Wednesday, October 19, 2011

ചല ച്ചിത്ര ഗാനങ്ങള്‍ ഭാഗം മൂന്നു

മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു


ധനുമാസക്കുളിരല ചൂടി ഋതുഗാന പല്ലവി പാടി(2)
കൌമാരക്കുളിരരുവീ നീ ദാഹമായ് വരൂ (2)
ശൃംഗാരപ്പൂവിന്നുള്ളില്‍ നിറയുന്നൊരു മധുവാകൂ (2)
(ഹം..ധനുമാസക്കുളിരല...)

അഞ്ജനക്കുന്നില്‍ നീയെന്‍ അനുരാഗദേവനായ്
മാണിക്യത്തേരിൽ നീ വന്നണയൂ (2)
ചുണ്ടില്‍ ചുണ്ടില്‍ ഉണരും ഗാനം
തെന്നലേറ്റു പാടുമ്പോള്‍ (2)
മനസ്സാകെ...മദിരോത്സവം ..
ആ...മനസ്സാകെ...മദിരോത്സവം ..
(ഹേ..ധനുമാസക്കുളിരല....)

മധുമാസരാവിലുറങ്ങാന്‍ ഒരു കുമ്പിള്‍ ലഹരിയുമായ്
മോഹത്തിന്‍ പനിനീരിതളില്‍ രാഗമായ് വാ ..(2)
കണ്ണില്‍ക്കണ്ണില്‍ കാണും നേരം
തമ്മില്‍ തമ്മില്‍ ചേരുമ്പോള്‍ (2)
പൂമേനിയില്‍ ഋതുസംഗമം
ആ...പൂമേനിയില്‍ ഋതുസംഗമം
(ഹേ..ധനുമാസക്കുളിരല....)

പഞ്ചലോഹം


ധനുമാസത്തിങ്കള്‍ കൊളുത്തും
തിരുവാതിര തിരിതെളിയുന്നൂ
പൂന്തെന്നല്‍ പദം പാടുന്നു
അനുരാഗപ്പുടവയുടുത്തും
അഴകോടെ ചുവടുകള്‍വച്ചും
അളിവേണിയിവളാടുന്നു

(ധനുമാസ)

വരഗംഗാതീര്‍ത്ഥവുമായി
നിറമോലും തിലകവുമായി
ശിവശക്തി എഴുന്നെള്ളുന്നു
പാര്‍വ്വ‌ണചന്ദ്രമുഖാംബുജമോടെ
പാര്‍‌വ്വതി വന്നു പദം തഴുകുന്നു
പ്രണയവികാരവിലോലിതയായി
പരിഭവമായ് പകല്‍മഴയായ്
പാടുകയായ്...

(ധനുമാസ)

കടക്കണ്ണില്‍ മഷിയിട്ട കന്യകളേ
കൈകൊട്ടിക്കളിയുടെ പുകള്‍ പാട്
ശ്രീത്വമെഴുന്നൊരു ശ്രീപാര്‍‌വ്വതിയുടെ
ശ്രീലമാം നടനത്തില്‍ അലിഞ്ഞാട്

(ധനുമാസ)

വെളുത്ത കത്രീന

മകരം പോയിട്ടും മാടമുണര്‍ന്നിട്ടും
മാറത്തെക്കുളിരൊട്ടും പോയില്ലേ?
മേടം വന്നിട്ടും പാടമൊഴിഞ്ഞിട്ടും
മേനിത്തരിപ്പു കുറഞ്ഞില്ലെ?

പൊട്ടിച്ചിരിക്കുന്ന പൊന്നാര്യന്‍ നെല്ലേ
പുട്ടിലിലെങ്ങാനും ചൂടൊണ്ടോ?
മിന്നാതെമിന്നുന്ന മിന്നാമിനുങ്ങേ
ഒന്നുറങ്ങാനുള്ള ചൂടൊണ്ടോ?
(മകരം പോയിട്ടും ...)

മുട്ടിയുരുമ്മുമ്പോള്‍ ഇപ്പൊഴും നെഞ്ചില്‍
പൊട്ടിവിടരുമെനിക്കുനാണം
കെട്ടിപ്പിടിക്കുമ്പോള്‍ എന്റെമനസ്സില്‍
ചെട്ടികുളങ്ങര തേരോട്ടം....
(മകരം പോയിട്ടും ...)

ആ.....ആ‍.....

കാലചക്രം

മകരസംക്രമസന്ധ്യയില്‍ ഞാന്‍
മയങ്ങിപ്പോയൊരു വേളയില്‍
മധുരമാമൊരു വേണുഗാനത്തിന്‍
മന്ത്രനാദത്തിലലിഞ്ഞു - കരള്‍ പിടഞ്ഞു (മകര)

സിരകളില്‍ സ്വരമദമിളക്കുമാ
വനമുരളിയെത്തേടി
സിരകളില്‍ സ്വരമദമിളക്കുമാ
വനമുരളിയെത്തേടി
യമുനകാണാത്ത ഗോപിക ഞാനെന്റെ
ഹൃദയമാം മഥുരയിലോടി
ഹൃദയമാം മഥുരയിലോടി
ആ.. ആ.. ആ.. (മകര)

ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍
ഉലഞ്ഞു വീണൊരെന്‍ ദാഹം
ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍
ഉലഞ്ഞു വീണൊരെന്‍ ദാഹം
അകലെയമ്പലവാതിലില്‍ കണ്ടുവോ
പുതിയൊരു കൃഷ്ണകിരീടം
പുതിയൊരു കൃഷ്ണകിരീടം
ആ.. ആ.. ആ.. (മകര)


അഗ്നിപർവ്വതം


മകരക്കൊയ്ത്തു കഴിഞ്ഞു
മനസ്സും അറയും നിറഞ്ഞു
പുതിയ കതിരു കൊയ്യാന്‍ തമ്പുരാന്‍ വന്നു..
പൊന്നു തമ്പുരാന്‍ വന്നു... പൊന്നു തമ്പുരാന്‍ വന്നു...
(മകര...)

തെയ്യാരെ തെയ്യാരെ തെയ്യാരേ... തെയ്യാരെ തെയ്യാരെ തെയ്യാരേ...
തെയ്യാരെ തെയ്യാരെ തെയ്യാരേ... തെയ്യാരെ തെയ്യാരെ തെയ്യാരേ...

പാലും തേനും ആറായ്‌ ഒഴുകും അരമനയും വിട്ട്
പള്ളിയുറങ്ങാന്‍ മഞ്ചമൊരുങ്ങും അന്തഃപുരം വിട്ട്.. (പാലും..)
പാട്ട് കേള്‍ക്കാനോടി വന്നു പൊന്നു തമ്പുരാന്‍ (2)
ആട്ടം കാണാനോടി വന്നു പൊന്നു തമ്പുരാന്‍... (2)

ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹോയ്...

(മകര...)

പുന്നെല്ലിന്‍ മണമോലും മേനി തമ്പുരാനു പ്രാണന്‍
പുലയിപ്പെണ്ണിന്‍ മെയ്യിലെ വേര്‍പ്പും തമ്പുരാനു പനിനീര്‍.. (പുന്നെല്ലിന്‍..)
വിടര്‍ന്ന മാറില്‍ വസന്തമാകും പൊന്നു തമ്പുരാന്‍ (2)
വിരിച്ച പായില്‍ മയങ്ങും പിന്നെ പൊന്നു തമ്പുരാന്‍...(2)

ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹോയ്...

(മകര...)

മധുരസ്വപ്നം

ഓ.... ഓ... ആഹാഹാ ആ‍....

മകരമാസപൌര്‍ണ്ണമിയല്ലേ ഇന്നെന്‍
മന്ദാരങ്ങള്‍ക്കുത്സവമല്ലേ?
കാറ്റിനുലഹരി എന്‍ പാട്ടിനുലഹരി
കാണാത്ത്മട്ടിലെന്നെ കാണുന്നകണ്ണന്റെ
കണ്ണിനും ലഹരി.. ലഹരീ....


മലരമ്പുകള്‍ മനസ്സിലേന്തി വന്നവന്‍ പ്രേമ
ഗന്ധര്‍വ വീണമീട്ടി നിന്നവന്‍
മായാജാലത്താല്‍ കന്യകമനസ്സിലെ
മയൂരസിംഹാസനം വെന്നവന്‍
ഈ മന്നവനാലെന്‍ മണിയറധന്യമായ്.. ധന്യമായ്
മകരമാസപൌര്‍ണ്ണമിയല്ലേ ഇന്നെന്‍
മന്ദാരങ്ങള്‍ക്കുത്സവമല്ലേ?

കതിര്‍വസന്തം പുഞ്ചിരിയായ് ചൂടുമോ എന്നും
കാരുണ്യപുഷ്പവൃഷ്ടി ചെയ്യുമോ?
ഗാനം പോയാലും തപസ്വിനിയാമെന്റെ
ഹൃദയത്തിന്‍ തേരോട്ടാനവന്‍ മാത്രം
ഈ കവിയരങ്ങാലെന്‍ ജീവിതം ധന്യമായ്.. ധന്യമായ്
മകരമാസപൌര്‍ണ്ണമിയല്ലേ ഇന്നെന്‍
മന്ദാരങ്ങള്‍ക്കുത്സവമല്ലേ?

കൃഷ്ണപ്പരുന്ത്

മകരമാസത്തിലേ മരംകോച്ചും മഞ്ഞത്ത്..
മരത്താക്കരയില്‍ നീ വസിക്കുമ്പോള്‍
മകരവിളക്കും നാള്‍ സന്ധ്യാസമയത്ത്..
ആദ്യമായ് നമ്മള്‍ സന്ധിച്ചു.......

തൃശ്ശിവപേരൂരില്‍... തിരുവമ്പാടിയില്‍..
ആ.....
തൃശ്ശിവപേരൂരില്‍... തിരുവമ്പാടിയില്‍..
തിരുവാഭരണം ചാര്‍ത്തുമ്പോള്‍
തരുണീമണീ നീ എന്റെ നിറുകയില്‍
തിരുപ്രസാദം ചൂടിച്ചൂ....
ആ........
(മകരമാസത്തിലേ..)

തൃത്താപ്പൂചൂടി.... തൃപ്രയാറമ്പലത്തില്‍..
ആ......
തൃത്താപ്പൂചൂടി.... തൃപ്രയാറമ്പലത്തില്‍..
മീനൂട്ടിനായ് ഞാന്‍ നിന്നപ്പോള്‍
ശ്രീരാമപാദം തൊഴുതു വന്നപ്പോള്‍
ശ്രീരാമദാസനെ ഞാന്‍ കണ്ടു...
ആ.....

മകരമാസത്തിലേ മരംകോച്ചും മഞ്ഞത്ത്..
മരത്താക്കരയില്‍ നീ വസിക്കുമ്പോള്‍
മകരവിളക്കും നാള്‍ സന്ധ്യാസമയത്ത്..
ആദ്യമായ് നമ്മള്‍ സന്ധിച്ചു.......
മകരമാസത്തിലേ.........

താരാട്ട്


സ്വാമിയേ അയ്യപ്പാ
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമിയേ അയ്യപ്പാ
സ്വാമി ശരണം അയ്യപ്പ ശരണം (3)

മകര സംക്രമ സൂര്യോദയം
മഞ്ജുള മരതക ദിവ്യോദയം
ശബരി ഗിരീശന്റെ തിരു സന്നിധാനത്തില്‍
ശ്രീ കിരണങ്ങളാല്‍ അഭിഷേകം (മകര...)

ഉടുക്കും ചെണ്ടയും തരംഗങ്ങള്‍ ഉണര്‍ത്തി
ഉദയ ഗീതങ്ങള്‍ പാടുമ്പോള്‍
സഹസ്ര മന്ത്രാക്ഷര സ്തുതി കൊണ്ട് ഭഗവാനെ (2)
കളഭ മുഴുക്കാപ്പ് ചാര്‍ത്തുമ്പോള്‍
ഹൃദയത്തില്‍ ആയിരം ജ്യോതി പൂക്കും
സ്വര്‍ണ്ണ ജ്യോതി പൂക്കും (മകര...)

ഉഷസ്സും സന്ധ്യയും തൊഴുകൈകളോടെ
പുഷ്പമാല്യങ്ങള്‍ ചാര്‍ത്തുമ്പോള്‍
സുഗന്ധ പുണ്യാഹത്തിന്‍ കുളിര്കൊണ്ട ദേവനെ (2)
തിരുവാഭരണങ്ങള്‍ ചാര്‍ത്തുമ്പോള്‍
കരളിലെ പമ്പയില്‍ പൂ വിടരും
വര്‍ണ്ണപ്പൂ വിടരും (മകര...)

മകരവിളക്ക്


മകരവിളക്കേ മകരവിളക്കേ
മനസ്സിന്റെ നടയിൽ
മണികണ്ഠൻ കൊളുത്തുന്ന
മായാത്ത ഭക്തിതൻ മണിവിളക്കേ (2)
നയിച്ചാലും ഞങ്ങളെ നയിച്ചാലും (2)
സ്വാമിശരണം അയ്യപ്പാ
ശരണം തരണം അയ്യപ്പാ
ഹരിഹരസുതനേ അയ്യപ്പാ
ശബരിഗിരീശ്വരനയ്യപ്പാ

ഇടനെഞ്ചിൽ തുടിപ്പാലുടുക്കു കൊട്ടി
ഇരുമുടി കെട്ടി ഈണത്തിൽ ശരണം പാടി
എരുമേലി പേട്ട തുള്ളി വരുന്നു ഞങ്ങൾ
കരിമല കയറി
പാപം പോക്കി
വരുന്നൂ ഞങ്ങൾ
(മകര...)

ഉടയേണ്ട തേങ്ങയിൽ നെയ് നിറച്ചു
ഉയിരുകൾ തോറും നിൻ നാമത്തുടി നിറച്ചു
കുളിരാളും പമ്പ നീന്തി വരുന്നു ഞങ്ങൾ
ഉറവു തേടി
പൊരുളുകൾ തേടി
വരുന്നൂ ഞങ്ങൾ
(മകര...)

ചങ്ങാടം


മകരമാസകുളിരണിഞ്ഞ മധുരനിലാവേ
മദനരാഗവിവശയാം പെണ്ണിനെ കണ്ടോ
ഈ പെണ്ണിനെ കണ്ടോ ഈ പെണ്ണിനെ കണ്ടോ
മകരമാസകുളിരണിഞ്ഞ മധുരനിലാവേ
മദനരാഗവിവശനാം ചെക്കനെ കണ്ടോ
എൻ ചെക്കനെ കണ്ടോ എൻ ചെക്കനെ കണ്ടോ

കല്യാണം കഴിഞ്ഞിട്ട്‌ നാളേറെയായില്ല
പറയേണ്ട കാര്യമൊന്നും പറഞ്ഞില്ല
(കല്യാണം......)
എന്നാലും എന്റെ ചെക്കന്‌ നാണം - 2
ചെക്കന്‌ നാണം എന്റെ ചെക്കന്‌ നാണം
മകരമാസകുളിരണിഞ്ഞ മധുരനിലാവേ
മദനരാഗവിവശയാം പെണ്ണിനെ കണ്ടോ
ഈ പെണ്ണിനെ കണ്ടോ ഈ പെണ്ണിനെ കണ്ടോ

അമ്പിളിമാമൻ മാനത്ത്‌
ഉറങ്ങിയില്ലീ നേരത്തും
(അമ്പിളിമാമൻ.....)
നക്ഷത്ര കുഞ്ഞുങ്ങളോ ?
ഉറങ്ങിയിട്ടില്ലല്ലോ

എന്നാലും നമുക്കിനി ഇരിക്കാം കിടക്കാം
പറയേണ്ട കാര്യമൊക്കെ പറഞ്ഞീടാം
(എന്നാലും നമുക്കിനി.....)
എന്നാലും എന്റെ പെണ്ണിന്‌ നാണം - 2
പെണ്ണിന്‌ നാണം എന്റെ പെണ്ണിന്‌ നാണം
മകരമാസകുളിരണിഞ്ഞ മധുരനിലാവേ
മദനരാഗവിവശനാം ചെക്കനെ കണ്ടോ
എൻ പെണ്ണിനെ കണ്ടോ എൻ ചെക്കനെ കണ്ടോ - ൩

സ്നേഹിതന്‍






ഉത്തര ദേശം






മകരനിലാവിന്റെ കുളിരലയില്‍
മലരണിക്കാടിന്റെ തിരുനടയില്‍
ഒരുകൊച്ചു സ്വപ്നത്തിന്‍ മരതകക്കാന്തിയില്‍
പ്രിയസഖി നിന്നെയും കാത്തിരിപ്പൂ
കാത്തിരിപ്പൂ

ഒത്തിരി ഒത്തിരി മോഹവും കൊണ്ടുഞാന്‍
ഇക്കളിവഞ്ചിയില്‍ വന്നു
ഇത്തിരിനേരമെന്നോര്‍മ്മകള്‍ പുല്‍കുവാന്‍
ഇക്കിളിപ്പെണ്ണേ നീവരില്ലേ?
നീവരില്ലേ?

ആയിരം ആയിരമുന്മാദരാഗങ്ങള്‍
ആത്മാവിലീണം പകര്‍ന്നു
ആദിവ്യ സംഗീത സാന്ദ്രതപുല്‍കുവാന്‍
ആനന്ദരൂപിണീ നീവരില്ലേ?
നീവരില്ലേ?

ഞാനൊന്നു പറയട്ടെ

ഓ ...ഓഹോഹോ ...
താനന്ന ...ഓഹോഹോ ...താനന്ന
ഓഹോ ..ഓഹോ ...

മകരത്തിനു മഞ്ഞുപുതപ്പ് .....
മകരത്തിനു മഞ്ഞുപുതപ്പ് മാനം നല്‍കി
പകരത്തിനു സ്വര്‍ണ്ണപ്പാടം പാരിനു നല്‍കി
പറവകളുടെ പാട്ടില്‍ പരിമളം വീശി
പവിഴച്ചുണ്ടുകളില്‍ പൊന്നിന്‍ കതിരുകള്‍ മിന്നി
ഓഹോഹോ ..പവിഴച്ചുണ്ടുകളില്‍ പൊന്നിന്‍ കതിരുകള്‍ മിന്നി
(മകരത്തിനു)

പതിരില്ലാ നെന്മണി കൊയ്യും പുലരി വരുന്നേ
പുലരി വരുന്നേ ...
അതിരില്ലാ നന്മകള്‍ നെയ്യും പുലരി വരുന്നേ
ചെമ്പുലരിപ്പന്തലില്...
ചെമ്മണ്ണിന്‍ മംഗല്യം ...
ചെമ്പുലരിപ്പന്തലില് ചെമ്മണ്ണിന്‍ മംഗല്യം
അരിവാള് മിന്നണ് തെരുതെരെ കൊയ്യണ്
അറവാതിലൊക്കെയും കൊതി തുള്ളി നിക്കണ്
അറവാതിലൊക്കെയും കൊതി തുള്ളി നിക്കണ്
(മകരത്തിനു)

തെയ്യന്നം താനിന്നം താനിന്നം തെയ് തെയ്
താനിന്നം താനിന്നം താനിന്നം തെയ് തെയ്

കനമുള്ള വാളരി നീളെ നിരനിരയായി
കനവുകളോ രാവിന്‍ മാറില്‍ നിറനിറയായി
നിറനിറയായി
കന്നിവയല്‍ കന്നിക്ക്....
സ്വര്‍ണ്ണമുഖം സമ്മാനം .....
താരി താരി ...
കന്നിവയല്‍ കന്നിക്ക് സ്വര്‍ണ്ണ മുഖം സമ്മാനം
വളകള്‍ കിലുങ്ങണ് വരിവരി നീങ്ങണ്
മേലൊക്കെ ചെളിയാണ് കുടിലൊക്കെ പുകയാണ്
വയലൊക്കെ തെളിയണ് കുടിലൊക്കെ പുകയണ്
(മകരത്തിനു)

4 comments: