Wednesday, August 22, 2012

സ് നേഹം

   സമയം ഏകദേശം 10 മണിയായി കാണും . അവള്‍  റ്റി.വി . യില്‍  ഒരു പരിപാടി കണ്ടു കൊണ്ടിരിക്കയാണ് . റ്റി .വി പരിപാടി കാണുന്നു എങ്കിലും അവളുടെ മനസ്സ്  അതിലൊന്നുമായിരുന്നില്ല. ഇന്ന്  ആ സൈറ്റിലെ കോടീശ്വരന്‍  പരിപാടിയിലെ അടുത്ത ചോദ്യം എന്താകും എന്നാണു . പിന്നെ അതിലെ പാവം മനുഷ്യനേയും കുറിച്ചു ഓര്‍ത്തു . അപ്പോള്‍  ആണ് ഫോണ്‍ റിംഗ്  ചെയ്തത് . അവള്‍ ഫോണ്‍  എടുത്തു . അപ്പുറത്ത് നിന്നും ഒരു വിളി   
നാന്‍സിയേ എന്ന്‌
 നാന്‍സി : എന്തോ എന്ന്‌ വിളി കേട്ടു
 എന്തോ എന്ന അവളുടെ  വിളി കേട്ടാകും അമ്മ തിരിഞ്ഞു നോക്കി 
 അപ്പുറത്ത് നിന്നും : എന്നെ മനസ്സിലായോ 
 നാന്‍സി  : ഇല്ല 
 അപ്പുറത്ത് നിന്നും : മനസ്സിലായില്ലേ  
നാന്‍സി  : ഇല്ല .ആരായാലും ആ ആള്‍  തന്നെ എന്നു അവള്‍ പറഞ്ഞു  . അവളുടെ കൂട്ടുകാര്‍ ഇടയ്ക്ക് വിളിച്ചു ഇത് പോലെ കളിയാക്കും . പിന്നെ ഈ ചേട്ടന്‍ വിളിക്കുമെന്ന ഒരു പ്രതീക്ഷയും  അവള്‍ക്ക് ഇല്ലായിരുന്നു 
 അപ്പുറത്ത് നിന്നും : ഞാന്‍ ഒരു ക്ലൂ  തരാം 
 അവള്‍ : ശരി 
 അപ്പുറത്ത് നിന്നും : മഹാ വഴക്കാളിയാ
 അവള്‍ : ബിനു ചേട്ടന്‍ ആണോ 
 അപ്പുറത്ത് നിന്നും : കണ്ടോ അപ്പോള്‍ എന്നെ മഹാ വഴക്കാളിയായി ആണ് അല്ലേ നാന്‍സി  മനസ്സില്‍ കണക്കാക്കിയിരിക്കുന്നത് 
 അവള്‍  എന്ത് പറയണം എന്ന്‌ അറിയാതെ ഒരു നിമിഷം ഇരുന്നു . 
 പിന്നെ ബിനു ചേട്ടന്റെ വക  ത്യശ്ശൂര്‍  പൂരത്തിന്റെ വെടി കെട്ടു പോലെ  എന്നാലുംനീ എന്നെ മഹാ വഴക്കാളിയായി മനസ്സില്‍ കരുതിയല്ലോ . ഞാന്‍ ഇതു ഇപ്പോള്‍ തന്നെ എല്ലാവരോടും പറയും  എന്നും പറഞ്ഞു കൊച്ചു കുട്ടികള്‍ വാശി പിടിക്കുന്ന പോലെ ബഹളം തുടങ്ങി . ഭാര്യയും , കുഞ്ഞുമുള്ള  ഒരു  മനുഷ്യനാണ്‍ കൊച്ചു കുട്ടിയെ പോലെ ബഹളം വയ്ക്കുന്നതു എന്നോര്‍ത്തപ്പോള്‍   അവള്‍ക്ക്  ചിരിയും  ആ മനുഷ്യനോട് വല്ലാത്ത സഹതാപം തോന്നി .
ബിനു ചേട്ടന്‍ :ഞാന്‍ അപ്പോഴേ  സുനില്‍ അണ്ണനോട് പറഞ്ഞു . നീ ഇങ്ങനെ തന്നെ പറയും എന്ന്‌ 
                                                      ശ്ശോ  ഈ ചേട്ടനോടു ഇനി എന്ത്  പറയും . കുറെ നേരം  സംസാരിച്ച ശേഷം  അവള്‍ക്ക് ആ ചേട്ടനെ കുറിച്ചുണ്ടായിരുന്ന തെറ്റിദ്ധാരണ മാറി കിട്ടി . പൂച്ച നടക്കുന്ന പോലെയുള്ള വളരെ പതിഞ്ഞ ശബ്ദം.
 ഒരു കാര്യം അവള്‍ക്ക് മനസ്സിലായി .  പുറമേയ്ക്ക്  ആളു വലിയ ചൂടന്‍ ആയി അഭിനയിക്കുമെങ്കിലും ഉള്ളു കൊണ്ട് പാവം ആണ് എന്ന്‌ .
 ജീവിതത്തില്‍ പലപ്പോഴും ഇങ്ങനെയാണ്‍ . പലപ്പോഴും കൂടുതല്‍  വഴക്കുണ്ടാക്കുന്നവര്‍ ആകും നമ്മെ കൂടുതല്‍ സ്നേഹിക്കുന്നത് എന്നവള്‍ക്കു മനസ്സിലായി  

18 comments:

  1. മുമ്പ് പോസ്റ്റ് ചെയ്തിരുന്നു അല്ലേ പ്രീതാ?
    വായിച്ച ഓര്‍മ്മയുണ്ട്

    ReplyDelete
  2. ശരിയാണ് .പുറമെ കാണുന്നത് പോലെയല്ല പലരും.ബഹളത്തിന്റെയും വഴക്കിന്‍റെയും അപ്പുറത്ത് സ്നേഹം ഉള്ള ഒരു മനസ്സുണ്ടാവും.

    ReplyDelete
  3. ഇല്ല അജിത് ഭായ് ആദ്യം ആയാണ്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. വായിച്ചു അഭിപ്രായം പറഞ്ഞതിന്‍ നന്ദി ഭായ്

    ReplyDelete
  4. ശരിയാണ്‍ വെട്ടത്താന്‍ ചേട്ടാ. വായിച്ച് അഭിപ്രായം പറഞ്ഞതിന്‍ നന്ദി

    ReplyDelete
  5. ഒരു വ്യക്തിയെ ശരിയായി മനസ്സിലാക്കുമ്പോഴാണ് അയാളുടെ നന്മ അറിയാന്‍ കഴിയൂ. ഗൗരവമുള്ള മുഖഭാവം നോക്കി അയാളുടെ രീതികളും അങ്ങിനെയാണ് എന്ന് കരുതുന്നത് അബദ്ധമാണ്.

    ReplyDelete
  6. നന്നായിരിക്കുന്നു.
    അടുത്തറിയുമ്പോഴാണ് ഓരോരുത്തരേയും പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്നത്.
    ആശംസകള്‍

    ReplyDelete
  7. കൊള്ളാം കേട്ടോ തന്റെ കണ്ടെത്തല്‍
    കണ്ടിട്ട് കുറച്ചുനാള്‍ ആയി എവിട്യാ ഇപ്പോള്‍
    ആശംസകള്‍

    ReplyDelete
  8. ശരിയാണ്‍ റാംജി ഭായ് . വായിച്ചു അഭിപ്രായം പറഞ്ഞതിന്‍ നന്ദി

    ReplyDelete
  9. നന്ദി സി.വി ചേട്ടാ . വായിച്ചു അഭിപ്രായം പറഞ്ഞതിന്‍ നന്ദി

    ReplyDelete
  10. എന്താ മധു . വായിച്ചു അഭിപ്രായം പറഞ്ഞതിനു നന്ദി

    ReplyDelete
  11. ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ട് നൌഷാദ് ഭായ്. വായിച്ചു അഭിപ്രായം പറഞ്ഞതിനു നന്ദി

    ReplyDelete
  12. കഥ നന്നായിട്ടുണ്ട്. ആശംസകള്‍.

    ReplyDelete
  13. പ്രീതയെ ആരാണ്ട് വിളിച്ച് പറ്റിച്ചു എന്നു പറഞ്ഞാല്‍ പോരേ..... ഹഃഹഹഹ... എങ്കിലും നല്ല ഭാവന..... ആശംസകള്‍ ....

    ReplyDelete
  14. നന്ദി ഉദയപ്രഭന്‍ ഭായ്

    ReplyDelete
  15. കുര്യച്ചന്‍ മനസ്സിലായി അല്ലേ. നന്ദി കുര്യച്ചാ

    ReplyDelete
  16. അതാണ്‍ ജീവിതം . ആശംസകള്‍

    ReplyDelete
  17. നന്ദി വിങ്ങ്സ്

    ReplyDelete