Saturday, September 28, 2013

പഴം കഞ്ഞി ചതിച്ചപ്പോള്‍ ............

കഴിഞ്ഞ ബുധനാഴ്ച( അതായത്  ഈ മാസം 18 -ആം തിയ്യതി ) വീട്ടില്‍ എല്ലാവരും പഴം കഞ്ഞി കുടിക്കുന്നത് കണ്ടു കൊതി കാരണം ഞാനും പറഞ്ഞു . എനിയ്ക്കും വേണമെന്ന് . കുറേ വർഷങ്ങൾക്കു ശേഷമാണ് ലേശം പഴം കഞ്ഞി കുടിക്കുന്നത് . കണ്ടപ്പോള്‍ തന്നെ വായില്‍ വെള്ളം വന്നു . കാരണം ഓണം കഴിഞ്ഞതിനാല്‍ തലേ ദിവസത്തെ സാമ്പാറും, പുളിശ്ശേരിയും ആ പഴം കഞ്ഞിയില്‍ ഉണ്ടായിരുന്നു.ശരിയ്ക്കും ആസ്വദിച്ചു ഞാന്‍ പഴം കഞ്ഞി കുടിച്ചു . എന്നാല്‍ അത് എനിയ്ക്കിട്ട് പണി തരുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ അങ്ങോട്ട്‌ ഒന്നും കഴിക്കാൻ വയ്യാതായി. അന്ന് രാത്രി ഒന്നും കഴിച്ചില്ല. പിറ്റേന്ന് രാവിലേയും ഒന്നും കഴിക്കാൻ വയ്യ. ഗ്യാസ് ആണെന്ന് കരുതി ഗ്യാസിന്റെ ഗുളിക വാങ്ങി കഴിച്ചു . വലിയ പ്രശ്നം ഒന്നും ഇല്ലാതെ അന്നത്തെ ദിവസവും കടന്നു പോയി. പിറ്റേന്ന് നേരം വെളുത്തു  . അന്നും ഇത് തന്നെ അവസ്ഥ . ഒന്നും കഴിക്കാൻ പറ്റുന്നില്ല .സാധാരണ ഗ്യാസിന്റെ പ്രശ്നം  വന്നാൽ ഒരു സോഡാ വാങ്ങി അതിൽ നാരങ്ങയും പിഴിഞ്ഞൊഴിച്ചു   കഴിച്ചാൽ കുറയേണ്ടതാണ്  . എന്നാൽ ഇത്തവണ 4 കുപ്പി സോഡാ കുടിച്ചിട്ടും വലിയ മാറ്റമൊന്നും വന്നില്ല.

            അതിനിടയില്‍ കൂനിന്മേല്‍ കുരു എന്ന കണക്കേ നട്ടെല്ലിനു ഉടക്കും വീണു . വ്യാഴവും, വെള്ളിയും, ശനിയും ഒന്നും കഴിച്ചില്ല. ശനിയാഴ്ച   സന്ധ്യ ആയപ്പോൾ ശ്വാസം ഒട്ടും എടുക്കാൻ വയ്യ. ഇരിക്കാനും വയ്യ, കിടക്കാനും വയ്യാത്ത അവസ്ഥ ആയി പോയി. ശരിയ്ക്കും മരണത്തെ മുന്നിൽ കണ്ടു. പിന്നെ ചിറ്റപ്പനോടു പറഞ്ഞപ്പോൾ ഗ്യാസിന്റെ ഒരു ഗുളിക കൂടി കൊണ്ട് തന്നു. അന്ന് ആ ഗുളികയും കഴിച്ചു ഉറങ്ങി. പിറ്റേന്ന് രാവിലെ ഫേസ് ബുക്കിലെ കൂട്ടുകാർ സംഘടിപ്പിക്കുന്ന ഒരു പരിപാടി മണക്കാടുള്ള ആനന്ദാലയത്തിൽ വച്ച് ഉണ്ടായിരുന്നു . അതിനും പോകണം. അങ്ങനെ ആ ദിവസം   വന്നെത്തി. ഞാൻ രാവിലെ ആശുപത്രിയിൽ പോയതിനു ശേഷം ആ പരിപാടിയിലും പങ്കെടുത്തു. ഇപ്പോഴും നല്ല സുഖം ആയിട്ടില്ല. എന്നാലും ഈ പഴം കഞ്ഞി എന്നെ ഇങ്ങനെ ചതിക്കുമെന്നു ഞാൻ കരുതിയില്ല. ഇനി ജീവിതത്തിൽ ഞാൻ പഴം കഞ്ഞി കുടിക്കില്ല  

12 comments:

  1. വല്ലാതെ കഷ്ടപ്പെട്ടു അല്ലേ?

    ReplyDelete
    Replies
    1. അതെ അജിത്തേട്ടാ ശരിയ്ക്ക് കഷ്ടപ്പെട്ടു

      Delete
  2. അതിനൊക്കെ ഒരു തക്കവും,തഞ്ചവും ഉണ്ടല്ലോ?
    ആശംസകള്‍

    ReplyDelete
  3. തെങ്ങും പഴകഞ്ഞിയും ചതിക്കില്ല എന്നാണ് കേട്ടിട്ടുള്ളത് ഇത് കാറ്റ് വീഴ്ച ആവും
    എന്തായാലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നല്ലേ പഴചോല്ല്

    ReplyDelete
    Replies
    1. ഹ ഹ ബൈജു മണിയങ്കാള ഭായ് ശരിയ്ക്കും പഠിച്ചു . ഇനി ഇല്ല

      Delete
  4. പഴങ്കഞ്ഞിയായിരിക്കില്ല വില്ലന്‍. ആ സാമ്പാര്‍ ആയിരിക്കും.
    പഴങ്കഞ്ഞിയും പുളിശേരിയും സൂപ്പര്‍ കോമ്പിനേഷന്‍ അല്ലെ..?
    ഇനി പഴേ സാമ്പാര്‍ കഴിക്കണ്ട കേട്ടോ

    ReplyDelete
    Replies
    1. സാമ്പാര്‍ എന്നല്ല ഇനി പഴം കഞ്ഞി പോലും വേണ്ട റോസാപൂക്കള്‍

      Delete
  5. ചില കാര്യങ്ങളില്‍ പഴയതിനെ വിട പറഞോളൂ..ഈ കാലത്ത് ഫുഡ് ഐറ്റംസ്

    ReplyDelete
  6. ചിലര്ക്ക്
    ചില അവസരങ്ങളിൽ
    ചേരില്ല. കാരണം പലതാകാം.
    സൂക്ഷിക്കുക.

    ReplyDelete
    Replies
    1. ഇനി ഇല്ല പ്രേമേട്ടാ ഹ ഹ

      Delete