Saturday, November 10, 2018

പുതുമൊഴി


നീതിനിഷേധം കാട്ടിടുമെന്നും
അധികാരത്തിന്‍ ഹുങ്ക്
കഴിയണമെന്നോ മുറികള്‍ക്കുള്ളില്‍
ഞങ്ങള്‍ ചക്രക്കസേരയില്‍
പരിമിതിയറിഞ്ഞു പരിധികള്‍ കടന്നു
ഞങ്ങള്‍ തെരുവിലിറങ്ങേ
പദവികള്‍ നേടിയ തമ്പ്രാക്കള്‍ക്കതു
കണ്ണില്‍ കരടാണത്രേ
തെറ്റുകളവര്‍ക്കു ചെയ്യാം
ഞങ്ങള്‍ ചോദിക്കാനെ പാടില്ല
യാത്രകളും, സിനിമായും ഞങ്ങള്‍-
ക്കൊരു കാലത്തും പാടില്ലേ ?
വേണം ഞങ്ങള്‍ക്കവകാശങ്ങള്‍
പോരാടാമിനി നീതിയ്ക്കായ്
വഴികളിലും, സിനിമാശാലകളില്‍
റാമ്പുകള്‍ തീര്‍ക്കുക ഞങ്ങള്‍ക്കായ്
ഞങ്ങളുമിവിടെ ജനിച്ചോര്‍ തന്നെ
ഞങ്ങള്‍ക്കുണ്ടവകാശങ്ങള്‍
നേടിയെടുക്കാന്‍ പോരാടീടാന്‍
ഞങ്ങള്‍ വരുന്നധികാരികളെ

14 comments:

  1. നേടിയെടുക്കുക തന്നെ വേണം... പിന്തുണ

    ReplyDelete
  2. എല്ലാവർക്കും ലഭിക്കുന്ന അവകാശങ്ങളെക്കാൾ എ
    ല്ലാത്തിലും സംവരണങ്ങൾ തീർച്ചയായും നേടിയെടുക്കണം .
    സർവ്വവിധ പിന്തുണങ്ങളും അർപ്പിക്കുന്നു കേട്ടോ പ്രീത

    ReplyDelete
    Replies
    1. നേടിയെടുക്കൽ അത്ര എളുപ്പമല്ല ചേട്ടാ. നന്ദി പിന്തുണയ്ക്ക്

      Delete
  3. അവകാശങ്ങൾ നേടിയെടുക്കണം... മിടുക്കി...
    പ്രീതാ.... ആശംസകൾ.

    ReplyDelete
    Replies
    1. ചേച്ചി കുറെ കടമ്പകൾ കടന്നാലെ ഇതൊക്കെ സാധ്യമാകൂ. പിന്തുണയ്ക്ക് നന്ദി

      Delete
  4. ബ്ലോഗ് ചലഞ്ചിൽ മറ്റൊരു ഭീമൻ ചലഞ്ചുമായി എത്തി നമ്മുടെ പ്രീത. ധൈര്യമായി മുന്നോട്ട് പോവുക!!
    നേടിയെടുക്കാന്‍ പോരാടീടാന്‍
    ഞങ്ങള്‍ വരുന്നധികാരികളെ!!
    ജാഗ്രതയ്!!

    ReplyDelete
  5. ധൈര്യമായി മുന്നോട്ട് പോവുക.അഭിനന്ദനങ്ങൾ.

    ReplyDelete
  6. കരയുന്ന കുഞ്ഞിനെ പാലുള്ളൂ.
    പോരാടുക.
    ആശംസകൾ

    ReplyDelete
  7. മുന്നോട്ടു തന്നെ പോകുക.. എല്ലാ ആശംസകളും!

    ReplyDelete