Tuesday, January 6, 2015

കാലചക്രം

വിധിയുടെ വന്യ വിനോദത്തില്‍ ജീവിതം
  എറിഞ്ഞുടക്കപ്പെട്ടവള്‍ ഞാന്‍ ..
നഷ്ട സ്വപ്‌നങ്ങളുടെ വിഴുപ്പും പേറി  
പിന്നെയും ജീവിതം  മുന്നോട്ടു നീങ്ങവേ



പിന്നിലേയ്ക്കൊന്നൊഴുകാനും 
നനുത്തയീമണ്ണില്‍ പാദങ്ങളുറപ്പിച്ചു  
 രണ്ടു ചാൺ നടക്കാനും മനസ്സകം വല്ലാതെ തുടികൊട്ടിപ്പോഴെനിയ്ക്ക്  

അന്നു നടന്ന പാതകൾ ഒരുവട്ടം കൂടെ താണ്ടുവാന്‍,
പാട വരമ്പിലെ ചെളിക്കുണ്ടില്‍ വെറുതെയൊന്നിറങ്ങുവാന്‍
പുഴയില്‍ തുടിക്കും പരല്‍മീനുകളെ
ഒറ്റതോര്‍ത്തിലൊന്നു കോരിയെടുക്കുവാന്‍,

വെള്ളയ്ക്കാ കൊണ്ടാ പുഴയിലെ
 തെളി വെള്ളത്തിലൊന്നു കൂടി തട്ടികളിക്കുവാന്‍,
 മാടിവിളിക്കും പുഴയിലെ ഓളങ്ങളില്‍
മുങ്ങാം കുഴിയിട്ടൊന്നു നീന്തി തുടിക്കുവാന്‍ ,

 പടിയിറങ്ങി പോയ പള്ളികൂട വരാന്തയുടെ പടിക്കെട്ടില്‍
നിന്നുമൊരു വട്ടം കൂടെ കുളം കര കളിക്കുവാന്‍ , 
ഒരുവട്ടം, ഒരു വട്ടം മാത്രമെന്‍റെയീ തഴമ്പിച്ചുറച്ച
മെത്തയില്‍ നിന്നെഴുന്നേറ്റീ പാദങ്ങള്‍ മണ്ണിലുറപ്പിച്ചൊന്നു നില്‍ക്കുവാനായെങ്കിലെന്നൊരു മോഹമുണ്ട്..


മരിക്കാതെ മനസ്സില്‍ മഴവില്ല് കെട്ടുന്നു..
അത് മാത്രം , അത് മാത്രം മതിയെനിക്കെന്‍റെ  

ശിഷ്ടവീഥികളില്‍ തളരാതെ ചിരിക്കുവാനെന്‍റെ കാലമേ....

25 comments:

  1. നന്മകള്‍ നിറഞ്ഞ മനസ്സിന്‌ ഊര്‍ജ്ജവും,ഓജസ്സും പ്രദാനംചെയ്യുമാറാകട്ടെ നിത്യവും!
    നല്ലതുവരാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്;
    ആശംസകളോടെ..

    ReplyDelete
    Replies
    1. നന്ദി സി.വി ചേട്ടാ

      Delete
  2. കാലചക്രം ഒരുപാട് നൊസ്റ്റാൾജിയ പകരുന്നു ...

    ReplyDelete
    Replies
    1. അതെയോ നന്ദി മാനവന്‍ മയ്യനാട്

      Delete
  3. മനസ്സ് തളരാതെ മുന്നോട്ട് പോകാനാകട്ടെ എന്നും.....

    ReplyDelete
    Replies
    1. നന്ദി മുബി സഹോദരി

      Delete
  4. എന്‍റെ കമന്‍റ് കാണുന്നില്ലല്ലോ

    ReplyDelete
  5. ഞാന്‍ ഇപ്പോള്‍ വന്നതേ ഉള്ളൂ വെട്ടത്താന്‍ ചേട്ടാ. കമന്റ് എവിടെ പോയി . ദയവായി ഒന്ന് കൂടി ഇടാമോ

    ReplyDelete
    Replies
    1. സ്പാമില്‍ കാണും.

      Delete
    2. വെട്ടത്താന്‍ ചേട്ടാ എന്താ സംഭവിച്ചത് എന്നറിയാമോ ഈ കവിത രണ്ടു തവണ പോസ്റ്റ്‌ ആയി . ചേട്ടന്‍ ആദ്യം ഇട്ടതിലാ കമന്റ് ചെയ്തത് . ആ കമന്റ് അവിടെ തന്നെയുണ്ട്‌ . നന്ദി ചേട്ടാ

      Delete
  6. Good - particularly last lines. Best wishes.

    ReplyDelete
    Replies
    1. നന്ദി പ്രേമേട്ടാ

      Delete
  7. ചേച്ചീ ... മനസ്സിൽ തട്ടുന്ന വരികൾ .. മനസ്സിന് ഒരുപാട് ധൈര്യവും ഊർജ്ജവും കിട്ടട്ടെ എന്ന പ്രാർത്ഥനകളോടെ ..

    ReplyDelete
    Replies
    1. നന്ദി മോനെ പവി

      Delete
    2. എന്നും ചിരി ഒളി മങ്ങാതിരിക്കട്ടെ...കാലംപ്രാർത്ഥന കേൾക്കും..

      Delete
    3. നന്ദി ഓര്‍മ്മത്തുള്ളി

      Delete
  8. ചേച്ചി മനസ്സുകൊണ്ട് എഴുതിയ കവിത അല്ലെ..
    "മരിക്കാതെ മനസ്സിൽ മഴവില്ലുകെട്ടുന്നു..
    അത് മാത്രം , അത് മാത്രം മതിയെനിക്കെന്റെ
    ശിഷ്ടവീഥികളിൽ തളരാതെ ചിരിക്കുവാനെന്റെ കാലമേ.."

    തളരാതെ ആ യാത്ര തുടരട്ടെ..

    ReplyDelete
    Replies
    1. നന്ദി കുഞ്ഞുറുമ്പ്

      Delete
  9. നമ്മുടെ കഴിവുകൾ വ്യത്യസ്ഥമായ രീതിയിൽ പ്രകടമാക്കുവാൻ ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്തുക..... എല്ലാ നന്മകളും നേരുന്നു

    ReplyDelete
    Replies
    1. നന്ദി പ്രദീപേട്ടാ

      Delete
  10. സഹോദരീ
    തളരാത്ത ഒരു മനസു മാത്രം മതി. എല്ലാവർക്കും ദൈവം എല്ലാം കൂടി കൊടുക്കാറില്ലല്ലൊ
    നമ്മൾ കാണുന്ന സന്തുഷ്ടരെല്ലാം എല്ലാം തികഞ്ഞവരല്ല

    എല്ലാം തികഞ്ഞവരെന്നു നമ്മൾ കരുതുൻന്നവരെല്ലാം സന്തുഷ്ടരുമാകണമെന്നില്ല

    സന്തോഷമായി , തളരാതെ മുന്നോട്ടു പോകൂ

    ReplyDelete
  11. നന്ദി ഇന്‍ഡ്യാഹെറിറ്റേജ് ഭായ്

    ReplyDelete
  12. ഒരു കവിത വായിച്ചാൽ കരച്ചിൽ വരുമോന്നൊന്നും എനിക്കറിയത്തില്ല.എനിക്ക്‌ കരച്ചിൽ വന്നു.
    എല്ല ആഗ്രഹങ്ങളും നടക്കാൻ ഞാൻ പ്രാർത്ഥിക്കാം.എന്റെ പ്രാർത്ഥനകളിൽ ഒരു കാര്യം കൂടി...
    ഒരു മെയ്‌ലും അയച്ചിട്ടുണ്ട്‌.
    ഹൃദയം നിറഞ്ഞ ആശംസകൾ!!!!!!

    ReplyDelete
    Replies
    1. നന്ദി സഹോദരാ. മെയില്‍ കണ്ടു . അയ്യോ കരയിപ്പിച്ചോ എന്‍റെയീ വരികള്‍. ക്ഷമിക്കണം

      Delete