Saturday, July 18, 2015

ജനറല്‍ ആശുപത്രിയില്‍

മാര്‍ച്ച് 16 മുതല്‍ മേയ് 29 വരെ ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു ഞാന്‍ . ഫിസിയോ തെറാപ്പി ചെയ്യുന്നതിന് വേണ്ടി പോയതാണ് . ഉടനെ എണീറ്റ് നടക്കാമെന്ന് കരുതിയല്ല. കാലുകളുടെ മസിലുകള്‍ ചുരുങ്ങി പോകാതിരിക്കുന്നതിനു വേണ്ടിയാണ് തെറാപ്പി ചെയ്യാന്‍ പോയത്  . എന്നെ നോക്കിയ ഡോക്ടര്‍ സിന്ദുജയും വളരെ നല്ലൊരു  ഡോക്ടറായിരുന്നു . അവിടത്തെ ചില സ്റ്റാഫുകള്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവരൊക്കെ സ്നേഹമുള്ളവരാണ് .


എക്സ്റേ എടുക്കാനായി ചെന്നപ്പോള്‍ കൂടെ ആരും ഉണ്ടായിരുന്നില്ല. അവിടത്തെ ഒരു ചേട്ടന്‍ ആണ് കൊണ്ട് പോയത് . അമ്മ ആ സമയത്ത് സ്കാനിംഗ്  ചെയ്യുന്ന സ്ഥലത്ത് ഡേറ്റ് വാങ്ങാന്‍ പോയി . അവിടെ ചെന്നപ്പോള്‍ കൂടെ ആരുമില്ലാത്തതിനു  എക്സ്റേ എടുക്കുന്ന സ്ഥലത്തെ പെണ്ണ്  കുറെ വഴക്ക് പറഞ്ഞു . ഒന്ന് എക്സ്റേ എടുക്കാനുള്ള റ്റേബിളില്‍ എടുത്തിരുത്തുന്നതിനു വേണ്ടി സഹായിക്കാന്‍ പറഞ്ഞപ്പോള്‍ അവളുടെ ഒരു തരം വര്‍ത്തമാനം. ഇതൊന്നും അവരുടെ ജോലിയല്ല എന്ന്. പിന്നെ ആ ചേട്ടന്‍ ഒറ്റയ്ക്ക് താങ്ങിയെടുത്താണ് എന്നെ ആ റ്റേബിളില്‍ ആക്കിയത് .  ഇവളൊക്കെ മനുഷ്യര്‍ ആണോ. ആണുങ്ങള്‍ക്ക് ഉള്ള അത്ര മന: സാക്ഷി പോലും ചില പെണ്ണുങ്ങള്‍ക്ക്‌ കാണില്ല .


അത് കഴിഞ്ഞു  സ്കാനിംഗ് ചെയ്യാന്‍ പോയി .  അവിടെ എന്തൊരു തിരക്കാണ്. എന്നാല്‍ വീല്‍ ചെയറില്‍ ഇരിക്കുന്നവരെ പെട്ടെന്ന് സ്കാന്‍ ചെയ്തു പറഞ്ഞു വിടണ്ടേ . കാലു ഒടിഞ്ഞിട്ടു വന്ന  എത്രയോ പേര്‍ ഒന്നിരിക്കാന്‍ പോലും വയ്യാതെ  നില്‍ക്കുന്ന കാഴ്ചയും കണ്ടു






                                       ഫിസിയോ തെറാപ്പി ചെയ്യുന്ന സ്ഥലം .



 തെറാപ്പി ചെയ്യുന്ന സ്ഥലത്തും ഉണ്ടായി തിക്താനുഭവങ്ങള്‍ . അവിടെ തെറാപ്പി ചെയ്യുന്ന ടേബിളിലും എന്നെ എടുത്താണ് ഇരുത്തുന്നത്‌ .  അത് അവിടെ തെറാപ്പി  കോഴ്സ് ചെയ്യാന്‍ വന്ന രണ്ടു അനിയന്മാര്‍ ആണ്  എടുത്തു ഇരുത്തുന്നത്‌ . അപ്പോള്‍ അവിടെ നിന്ന ഒരുത്തി ചോദിക്കയാ ദിവസവും ഇങ്ങനെ എടുത്തു കയറ്റുകയും, ഇറക്കുകയും ചെയ്യുന്നതിന് കൂലിയുണ്ടോ എന്നോ. എനിയ്ക്ക് അപ്പോള്‍ നല്ല മറുപടി പറയാന്‍ നാക്ക് തരിച്ചു വന്നതാ. പിന്നെ ഞാന്‍ നിയന്ത്രിച്ചു . തെറാപ്പിയുടെ  മെയിന്‍ ആയിട്ടുള്ള കുറെ തെറാപ്പിസ്റ്റുകള്‍ ഉണ്ട് .  അവരൊക്കെ   തെറാപ്പി ചെയ്യുന്നത് ഞാന്‍ വളരെ കുറച്ചേ കണ്ടിട്ടുള്ളു .  ചെന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ മെയിന്‍ തെറാപ്പിസ്റ്റില്‍ ഒരാള്‍ ചോദിക്ക്കയാ എന്നാ പോകുന്നത് എന്ന് . ഇവിടെ സ്ഥിര താമസത്തിന് വന്നതല്ല ഞാന്‍ എന്ന് പറയാമെന്നു കരുതിയതാ. പിന്നെ വേണ്ടെന്നു വച്ചു .









  സര്‍ക്കാര്‍ ജോലിക്കാരുടെ പെരുമാറ്റം കണ്ടാല്‍ തോന്നും അതൊക്കെ അവരുടെ കുടുംബ സ്വത്ത്‌ ആണെന്ന് .


 ഒരു പാട് നല്ല കൂട്ടുകാരെ കിട്ടി ആശുപത്രിയില്‍ വച്ച് .  എനിയ്ക്ക് കാലിപ്പര്‍ വേണമെന്ന് പറഞ്ഞപ്പോള്‍ ഒരു സ്പോണ്‍സറെ കണ്ടു പിടിച്ചു  തന്ന കുറത്തിയാടന്‍ പ്രദീപ്‌ ചേട്ടനും ,  പിന്നെയാണ്  ആ സ്പോണ്‍സര്‍ രാരി ചേട്ടനാണ് എന്ന് ഞാന്‍ അറിയുന്നത് .  രണ്ടു ചേട്ടന്മാര്‍ക്കും നന്ദിയുണ്ട്  എന്നെ കാലിപ്പര്‍ ഇട്ടു തന്നു കുറച്ചു സമയമെങ്കിലും നില്‍ക്കുന്നതിനു വേണ്ടി സഹായിച്ച തെറാപ്പിസ്റ്റ്   കുട്ടികളായ  രാഹുല്‍, അനീഷ്‌ ,  അഫ്സല്‍ , റാണി , ആതിര , ക്യഷ്ണ പ്രേം, തുടങ്ങിയ തെറാപ്പിസ്റ്റുകളേയും ഞാന്‍ ഒരിക്കലും മറക്കില്ല .






 ക്യഷ്ണ പ്രേം  ഞാന്‍ ഹോസ്പിറ്റലില്‍ നിന്നും  ഡിസ്ചാര്‍ജ്ജ് ആയ ദിവസം ഒരു ക്യഷ്ണന്‍റെ പടവും , ഡയറി മില്‍ക്കിന്‍റെ മിഠായിയും  കൊണ്ട് തന്നു .


 ഇത് വിബിന്‍ . നെയ്യാറ്റിന്‍ കര സ്വദേശി  പനയില്‍ നിന്നും വീണതാണ് .  6 മാസത്തില്‍ കൂടുതല്‍ വിബിന്‍ അവിടെ കിടന്നു. അവന്റെ കൊച്ചച്ചന്‍  ആണ്  നോക്കാനായി ഇരുന്നത് .  ആ ചേട്ടന്‍ എല്ലാവര്‍ക്കും ഒരു സഹായി ആയിരുന്നു .  പിന്നീട് കൊച്ചച്ചന്‍ പോകയും , ആ ചേട്ടന്റെ മകന്‍ നോക്കാനിരിക്കയും ചെയ്തു . ഒരിക്കല്‍ അമ്മ അവിടെ തല ചുറ്റി വീണപ്പോള്‍ ഇവരൊക്കെയാണ് പെട്ടെന്ന് സഹായിക്കാന്‍ ഓടിയെത്തിയത്





 ഇത് അവിടത്തെ റാംമ്പ് . ഇതില്‍ കൂടിയാണ് ഞങ്ങളൊക്കെ തെറാപ്പി ചെയ്യാന്‍ പോകുന്നത് . ഇവിടെ വീല്‍ ചെയറില്‍ സഞ്ചരിയ്ക്കുന്ന രോഗികളെ  ഇറക്കാനും കയറ്റാനും  ഒരു  ജീവനക്കാര്‍ പോലുമില്ലാത്തതാണ്കഷ്ടം .  പുരുഷന്മാരുടെ വാര്‍ഡിലെ രോഗിഅളുടെ കൂട്ടുരിപ്പുകാര്‍ ആണ് പലപ്പോഴും ഈ റാമ്പില്‍  കൂടി കയറാനും, ഇറങ്ങാനും സഹായിക്കുന്നത് . കൂട്ടിരിക്കുന്ന ആണുങ്ങള്‍ സഹായിച്ചില്ലെങ്കില്‍ അവിടെ ഇരിക്കാനേ പറ്റൂ .  പിന്നെ ജനലുകളില്‍ഗ്ലാസ് ഇല്ലാത്തത് കാരണവും ,ഫാനുകള്‍ക്ക് വേണ്ടത്ര കാറ്റ് ഇല്ലാത്തത് കൊണ്ടും ശരിയ്ക്കും  ചൂടും അകമ്പടിയായി  കൊതുകിന്‍റെ  ശല്യവും ,


 ഡിസ്ചാര്‍ജ്ജ്  ആയ ദിവസം ആംബുലന്‍സില്‍ പോകുമ്പോള്‍ അതിനുള്ളില്‍ ഇരുന്നു എടുത്ത ചിത്രങ്ങള്‍



 അവിടെ നിന്നും പോയത് പാലിയം ഇന്ത്യയുടെ അരുമന ഹോസ്പിറ്റലിലേയ്ക്ക് ആയിരുന്നു . . ആ അനുഭവം  പിന്നീട് എഴുതാം

7 comments:

  1. നല്ലവരും ദുഷ്ടരും കരുണയുള്ളവരു കരുണയറ്റവരും സ്നേഹമുള്ളവരും സ്നേഹരഹിതരും എല്ലാം ചേര്‍ന്ന ലോകത്തിലല്ലേ നാം!

    ReplyDelete
  2. എല്ലാത്തരം ആളുകളും എല്ലായിടത്തുമുണ്ട്. എല്ലാവരിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്ന പെരുമാറ്റം ഉണ്ടാവണമെന്നില്ല. നന്മയോടെയും സ്നേഹത്തോടെയും ഉള്ള പെരുമാറ്റങ്ങളെ മനസ്സിൽ സൂക്ഷിച്ച് മറ്റുള്ളവ ആ നിമിഷം മറന്നു കളയുന്നതാണ് എന്റെ രീതി.

    എല്ലാം നല്ലതിന്......

    ReplyDelete
  3. വായിച്ചു. എന്താ പറയുക. ഏതായാലും, സ്നേഹമുള്ളവരും, നല്ല നിമിഷങ്ങളും കിട്ടിയല്ലോ. ആശംസകൾ.

    ReplyDelete
  4. സര്‍ക്കാര്‍ സ്ഥപനങ്ങളിലേ അവസ്ഥകള്‍ വളരെ
    പരിതാപകരം തന്നെ അന്നുമെന്നും ...
    എത്രയൊക്കെ പറഞ്ഞാലും അതൊന്നും മാറാന്‍ പൊകുന്നില്ല
    എന്നാല്‍ ഇതിനൊക്കെ അപവാദമായ് ചിലരുണ്ട്
    എന്നതും സത്യമാണ് .. അവരിലൂടെ മാത്രമാണിതൊക്കെ
    നില നിന്ന് പൊകുന്നതും , എന്തിനും ഏതിനും കൈമടക്ക്
    കിട്ടിയാലേ അനങ്ങുകയുള്ളു എന്നതാണ് ചിലരുടെ മനസ്സ് ...!
    നല്ല മനുഷ്യസ്നേഹിയും സഹായുമായ് ഒരു മനുഷ്യന്‍ , സര്‍ക്കാര്‍
    ജോലി കിട്ടികഴിഞ്ഞപ്പൊള്‍ വളരെ പെട്ടെന്ന് സ്വഭാവം മാറി
    പൊയതുമൊര്‍ക്കുന്നു ഞാനിത് വായിച്ചപ്പൊള്‍ .. തിക്താനുഭവങ്ങള്‍-
    ക്കിടയിലും ചില കുളിര്‍ മഴകള്‍ നമ്മേ നനക്കട്ടെ .... അതാകട്ടെ
    നമ്മുടെ ഇന്ധനവും .. സ്നേഹം

    ReplyDelete
  5. മറ്റുള്ളവരുടെ നൊമ്പരങ്ങള്‍ മനസിലാക്കാന്‍ ചിലര്‍ക്ക് സ്വന്തം അനുഭവം ഉണ്ടാകണം .ഞാനും എന്റെ ലോകവും എന്ന് ചിന്തിക്കുന്നവര്‍ ആണ് അധികം ആളുകളും

    ReplyDelete
  6. ലോകത്തെ നന്നാക്കാന്‍ നമുക്കാവില്ല.. അവിടെ നിന്നും നല്ലതുമാത്രം നമുക്കെടുക്കാം, നല്ലതുമാത്രം തിരികെ കൊടുക്കാം..

    ReplyDelete
  7. Thanks friends ee eliya blogil vannathinum abhipraayangal paranjathinum

    ReplyDelete