Thursday, December 31, 2015

2015 ഒരു തിരിഞ്ഞ് നോട്ടം

        2015 ജനുവരി 2 ന് പോളിയോ ഹോമില്‍ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയില്‍ പങ്കെടുത്തു കൊണ്ടാണ് എന്‍റെ ഈ വര്‍ഷം ആരംഭിച്ചത് . അന്ന്‍ തന്നെ എത്രയോ കാലമായി മനസ്സില്‍ ആഗ്രഹിച്ചിരുന്ന പോലെ പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞു . പിന്നീട് ജനുവരിയില്‍ പാലിയം ഇന്ത്യയുടെ നേത്യത്വത്തില്‍ നടന്ന  തന്നെ റണ്‍ കേരള റണ്ണില്‍ പങ്കെടുക്കാന്‍ പറ്റിയതും വേറിട്ടൊരു അനുഭവമായിരുന്നു .
ഫെബ്രുവരിയില്‍ സായ് ഗ്രാമത്തില്‍ നടന്ന ഫേയ്സ് ബുക്ക് കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതും , മുഖ പുസ്തകത്തിലൂടെ പരിചയമുള്ള ഒരു അപകടത്തിലൂടെ  കാല് നഷ്ടമായ ചിറയിന്‍കീഴ് സ്വദേശി  ബിനു സദാശിവനെ കാണാന്‍ കഴിഞ്ഞതും , കവി മധുസുദനന്‍ സാറിനേയും , വയലാര്‍ മാധവന്‍കുട്ടി ചേട്ടനേയും,സാമൂഹ്യ പ്രവര്‍ത്തകയും , അഭിനേത്രിയുമായ  സോണിയാ മല്‍ഹാറിനേയും  പരിചയപ്പെടാനും, മധുസുദനന്‍ സാറിന്‍റെ കവിത നേരില്‍ കേള്‍ക്കുവാനും ,   ഒപ്പം  ഒരുപാട് പേരെ ഈ കൂട്ടായ്മയിലൂടെ പരിചയപ്പെടാന്‍ പറ്റിയതും സന്തോഷമുള്ള കാര്യങ്ങളാണ്.  സായ് ഗ്രാമത്തിന്‍റെ സ്ഥാപകനായ ആനന്ദ് സാറിനു നന്ദി ഇങ്ങനൊരു പരിപാടി സംഘടിപ്പിച്ചതില്‍ . സായ് ഗ്രാമത്തില്‍ വച്ച് നടന്ന മറ്റൊരു പരിപാടിയിലുമെനിയ്ക്കു  പങ്കെടുക്കാന്‍ കഴിഞ്ഞതും, അവിടെ വച്ച് ഷീലാമ്മയെ കാണാന്‍ കഴിഞ്ഞതിലും സന്തോഷം
മുഖപുസ്തകത്തിലൂടെ പരിചയപ്പെട്ട കുറച്ചു കൂട്ടുകാരെ കണ്ട വര്‍ഷം കൂടിയായിരുന്നു 2015 . എക്സിബിഷന്‍ നടക്കുന്ന സമയത്ത് കണ്ട ബിജു .ജി.നാഥ് ചേട്ടന്‍, സന്ധ്യാ  ബ്ലോഗര്‍ മാനവന്‍ മയ്യനാട് , സനല്‍ സുകുമാരന്‍ നായര്‍, കോളേജില്‍ ഒപ്പം പഠിച്ച മൂന്ന്‍ കൂട്ടുകാരെ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കാണാന്‍ കഴിഞ്ഞതും,2001 മെഡിക്കല്‍ കോളേജില്‍ വച്ച് പരിചയപ്പെട്ട ഡോക്ടറെ കാണാന്‍ കഴിഞ്ഞതും    സന്തോഷമുളവാക്കുന്നു .
ഞാന്‍ മാര്‍ച്ചില്‍ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന സമയത്ത് കണ്ട കൂട്ടുകാരികളായ  അനിലാ ബിനോജ് , നിഷാ ശിവറാം ,  സന്ധ്യാ അവളുടെ ഭര്‍ത്താവ് സുരേഷേട്ടന്‍, അവരുടെ മകന്‍ വാസുട്ടന്‍, കാസര്‍ഗോഡ്‌ നിന്നും തിരുവനന്തപുരം കാണാനെത്തിയപ്പോള്‍ എന്നെ കാണാന്‍ വന്ന  അരുണ്‍, ഭാര്യ പ്രിയ, എന്നെ അന്ന്‍ സാമ്പത്തികമായി സഹായിച്ച കുറത്തിയാടന്‍ പ്രദീപേട്ടന്‍, രാരി അരിക്കര ചേട്ടന്‍ എല്ലാവര്‍ക്കും നന്ദി . 

വിവാഹത്തിന് ക്ഷണിക്കാന്‍ വന്ന മനോജ്‌ ഡോക്ടര്‍  എനിയ്ക്കായി വാങ്ങി കൊണ്ട് തന്ന ചുരിദാറിന്‍റെ തുണി കണ്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി . ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഞാനത് . പിന്നീട് ആശുപത്രിയില്‍ കിടക്കാന്‍ പോകാന്‍ സമയത്ത് ഞാനാ തുണി തയ്ച്ച് വാങ്ങി കൊണ്ടാണ് പോയത് . ഹോസ്പിറ്റലില്‍ നിന്നും അനുമതി വാങ്ങി ആ ചുരിദാരുമിട്ടാണ് മനോജിന്‍റെ വിവാഹ റിസപ്ക്ഷന് പോയത് .
പിന്നീട് പാലിയം ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ വീല്‍ ചെയറിലിരുന്ന്‍ തന്നെ എങ്ങനെ വീട്ടു ജോലികള്‍ ചെയ്യാം  എന്നതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതും ഈ വര്‍ഷമാണ്‌ .
അത് പോലെ പൂരാടത്തിന്‍റെയന്ന്‍ കൂട്ടുകാരോടൊപ്പം മീന്‍ മുട്ടിയിലും , പൊന്മുടിയിലും പോകാന്‍ കഴിഞ്ഞതും , പിന്നീട് പെരുമാതുറ മുതല പുഴിയില്‍ പോകാന്‍ പറ്റിയത്തിലും സന്തോഷമുണ്ട് .  ഡോക്ടര്‍ സിന്ധുജയുടെ നേത്യത്വത്തില്‍ നടന്ന  എല്‍.ഇ.ഡി ബള്‍ബ് ഉണ്ടാക്കുന്നതെങ്ങനെ എന്നുള്ള ക്ലാസ്സിലും, സ്കോഷ് എങ്ങനെ ഉണ്ടാക്കാം എന്നുള്ള ക്ലാസ്സിലും പങ്കെടുക്കാന്‍ പറ്റി
മൂന്ന്‍ വീലുള്ള സ്കൂട്ടര്‍ കിട്ടിയതും ഈ വര്‍ഷമാണ്‌ . എത്രയോ കാലങ്ങള്‍ക്ക് ശേഷം ഓണ പരിപാടികള്‍ കാണാന്‍ പോകാന്‍ പറ്റി ഈ വര്‍ഷം. മുടങ്ങി കിടന്ന വായന തിരിച്ച് വന്നൊരു വര്ഷം കൂടിയാണ് 2015  .പാലിയം ഇന്ത്യയുടെ തന്നെ നേത്യത്വത്തില്‍ നടന്ന art on wheels പരിപാടിയും വേറിട്ടൊരു അനുഭവമായിരുന്നു . റോഡിനു സൈഡിലായി  ഞങ്ങളെയൊക്കെ അതിനു നടുകില്‍ കൊണ്ടിരുത്തി  ഞങ്ങളുടെ ചുറ്റും നിന്ന് നാടന്‍ പാട്ടും കളികളും , പിന്നെ ചെറിയ ചാറ്റല്‍ മഴ നനയലും രസാവഹമായിരുന്നു

അഴൂര്‍ വ്യദ്ധ സദനത്തില്‍ പോയതും, കൂട്ടുകാരുടെ സഹായത്തോടെ അവിടത്തെ അമ്മമാര്‍ക്ക്  ഭക്ഷണവും, വസ്ത്രങ്ങളും , അരിയും, സാധനങ്ങളും എത്തിക്കാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ട് . ഫേസ് ബുക്ക് കൂട്ടായ്മ കൂട്ടുകാരി അനിലയുടെ നേത്യത്വത്തില്‍ നടത്താന്‍ പറ്റിയതിലും, അവിടെ വച്ച് കുറെ കൂട്ടുകാരെ പുതുതായി പരിചയപ്പെടാന്‍ കഴിഞ്ഞതും ഈ വര്‍ഷമാണ്‌ .അമ്മയ്ക്ക് വയ്യാതായതുള്‍പ്പടെ കുറച്ച് സങ്കടങ്ങളൊക്കെ തന്നെങ്കിലും ഈ വര്‍ഷം പൊതുവേ സന്തോഷകരമായിരുന്നു


എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും പുതുവത്സരാശംസകള്‍

18 comments:

  1. :) പുതുവത്സരാശംസകള്‍

    ReplyDelete
  2. ഇത്രയൊക്കെ എങ്ങനെ ഓർത്തിരിക്കുന്നു ചേച്ചീ!?!?!ഡയറി എഴുത്തുണ്ട്‌ അല്ലേ??


    തുടരെ എഴുതൂ ട്ടോ!/!/!/!

    ReplyDelete
    Replies
    1. ഡയറി എഴുത്തൊനുമില്ല സുധി . ചിലതൊക്കെ ഓര്‍മ്മയുണ്ട്. പിന്നെ ഫേയ്സ് ബുക്കില്‍ നോക്കും ചിലതൊക്കെ . നന്ദി

      Delete
  3. നല്ല കുറിപ്പിന് അര്ഹമായ അഭിനന്ദനങ്ങളൊടെ
    പുതുവത്സരാശംസകള്‍

    ReplyDelete
  4. വൈകിപ്പോയാലും സാരമില്ല, പുതുവർഷാശംസകൾ, പ്രീതാ

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ

      Delete
  5. പ്രവാഹിനിക്ക് പുതുവത്സരാശംസകള്‍

    ReplyDelete
  6. മനസ്സാകട്ടെ ശക്തിയും പ്രകാശവും.തളരാതെയും പൊലിയാതെയും സൂക്ഷിക്കുക.സ്വപ്നങ്ങള്‍ ഇനിയും സഫലമാകും.

    ReplyDelete
  7. sudhi chechi ennu vilicha dairyathil njanum angane vilikkatte, oru padu santhoshamulla karyngalundallo 2015 il, iniyum ithopleyulla , ithilum nallathaya varshangal asamsichukondu snehapoorvam shajitha

    ReplyDelete
  8. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഗംബീരമാവട്ടെ ഈ വര്‍ഷം ...ആശംസകള്‍ .

    ReplyDelete
  9. ഈ തിരിഞ്ഞ് നോട്ടത്തിൽ കൂടി
    2015 ൽ കണ്ടെടുത്ത പല നേട്ടങ്ങളും
    പങ്കുവെച്ചിരിക്കുന്നത് വളരെ നന്നായി കേട്ടോ

    ReplyDelete
  10. വളരെ മനോഹരമായി എഴുതി. സ്വപ്നങ്ങളെ താലോലിക്കുന്നത് നിഷ്ഫലമാകില്ല. (എന്‍റെ
    'നോവ്'-ല്‍ എഴുതിയ comment delete ആയി പോയതാണ്.)

    ReplyDelete