ജനുവരി 15 പാലിയേറ്റീവ് കെയര്‍ ദിനമായിരുന്നു . അന്ന് പാലിയം ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ഞങ്ങളേയും കൊണ്ട് പോയി . ശംഖുമുഖത്തിനടുത്തുള്ള ഡി .റ്റി ..പി ..സി പാര്‍ക്കില്‍ വച്ചായിരുന്നു പരിപാടികള്‍ നടന്നത് .
ചക്ര കസേരയില്‍ കഴിയുന്ന ജ്യോതികുമാര്‍ സഹോദരനാണ് നിലവിളക്ക് കൊളുത്തി പരിപാടിയ്ക്ക് തുടക്കം കുറിച്ചത് . തുടര്‍ന്ന്‍ പാര്‍വ്വതി മാഡവും, പാലിയം ഇന്ത്യയുടെ പിതാവായ രാജഗോപാല്‍ സാറും , അമേരിക്കയിലെ അയോവാ യൂണിവേഴ്സിറ്റിയില്‍ നിന്ന് വന്ന ജോ മാഡവും, പാലിയം ഇന്ത്യയുടെ പ്രവര്‍ത്തകരിലൊരാളായ മനോജും വിളക്കിലെ തിരികള്‍ കൊളുത്തി
പാലിയം ഇന്ത്യയുടെ പിതാവായ രാജഗോപാല്‍ സാര്‍ തിരി തെളിയിക്കുന്നു
തുടര്‍ന്ന്‍ രോഗാവസ്ഥയില്‍ കഴിയുന്ന ഓരോരുത്തരും അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു . പാടാന്‍ കഴിവുള്ളവര്‍ പാട്ടുകള്‍ പാടിയും, കവിതകള്‍ ചൊല്ലിയും ശരിയ്ക്കും രസാവഹമായിരുന്നു പരിപാടികള്‍ .
അത് കഴിഞ്ഞ് ഉച്ചഭക്ഷണം കഴിച്ച ശേഷം രണ്ടു കലാലയങ്ങളില്‍ നിന്നും വന്ന വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും , അനില്‍ പട്ടിമറ്റവും , ഗ്രൂപ്പും അവതരിപ്പിച്ച പാവക്കളിയുമുണ്ടായിരുന്നു .
പിന്നെ ഞങ്ങളെയെല്ലാം ബീച്ചിലേയ്ക്ക് കൊണ്ട് പോയി . കടലില്‍ ഇറക്കി . ആര്‍ത്തലച്ച് വരുന്ന തിരമാലകള്‍ കണ്ടപ്പോള്‍ ഞങ്ങളുടെയൊക്കെ മനം കുളിര്‍ത്തു . ഞങ്ങളുടെയൊക്കെ അവസ്ഥ അറിയാന്‍ കഴിഞ്ഞതിനാകാം കടലമ്മയും വലിയ തിരമാലകള്‍ സ്യഷ്ടിച്ചതും ആ തിരകള്‍ വന്ന്‍ ഞങ്ങളെയൊക്കെ പുല്കിയതും
മനസ്സുകള്‍ കുളിര്‍ന്ന്‍ അടുത്ത വര്‍ഷം കാണാമെന്ന പ്രതീക്ഷയില്‍ ഞങ്ങളൊക്കെ അവിടുന്ന് യാത്രയായി

പാര്‍വ്വതി മാഡം തിരി തെളിയിക്കുന്നു
ജോ മാഡം തിരി തെളിയിക്കുന്നു
പാലിയം ഇന്ത്യയുടെ പിതാവായ രാജഗോപാല്‍ സാര്‍ തിരി തെളിയിക്കുന്നു
മനോജ് തിരി തെളിയിക്കുന്നു
തുടര്‍ന്ന്‍ രോഗാവസ്ഥയില്‍ കഴിയുന്ന ഓരോരുത്തരും അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു . പാടാന്‍ കഴിവുള്ളവര്‍ പാട്ടുകള്‍ പാടിയും, കവിതകള്‍ ചൊല്ലിയും ശരിയ്ക്കും രസാവഹമായിരുന്നു പരിപാടികള്‍ .
അമ്മച്ചി പാട്ട് പാടുന്നു . രസമുള്ള പാട്ടുകളായിരുന്നു
ഇത് ലിജ . മുട്ട് മാറ്റി വച്ചതോടെ ഇവള്‍ക്ക് ചക്ര കസേരയില്‍ നിന്നും മോചനം കിട്ടി . നന്നായി പാട്ട് പാടും .
ബാബു . പാലിയം ഇന്ത്യയുടെ പ്രവര്‍ത്തകരില്‍ ഒരാള്‍ . ബാബുവിന്‍റെ ഒരു ഗാനവുമുണ്ടായിരുന്നു
അത് കഴിഞ്ഞ് ഉച്ചഭക്ഷണം കഴിച്ച ശേഷം രണ്ടു കലാലയങ്ങളില്‍ നിന്നും വന്ന വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും , അനില്‍ പട്ടിമറ്റവും , ഗ്രൂപ്പും അവതരിപ്പിച്ച പാവക്കളിയുമുണ്ടായിരുന്നു .
പിന്നെ ഞങ്ങളെയെല്ലാം ബീച്ചിലേയ്ക്ക് കൊണ്ട് പോയി . കടലില്‍ ഇറക്കി . ആര്‍ത്തലച്ച് വരുന്ന തിരമാലകള്‍ കണ്ടപ്പോള്‍ ഞങ്ങളുടെയൊക്കെ മനം കുളിര്‍ത്തു . ഞങ്ങളുടെയൊക്കെ അവസ്ഥ അറിയാന്‍ കഴിഞ്ഞതിനാകാം കടലമ്മയും വലിയ തിരമാലകള്‍ സ്യഷ്ടിച്ചതും ആ തിരകള്‍ വന്ന്‍ ഞങ്ങളെയൊക്കെ പുല്കിയതും
മനസ്സുകള്‍ കുളിര്‍ന്ന്‍ അടുത്ത വര്‍ഷം കാണാമെന്ന പ്രതീക്ഷയില്‍ ഞങ്ങളൊക്കെ അവിടുന്ന് യാത്രയായി
ജീവിതത്തിന്റെ പ്രസന്നഭാവം അറിയുകയും ആസ്വദിക്കുകയും ചെയ്യുന്നത് ഭിന്നശേഷിയുള്ളവരാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് - കാരണം അവർ അത് തേടിപ്പോവുന്നു......
ReplyDeleteശരിയാ ചേട്ടാ
Deleteസ്നേഹത്തിന്‍റെയും സാന്ത്വനത്തിന്റെയും ദിനം..... :)
ReplyDeleteഅതെ മുബി
Deleteസന്തോഷമായിരിക്കുക.
ReplyDeleteനന്ദി ചേട്ടാ
Deleteഫോട്ടോകള്‍ കാണുകയും വിവരണം വായിക്കുമ്പോഴും മനസ്സ് കുളിര്‍ന്ന പ്രതീതി!
ReplyDeleteആശംസകള്‍
നന്ദി സി.വി അങ്കിള്‍
Deleteസ്നേഹാശംസകൾ !!!ചേച്ചിക്ക് സുഖമെന്ന് കരുതുന്നു.
ReplyDeleteനന്ദി സുധി . സുഖം തന്നെ. സുധിയ്ക്കോ
Deleteസന്തോഷകരമായ വേളകള്‍ ഇനിയുമിനിയും ഉണ്ടാകട്ടെ.
ReplyDeleteനന്ദി സുധീര്‍ ചേട്ടാ
Delete