Sunday, September 7, 2014

ഓര്‍മ്മയിലെ ഓണം

ഞാന്‍ താമസിക്കുന്നത് നാട്ടിന്‍പുറമായത് കൊണ്ട് തന്നെ ഓണം വരുമ്പോള്‍ ഒത്തിരി സന്തോഷമാണ് . കാരണം അന്ന് സദ്യ കഴിക്കാം . പിന്നെ ഓര്‍മ്മയില്‍ ഓണക്കോടി കിട്ടിയതായി ഓര്‍മ്മയില്ല.  ഞങ്ങളുടെ തൊടിയില്‍ ഇഷ്ടം പോലെ അന്നൊക്കെ തെറ്റി പൂക്കള്‍ ഉണ്ടായിരുന്നു . അത് പോലെ തന്നെ കൂവക്കിഴങ്ങും  ഒപ്പം  ചാഞ്ഞു കിടക്കുന്ന പറങ്ക മാങ്ങ കൊമ്പുകളും. നാട്ടിന്‍പുറമായത് കൊണ്ട്  ഞങ്ങള്‍ ഒത്തിരി കുട്ടികളുണ്ടായിരുന്നു . അച്ഛനെ കുട്ടികള്‍ക്കൊക്കെ പെടിയായിരുന്നത് കൊണ്ട്  അച്ഛന്‍ റോഡില്‍ പോകുന്ന സമയം നോക്കിയിരിക്കും അടുത്ത വീട്ടിലെ കുട്ടികള്‍ . അച്ഛന്‍ പോയി കഴിഞ്ഞാല്‍ പിന്നെ ഞങ്ങളെല്ലാവരും കൂടി  തൊടിയില്‍ തെറ്റി പൂക്കള്‍ ശേഖരിക്കാനായി ഇറങ്ങും . കൂവക്കിഴങ്ങിന്‍റെ ഇല പറിച്ചെടുത്തു അത് കുമ്പിള്‍ കോട്ടി അതിലാണ് തെറ്റി പൂക്കള്‍ ശേഖരിക്കുന്നത് . അതിനു ശേഷം പൂക്കളെല്ലാം ഈ കുമ്പിളോട് കൂടി തന്നെ തറയില്‍ വച്ചിട്ട് അടുത്ത പണി പറങ്കി മാവിന്‍റെ കൊമ്പില്‍ പിടിച്ചു ഊഞ്ഞാല്‍ പോലെ ആടുകയാണ് . അതൊക്കെ ഒരു കാലം . പിന്നെ തോലുമാടന്‍ വരും .

   ഒരിക്കല്‍ ചേച്ചി ഊഞ്ഞാലാട്ടി കൊണ്ടിരിക്കുമ്പോള്‍ തോലുമാടന്‍ വരുന്ന ശബ്ദം കേട്ട് . എനിയ്ക്കീ തോലുമാടനെ പേടിയാണ് . സത്യം പറയാമല്ലോ ഇന്നും പേടിയാണ് തോലുമാടനെ . വാഴയുടെ തോലൊക്കെ വച്ച് കെട്ടി , കമുകിന്റെ പാല കീറി അതില്‍ കണ്ണൊക്കെ ഇട്ടു മുഖത്ത് വച്ച് കെട്ടിയതാണ് തോലുമാടന്‍ .   പെയിന്‍റ് പാട്ടയില്‍ കമ്പ് കൊണ്ട് കെട്ടി കുറെ കുട്ടികള്‍ ഒപ്പം കാണും.  ഈ കൊട്ട് കേട്ടിട്ട് ഞാന്‍ ചേച്ചിയോട് ഊഞ്ഞാലാട്ടം കുറയ്ക്കാന്‍ പറഞ്ഞിട്ടുമവള്‍ കേട്ടില്ല. അവസാനം ഞാന്‍ ഊഞ്ഞാലില്‍ നിന്നുമെടുത്ത്  ചാടി . ചെന്ന് വീണത്‌ തെങ്ങിന്‍ കുഴിയില്‍ ആയിരുന്നു . അവിടുന്ന് എണീറ്റ്‌ ഓടി  നേരെ അടുക്കളയില്‍ കയറി അടുക്കള വാതിലിന്‍റെ പിന്നിലൊളിച്ചു . അപ്പോഴേക്കും തോലുമാടന്‍ ഇങ്ങെത്തി . അതൊന്നും പോരാഞ്ഞു ചേച്ചി അവരെ വിളിച്ചു അടുക്കളയിലേയ്ക്ക് കൊണ്ട് വന്നു  എന്നെ പേടിപ്പിക്കാന്‍ വേണ്ടി . ഞാന്‍ ഒറ്റ നിലവിളി . ചേച്ചിയും അത് പ്രതീക്ഷിച്ചു കാണില്ല. എന്തായാലും തോലുമാടന്‍ തിരികെ പോയി . പിന്നെയുള്ളത് കളികള്‍ ആണ് . കണ്ണ് കെട്ടി കളി , ഓടും, പന്തും കളി , ചേനപന്തുകളി , പാണ്ടി കളി . ഹോ ഇന്നതൊക്കെ ആലോചിക്കുമ്പോള്‍ ഒന്ന് കൂടി കളിക്കാന്‍ തോന്നുന്നു .

. ഇന്നിപ്പോള്‍ ഈ വര്‍ഷത്തെ ഓണവും വന്നപ്പോള്‍ ഒത്തിരി സന്തോഷം . ഇന്ന് രണ്ടു അത്തപൂക്കളമാണ് ഇട്ടതു . പിന്നെ ഓണക്കോടിയും കിട്ടി .









എല്ലാ കൂട്ടുകാര്‍ക്കും  ഹൃദയം നിറഞ്ഞ ഓണം ആശംസകള്‍

 സ്നേഹത്തോടെ പ്രവാഹിനി

12 comments:

  1. HAPPY ONAM
    തിരുവോണാസംസകൾ... :)

    ReplyDelete
  2. ഓര്‍മ്മകളില്‍ മധുരവുമായി പഴയകാല ഓണസ്മരണകള്‍.....'തോലുമാടന്‍' എന്നുകേട്ടിട്ടില്ല.ഇവിടെയെല്ലാം അത്തരം വെച്ചുകെട്ടിനെ 'കുമ്മാട്ടി' എന്നുതന്ന്യാ പറയുക...
    നന്നായിരിക്കുന്നു ഓണവിശേഷങ്ങള്‍
    നന്മനിറഞ്ഞ ഓണാശംസകള്‍

    ReplyDelete
    Replies
    1. ഇവിടെയൊക്കെ തോലുമാടന്‍ എന്നാ പറയുക സി.വി ചേട്ടാ. ഓണം ആശംസകള്‍

      Delete
  3. ഓണാശംസകള്‍. അല്പം താമസിച്ചുപോയി, എന്നാലും!

    ReplyDelete
    Replies
    1. ഓണം ആശംസകള്‍ അജിത്തേട്ടാ

      Delete
  4. തിരുവോണാശംസകള്‍

    ReplyDelete
    Replies
    1. ഓണം ആശംസകള്‍ വെട്ടത്താന്‍ ചേട്ടാ

      Delete
  5. വൈകി എന്നാലും..... ഓണാശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി . തിരിച്ചും ഓണാശംസകള്‍

      Delete
  6. കണ്ണ് കെട്ടി കളി , ഓടും, പന്തും കളി , ചേനപന്തുകളി , പാണ്ടി കളി
    ഇന്നിതൊക്കെ ക്ലബ്ബുകളുടെ ഓണാഘോഷപരിപാടികളിലേക്കൊതുങ്ങിപ്പോയൊ എന്നൊരു സംശയം.. ആശംസകൾ

    ReplyDelete
    Replies
    1. സംശയം വേണ്ട ഇതൊക്കെ ഇന്ന്‍ ക്ലബ്ബുകളില്‍ മാത്രമേ കാണൂ . നന്ദി വിഷ്ണുലാല്‍ ഭായ്

      Delete