Wednesday, August 12, 2015

ജീവിതം


ഒരു സാധാരണ കുടുംബത്തിലായിരുന്നു ജനിച്ചത്‌. കഷ്ടപ്പാടുകൾ ശരിയ്ക്കും അറിഞ്ഞു തന്നെയാണു വളർന്നത്‌. 4 മക്കളായിരുന്നു. പക്ഷേ നിർഭാഗ്യകരം എന്നു പറയട്ടെ മറ്റേ രണ്ടു പേർക്കും ഈ ഭൂമി കാണാനുള്ള ഭാഗ്യമില്ലാതായി പോയി . പിന്നെ അവളും , ഞാനും മാത്രമായി മക്കളായി . നിസ്സാര തെറ്റുകൾക്ക്‌ പോലും കഠിനമായ ശിക്ഷയാണു അച്ഛൻ തന്നിരുന്നതു. ചോറും , മീനുമൊക്കെ തറയിൽ എടുത്തടിക്കുമായിരുന്നു അച്ഛൻ . തറയിൽ കിടക്കുന്ന ചോറിന്റെ മുകളിലുള്ള നല്ല ഭാഗം വാരി ആർത്തിയോടെ കഴിക്കുമായിരുന്നു.  എത്രയോ രാത്രികളിൽ അച്ഛന്റെ അടിയെ പേടിച്ച്‌ അടുത്തുള്ള അട്ടക്കുഴിയിൽ ഞങ്ങളേയും കൊണ്ട്‌ ഒളിച്ചിരുന്നിട്ടുണ്ട്‌. ഓണക്കാലം വരാൻ കാത്തിരിക്കുമായിരുന്നു. നല്ല ഭക്ഷണം കിട്ടുന്നതു അക്കാലത്താണു .
കൊയ്ത്ത്‌ കഴിഞ്ഞ പാടങ്ങളിൽ പോയി അവിടെ കിടക്കുന്ന നെൽമണികൾ പെറുക്കിയെടുത്ത്‌ കൊണ്ടു വന്നു ഉണക്കി ഉരലിലിട്ട്‌ കുത്തി കഞ്ഞി വച്ചും, അപ്പം ചുട്ടും കഴിച്ചിട്ടുണ്ട്‌. എത്തിരി അറിവായ ശേഷം വിചാരിച്ചിട്ടുണ്ട്‌ വനിതാ കമ്മീഷനിൽ പരാതി കൊടുത്താലോ എന്നു . പിന്നെ അതു വേണ്ടെന്നു വയ്ക്കും .
ഒട്ടും പ്രതീക്ഷിക്കാതെയാണു അസുഖം വന്നെന്നെ പിടി കൂടിയത്‌ . പുറമേ നിന്നും നോക്കുമ്പോൾ  ഒന്നിനും കുറവുള്ളതായി തോന്നില്ല. പോരെങ്കിൽ നാട്ടുകാരുടെ വക പറച്ചിലും എനിയ്ക്കു നെറ്റ്‌  വഴിയൊക്കെ ഒത്തിരി കാശൊക്കെ കിട്ടുന്നു എന്നു. ഒരു തവണ പത്ത്‌ രൂപ എടുത്ത്‌ അരി മേടിക്കാനില്ലാതെ വിശമിച്ച്‌ പോയിട്ടുണ്ട്‌ . ചികിൽസകൾ ഇപ്പോഴും നടക്കുന്നുണ്ട്‌ . ആയുർ വേദമാണു ഇപ്പോൾ ചെയ്യുന്നത്‌. കാശില്ലാതെ വിഷമിക്കുന്ന ഈ അവസരത്തിൽ ഒരു കൂട്ടുകാരന്റെ കൈയ്യിൽ നിന്നും കാശ്‌ കടം മേടിച്ചു . ആരോടും ചിലപ്പോളൊന്നും പറയാൻ കഴിയില്ല.  സ്വന്തം കാലിൽ നിൽക്കണമെന്നു കരുതിയാ മാലയൊക്കെ ഉണ്ടാക്കി തുടങ്ങിയത്‌ . എന്നിട്ട്‌ അവിടേയും രക്ഷയില്ല. മുന്നിൽ വലിയൊരു കടമുണ്ട്‌ . വീടു വയ്ക്കാനായി ഒരു ലക്ഷം രൂപ ലോൺ എടുത്തിട്ട്‌ 6 വർഷമായി . അതു ഇതു വരെ അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഒന്നു രക്ഷപ്പെടാനായി എന്തു ചെയ്തിട്ടും രക്ഷപ്പെടുന്നില്ല. ചികിൽസ മുന്നോട്ട്‌ കൊണ്ടു പോകാനും , ലോൺ അടച്ച്‌ തീർക്കാനുമുള്ള വഴി ആലോചിക്കുമ്പോൾ ചിലപ്പോളെങ്കിലും ഞാൻ എന്തു ചെയ്യണമെന്നറിയാതെ നിൽക്കയാണു . എവിടെ നിന്നാണൊരു കൈ സഹായം കിട്ടുക. ആലോചിക്കുമ്പോൾ മുന്നിൽ വലിയൊരു ശൂന്യത

17 comments:

  1. എല്ലാംശരിയാവും ചേച്ചീ....
    ജീവിതമെന്നനാടകത്തിലെ വെറും അഭിനേതാക്കളല്ല നാമെന്ന് തെളിയും ഒരിക്കല്‍ .... അതുവരെആടിയല്ലേ പറ്റൂ ഈ വിഡ്ഢിവേഷങ്ങള്‍

    ReplyDelete
    Replies
    1. അങ്ങനെ പ്രതീക്ഷിക്കാം. നന്ദി

      Delete
  2. ഞാന്‍ ഈ പോസ്റ്റ് വായിച്ച് കുറെ നേരം ആലോചനാമഗ്നനായി ഇരുന്നു.
    മനസ്സിലാക്കുന്നു സാഹചര്യങ്ങള്‍.
    വാക്കുകളൊന്നും ആശ്വാസമാവുകയില്ലെന്ന് അറിയാം.
    എങ്കിലും നന്മകള്‍ ആശംസിക്കുന്നു.
    എന്ത് ചെയ്യാനാവുമെന്ന് നോക്കട്ടെ

    ReplyDelete
  3. എന്തൊരു കഷ്ടമാ നോക്കണേ.സാരമില്ല ചേച്ചീ.എല്ലാം ശര്യാകും.

    ReplyDelete
  4. ഒരു പരിഹാരം ഉണ്ടാവും

    ReplyDelete
    Replies
    1. അതിനായി കാത്തിരിക്കയാണു ഞാനും. നന്ദി വെട്ടത്താൻ ചേട്ടാ

      Delete
  5. നന്മയുടെയും,കരുണയുടെയും കരങ്ങള്‍ നീണ്ടുവരാതിരിക്കില്ല........
    ധൈര്യമായിരീക്കു..........
    ആശംസകള്‍

    ReplyDelete
  6. ഫിസിയോ തെറാപ്പിക്കു പോയതിന്റെ വിവരണം വായിച്ചിരുന്നു. അന്നു കമന്റെഴുതാൻ കഴിയാതെ പോയി. ഈ കുറിപ്പിലെ പല കാര്യങ്ങളും ഉൾക്കൊള്ളാനാവുന്നില്ല ... ഈശ്വരൻ കൈവിടില്ല.

    ഹൃദയം നിറഞ്ഞ ഓണാശംസകൾ....

    ReplyDelete
    Replies
    1. ജീവിതമല്ലേ ഉൾക്കൊള്ളാൻ ഇത്തിരി ബുദ്ധിമുട്ടാ. പിന്നെ ഫോണിൽ കൂടിയാ ബ്ലോഗ്‌ എഴുതിയത്‌. അതു കോണ്ട്‌ ചുരുക്കിയാ എഴുതിയത്‌. ടൈപ്പ്‌ ചെയ്യാനുളള പ്രയാസം കൊണ്ട്‌. നന്ദി

      Delete
  7. ഇതുവഴി ആദ്യമായാണ് വരുന്നത്.... ഒരു പോസ്റ്റ്‌ വായിച്ചിട്ടുള്ളൂ... പക്ഷെ ഇപ്പോള്‍ തന്നെ ബുക്ക്‌മാര്‍ക്ക്‌ ചെയ്യുന്നു... അടുത്ത അവധി ദിവസം.... ഞാന്‍ വരും....

    ReplyDelete
  8. ഏതൊരു കുഴികൾക്ക് തൊട്ടു മുന്നിൽ തന്നെ ഒരു കുന്നും കാണും. പ്രതീക്ഷ കൈ വെടിയരുത്. ഒരു നല്ല കാലം തൊട്ടു മുന്നിൽ തന്നെ ഉണ്ടന്ന് വിചാരിച്ച് മുന്നോട്ട് പോവുക. എല്ലാ നന്മകളും നേരുന്നു..

    ReplyDelete
  9. ഏതൊരു കുഴികൾക്ക് തൊട്ടു മുന്നിൽ തന്നെ ഒരു കുന്നും കാണും. പ്രതീക്ഷ കൈ വെടിയരുത്. ഒരു നല്ല കാലം തൊട്ടു മുന്നിൽ തന്നെ ഉണ്ടന്ന് വിചാരിച്ച് മുന്നോട്ട് പോവുക. എല്ലാ നന്മകളും നേരുന്നു..

    ReplyDelete
  10. ഏതൊരു കുഴികൾക്ക് തൊട്ടു മുന്നിൽ തന്നെ ഒരു കുന്നും കാണും. പ്രതീക്ഷ കൈ വെടിയരുത്. ഒരു നല്ല കാലം തൊട്ടു മുന്നിൽ തന്നെ ഉണ്ടന്ന് വിചാരിച്ച് മുന്നോട്ട് പോവുക. എല്ലാ നന്മകളും നേരുന്നു..

    ReplyDelete