Monday, December 16, 2013

വക്കീലിന്റെ സ്നേഹ സമ്മാനം

ഇങ്ങോട്ട് വന്നിട്ട് കുറച്ചു നാള്‍ ആയി . കാട്  പിടിച്ചു ആളും അനക്കവുമില്ലാതെ കിടക്കയാണ് എന്റെ ബ്ലോഗ്‌ . ഈയിടെയായി മടിയാണ് എഴുതാന്‍ . ഒരു ചെറിയ രചന .

                                        രാവിലെ പരിചയമില്ലാത്ത നമ്പരിൽ നിന്നും ഒരു കോൾ വന്നു . ഞാൻ മടിച്ചു മടിച്ചു കോൾ എടുത്തു . അപ്പോൾ അപ്പുറത്ത് നിന്നും ഒരു പുരുഷ ശബ്ദം താൻ പോസ്റ്റുമാൻ ആണെന്നും ഒരു പാഴ്സൽ ഉണ്ടെന്നും പറഞ്ഞു . ആ പോസ്റ്റുമാനു എന്നെ അറിയാവുന്നത് കൊണ്ട് ഞാനും പറഞ്ഞു  ഞാന്‍  പ്രീതയാണ് എന്ന് . അപ്പോൾ പോസ്റ്റുമാൻ പ്രീത ചേച്ചി ആയിരുന്നോ. എന്താ ചേച്ചി മേൽവിലാസത്തിൽ ഒരു മാറ്റം. അത് കൊണ്ടാ ഞാന്‍ വിളിച്ചു ചോദിച്ചത്. അവൻ പാഴ്സൽ വീട്ടില്‍ കൊണ്ട് തരാമെന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു . ഞാൻ അപ്പോൾ മുതൽ ചിന്തിക്കാൻ തുടങ്ങി ആരായിരിക്കും എന്റെ ആ മേൽവിലാസത്തിൽ പാഴ്സൽ അയച്ചത് . എന്റെ ആ  മേല്‍വിലാസത്തില്‍ എനിയ്ക്ക് ഇതേവരെ ആരും ഒന്നും അയച്ചിട്ടില്ല. എന്തായാലും സാധനം കൈയ്യിൽ കിട്ടുമ്പോൾ അയച്ച ആളെ  നോക്കാമെന്ന് കരുതി നേരെ സുഹൃത്ത്‌ ഓപ്പണ്‍ ചെയ്തു . കുറച്ചു കഴിഞ്ഞു പാഴ്സൽ എന്റെ കൈയ്യിൽ കിട്ടി . ഞാൻ ആരാ ആ സമ്മാനം അയച്ചത് എന്ന് നോക്കി . പേരു കണ്ടപ്പോൾ എനിയ്ക്ക് സന്തോഷവും , അതോടൊപ്പം അത്ഭുതവും തോന്നി . അത് അയച്ചത് നമ്മുടെ വക്കീൽ സഹലയായിരുന്നു. ഞാൻ ആ പൊതി തുറന്നു നോക്കി . അപ്പോൾ ആദ്യം കണ്ണില്‍പ്പെട്ടത് ചോക്ലേറ്റായിരുന്നു.

 


 നോക്കുമ്പോൾ ഒരു പൊതിയിൽ വേറെ ഒരു സാധനം കൂടി . ഞാൻ അതും തുറന്നു നോക്കി . ഇതായിരുന്നു ആ സമ്മാനം







എനിയ്ക്ക് ആദ്യമായാണ്‌ സുഹൃത്തിലെ ഒരാൾ ഒരു സമ്മാനം അയച്ചു തരുന്നത്. ഒത്തിരി നന്ദി സഹല. എനിയ്ക്ക് സമ്മാനം ഒരുപാട് ഇഷ്ടം ആയി . ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല കേട്ടോ . നന്ദി മോളെ
നന്ദി ...നന്ദി ...നന്ദി




12 comments:

  1. ഒരു സമ്മാനവുമായി എത്തണമെന്ന് ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്.

    ReplyDelete
    Replies
    1. അജിത്തേട്ടാ സമ്മാനം ഇല്ലെങ്കിലും വരാം കേട്ടോ കാണാന്‍

      Delete
  2. സന്തോഷങ്ങള്‍ തുടര്‍ച്ചയാവട്ടെ

    ReplyDelete
    Replies
    1. നന്ദി വെട്ടത്താന്‍ ചേട്ടാ

      Delete
  3. സ്നേഹസമ്മാനങ്ങള്‍.....
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ സി .പി ചേട്ടാ

      Delete
  4. വായിച്ചപ്പോള്‍ ഞങ്ങള്‍ക്കും സന്തോഷായിട്ടോ...:)

    ReplyDelete
  5. സമ്മാനങ്ങള്‍ കൂമ്പാരമാകട്ടെ.

    ReplyDelete
    Replies
    1. ആകട്ടെ റാംജി ചേട്ടാ

      Delete
  6. ആശംസകളോടെ.....................

    ReplyDelete
    Replies
    1. നന്ദി സാദിക്ക് ഭായ്

      Delete