Monday, December 20, 2010

പ്രത്യാശ

തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കല്‍ എന്ന വളരെ മനോഹരമായ കൊച്ചു ഗ്രാമത്തിലെ താമസക്കാരിയാണ് ഞാന്‍.   എന്‍റെ വീട് റോഡ് അരികില്‍ നിന്ന് കുറെ ഉള്ളിലാണ്.വാഹനങ്ങള്‍ ഒന്നും കടന്നു വരാത്ത ഒരാള്‍ക്ക് കഷ്ടിച്ച് നടന്നു വാരാവുന്ന  സ്ഥലത്ത്.

വീട്ടിലെ അംഗങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍ അച്ഛനും , അമ്മയും , ചേച്ചിയും  ഉണ്ട്.ഇപ്പോള്‍ എന്‍റെ അമ്മക്ക്  നെഞ്ചു        വേദനവന്ന് അതിനുള്ള മരുന്നു കഴിക്കുന്നു.ഞാന്‍ ഒരു   വീല്‍ചെയറെങ്കിലും കടന്നു പോകുന്നതിനുള്ള വഴിക്കു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ഒരു വഴി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവിക്കുന്നവളാണു ഞാന്‍.എന്‍റെ അമ്മ നെഞ്ചു വേദനയെടുത്ത് പുളഞ്ഞപ്പോള്‍ എനിക്ക് അത് കണ്ടുകൊണ്ടിരിക്കാനേ കഴിഞ്ഞുള്ളൂ.ഒരു വഴി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ വീല്‍ചെയറിലിരുന്നു എന്‍റെ അമ്മയുടെ കൈപിടിച്ച് ആശുപത്രിയില്‍ കൊണ്ടുപോകുമായിരുന്നു.അതിനുപോലും കഴിയാത്ത ഒരു മകളുടെ നിസ്സാഹായവസ്ഥ ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ.

ഇപ്രാവശ്യം എന്‍റെ ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങളില്‍ നിന്നുള്ള രണ്ട് കാര്യങ്ങളാണ് ഞാന്‍ ഇവിടെ എഴുതാന്‍ പോകുന്നത്.
യാദൃശ്ചിക സംഭവങ്ങളുടെ ഘോഷയാത്രയാണ് എന്‍റെ ജീവിതം.ഈ അടുത്ത് ഒരാള്‍ കടന്നുവന്നു.ഒരു നറുപുഞ്ചിരിയോടെ വീടിന്റെ ഉള്ളിലേക്ക് കടുന്നുവന്ന ആ ചേട്ടന്‍ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ എനിക്ക് സന്തോഷവും,അത്ഭുതവും ഉണ്ടായി.എപ്പോഴും പുഞ്ചിരിക്കുന്ന ആ മുഖം.സ്നേഹത്തോടെയുള്ള പെരുമാറ്റം. എന്തുപറഞ്ഞാലും"നോക്കാം"എന്നുള്ള മറുപടിയും. ആ മറുപടി കേള്‍ക്കുമ്പോള്‍ നിരാശയിലാണ്ടിരിക്കുന്നവര്‍ക്ക് പ്രത്യാശയുടെ ഒരു തിരിവെട്ടം കിട്ടുകയാണ് ചെയ്യുന്നത്. കോഴിക്കോട് സ്വദേശിയായ ആ ചേട്ടന്‍ കോഴിക്കോട് പാലിയേറ്റിവ് കെയറിലെ സജീവപ്രവര്‍ത്തകരില്‍ ഒരാളാണ്.ഉദയന്‍ എന്നാണ് പേര്.ആ ചേട്ടനെ കണ്ടപ്പോള്‍ എനിക്ക് പണ്ടത്തെ നടന്‍            അടൂര്‍ഭാസിയെയാണോര്‍മ്മവന്നത്.

2010ആഗസ്റ്റ് ഇരുപത്തിരണ്ടാം തിയതി ഉത്രാടത്തിന്റെ അന്ന് ഒരു പെണ്‍കുട്ടിയെ ഞാന്‍ പരിചയപെട്ടു.കുറച്ചു പ്രശസ്തി നേടിയ ആ കുട്ടിയുടെ വളരെ കാലത്തെ ആഗ്രഹം ആയിരുന്നു പോലും എന്നെ പരിചയപ്പെടണം എന്നുള്ളത്.ആ കുട്ടി അങ്ങനെ പറഞ്ഞപ്പോള്‍ അത്ഭുതവും സന്തോഷവും തോന്നി എനിയ്ക്ക്

ഞാന്‍ ഒരു റേഡിയോശ്രോതാവാണ്.ഇടയ്ക്ക് ഞാന്‍ അനന്തപുരി എഫ്.എമ്മില്‍ വിളിച്ച് എന്‍റെ ഇഷ്ടഗാനം ചോദിക്കാറുണ്ട്.അങ്ങനെ അവളും എന്‍റെ ശബ്ദം റേഡിയോയിലൂടെ കേട്ടിട്ടുണ്ട്.കുറച്ചു പ്രശസ്തി ഒക്കെയുള്ള ഒരു കുട്ടി എന്നെ പോലെയുള്ള ഒരാളെ പരിചയപ്പെടണമെന്നു പറയുന്നതു തന്നെ സന്തോഷമുള്ള കാര്യമാണ്.അവളെ കുറിച്ച് എനിക്ക് അറിയാവുന്ന കുറച്ചുകാര്യങ്ങള്‍ എഴുതുകയാണ്.

അവള്‍ കാഴ്ചയില്ലാത്ത കുട്ടിയാണ്.കടയ്ക്കല്‍ സ്വദേശിനി.നല്ല പാട്ടുകാരി.ഐഡിയസ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ പാട്ടുപാടി പത്താം സ്റ്റേജ് വരെ വന്ന് അതില്‍ നിന്നും പുറത്തായവളാണ്.അവളുടെ വീട്ടില്‍ അച്ഛനും ,അമ്മയും,അനുജത്തിയും ഉണ്ട്.അച്ഛന്‍  തടിപ്പണിക്കും, അമ്മ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയിലും ജോലിക്കു പോകുന്നു.അനുജത്തിയുടെ വിവാഹം കഴിഞ്ഞു.ആ കുട്ടി ഭര്‍ത്താവിന്റെ വീട്ടിലാണ്.ഇങ്ങനെ സ്റ്റാര്‍സിംഗറില്‍ പങ്കെടുത്ത കുട്ടിയാണ് എന്നെ പരചയപ്പെടണം എന്ന് പറഞ്ഞത്.അത് ഞാന്‍ എങ്ങനെ വിശ്വസിക്കും.അവള്‍ പറഞ്ഞ കാര്യങ്ങള്‍ എന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു.

"ചേച്ചീ ഞാന്‍ സ്റ്റാര്‍സിംഗറില്‍ വന്നതുകൊണ്ടാണ് എല്ലാവരും അറിഞ്ഞത്.അതിനുമുമ്പേ ചേച്ചി റേഡിയോയിലൂടെ സ്റ്റാറായി"
എനിക്ക് ഒത്തിരി സന്തോഷം തോന്നിയ നിമിഷം.ഇതില്‍ കൂടുതല്‍ എന്ത് അംഗീകാരമാണ് ഇനി കിട്ടാനുള്ളത് .എന്‍റെ മനസ്സില്‍ തോന്നിയ ഒരു കാര്യമാണ് ഇനി എഴുതാനുള്ളത്.തെറ്റാണെങ്കില്‍ വായനക്കാര്‍ ക്ഷമിക്കുക.

വൈകല്യം ഒരു ശാപമാണോ? ഒരു ആണിനു എന്തെങ്കിലും വൈകല്യം വന്നല്‍ ഒരു പെണ്ണ്  അയാളുടെ ജീവിതത്തിലേക്ക് കടന്നു വരാന്‍ തയ്യാറാകും. എന്നാല്‍ ഒരു പെണ്ണിനു എന്തെങ്കിലും വൈകല്യം ഉണ്ടായാല്‍  ഒരു ആണ് എന്തുകൊണ്ട് അവളുടെ കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കി ഒരു ജീവിതം നല്‍കാന്‍  മുന്നോട്ട് വരുന്നില്ല.എല്ലാ ആണുങ്ങളും അങ്ങനെയല്ല.നേരത്തെ പറഞ്ഞ പെണ്‍കുട്ടിയുടെ കാര്യം തന്നെയെടുക്കാം .ഇത്ര പ്രശസ്തി നേടിയിട്ടും എന്തുകൊണ്ട് അവളുടെ അവസ്ഥ മനസ്സിലാക്കി ഒരു ജീവിതം കൊടുക്കാന്‍ ആരും മുന്നോട്ട് വരുന്നില്ല.ആണുങ്ങള്‍ പൊതുവേ സ്വാര്‍ത്ഥരാണ്.അതുകൊണ്ടാണോ?വൈകല്യമുള്ള ഒരു പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നാല്‍ അവളുടെ കാര്യം കൂടി അയാള്‍ നോക്കേണ്ടിവരും എന്നുള്ള ചിന്താഗതി കൊണ്ടാണോ?

സ്ത്രീകള്‍ എപ്പോഴും അടിച്ചമര്‍ത്തപ്പെടേണ്ടവളാണോ?അതുകൊണ്ടാണോ വൈകല്യമുള്ള പെണ്‍കുട്ടികള്‍ക്ക് സമൂഹത്തില്‍ നിന്ന് ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വരുന്നത്.ഇത്രയും പ്രശസ്തി കിട്ടിയ അവള്‍ക്ക് ഇങ്ങനെയൊരു അനുഭവമാണ് ഉണ്ടാകുന്നത് എങ്കില്‍ എന്നെ പോലെയുള്ള  ഏറ്റവും താഴെ തട്ടിലുള്ള വൈകല്യമുള്ള പെണ്‍കുട്ടികളുടെ കാര്യം പറയേണ്ടകാര്യമില്ലല്ലോ.ഞങ്ങളുടെ ജീവിതത്തിലേക്ക് ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കി ഒത്തിരി സ്നേഹവുമായി എന്നെങ്കിലും ഒരാള്‍ കടന്നു വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കാം .തല്‍ക്കാലം ഞാന്‍ ഇത്രയും എഴുതി നിര്‍ത്തുന്നു.

8 comments:

  1. Really nice.. preethechi. God bless u.

    ReplyDelete
  2. ആളെ എനിക്ക് മനസിലായി.............

    ReplyDelete
  3. പ്രിയ പെണ്‍കുട്ടി ദൈവത്തിനു കൂടുതല്‍ ഇഷ്ടമുള്ളവരെ എപ്പോഴും പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കും ചിലപ്പോ അത് തുടര്‍ന്ന് കൊണ്ടേയിരിക്കും ...അതിനെ അതിജീവിക്കാനുള്ള കരുത്ത് ഞങ്ങളെ പോലെയുള്ള കൂട്ടുകാര്‍ വഴി നിനക്ക് കഴിയും .....
    ഞങ്ങളുടെ പ്രാര്‍ത്ഥന എപ്പോഴുമുണ്ടാകും
    സ്നേഹപൂര്‍വ്വം അമി

    ReplyDelete
  4. ഈശ്വരന്‍ മനസിന്‌ കൂടുതല്‍ ശക്തി പകരെട്ടെ...അത് വഴി ശരീരത്തിന്റെ വൈകല്യം മറി കടക്കാന്‍ സാധിക്കെട്ടെ...നല്ലത് വരുതെട്ടെ....ദൈവം എവിടെയോ ഒരാളെ കരുതി വെച്ചിട്ടുണ്ട്...സമയം ആവുമ്പോള്‍ അയാള്‍ വരും.. .....കാത്തിരിക്കു....:)

    ReplyDelete
  5. മുല്ലയ്ക്ക് മുല്ലയാവാനെ കഴിയൂ.... എല്ലാം മുല്ലയാവണമെന്ന നിര്‍ബന്ധമരുത്.. എന്ന് കരുതി മുല്ലയല്ലാത്തവയ്ക്ക് അതിന്‍റെതായ ധര്‍മ്മമുണ്ട്, അത് നിറവേറ്റപ്പെടുമ്പോള്‍ അവ മഹത്വമുള്ളതും അത് വഴി സുന്ദരമായ സുഖമുള്ള ഒരു അനുഭവവുമാകുന്നു . അതാണ്‌ അതിന്‍റെ ക്രമം. അത് തന്നെയാണ് സൌന്ദര്യവും.

    എല്ലാത്തിനും ഉപരിയായി മനുഷ്യന്‍ മനുഷ്യനെ പോലെയാവുക. അല്ലാത്തവ അക്രമവുമാണ്. ക്രമരഹിതമായ ഏതൊന്നും വികലവും വിരൂപവുമാണ്.അതിനോട് പൊരുത്തപ്പെടാന്‍ ആവാതെ നില്‍ക്കുന്നതാണ് വൈകല്യം. അത് ചിന്താപരമായ പാപ്പരത്തവുമാണ്.

    ഇവിടെ, സഹോദരിയില്‍ ഒരു നല്ല മനുഷ്യ മുഖത്തെ എനിക്ക് അനുഭവിക്കാന്‍ ആകുന്നു. അത് തന്നെയാണ് ഇന്ന് ലോകത്ത് കാണാനാവത്തതും...!!!

    ReplyDelete
  6. nanni koottukare. eniyum ethupole vannu ee eliyavalude blog vayichu vendunna support tharumennu pratheekshikkunnu

    ReplyDelete
  7. orikkalum oru shaapamalla preetha. thante nalla manasu kanunna arenkilum varum.

    ReplyDelete
  8. Chechiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

    ReplyDelete