ഇന്ന് പുസ്തകദിനമാണെന്ന് അൻവറിക്കയുടെ സന്ദേശം കണ്ടപ്പോളാണറിയുന്നത് . എങ്കിൽ പിന്നെ വായിച്ച ഒന്ന് രണ്ട് പുസ്തകങ്ങളെ പറ്റി പറഞ്ഞു കൊണ്ടാകാം ഈ ദിനത്തിൽ ആശംസകൾ എന്ന് കരുതി .
19 - 1 - 2016
------------------------------
ഏറെ പ്രതീക്ഷയോടെയാണ് വിഡ്ഢിമാൻ ചേട്ടന്റെ ദേഹാന്തര യാത്രകളെന്ന ബുക്ക് വായിക്കാനെടുത്തത്. പക്ഷേ ബുക്കിന്റെ താളുകൾ മറിച്ചപ്പോൾ തന്നെ എന്റെ എല്ലാ പ്രതീക്ഷയും പോയി . കാരണമതിലെ ചെറിയ അക്ഷരങ്ങൾ തന്നെ. ആദ്യമൊന്നും ഇഷ്ടമായില്ല. പിന്നെ വായിച്ച് പോകവേ ഇഷ്ടമായി. ഇന്ന് ബുക്ക് വായിക്കുന്നതിനിടയിൽ വന്ന കോളുകൾ വായനയുടെ സുഖം കളഞ്ഞു. ഇങ്ങനെയൊരു നോവൽ എഴുതാൻ മനസ്സ് കാട്ടിയ മനോജേട്ടനു അഭിനന്ദനങ്ങൾ. എന്നാലും എങ്ങനെ ഇങ്ങനെയൊക്കെ എഴുതാൻ കഴിഞ്ഞു എന്നോർത്ത് എനിയ്ക്ക് അത്ഭുതം തോന്നി. ലക്ഷ്മണനും, രമണിയും, രമേഷും മനസ്സിൽ തങ്ങി നിൽക്കുന്നു. തന്റെ അമ്മയൊരു മോശം സ്ത്രീയാണെന്നറിയുമ്പോൾ ഒരു മകനുണ്ടാകുന്ന ഞെട്ടലൊക്കെ നന്നായി പറഞ്ഞു. എന്തായാലും അമ്മയുടെ അടുത്ത് തന്നെ തിരിച്ചെത്തിയല്ലോ . ശുഭകരമായ പര്യവസാനം
3 - 2 - 2016
---------------------
രമേശ് അരൂര്‍ ചേട്ടനെഴുതിയ " പരേതർ താമസിക്കുന്ന വീട് " എന്ന പുസ്തകം ഒറ്റയിരുപ്പിന് വായിച്ച് തീർക്കാവുന്ന ഒരു നല്ല ബുക്കാണ് . പ്രവാസ ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകളും ആകുലതകളും ഇതിലും നന്നായി എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല .
. അതിൽ "പരേതർ താമസിക്കുന്ന വീട്" എന്ന കഥ നെഞ്ചിടിപ്പോടെയാണ് വായിച്ചത്. ബസ്സ് യാത്രയ്ക്കിടയിൽ പരിചയപ്പെട്ട മരുഭൂമിയിലെ സുലൈമാനും, "ഷട്ട്ഡൗൺ" എന്ന കഥയിലെ ചെറുപ്പക്കാരുടെ കൂടെ ജോലിയ്ക്ക് വന്ന മൊയ്തീൻ ഇക്കയും മനസ്സിലൊരു വേദനയായി നിൽക്കുന്നു. "അഭി സബ് ടീക് ഹേ" യിലെ മാനേജരും ഷോഹിദുലും മനസ്സിൽ സ്ഥാനം പിടിച്ചു . അവസാനം മാനേജരുടെ നിസ്സഹായാവസ്ഥ ഒക്കെ കണ്ണുകളെ ഈറനണിയിച്ചു. "സങ്കടമര" ചോട്ടിൽ നിന്നും ആരംഭിച്ച അക്ബർ ഇക്കായുമായുള്ള സൗഹ്യദവും , "അനുഭവം ഗുരു" വിൽ നിന്നും പഠിച്ച രണ്ട് അറബി വാക്കും , "ശീർഷകമില്ലാതെ" എന്ന കഥയിലെ ആംഗ്യം മാത്രം പ്രതീക്ഷിച്ച് നിന്ന കുട്ടിയ്ക്ക് റിയാൽ കൊടുത്തപ്പോൾ എന്തു കൊണ്ടാകും ആ കുട്ടിയുടെ മുഖത്തെ ചിരി മാഞ്ഞിട്ടുണ്ടാകുക ." മരണം വരുന്ന വഴി" കളും , "അറുമുഖം പിടിച്ച് പുലിവാലും" വായിച്ച് കഴിഞ്ഞപ്പോൾ ചിരിയാണ് വന്നത് . മരണത്തെ കുറിച്ച് ആലോചിച്ച് കൂട്ടുന്ന ഓരോ പൊട്ടത്തരങ്ങൾ . "ഹൗസ് ഡ്രൈവർ പണി നിർത്തി പാട്ടിനു പോയി" സംഗീതത്തെ ഇത്രയും സ്നേഹിക്കുന്ന മുഹമ്മദ് ഭായിയോട് ആരാധന തോന്നി പോയി. "മരണാനന്തര ജീവിതം" ചിന്തിക്കേണ്ടൊരു കാര്യമാണ്. മൊത്തത്തിൽ ബുക്ക് വളരെ ഇഷ്ടമായി . വായിച്ചിരിക്കേണ്ട നല്ലൊരു ബുക്ക് .
എല്ലാ കൂട്ടുകാർക്കും പുസ്തകദിനാശംസകൾ

ചെറിയ നല്ല വിശകലനം.
ReplyDeleteടൈപ്പ് ചെയ്യാനുള്ള പ്രയാസം കൊണ്ടാ രണ്ട് പുസ്തകങ്ങൾ കൂടിയുണ്ടായിരുന്നു. നന്ദി
Deleteഈ പുസ്തകദിനത്തിൽ ആശംസകൾ നേരുന്നു....
ReplyDeleteനന്ദി വി.കെ ചേട്ടാ
Deleteആശംസകൾ, പ്രീത
ReplyDeleteനന്ദി അജിത്തേട്ടാ
Deleteചെറുതായായാണെലും നന്നായി പരിചയപ്പെടുത്തീ
ReplyDeleteപിന്നെ
നാട്ടിൽ വന്നപ്പോൾ പ്രീതയെ ബന്ധപ്പെടുവാൻ കഴിയാത്തതിൽ ഖേദിക്കുന്നു