Wednesday, July 3, 2013

മരണം
മരണത്തിന്റെ മണിയൊച്ച കേട്ടു ഞാന്‍
മരണമെന്ന വാക്കിനെ സ്നേഹിച്ചു തുടങ്ങി
രംഗ ബോധമില്ലാത്ത കോമാളി
കാത്തിരിക്കുന്നുണ്ടാവാം വേദിക്കു പിന്നില്‍.
ജീവിച്ചിരിക്കേ കപട സ്നേഹിതര്‍ ആടുന്ന
നാടകത്തില്‍ പാടെ
വിശ്വസിച്ചു പോകയാണ് മൂഢർ


ജീവനൊടുങ്ങുവതില്‍ പിന്നെ കാട്ടുന്നു
യഥാർത്ഥ മുഖമാ ക്രൂരർ

വാങ്ങിക്കൂട്ടിയ സ്നേഹത്തിനൊട്ടും വില നല്കാതെ
സ്വയമുയരാന്‍ മുതലെടുപ്പ് നടത്തുന്നു
കിട്ടിയ സ്നേഹത്തിനു പകരം നല്കാനാവാതെ

മിഴിച്ചു നില്‍ക്കേ മര്‍ത്യന്‍ കാട്ടി കൂട്ടുന്നു
ആത്മാവിനോട് പോലും നീതികേട്‌,


ഹേ !മരണമേ ഇതാണ് മണ്ണിലെ സ്നേഹം
വയ്യ കാണുവാന്‍, എനിയ്ക്കീ പൊയ് മുഖങ്ങള്‍
വന്നു നീ പുല്‍കുക എന്നേയും കൂടേ...
ഇനിയീ വേദിയില്‍ തുടങ്ങട്ടെ.
മൃത്യുവേ നിന്റെ താണ്ഡവം.....

28 comments:

 1. മരനം അതിന്റെ നേരത്തില്‍ വന്നാല്‍ സുന്ദരമാണ്.

  ReplyDelete
  Replies
  1. അതെ അജിത്തേട്ടാ . നന്ദി . തുടര്‍ന്നും പ്രോത്സാഹനം ഉണ്ടാകണം

   Delete
 2. മരണം എന്നാൽ രണം അത്രേ മമ രണം വീണ്ടും ഭൂമിയിൽ പിറന്നു വീഴും വരെ പോരാടേണ്ട അതും ഒറ്റയ്ക്ക് പോരാടേണ്ട വെറും രണം അത് കൊണ്ട് വേണ്ട വേണ്ട രണ ചിന്ത വേണ്ട മമ ചിന്ത മതി അതത്രേ ജീവിതം

  ReplyDelete
  Replies
  1. മരണം എന്നായാലും അനിവാര്യമായ ഒരു ഘടകമാണ്‍ ബൈജു ഭായ് . നന്ദി തുടര്‍ന്നും പ്രോത്സാഹനം ഉണ്ടാകണം

   Delete
 3. അതിന്റെ സമയത്തു നമ്മോടുപോലും ചോദിക്കാതെ നമ്മള്‍പോലുമറിയാതെ നമ്മളെ പുല്‍കും.

  ReplyDelete
  Replies
  1. അതെ അനീഷ് കാത്തി. അതൊരു സുഖമുള്ള നോവ് ആണ്‍. ഒന്നും അറിയണ്ടല്ലോ . നന്ദി തുടര്‍ന്നും പ്രോത്സാഹനം ഉണ്ടാകണം

   Delete
 4. കവിത നന്നായി.
  മരണം പരിഹാരമാകില്ല ഒന്നിനും...
  ആശംസകള്‍

  ReplyDelete
  Replies
  1. മരണം ഒന്നിനും പരിഹാരമല്ല . അറിയാം . എന്നാലും എന്നായാലും അതു സംഭവിച്ചല്ലേ തീരൂ . നന്ദി തുടര്‍ന്നും പ്രോത്സാഹനം ഉണ്ടാകണം

   Delete
 5. മരണശേഷം എന്താണെന്ന് അറിയില്ലല്ലോ പ്രവാഹിനി....

  ReplyDelete
  Replies
  1. ആത്മാവ് ഉണ്ടാകുമെന്നല്ലേ വെട്ടത്താന്‍ ചേട്ടാ പറയുന്നതു . അപ്പോള്‍ ആ ആത്മാവ് അറിയുന്നുണ്ടാകില്ലേ ഇതെല്ലാം . നന്ദി തുടര്‍ന്നും പ്രോത്സാഹനം ഉണ്ടാകണം

   Delete
 6. മരണം ...കെട്ടുപാടുകളുടെ ലോകത്ത് നിന്നൊരു നിശബ്ദ പ്രയാണം....

  ReplyDelete
  Replies
  1. അതെ ഷഹീര്‍ അലി . നന്ദി തുടര്‍ന്നും പ്രോത്സാഹനം ഉണ്ടാകണം

   Delete
 7. നല്ല ഭാവന.
  ഗദ്യകവിതയിൽ വരികൾ ഇടക്കല്പ്പം വഴി മാറി.
  മരണം അതിന്റെ ഗൌരവത്തിൽതന്നെ കണ്ടു.
  വീണ്ടും എഴുതുക. ഭാവുകങ്ങൾ.

  ReplyDelete
  Replies
  1. നന്ദി പ്രേമേട്ടാ

   Delete
 8. മരണം, ജീവിത കവിതക്കവസാനം
  വെറുതെയിടുന്നൊരു ബിന്ദു മാത്രം..
  കവിതയ്ക്ക് മുഖ്യം ബിന്ദുവല്ലെപ്പോഴും
  കാവ്യം തുളുമ്പും വരികളെത്രേ..!
  മരണം വരുമ്പോൾ വരട്ടെ, അതോർത്തു നാം
  വികലമാക്കേണമോ കാവ്യ ഗീതം..
  എഴുതുക ഓരോ വരിയും, അനുഭവ
  തിരമാലകളതിൽ വീശിടട്ടെ...!
  എഴുതുക, ജീവിത കവിതയിലൂറട്ടെ-
  യമൃത സത്യങ്ങളനശ്വരതകൾ..!
  സതീഷ് കൊയിലത്ത്

  ReplyDelete
  Replies
  1. നന്നായിട്ടുണ്ട് സതീഷ് ചേട്ടാ

   Delete
 9. നൈമിഷികമായ ജീവിതയാത്രയില്‍ എപ്പൊഴോ കണ്ടു മുട്ടുന്നു നാം
  "എങ്ങ് നിന്നോ വന്ന് , എങ്ങൊട്ടൊ പൊകേണ്ടവര്‍ "
  ഒരു മഴകുമിളയോളം ആയുസ്സില്ലാത്ത ജന്മങ്ങള്‍ ...
  എന്നിട്ടും , സ്ഥിരതയുടെ മേലങ്കിയണിഞ്ഞ്
  കോമരം തുള്ളുന്ന ലോകം ..
  തൊട്ടടുത്ത് അവനുണ്ട് , തണുപ്പിന്റെ കരങ്ങളുമായീ
  അവനേ തേടി പൊകേണ്ട , അവന് കാലമുണ്ട്
  അതിലവന്‍ എത്തിയിരിക്കും ...
  എഴുതുക സഖേ ...

  ReplyDelete
  Replies
  1. സഖിയെന്ന് തിരുത്തിവായിക്കാന്‍ അപേക്ഷ :)
   സഖേ ആണെന്ന കരുതിയത്

   Delete
  2. nandi rini bhay . pattilla ennalum enne kandappol aanu aanennu thonniyo hum

   Delete
 10. ജനിച്ചു വീഴുന്ന അന്ന് മുതല്‍ പിന്നീടങ്ങോട്ടുള്ള യാത്ര മരണത്തിലേക്ക് തന്നെയല്ലേ;
  മുന്നോട്ടുള്ള ഓരോ ചുവടും അതിലേക്കുള്ള ദൂരം കുറയ്ക്കുന്നു;
  ഓരോ നിമിഷവും പൊഴിഞ്ഞു വീഴുമ്പോള്‍ വീണ്ടും വീണ്ടും
  അതിനോടടുത്തു കൊണ്ടിരിക്കുന്നു.
  അതെ; അതാണ്‌ ആത്യന്തികമായ ലക്‌ഷ്യം;
  സര്‍വ്വരുടേയും.
  കവിത ഇഷ്ടമായി !! തുടരുക!! എല്ലാവിധ ഭാവുകങ്ങളും കൂടെ പ്രാര്‍ഥനയും; എത്രയും പെട്ടന്ന് സുഖം പ്രാപിക്കാന്‍ !
  സസ്നേഹം,

  ReplyDelete
  Replies
  1. കവിത വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി ധ്വനി ഭായ്

   Delete
 11. മരണം വരാനിരിക്കുന്ന സത്യം, നമ്മളത് അറിയാത്തതുപോലെ ജീവിക്കുന്നു എന്ന് മാത്രം.

  ReplyDelete
  Replies
  1. അതെ. വളരെ നന്ദി അഭിപ്രായത്തിനു മിനി ചേച്ചി

   Delete
 12. maranam enna sathyathe namukkarkkum vismarikkan kazhiyilla, but e lokath nammal ennum jeevichirikkunnavar pole parikshramikkumbozhanu santhosham undaavuka, ennal maranathe kurichu dinavum chinthikkumbol aarthi illathakum.....

  ReplyDelete
 13. Kavitha kollam, wish you all the best.

  ReplyDelete
  Replies
  1. നന്ദി നസീര്‍ ഇക്കാ

   Delete
 14. ഈ വഴി വരാന് അല്പം താമസിച്ചു. നഷ്ടബോധം തോന്നു. ഭാവുകങ്ങള്.

  ReplyDelete
 15. ഇപ്പോള്‍ എങ്കിലും വന്നല്ലോ . സന്തോഷം ഒരു ഭ്രാന്തന്‍

  ReplyDelete