Sunday, May 1, 2016

കുഞ്ഞു കവിത

കമ്പ്യൂട്ടർ ചീത്തയായി പോയി . അത്‌ കൊണ്ട്‌ ബ്ലോഗ്‌ വായനയോ, ബ്ലോഗെഴുത്തോ നടക്കുന്നില്ല . ഒരു ചെറിയ അധികം പഴക്കമില്ലാത്ത ലാപ്ടോപ്പ്‌ അന്വേക്ഷിക്കുന്നുണ്ട്‌ . കൂട്ടുകാരുടെ അറിവിൽ ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ അറീക്കണേ . ഇതിപ്പോൾ ഫോൺ വഴി വരമൊഴിയുടെ സഹായത്തോടെ എഴുതുന്നതാണ്‌ . തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കണം . ടൈപ്പ്‌ ചെയ്യാനുള്ള ബുദ്ധിമുട്ടുള്ളത്‌ കൊണ്ട്‌ ഒരു ചെറിയ കവിത ( കവിത എന്ന് പറയാമോ എന്നറിയില്ല ) ഫെബ്രുവരിയിൽ ഈ മഷിയിൽ പ്രണയ കവിത മത്സരം നടത്തിയപ്പോൾ കൊടുക്കാമെന്ന് കരുതി എഴുതി തുടങ്ങിയതാ . പിന്നെ  ഇത്‌ എന്തോ എഴുതി പൂർത്തിയാക്കാൻ പറ്റിയില്ല . എഴുതിയ വരികളിവിടെ കിടക്കട്ടെ. എന്തായാലും കഷ്ടപ്പെട്ടെഴുതിയതല്ലേ . കിടക്കട്ടെ ബ്ലോഗിൽ

ആദ്യാനുരാഗത്തിന്‍ മന്ദസ്മിതവുമായി
 എന്നിലേയ്ക്കൊഴുകി എത്തിയവളെ
 നിന്‍ മൃദു ഹാസത്തില്‍ ഞാനെന്നെ മറന്നു
 നിൻ അഴകുള്ള പുഞ്ചിരി കാണുവാൻ ഓമലെ
 ഞാനെന്നും കൊതിക്കുന്നു
അകന്നു നീ പോകല്ലേ 
ഈ പാൽ പുഞ്ചിരിയുമായി


16 comments:

  1. ഹായ്‌ പാറൂ...


    ആദ്യത്തെ പ്രശ്നത്തിനു എന്റടുത്ത്‌ പരിഹാരമില്ലല്ലോ!!!

    കവിത കൊള്ളാം...

    വേഗം ഒരു കമ്പ്യൂട്ടരുമായി ബൂലോഗം കിടിലം കൊള്ളിയ്ക്കാൻ പാറുവിനു കഴിയട്ടെ!!!

    ReplyDelete
  2. അക്ഷര തെറ്റ് ഇല്ല എന്നാണ് തോന്നുന്നത്.നല്ല കവിത....

    ReplyDelete
  3. നാലുവരിയിൽ നിർത്തേണ്ട, അല്പം കൂടി ആയിക്കോട്ടെ

    ReplyDelete
    Replies
    1. വരികൾ കിട്ടുന്നില്ല അജിത്തേട്ടാ .നന്ദി

      Delete
  4. ഇഷ്ടം - ഒപ്പം ആശംസകളും

    ReplyDelete
  5. മുഴുവനാക്കാന്‍ ശ്രമിക്കൂട്ടോ...

    ReplyDelete
  6. എനിക്ക് പ്രീതയെ അറിയില്ല ..എങ്കിലും അന്നുസ് തന്ന ഈ ലിങ്കിലൂടെ ഞാനും മോളെ അറിഞ്ഞു.. കവിത എനിക്ക് ഇഷ്ട്ടമായിട്ടോ ..ഇനിയും എഴുതണം ...

    ReplyDelete
  7. ആദ്യാനുരാഗത്തിന്‍ മന്ദസ്മിതവുമായി
    എന്നിലേയ്ക്കൊഴുകി എത്തിയവളെ
    നിന്‍ മൃദു ഹാസത്തില്‍ ഞാനെന്നെ മറന്നു
    നിൻ അഴകുള്ള പുഞ്ചിരി കാണുവാൻ ഓമലെ
    ഞാനെന്നും കൊതിക്കുന്നു
    അകന്നു നീ പോകല്ലേ
    ഈ പാൽ പുഞ്ചിരിയുമായി

    ReplyDelete
  8. പൂർത്തിയാക്കൂ.എന്നിട്ടു ഞാൻ അങ്ങ് വിമർശിക്കാം :P

    ReplyDelete
  9. ബാക്കി കൂടി എഴുതുക...
    എഴുതിയ അത്രയും നന്നായിട്ടുണ്ട്...

    ഇഷ്ടം...

    ReplyDelete
  10. പെരുത്തിഷ്ടം... ചെറുതാണ് മനോഹരം :-)

    ReplyDelete