Sunday, November 26, 2017

സ്നേഹം

കാലപ്പഴക്കത്തിൽ സ്നേഹത്തിൻ ആഴം കുറഞ്ഞിടുമ്പോൾ
നൂലിഴ പൊട്ടിത്തകരുന്ന ബന്ധങ്ങൾ ബന്ധനമാവാതെ നോക്കിടേണം
നിസ്വാർത്ഥ സ്നേഹത്തിൻ ആഴങ്ങൾ അറിയാതെ.
പുതുനാമ്പു തേടി നീ പിന്തിരിഞ്ഞു.
ഞാൻ കാത്തു വച്ചൊരീ പ്രണയത്തിൻ
പരിമളം നുകരാതെ നീയങ്ങു പോയ് മറഞ്ഞു..
തന്ത്രികൾ പൊട്ടിയ മണിവീണ പോലെയെൻ
മാനസം കേഴുന്നു മൂകമായ്.
ഇരവുകൾ പകലുകൾ മാഞ്ഞു മറയുമ്പോൾ
കാലചക്രം കറങ്ങുമ്പോൾ..
എന്നിലെ സ്നേഹത്തിൻ സാഗരതീരത്ത് അന്ന് നീ വന്നുചേരും..
സമ്മാനമായ് നിനക്കേകുവാൻ ഞാനെന്നെ
അന്നോളം കാത്തു വയ്ക്കും..
പൊയ്പ്പോയ നാളുകൾ ഉച്ചമയക്കത്തിൻ സ്വപ്നമായ് വിസ്മരിക്കും..

പ്രവാഹിനി ( പ്രീത)

15 comments:

  1. എന്നിലെ സ്നേഹത്തിൻ സാഗരതീരത്ത് അന്ന് നീ വന്നുചേരും..
    സമ്മാനമായ് നിനക്കേകുവാൻ ഞാനെന്നെ
    അന്നോളം കാത്തു വയ്ക്കും..
    പൊയ്പ്പോയ നാളുകൾ ഉച്ചമയക്കത്തിൻ സ്വപ്നമായ് വിസ്മരിക്കും..

    കൊള്ളാം കേട്ടോ പ്രീത

    ReplyDelete
  2. ഉച്ച മയക്കത്തിൻ സ്വപ്‌നങ്ങൾ ആകട്ടെ. ആ വരികൾ ഒന്ന് കൂടി തേച്ചു മിനുക്കിയെങ്കിൽ കൂടുതൽ ഭംഗിയായേനെ.

    ReplyDelete
    Replies
    1. നന്ദി. ശ്രദ്ധിക്കാം

      Delete
  3. നന്നായിട്ടുണ്ട് പ്രീത. അഭിനന്ദനങ്ങൾ. എഴുത്ത് തുടരുക

    ReplyDelete
  4. പൊയ്പ്പോയ നാളുകൾ ഉച്ചമയക്കത്തിൻ സ്വപ്നമായ് വിസ്മരിക്കും - നല്ല വരികൾ.... പൊയ്പോയ നാളുകളിൽ പലതും രാത്രിയിലെ നിദ്രകളിലും വന്ന് ഉറക്കം കെടുത്താറുണ്ട്...

    ReplyDelete
  5. നന്നായിട്ടുണ്ട് വരികള്‍
    ആശംസകള്‍

    ReplyDelete
  6. നന്നായിട്ടുണ്ട്

    ReplyDelete