Wednesday, May 24, 2017

പ്രതീക്ഷകൾ

നമസ്ക്കാരം എല്ലാ കൂട്ടുകാർക്കും സുഖമല്ലേ . ഏകദേശം ഒരു വർഷമായി ബ്ലോഗിലേയ്ക്ക വന്നിട്ടും , എന്തെങ്കിലും എഴുതിയിട്ടും .




 ഇത് തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബ് .രണ്ടാമത്തെ തവണയാണ് ഇവിടെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നത്. 2013-ൽ ബ്ലോഗ് മീറ്റിംഗിൽ പങ്കെടുക്കാനായി പോയപ്പോൾ രണ്ടാമത്തെ നിലയിലേയ്ക്ക അന്ന് സുഹൃത്തുക്കൾ വീൽ ചെയറോടെ പൊക്കി എടുത്താണ് മുകളിൽ എത്തിച്ചത്. ഇന്നലെ ഈ 5 പടവുകൾ വീൽ ചെയറോടെ പൊക്കി കയറ്റിയ ശേഷം ലിഫ്റ്റിൽ ആണ് മുകളിലെത്തിയത്.  ഇതിന്  മുന്നിലുള്ള ഈ പടവുകൾ ഒരു ചോദ്യചിഹ്നമായി ഇന്നും നിൽക്കുന്നു. എന്ത് കൊണ്ടാകും ഇവിടെ ഇത്രയും കാലമായിട്ടും റാമ്പ് സൗകര്യം ഏർപ്പെടുത്താത്തത്.  ആരും പരാതിപ്പെടാത്തത് കൊണ്ടാകുമോ?







തമ്പാനൂർ റെയിൽവേ സ്റേഷൻ. ഇവിടെ വണ്ടി നിർത്തിയിട്ട് വീൽ ചെയറിൽ ഇറക്കി പൊക്കി കയറ്റണം. ഏതെങ്കിലുമൊരു ഭാഗത്ത് റാമ്പ് സൗകര്യം ഒരുക്കിയിരുന്നെങ്കിൽ സൗകര്യമായേനെ. പിന്നെയുള്ളത് ട്രയിനിൽ കയറാൻ റാമ്പ് സൗകര്യം ഒരുക്കി എന്നൊക്കെ വലിയ വാർത്ത പത്രത്തിൽ വന്നതാണ്. അതിനെ കുറിച്ച് ചോദിച്ചപ്പോൾ എന്തോ ഒരു സംവിധാനം കൂടി വരാനുണ്ടെന്ന് പറഞ്ഞു.

ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ
1. എല്ലാ സ്റ്റേഷനിലും ഡിസേബിലിറ്റി കമ്പാർട്ട്മെന്റിലെ യാത്രക്കാരുടെ കൈവശം യാത്ര ചെയ്യാനുള്ള ട്രയിൽ സർട്ടിഫിക്കറ്റ്, പാസ് ഉണ്ടോ എന്ന് നിർബന്ധമായും പരിശോധിക്കേണ്ടതാണ്. ഡിസേബിലിറ്റി കമ്പാർട്ട്മെന്റ് ഒത്തിരി ആൾക്കാർ ദുർവിനിയോഗം ചെയ്യുന്നുണ്ട്.
2. ഡിസേബിലിറ്റി കമ്പാർട്ട്മെന്റിലെ ബാത്ത് റൂമിലെ നാറ്റം കാരണം യാത്ര ദുസഹമാണ്. അതിന് എന്തെങ്കിലും ഒരു പരിഹാരമാർഗ്ഗം കണ്ടെത്തണം
3. ട്രയിൻ സ്റ്റേഷനിൽ എത്തുമ്പോൾ അനൗൺസ് ചെയ്യുന്ന കൂട്ടത്തിൽ ഡിസേബിലിറ്റി കമ്പാർട്ട്മെന്റുകളെ കുറിച്ച് കൂടി അനൗൺസ് ചെയ്യാനുള്ള സംവിധാനമൊരുക്കണം.
4. ഭിന്നശേഷിക്കാർക്കായുള്ള കമ്പാർട്ട്മെന്റിനെ കുറിച്ചുള്ള അറിവുകൾ ടിക്കറ്റ് കൗണ്ടറിൽ ഇരിക്കുന്നവർക്ക് കൂടി നൽകിയാൽ നല്ലതായിരിക്കും. അവർക്ക് പോലുമറിയില്ല ഏതൊക്കെ ട്രയിനിൽ ഡിസേബിലിറ്റി കമ്പാർട്ട്മെന്റ് ഉണ്ടെന്ന്

          മറ്റുള്ളവരെ പോലെ ഞങ്ങൾക്കും സുഗമമായ സഞ്ചാര സ്വാതന്ത്ര്യത്തിന് ആവശ്യമായ കാര്യങ്ങൾ റെയിൽവേയുടെ ഭാഗത്ത് നിന്ന് ചെയ്ത് തരുമെന്ന് പ്രതീക്ഷിക്കുന്നു.




 ഹോസ്പിറ്റലിലെ പടി കെട്ട്. രണ്ട് പടിയെ ഉള്ളൂ എങ്കിലും ഒരു ഡോക്ടർ സർട്ടിഫിക്കറ്റ് വാങ്ങാനായി പോയപ്പോൾ ഉള്ളിൽ കടക്കാൻ ഇത്തിരി പ്രയാസപ്പെട്ടു.






 ഹോസ്പിറ്റലിലെ ഒരു ബോർഡാണിത്. ചെടി വളർന്ന് മറഞ്ഞതിനാലത് ശരിയ്ക്ക വായിക്കാൻ പോലും പറ്റുന്നില്ല. ആ ബോർഡിലെ ചെടി മാറ്റി അതൊന്ന് വായിക്കാൻ പറ്റുന്ന രൂപത്തിലാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. മാറ്റങ്ങൾ ഇനി എന്ന് വരും  .അറിയില്ല

6 comments:

  1. ഈ പോസ്റ്റ്‌ അധികാരപ്പെട്ടവരിലേക്ക് എത്തിയിരുന്നെങ്കില്‍... എന്തെങ്കിലും മാറ്റങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം പ്രീത.

    ReplyDelete
    Replies
    1. വരട്ടെ മാറ്റങ്ങൾ

      Delete
  2. എല്ലാം സഹിച്ചും മുന്നോട്ട് പായുമ്പോൾ ,
    ഇടക്ക് ഇത്തരം ചില വേറിട്ട ശബ്ദങ്ങൾ തീർച്ചയായും
    മാറ്റങ്ങൾ കൊണ്ടുവരും. ഇതുപോലെയുള്ള എഴുത്തുകളൊക്കെയാണ്
    മാറ്റങ്ങൾക്ക് വേണ്ടിയുള്ള ആദ്യ കാൽ വെയ്പുകൾ വെക്കുവാൻ പ്രാപ്തമാക്കുന്നത് ..

    ReplyDelete
    Replies
    1. നന്ദി മുരളി ചേട്ടാ

      Delete
  3. കുറച്ചു പഴയ പോസ്റ്റായതുകൊണ്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരമായോ എന്നറിയില്ല.. റെയിൽവേയെ അറിയിക്കേണ്ട കാര്യങ്ങൾ ഈ ലിങ്ക് വഴി ഒന്ന് ശ്രമിക്കാമോ? ഒരുപക്ഷേ പരിഹാരം കിട്ടിയേക്കും. ട്വിറ്ററിൽ അക്കൗണ്ട് ഉണ്ടെങ്കിൽ റെയിൽവേ മിനിസ്റ്ററെ # ചെയ്തു ഒരു ട്വീറ്റ് ചെയ്യൂ (എനിക്ക് അക്കൗണ്ടില്ല അല്ലെങ്കിൽ ഞാനും ശ്രമിച്ചേനെ)

    http://www.republicindia.in/index_files/Contact_us.htm

    ReplyDelete
    Replies
    1. പരിഹാരം ഒന്നും ആയില്ല. അവിടെ പറഞ്ഞിട്ടുണ്ട്. നന്ദി ബ്ലോഗ് സന്ദർശിച്ചതിനും , അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിനും

      Delete