Saturday, September 20, 2014

ഒരു യാത്ര കൂടി അവസാന ഭാഗം


വെള്ളായണി കായലിനടുത്ത് എത്തി ചേര്‍ന്നപ്പോള്‍ തന്നെ തിരക്കിനിടയിലും അവിടെയുള്ള ഒരു കൂട്ടുകാരന്‍ ജെ.പി യും  , അവന്‍റെ കൂട്ടുകാരനും കൂടി എത്തി . അവിടത്തെ കാഴ്ചകള്‍ മനോഹരം തന്നെയാണ്






കിരീടം ചലച്ചിത്രത്തിലെ പാട്ട് രംഗത്തിലെ ആ  വഴി










പഴയ പാലം ഇല്ലാതായപ്പോള്‍ പണി തീര്‍ത്ത പുതിയ പാലം






അവിടുന്ന് പിന്നെ അതിനടുത് തന്നെ താമസിക്കുന്ന ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ പോയി. അവിടെ അല്പ സമയം  വിനിയോഗിച്ച ശേഷം  അവിടുന്ന് വീണ്ടുമൊരു കൂട്ടുകാരന്‍റെ വീട്ടില്‍ പോയി . അവിടെയും കുറച്ചു സമയം







പിന്നീട് അവിടുന്ന് നേരെ  അമ്പലമുക്കിലുള്ള  എന്‍റെ ടീച്ചറുടെ വീട്ടില്‍ പോയി. അവിടെ എത്തുമ്പോള്‍ മഴ തകൃതിയായി  പെയ്യുന്നത് കൊണ്ട് എനിയ്ക്ക് ടീച്ചറുടെ വീട്ടില്‍ ഇറങ്ങാന്‍ പറ്റിയില്ല.  ടീച്ചറുടെ മകളുടെ കുഞ്ഞിനെ കാണാന്‍ പോയതാണ് . കുഞ്ഞിനെ എനിയ്ക്ക് കാണാന്‍ പറ്റിയില്ല. പിന്നെ ഫോട്ടോ എടുത്തു കൊണ്ട് വന്നാണ്  കുഞ്ഞിനെ കണ്ടത് . ശരിയ്ക്കും സങ്കടം തോന്നി . അവിടുന്ന് നേരെ വെള്ളനാട്  എന്നെ ചികിത്സിക്കുന്ന വൈദ്യരുടെ വീട്ടിലേയ്ക്ക് .അവിടേയ്ക്കുള്ള യാത്ര ഇച്ചിരി കഷ്ടപ്പാടായിരുന്നു . നല്ല മഴ . പോരാഞ്ഞു പൊട്ടി പൊളിഞ്ഞ  റോഡും .






അരുവിക്കര - വെള്ളനാട് റോഡ്‌ . 

ഈ റോഡിലൂടെ ഓട്ടോയില്‍ യാത്ര ചെയ്യുക പ്രയാസം തന്നെയാണ് . പലപ്പോഴും നടു  വേദനിച്ചിട്ടു വയ്യായിരുന്നു . എന്തായാലും  വെള്ളനാട് അശോകന്‍ വൈദ്യരുടെ വീട്ടില്‍ എത്തി . അവിടെ എത്തി ഞാന്‍ ഓട്ടോയില്‍ ഇരുന്നു കൊണ്ട് തന്നെ അവിടത്തെ ചേച്ചിയെ വിളിച്ചു. ചേച്ചിയ്ക്ക് ശരിയ്ക്കും എന്നെ കണ്ടപ്പോള്‍ അത്ഭുതമായി . കാരണം ഒത്തിരി കാലമായി ചേച്ചിയെ കണ്ടിട്ട്. വീട്ടില്‍ നിന്നും ആരെങ്കിലും പോയി മരുന്ന് വാങ്ങി കൊണ്ട് വരുകയാണ് പതിവ് . പക്ഷേ വൈദ്യര്‍ അവിടെ ഇല്ലായിരുന്നു . മൂത്ത മകനേയും കാണാന്‍ പറ്റിയില്ല.  ചേച്ചിയേയും, ഇളയ മോനെയും കണ്ട് . ചേച്ചിയിട്ടു തന്ന  കട്ടന്‍ ചായയും കുടിച്ചു  തൈലവും  വാങ്ങിയ ശേഷം  അവിടുന്ന്  നെടുമങ്ങാട്ടേയ്ക്ക്




                                                 വൈദ്യരുടെ വീട്ടിലെ എമു





 നെടുമങ്ങാട്  എത്തിയപ്പോള്‍ ഒരാഗ്രഹം .  നെടുമങ്ങാട്  ചന്തയൊന്നു കാണണമെന്ന് .  അങ്ങനെ ചന്തയില്‍ കയറി  ചന്തയും കണ്ടു മീനും, മലക്കറിയും വാങ്ങി കൊണ്ട്  നേരെ   പോത്തന്‍കോട്  വഴി വീട്ടിലേയ്ക്ക് . അങ്ങനെ ഒരാഗ്രഹം സഫലമായ പ്രതീതിയോടെ  വീട്ടില്‍ തിരിച്ചെത്തി  . അപ്പോഴും ചെറിയ ചാറ്റല്‍ മഴ ഉണ്ടായിരുന്നു . ആ ചാറ്റല്‍ മഴയും നനഞ്ഞു കൊണ്ടാണ് ഞാന്‍ വീട്ടില്‍ കയറിയത്‌ .


                                                        നെടുമങ്ങാട് മാര്‍ക്കറ്റ്


ശുഭം
                                                                               #

22 comments:

  1. ഇനിയും കൂടുതൽ യാത്രകൾ ചെയ്യാനും സ്ഥലങ്ങൾ കാണാനും സാധിക്കട്ടെ . അതിലൂടെ നല്ല യാത്ര വിവരണവും പ്രതീക്ഷിക്കുന്നു .

    ReplyDelete
    Replies
    1. ഒരുപാട് പ്രതീക്ഷയൊന്നും വേണ്ട. നന്ദി ഉണ്ണിയേട്ടാ

      Delete
  2. യാത്രാവിവരണം ചിത്രത്തിലൂടെ ഭംഗിയാക്കി.

    ReplyDelete
    Replies
    1. നന്ദി റാംജി ചേട്ടാ

      Delete
  3. യാത്രയും ജീവിതയാത്രയും മുന്നോട്ട് !

    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി അജിത്ത് ചേട്ടാ

      Delete
  4. ജീവിത യാത്രയിലെ നടവഴികൾ , സുന്ദരമായ ചിത്രങ്ങളിലൂടെയും മനോഹരമായ വിവരണങ്ങളിലൂടെയും .... !

    ReplyDelete
    Replies
    1. വിവരണം മനോഹരമായി എന്ന് അഭിപ്രായം എനിയ്ക്കില്ല. നന്ദി കുഞ്ഞൂസ്

      Delete
  5. നാട്ടു വഴികളിലൂടെയുള്ള യാത്രയും കാഴ്ചകളും നന്നായിട്ടുണ്ട്ട്ടോ പ്രീത...

    ReplyDelete
  6. യാത്രതുടരുക മുന്നോട്ട് ... :)

    ReplyDelete
    Replies
    1. നന്ദി മോനെ മെല്‍വിന്‍

      Delete
  7. യാത്ര തുടരട്ടെ..ശുഭ യാത്ര തുടരട്ടെ... ആശംസകൾ.. :)

    ReplyDelete
  8. കൊള്ളാം, ആശംസകള്‍!

    ReplyDelete
    Replies
    1. നന്ദി ശ്രീ സഹോദരാ

      Delete
  9. യാത്രാനുഭവങ്ങൾ ചിത്രങ്ങളോടൊപ്പം പങ്കുവച്ചത് നന്നായിട്ടുണ്ട്. യാത്ര തുടരട്ടെ...

    ReplyDelete
  10. വീട്ടിൽ മടി പിടിച്ചിരിക്കുന്ന എനിക്കൊക്കെ പ്രചോദനമാണീ എഴുത്തുകൾ.. സുന്ദരമീ യാത്ര

    ReplyDelete
  11. നന്ദി ഓര്‍മ്മതുള്ളി

    ReplyDelete