വളരെ നാളുകളായി ആഗ്രഹിക്കുന്നതാണ് ബോട്ടിലൊന്ന് കേറണമെന്ന് .അങ്ങനെയാണ് വേളിയില്‍ പോകാന്‍ തീരുമാനിച്ചത് .ആ ആഗ്രഹം എന്തായാലും നടന്നു . ചെന്നപ്പോള്‍ തന്നെ അതിനകത്ത് എങ്ങനെ കയറും എന്നുള്ള ആശങ്കയാ യിരുന്നു . ഒരിക്കല്‍ അവിടെ കയറാന്‍ കഴിയാതെ തിരികെ പോന്നതാണ് . എന്തായാലും ജയേഷും, സനലും , അവിടത്തെ സെക്യൂരിറ്റി ചേട്ടന്മാരും കൂടി വീല്‍ ചെയര്‍ പൊക്കി എന്നെ അപ്പുറത്താക്കി. അവിടുന്ന്‍ പിന്നെ പോയത് ബോട്ടുകളിട്ടിരുന്ന സ്ഥലത്തേയ്ക്കാണ്. ചെന്നപ്പോളല്ലേ രസം 10 പേരുണ്ടെങ്കില്‍ ചാര്‍ജ്ജ് വളരെ കുറവേ ആകൂ . അല്ലെങ്കില്‍ 800 രൂപ ആകും. വളരെ വിഷമത്തോടെ ഇരിക്കുമ്പോള്‍ ദൈവം എന്‍റെ മനസ്സ് അറിഞ്ഞ പോലെ പ്രവര്‍ത്തിച്ചു. കുറെ ആള്‍ക്കാര്‍ കൂടി വന്നു ബോട്ടില്‍ കയറാന്‍ . 10 നു പകരം ഞങ്ങള്‍ 11 പേര്‍ . കഴിഞ്ഞ മാസം 13 -ാ ആം തിയ്യതി ബുധനാഴ്ച വേളി കായല്‍പരപ്പിലൂടെ ബോട്ടില്‍ സഞ്ചരിക്കുമ്പോള്‍ മനസ്സ് നിറഞ്ഞു .
ബോട്ടിനുള്ളിലേയ്ക്ക് വീല്‍ ചെയറോട് കൂടി പൊക്കി എടുത്തു കയറ്റാന്‍ ജയേഷിനോടും, സനലിനോടും ഒപ്പം അവിടത്തെ ബോട്ട് ജീവനക്കാര്‍ ചേട്ടന്മാരും സഹായിച്ചു . എല്ലാവര്‍ക്കും പകരം കൊടുക്കാന്‍ നന്ദിയും, സ്നേഹവും മാത്രമേ ഉള്ളൂ
കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പായല്‍ .
ബോട്ടില്‍ കേറണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ ആ സാഹസത്തിന് മുന്‍ കൈയെടുത്തത് ജയേഷ് ആയിരുന്നു . ഒപ്പം സനലുമുണ്ടായിരുന്നു . മുമ്പ് മ്യൂസിയം മുഴുവന്‍ എന്‍റെ വീല്‍ ചെയറുമുരുട്ടി കൊണ്ട് നടന്ന് കാണിച്ചു തന്നതും ജയേഷും കൂട്ടുകാരുമായിരുന്നു . പിന്നീട് പൊന്മുടിയിലും ജയേഷ് ഒരു മടിയുമില്ലാതെ വീല്‍ചെയറില്‍ തള്ളി കൊണ്ട് നടന്ന്‍ അവിടെ മുഴുവന്‍ കാട്ടി തന്നു .
പാവം ജയേഷ് ഞാന്‍ വേണ്ടെന്ന്‍ പറഞ്ഞിട്ടും അവിടെ മുഴുവന്‍എന്‍റെ വീല്‍ ചെയര്‍ തള്ളി കൊണ്ട് നടന്നു .
നീരാളി
ബോട്ടിനുള്ളിലെ കോഫീ ഹൗസ്
ഓരോ യാത്രയും എനിയ്ക്ക് മനസ്സിലുണ്ടാക്കുന്ന സന്തോഷവും , ശക്തിയും എത്രമാത്രമാണെന്ന് വാക്കുകള്‍ക്കതീതമാണ് . അത് കൊണ്ട് കൂടുതല്‍ എഴുതുന്നില്ല. എന്‍റെ സന്തോഷം ഓരോ ചിത്രങ്ങളിലുമുണ്ട് . എന്‍റെ ദു:ഖങ്ങളില്‍ എനിയ്ക്കെന്നും ഓര്‍ക്കാന്‍, സന്തോഷിക്കാന്‍ ഇതൊക്കെയെ ഉള്ളൂ . അപ്പോള്‍ അടുത്ത യാത്രാ വിശേഷങ്ങളുമായി വീണ്ടും കാണാം . നന്ദി ....
:)
ReplyDeleteനന്ദി
Deleteആഹാ കൊള്ളാലോ വേളിയാത്ര ....ജയെഷിനു നല്ലത് വരെട്ടെ ...ഒരിക്കല്‍ എല്ലാരും കൂടി ഞങ്ങളെ നാട്ടിലേക്കും വാ കേട്ടോ ;)
ReplyDeleteവരാം കേട്ടോ. നന്ദി
Deleteകൂടുതല്‍ യാത്രകളും അനുഭവങ്ങളും ആയി വീണ്ടും കണ്ടുമുട്ടെട്ടെ
ReplyDeleteനന്ദി
Deleteകായൽ നിറയെ പായൽ
ReplyDeleteജയേഷ്ക്ക് ഒരു സലാം
പ്രീതയ്ക്ക് ഇനിയും യാത്രകൾ തരമാകട്ടെ
നന്ദി ചേട്ടാ
Deleteകായലിൽ ബോട്ടുയാത്രയ്ക്കു പോയിട്ട് പോളക്കായലിൽ ബോട്ടോടിച്ചല്ലെ....?!!
ReplyDeleteആശംസകൾ...
നന്ദി ചേട്ടാ
Deleteകായലിൽ ബോട്ടുയാത്രയ്ക്കു പോയിട്ട് പോളക്കായലിൽ ബോട്ടോടിച്ചല്ലെ....?!!
ReplyDeleteആശംസകൾ...
പ്രവാഹിനി യാത്ര പോയി എന്നറിയുന്നതിൽ സന്തോഷം. ഇത് പോലെ സ്നേഹമുള്ള കൂട്ടുകാരുണ്ടെങ്കിൽ പിന്നെന്താ പ്രയാസം അല്ലെ...?
ReplyDeleteനന്ദി ചേച്ചി
Deleteഇനിയും നല്ല നല്ല യാത്രകൾ തരപ്പെടട്ടെ ചേച്ചീ......
ReplyDeleteആ നല്ല കൂട്ടുകാര്‍ക്ക് ഓരോ സല്യൂട്ട്.!!
നന്ദി കല്ലോലിനി
Deleteപാറുക്കുട്ടീ.
ReplyDeleteഒരു പോസ്റ്റ് ഇട്ടതിലും ,അത് ചേച്ചിയുടെ മനസ്സിൽ എന്നെന്നും നിറഞ്ഞ് നിൽക്കുന്ന യാത്രയേക്കുറിച്ചായതിലും നിറഞ്ഞ സന്തോഷം.
ഞങ്ങളും വരുമ്പോൾ നമുക്കും എവിടെയെങ്കിലുമൊക്കെ കറങ്ങാൻ പോകാം...
പോകാം കേട്ടോ . നന്ദി സുധി
Deleteവേളി ബോട്ട് യാത്ര ആസ്വദിച്ചു അല്ലേ. ഇനിയും സന്തോഷം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകട്ടെ. ചിത്രങ്ങൾ മനോഹരം.
ReplyDeleteജയേഷും സനലും. അവരാണ് കൂട്ടുകാർ. ദുഖവും സന്തോഷവും പങ്കു വയ്ക്കുന്നവർ. പുതിയ സന്തോഷങ്ങൾ ആശംസിക്കുന്നു പ്രീതാ.
നന്ദി
Deleteനല്ല യാത്രാ വിശേഷങ്ങൾ. ഓരോ യാത്രയും മാനസിക സന്തോഷം നൽകുന്നതാകട്ടെ എന്നാശംസിക്കുന്നു.
ReplyDeleteനന്ദി
Deleteസൂപ്പർ പ്രീത
ReplyDeleteവേളിയുടെ സിളിപാട് നൽകുന്ന നല്ലൊരു
സചിത്ര യാത്ര വിവരണം തന്നെയാണല്ലൊ ഇത്
നന്ദി ചേട്ടാ
Deleteവേളിയിൽ ഞാനും പോയിട്ടുണ്ട് ... പക്ഷേ അതിനു ഞാൻ കണ്ടതിനേക്കാൾ സൗന്ദര്യം ഉണ്ടെന്നു ഇപ്പോൾ തോന്നുന്നു .. സസ്നേഹം ....
ReplyDeleteനന്ദി ഭായ്
Deleteഎന്റെ ഒർമ്മയുടെ താഴ്‌വാരം സന്ദർശിച്ചതിനുള്ള നന്ദി അറിയിക്കുന്നു . ഇതു പ്രീതയ്ക്ക്കു വായ്ക്ക്കാൻ പറ്റുമൊ എന്നറിയില്ല . കാരണം വരമൊഴിയിൽ നിന്നാണു . പ്രീതയുടെ സ്വപ്നങ്ങൾ എല്ലാം പൂവണിയുന്ന ഒരു ദിവസം വരട്ടെ എന്നു ഞാനും ആഗ്രഹിക്കുന്നു അതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു .ഇനിയും മുതൽ ഞാനും ഉണ്ടാവും കൂട്ടിനു . നല്ലതു വരട്ടെ .
ReplyDeleteനന്ദി എന്റെ ഈ ചെറിയ ബ്ലോഗിൽ എത്തിയതിനും, വായിച്ചഭിപ്രായം പറഞ്ഞതിനും. വായിക്കാൻ പറ്റുന്നുണ്ട് ഷിഖ മേരി സിസ്റ്റർ . നന്ദി
Deleteകാണാമറയത്തുള്ള അരൂപിയല്ല കണ്മുന്നിലുള്ള കൂട്ടുകാരാണ് ശരിയായ ദൈവം എന്ന് പലപ്പോഴും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നല്ല ആ കൂട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട് !
ReplyDelete'അരുണിമ സിൻഹ' എന്ന പേരു കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്നു വായിച്ചുനോക്കൂ അവരെപ്പറ്റി.. യാത്രകൾ തുടരട്ടെ. ബ്ലോഗിനെ ഫോളോ ചെയ്യുന്നു.
അരുണിമ സിൻഹയെ കുറിച്ച് കേട്ടിട്ടുണ്ട്. വായിച്ചിട്ടില്ല. നന്ദി ഭായ്
Delete