Sunday, October 16, 2011

ചലച്ചിത്ര ഗാനങ്ങള്‍ ഭാഗം ഒന്ന്

ചലച്ചിത്ര ഗാനങ്ങളില്‍ മാസങ്ങള്‍ വരുന്ന ചില ഗാനങ്ങള്‍

മീശ മാധവന്‍

ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും

നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും

മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടു പോകും
ആഹാ മിന്നൽ മിഴിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും
അ യ യാ യേയ്....
ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും

കന്നിയിൽ കതിർ കൊയ്യണം പൂവാലിയെ മഴ മേയ്ക്കണം
ഓ വിണ്ണിലെ വനവല്ലിമേൽ നിറതിങ്കളാം തിരി വയ്ക്കണം
രാക്കോഴി കുഞ്ഞു പോൽ താരകൾ ചിന്നണം മാനത്തെ മുറ്റമാകെ
ഓ..കാവേരി തെന്നലായ് പൂമണം പൊങ്ങണം മാറത്തെ (?) കൂട്ടിലാകെ
ഇനി പിച്ച വച്ചു മെല്ലെ ഒച്ച വച്ചു മച്ചില്‍ കൊച്ചു പച്ചക്കിളിയായ്
നമ്മള്‍ ഒന്നിച്ചൊരു മര കുഞ്ഞിക്കൊമ്പിലിരുന്നൊന്നിച്ചിന്നു പറക്കാം

ചിങ്ങമാസം... ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം

ദേവരായ് തിരു തേവരായ് നിൻ തേരിൽ നീ എന്നെ ഏറ്റണം
മാമനായ് മണിമാരനായ് നിൻ മാറിൽ ഞാൻ കുറി ചാർത്തണം
ആക്കാലക്കാവിലെ പുള്ളു പോൽ പാടണം പായാര(?) പൊൻനിലാവേ
ഒയ് ഒയ് ഒയ് ആറ്റോരം വീട്ടിലെ മീനു പോൽ തുള്ളണം അമ്മാനക്കുഞ്ഞു വാവേ
ഇനി പിച്ച വച്ചു മെല്ലെ ഒച്ച വച്ചു മച്ചില്‍ കൊച്ചു പച്ചക്കിളിയായ്
നമ്മള്‍ ഒന്നിച്ചൊരു മര കുഞ്ഞിക്കൊമ്പിലിരുന്നൊന്നിച്ചിന്നു പറക്കാം

ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടൂ പോക
ആഹാ മിന്നൽ മിഴിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും

തറവാട്ടമ്മ

കന്നിയിൽ പിറന്നാലും കാർത്തിക നാളായാലും
കണ്ണിനു കണ്ണായ്‌ തന്നെ ഞാൻ വളർത്തും
എന്റെ കണ്ണിനു കണ്ണായ്‌ തന്നെ ഞാൻ വളർത്തും (കന്നിയിൽ..)

പെൺകുഞ്ഞാണെങ്കിലും ആൺകുഞ്ഞാണെങ്കിലും
തങ്കത്തിൻ തൊട്ടിൽ കെട്ടി താരാട്ടും ഞാൻ (പെൺ..)
പെൺകുഞ്ഞാണെങ്കിലും ആൺകുഞ്ഞാണെങ്കിലും
നല്ല തങ്കത്തിൻ തൊട്ടിൽ കെട്ടി താരാട്ടും ഞാൻ

പവിഴം പോൽ ചുമന്നൊരു പട്ടിളം കാതിൽ
മെല്ലെ കവിത തുളുമ്പുമൊരു പേരു വിളിക്കും
കണ്ണു തട്ടാതിരിക്കുവാന്‍ അമ്മയെ കൊണ്ട്‌ തന്നെ
കണ്ണാടി കവിളത്തും പൊട്ട്‌ കുത്തിക്കും
കുഞ്ഞി പൊട്ട്‌ കുത്തിക്കും (കണ്ണു..) (കന്നിയിൽ..)

കനകതൂശിയാൽ നിങ്ങൾ കാതു രണ്ടും തുളയ്ക്കുമ്പോൾ
കണ്ട്‌ നിൽക്കാൻ വയ്യാതെ ഓടിയൊളിക്കും ഓടിയൊളിക്കും (കനക..)
നാട്ടുനടപ്പൊത്ത്‌ നമ്മൾ നാലാളെ
വിളിച്ചിട്ട്‌ ചോറ്റാനിക്കരെ ചെന്ന് ചോറുകൊടുക്കും (നാട്ടുനടപ്പൊത്ത്‌..)

കന്നി നിലാവ്

കന്നിയിളംകാടുകള്‍ പൂത്തുലഞ്ഞു, എന്റെ
കിങ്ങിണിപ്പെണ്ണ് തേന്‍ ചൊരിഞ്ഞു
ചഞ്ചലം ചലചലം പാട്ടു പാടി
മഞ്ചാടിമണിമുത്ത് നൃത്തമാടി
(കന്നിയിളം)

തെന കുത്തി നൂറാക്കി കാട്ടുകന്നി
തേന്‍ കൂട്ടി അവനൂട്ടി ഓമല്‍പ്പെണ്ണ്
തുടി കൊട്ടിപ്പാടണ കാണിമാരന്‍ വന്ന്
പുടവ കൊടുക്കുവാന്‍ കാത്തുനിന്നു
മലയോര താഴ്‌വരയിലെ മൈന, അവള്‍
മൈലാഞ്ചി പൂശി മിനുങ്ങിയ മൈന
(കന്നിയിളം)

മഴ പെയ്‌തു മലയാകെ കുളിരു കോരി
ഇണ കൂടാന്‍ ഒരു ജോഡി കൂടുതേടി
മലമുകളിലെ ചന്ദനക്കാട്ടില്‍
കരിമുകില്‍ ഇണ ചേരും വീട്ടില്‍‍
മലയോര താഴ്‌വരയിലെ മൈന, അവള്‍
മൈലാഞ്ചി പൂശി മിനുങ്ങിയ മൈന
(കന്നിയിളം)

തച്ചോളി ഒതേനന്‍


കന്നിനിലാവത്ത് കസ്തൂരിപൂശുന്ന
കൈതേ കൈതേ കൈനാറീ
കയ്യിലിരിക്കണ പൂമണമിത്തിരി
കാറ്റിന്റെ കയ്യില്‍ കൊടുത്താട്ടേ
കാറ്റിന്റെ കയ്യില്‍ കൊടുത്താട്ടേ

തച്ചോളിവീട്ടിലെ പൂമാരനിന്നെന്റെ
തങ്കക്കിനാവേറി വന്നാലോ?
ചാമരംവീശേണം ചന്ദനം പൂശണം
ചാരത്തുവന്നാട്ടെ പൂങ്കാറ്റേ

മുത്തുവിതച്ചപോല്‍ മാ‍നത്തുപൂക്കണ
തെച്ചീ ചെട്ടിച്ചി ചേമന്തി
വീരന്‍ വരുന്നേരം പൂമാല ചാര്‍ത്തുവാന്‍
വിണ്ണിലെ താലത്തില്‍ പൂതരേണം


അന്വേഷണം

തുലാവര്‍ഷമേഘങ്ങള്‍ തുള്ളിയോടും വാനം(3)
തൂമതൂവും ഞാറ്റുവേല പൂവിരിയും കാലം
പൂവിരിയും കാലം പൂവിരിയും കാലം
കാലം കാലം പൂവിരിയുംകാലം
(തുലാവര്‍ഷ...)
മലരോടു മലര്‍പൊഴിയും മലയോരക്കാവു
മലയോരക്കാവ് മലയോരക്കാവ്
മണിയോടു മണികിലുങ്ങും മണിമലയാറ്
മണിമലയാറ് മണിമലയാറ്
ഈവര്‍ഷ കാലം ഹൃദയാനുകൂലം
തുടികൊട്ടിപ്പാടും മോഹം തുളുമ്പുന്നു രാഗം..
ഓ...ഓ
(തുലാവര്‍ഷ...)
കുളിരോടു കുളിര്‍ചൊരിയും കുറുമൊഴിത്തെന്നല്‍
തിരിയോടു തിരികൊളുത്തും അരിയാമ്പല്‍ പൂക്കള്‍
കതിര്‍സ്നേഹവര്‍ഷം വിടര്‍ത്തുന്നു ഹര്‍ഷം
തുടികൊട്ടിപ്പാടും മോഹം
തുളുമ്പുന്നു രാഗം...
ആ...ആ....
(തുലാവര്‍ഷ...)

സ്വര്‍ണ്ണ മല്‍സ്യം


ഓ..ഓ..ഓ..ഓ..
തുലാവർഷമേഘമൊരു പുണ്യതീർത്ഥം
തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം...
നാടൻപെൺകൊടി നീയെൻ മുന്നിലൊരു
നാണം കുണുങ്ങിയാം സ്വർണ്ണമത്സ്യം....
സ്വർണ്ണമത്സ്യം....
തുലാവർഷമേഘമൊരു പുണ്യതീർത്ഥം
തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം...

പുലർക്കാലമഞ്ഞിൽ നീ കുളിച്ചു നിന്നാൽ
പുതിയൊരു രോമാഞ്ചപരിവേഷം
(പുലർക്കാലമഞ്ഞിൽ.....)
ഇളവെയിലലയിൽ നീ മുടികോതുമ്പോൾ
ഇളവെയിലലയിൽ നീ മുടികോതുമ്പോൾ
ഇടനെഞ്ചിലറിയാത്തൊരിലത്താളം..

തുലാവർഷമേഘമൊരു പുണ്യതീർത്ഥം
തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം...

വഴിയിൽ നിഴൽപോൽ നിന്റെ പിമ്പേ
തൊഴുകൈക്കുടവുമായ് വന്നു ഞാൻ
(വഴിയിൽ.....)
മന്ദസ്മിതത്തിൽ നിൻ മന്മഥശയ്യയിൽ
മറ്റാരുമറിയാതിന്നുറങ്ങും ഞാൻ...
(മന്ദസ്മിതത്തിൽ.....)

തുലാവർഷമേഘമൊരു പുണ്യതീർത്ഥം
തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം...
നാടൻപെൺകൊടി നീയെൻ മുന്നിലൊരു
നാണം കുണുങ്ങിയാം സ്വർണ്ണമത്സ്യം....
സ്വർണ്ണമത്സ്യം....
തുലാവർഷമേഘമൊരു പുണ്യതീർത്ഥം
തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം...അശ്വരഥം

ആ...

(സ്ത്രീ) തുലാവര്‍ഷ മേളം തുടിപ്പാട്ടിന്‍ താളം
ചെല്ലച്ചിറകുണര്‍ന്നു പളുങ്കു ചൊരിയും അമൃതജലധാര
അത് ആയിരം പീലി നീര്‍ത്തി നിന്നേ
എന്നില്‍ അറിയാതെ ആത്മഹര്‍ഷം തന്നേ
(പു) തുലാവര്‍ഷ മേളം
(സ്ത്രീ) നനയും നനയും
(പു) തുടിപ്പാട്ടിന്‍ താളം
(സ്ത്രീ) കുളിരും കുളിരും
(സ്ത്രീ) തുലാവര്‍ഷ മേളം
(പു) നനയും നനയും
(സ്ത്രീ) തുടിപ്പാട്ടിന്‍ താളം
(പു) കുളിരും കുളിരും

(പു) ആരോ പാടിയ പാട്ടിന്‍ അലകള്‍ തൊട്ടുണര്‍ത്തുമ്പേള്‍
ആഗീത നാദലയമെന്‍ ഹൃദയം നുകരുന്നു
മദഭരിതം പ്രിയസഖിയുടെ മിഴിയുടെ ചലനം
നവപുളകം മൃദുലളിതം
പ്രിയസഖിയുടെ മൊഴിയുടെ ലയനം
തിരുമധുരം
(സ്ത്രീ) ഏതോ ഊഞ്ഞാലില്‍ ആടുന്നു
ഓളം തുള്ളുന്ന എന്‍ നെഞ്ചം
ഏതോ ഊഞ്ഞാലില്‍ ആടുന്നു
ഓളം തുള്ളുന്ന എന്‍ നെഞ്ചം
(പു) ഓ ഹോ ഹോ
ഒന്നൊന്നായ് രാഗം പാകും മാര്‍ഗ്ഗഴിത്താലമേന്തി വന്നേ
എന്നില്‍ മധുമാസത്തേന്‍ പകര്‍ന്നു തന്നേ

(സ്ത്രീ) ഓ... തുലാവര്‍ഷ മേളം
(പു) നനയും നനയും
(സ്ത്രീ) തുടിപ്പാട്ടിന്‍ താളം
(പു) കുളിരും കുളിരും
(പു) തുലാവര്‍ഷ മേളം
(സ്ത്രീ) നനയും നനയും
(പു) തുടിപ്പാട്ടിന്‍ താളം
(സ്ത്രീ) കുളിരും കുളിരും
(പു) ഏ... ഹേ...
(സ്ത്രീ) അ...
(പു) ലാലല ലാ ലാ
(സ്ത്രീ) അ...
(പു) ഏ... ഹേ...
(സ്ത്രീ) അ...
(പു) ലാലല ലാ ലാ

(സ്ത്രീ) കാലമേകിയ പ്രായമെന്നില്‍ തുമ്പി തുള്ളുമ്പോള്‍
ഇന്നു വരെയും പൂവിടാത്തൊരു കവിതയുണരുന്നു
(പു) മദഭരിതം പ്രിയസഖിയുടെ മിഴിയുടെ ചലനം
നവപുളകം മൃദുലളിതം
പ്രിയസഖിയുടെ മൊഴിയുടെ ലയനം
തിരുമധുരം
ഏതോ തീരത്തെ തേടുന്നു ധ്യാനം ചെയ്യും എന്‍ മൗനം (2)
(സ്ത്രീ) ഓ ഒ ഓ...ഓരോരോ ബന്ധം സ്വന്തം
ആതിരപ്പൂ ചൊരിഞ്ഞു നിന്നേ
മുന്നില്‍ അനുരാഗപ്പൊട്ടു കുത്തി തന്നേ

(പു) തുലാവര്‍ഷ മേളം
(സ്ത്രീ) നനയും നനയും
തുടിപ്പാട്ടിന്‍ താളം
കുളിരും കുളിരും
ആ...
(ഡു) ആ...എവിഡെന്‍സ്


ആ...ആ...ആ...
തുലാവര്‍ഷമേ വാ വാ
കുടമുല്ല തേൻ ചൊരിയൂ
രാഗതാള മാധുരി തൻ നാദബ്രഹ്മ താരകളായ്
(തുലാവർഷമേ...)

ആ...ആ..ആ...ആ..
കരളിൽ വെൺ പുളിനം പകരും പുളകപ്പൂ പളുങ്കുകൾ
സ്വരാലാപ ഗീതിയാൽ സമാശ്വാസ വാണിയിൽ
സുധാവർഷിണീ വാ വാ ഉപവനിയിൽ പൂ വിതറൂ
രാഗതാള മാധുരി തൻ നാദബ്രഹ്മ താരകളായ്
തുലാവര്‍ഷമേ വാ വാ

ഉഷസ്സിൻ നറുകിരണം പൊഴിയും
കുളിരിൻ നവകളഭങ്ങൾ
ലയാവേശ ലീനമായ് വികാരാർദ്ര വീണയിൽ
മനോരഞ്ജിനീ വാ വാ ചിറകിണയിൽ നീ പടരൂ
രാഗതാള മാധുരി തൻ നാദബ്രഹ്മ താരകളായ്
(തുലാവര്‍ഷമേ ..)

2 comments: