Tuesday, February 25, 2014

തിരുവനന്തപുരം ബ്ലോഗ്‌ മീറ്റിലേയ്ക്ക് എല്ലാ കൂട്ടുകാര്‍ക്കും സ്വാഗതം



മൂന്നു വര്‍ഷത്തില്‍ കൂടുതലാകുന്നു എന്റെ ബ്ലോഗ്‌ തുടങ്ങിയിട്ട് . എന്റെ അറിവില്‍ തിരുവനന്തപുരത്ത്  ഒരു ബ്ലോഗ്‌ മീറ്റ്  നടന്നതായി അറിയില്ല.  എന്റെയൊരാഗ്രഹമായിരുന്നു തിരുവനന്തപുരത്തൊരു ബ്ലോഗ്‌ മീറ്റ് . ആ ആഗ്രഹം ഇതാ നടക്കാന്‍ പോകുന്നു . ഇനി ഏതാനും  നിമിഷങ്ങള്‍ മാത്രം .  നാളെ ഒരു ദിവസം കൂടി കഴിഞ്ഞാല്‍  എന്റെ സ്വപ്നമായ  ബ്ലോഗ്‌ മീറ്റ് . ബ്ലോഗെഴുത്തിലെ  പുലികളെയൊക്കെ നേരില്‍ കാണാമെന്നുള്ള  സന്തോഷം . 

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍  വച്ച്  27 നു നടക്കുന്ന ബ്ലോഗ്‌ മീറ്റിലേയ്ക്ക്  എല്ലാ ബ്ലോഗര്‍മാരായ കൂട്ടുകാരെയും ക്ഷണിക്കുന്നു.

ബ്ലോഗ്‌ മീറ്റിനു ശേഷം ബൂലോകം അവാര്‍ഡ് ദാനവുമുണ്ട് . ഏറ്റവും നല്ല ബ്ലോഗറായ മനോജ്‌ ഡോക്ടര്‍ ആണ് ഈ അവാര്‍ഡിന്  അര്‍ഹനായത് . 

 മനോജ്‌ ഡോക്ടര്‍ക്ക്  എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍


10 comments:

  1. എല്ലാം നന്നായി ഭവിക്കട്ടെ.

    ReplyDelete
    Replies
    1. നന്ദി റാംജി ചേട്ടാ . വരില്ലേ ചേട്ടന്‍

      Delete
  2. നന്ദി അജിത്തേട്ടാ . വരില്ലേ ചേട്ടന്‍

    ReplyDelete
  3. ഞാൻ ഇതുവരെ ഒരു ബ്ലോഗറെയും കണ്ടിട്ടില്ല. ബ്ലോഗ് മീറ്റും കണ്ടിട്ടില്ല. വരണമെന്ന് വിചാരിച്ചിരുന്നു. പക്ഷെ, ഇത്തവണയും എത്താൻ സാധിക്കില്ല.

    ക്ഷണത്തിന്‌ നന്ദി... ബ്ലോഗ് മീറ്റ് 2014 ചിത്രം കൊള്ളാം :) അത് പോസ്റ്റിന്റെ മുകൾ ഭാഗത്ത് ചേർക്കാമായിരുന്നില്ലേ ?

    ReplyDelete
    Replies
    1. നന്ദി harinath ഭായ്. അഭിപ്രായം മാനിച്ചു പോസ്റ്റര്‍ മുകളില്‍ ചേര്‍ത്തിട്ടുണ്ട് . എന്താ വരാന്‍ കഴിയാത്തത്.

      Delete
    2. Thanks...
      ചില തിരക്കുകളിൽ പെട്ടുപോയതുകൊണ്ടാണ്‌ എത്താൻ കഴിയാത്തത്. ബ്ലോഗ് മീറ്റിന്റെ വിശേഷങ്ങൾ എഴുതാൻ മറക്കല്ലെ...
      ആശംസകൾ...

      Delete
    3. തീര്‍ച്ചയായും എഴുതാം ഹരിനാഥ്‌ ഭായ്. നന്ദി

      Delete
  4. നന്ദി സി .പി ചേട്ടാ

    ReplyDelete
  5. Replies
    1. നന്ദി പ്രേമേട്ടാ

      Delete