cheriya cheriya santhoshangal alle nammude jeevitham kooduthal santhoshakaramakkuka. Ashamsakal Preetha..
ReplyDeleteഅതെ ചേച്ചി
Deleteഹൃദ്യം...
ReplyDeleteനന്ദി
Deleteനല്ല സന്തോഷം ഇത് വായിച്ചപ്പോൾ. കൂടുതൽ ഹോട്ടലുകളും, ഓഫീസുകളും, ഷോപ്പിംഗ് മാളുകളും എല്ലാം ഇങ്ങനെ സൗഹൃദപരമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
ReplyDeleteആകട്ടെ
Deleteആ സന്തോഷം ചിത്രത്തിൽ കാണാനുണ്ട്
ReplyDeleteഅതെ ചേച്ചി
Deleteമാറ്റങ്ങൾ വരട്ടെ... സന്തോഷായി പ്രീത :)
ReplyDeleteവരട്ടെ. സന്തോഷം മുബി
Deleteഡിസബിലിറ്റി ഫ്രണ്ട്‌ലി ഹോട്ടൽ അനുഭവം വായിച്ചു, കുറേക്കൂടി സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു അല്ലെ. ഇപ്പോൾ ഇത്തരം സൗകര്യങ്ങൾ ഉള്ള നിരവധി സ്ഥലങ്ങൾ ഉണ്ട്. അനുഭവം നന്നായി കുറിച്ചു എന്തായാലും പ്രീത ഫുൾ ഹാപ്പി ഇഷ്ട്ടമില്ലാത്ത ഭക്ഷണം സന്തോഷത്തോടെ കഴിക്കാൻ പോലും ലഭിച്ച സൗകര്യങ്ങൾ കാരണമാക്കി അല്ലെ! കോളിനോസ് പുഞ്ചിരി! ഈ പുഞ്ചിരി എന്നും നിലനിൽക്കട്ടെ എന്നാശംസിക്കുന്നു.
ReplyDeleteനന്ദി ചേട്ടാ
Deleteസന്തോഷം. ആശംസകൾ
ReplyDeleteനന്ദി അങ്കിൾ
Deleteകഴിച്ച ഭക്ഷണം നോക്കണ്ട. അതിലെ വീൽചെയർ
ReplyDeleteഫ്രണ്ട്ലി ടേബിൾ , വാഷ്ബേസ് ഇവ മാത്രം ശ്രദ്ധിച്ചാൽ മതി
അതെ ചേട്ടാ.
Deleteസൗഹാർദം എന്ന വാക്കിനാണ് മഹത്വം എന്നു കരുതി അതും പറഞ്ഞു നടക്കും.. പക്ഷെ പ്രവൃത്തി ഉണ്ടാകുന്നില്ല... എന്തിനെയും കൂടെ സൗഹാർദം എന്ന വാക്കിട്ട് വെറുതെ സഹകരിക്കാതെ നിൽക്കും.. ഇതാണ് നമ്മയുടെ സമൂഹം..
ReplyDeleteമാറ്റങ്ങൾ പ്രതീക്ഷിക്കാം ആനന്ദ്
ReplyDelete