Thursday, August 2, 2012

നാന്‍സിയും, അമ്മയും പിന്നെ ജോബിയും


16 -6-2012 :- രാവിലെ ഉറക്കമുണര്‍ന്നു നാന്‍സി . കാരണം അവളുടെ കൂട്ടുകാര്‍  അവളെ  കാണാന്‍ വരികയാണ് . അതിന്‍റെ സന്തോഷത്തിലാണ് അവള്‍. ഉറക്കമുണര്‍ന്നു പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞു നിശബ്ദതയിലായിരുന്ന വിദൂര സംഭാക്ഷണ യന്ത്രം (ഫോണ്‍ ) നല്ല ശബ്ദത്തില്‍ വച്ചു. ഒരു 8 മണിയോട് കൂടി നാന്‍സി കുളി മുറിയിലേയ്ക്ക് പോയി . ഫോണ്‍ മേശപുറത്ത്‌ വച്ചിട്ടാണ് പോയത് . അമ്മ അടുക്കളയില്‍ തിരക്കിട്ട പണിയിലാണ് . സാധാരണ അവള്‍ കുളിമുറിയില്‍ പോകുമ്പോള്‍ ഫോണ്‍ ഓഫ്‌ ചെയ്യുകയാണ് പതിവ് ഇന്നു അങ്ങനെ ചെയ്‌താല്‍ അവളുടെ  കൂട്ടുകാര്‍ വഴിയറിയാതെ വിഷമിക്കുമല്ലോ എന്ന്‌ കരുതിയാണ് ഫോണ്‍ ഓഫ്‌ ചെയ്യാത്തത് . കുളി മുറിയിലിരുന്നു തുണി കഴുകുമ്പോള്‍ ഫോണ്‍ ശബ്ദിക്കുന്നു . അവളുടന്‍  അമ്മയോട്  ആ ഫോണ്‍ എടുകാന്‍ പറഞ്ഞു . ചിലപ്പോള്‍ കുട്ടികള്‍ ആകും . വഴി ചോദിക്കാന്‍ എന്ന്‌ . അമ്മ വന്നു ഫോണ്‍ എടുത്തു .
അപ്പോള്‍ അതില്‍ കൂടി ഒരു ശബ്ദം
വിളിച്ചയാള്‍ : ഞാന്‍ ചാല മാര്‍ക്കറ്റില്‍ നിന്നാണ് . 15 -6 -2012 പച്ചക്കറികള്‍ക്ക് വില കൂടുതല്‍ ആയിരുന്നു . എന്ന്‌ വിലക്കുറവു ഉണ്ട് . നിങ്ങള്‍ പച്ചക്കറികള്‍ക്ക് നിര്‍ദ്ദേശം ( ഓര്‍ഡര്‍ ) തന്നിരുന്നില്ലേ എന്ന്‌
അമ്മ : ഇല്ല നിങ്ങള്‍ക്ക്‌ ആള് മാറിയതാകും ഇതു നാന്‍സിയുടെ വീട് ആണ് എന്ന്‌
അപ്പോള്‍ ആള്‍ : നിങ്ങള്‍ക്ക്‌ ഇന്നു പച്ചക്കറികള്‍ ആവശ്യമുണ്ടല്ലോ എന്ന്‌
നാന്‍സി  : അമ്മ പരിചയമില്ലാത്തവരോട് പേര് ഒന്നും പറയണ്ട . പിന്നെ അവന്‍ മാര്‍ ഈ പേരും പറഞ്ഞു ശല്യം തുടങ്ങുമെന്ന് . അമ്മ കോള്‍ കട്ട് ചെയ്യ് എന്ന്‌  അവള്‍  പറഞ്ഞു . അമ്മ കോള്‍ കട്ട് ചെയ്തു തിരിഞ്ഞപ്പോള്‍ അതാ വീണ്ടും ബെല്ലടിക്കുന്നു. അമ്മ വീണ്ടും വന്നു ഫോണ്‍ എടുത്തു. അപ്പോള്‍ മറുപുറത്തു നിന്നു വീണ്ടും
ഹലോ ചേച്ചി ഇതു ഞാനാ മായാവി എന്ന ജോബി
അമ്മ: ഏതു മായാവി ? ഏതു ജോബി
മറു പുറത്തു : ഞാന്‍ നാന്‍സിയുടെ സുഹ്യത്ത് മജീഷ്യന്‍ ജോബി
അമ്മ : കുഞ്ഞേ നീ ഫോണ്‍ വച്ചിട്ട് പോകു. എനിയ്ക്ക് കളിച്ചോണ്ട് നില്‍ക്കാനുള്ള സമയമില്ല . 10 -60 വയസുള്ള ഒരാളാ ഞാന്‍. എന്ന്‌ പറഞ്ഞു അമ്മ കോള്‍ കട്ട് ചെയ്തു

അത് കഴിഞ്ഞു ദാ  ജാന്‍സി വിളിക്കുന്നു . ചേച്ചി ജോബി ചേട്ടന്‍ പറ്റിക്കാന്‍ വേണ്ടി വിളിച്ചതാ. ചേട്ടന് വലിയ വിഷമം . ചേച്ചി എന്തോ വഴക്ക് പറഞ്ഞു എന്ന്‌ . ഹേയ് ഒരു പ്രശ്നവുമില്ലല്ലോ . നിന്നെ വെറുതെ പറ്റിക്കാന്‍ പറഞ്ഞതാകും എന്ന്‌ പറഞ്ഞു നാന്‍സി കോള്‍ കട്ട്‌ ചെയ്തു . കുറച്ചു കഴിഞ്ഞു രാജ് കുമാര്‍ വിളിച്ചു ജോബിയോട് 60 വയസുണ്ടോ എന്ന്‌ പറഞ്ഞോ എന്ന്‌ ചോദിച്ചു .നാന്‍സി ഇല്ല. അങ്ങനെ ഒരു സംഭവമേ ഇല്ല . സത്യത്തില്‍ അവള്‍ ഈ കാര്യം മറന്നു പോയി. അത് മാത്രമല്ല ജോബി എന്ന്‌ പറയുമ്പോള്‍ അവളുടെ മനസ്സില്‍  ജോണി എന്നാണു . അവള്‍ ആ കുട്ടിയോട് നല്ല രീതിയിലാണല്ലോ സംസാരിച്ചത് എന്ന്‌ ഓര്‍ത്തു . പെട്ടെന്നാണ് അവള്‍ക്ക് ആ സംഭവം ഓര്‍മ്മ വന്നത് . അവള്‍ കോള്‍ ലിസ്റ്റ് എടുത്തു നോക്കി പരിചയമില്ലാത്ത നമ്പര്‍ .അവള്‍ പെട്ടെന്നു തന്നെ  ജോണിയോട് ചോദിച്ചു ഇത് അവന്‍റെ നമ്പര്‍ ആണോ എന്ന്‌ . അല്ല എന്ന്‌ പറഞ്ഞു ജോണി . പിന്നെ അവള്‍ ആ നമ്പറില്‍ രണ്ടും കല്പിച്ചു വിളിച്ചു അപ്പോഴാണ്‌ കാര്യങ്ങളുടെ  കിടപ്പ് അവള്‍ക്കു മനസ്സിലായതും  ആളെ പിടി കിട്ടിയതും . ആദ്യമേ നാന്‍സിയുടെ  വീടല്ലേ എന്ന്‌ ചോദിച്ചാല്‍ മതിയായിരുന്നു . പാവം ജോബി . എന്നിട്ട് അവിടെ വന്നിട്ട് നാണം കാരണം കുറെ നേരം വെളിയില്‍ നിന്നിട്ടാ അകത്തു കയറിയത് .ജോബി ചേട്ടന്‍ നല്ലൊരു മാജിക്ക് കാരന്‍ കൂടിയാണ്‍

വാല്‍കഷ്ണം ; മാജിക്ക് കാട്ടി ആളെ പറ്റിക്കുന്ന പോലെ ഫോണ്‍ ചെയ്തു ആളെ പറ്റിക്കാന്‍ നോക്കിയാല്‍  തിരിച്കു പണി കിട്ടും . ജാഗ്രത പാലിക്കുക  

9 comments:

 1. ഇഷ്ടപ്പെട്ടു.കുറച്ചുകൂടി എഴുതി മുഴുവനാക്കാമായിരുന്നു.ആശംസകള്‍.

  ReplyDelete
 2. അതെയതെ...പൂര്‍ണ്ണമായില്ലെന്നൊരു തോന്നല്‍

  ReplyDelete
 3. ethu nadanna sambhavamanu vettathaan chettaa and ajith bai.

  ReplyDelete
 4. തുടര്‍ന്നെഴുതിക്കോളു.നന്നായിട്ടുണ്ട്‌.
  ആശംസകള്‍

  ReplyDelete
 5. നന്ദി സി.വി ചേട്ടാ

  ReplyDelete
 6. പ്രീതയിലെ ...കഥാകാരി ഒന്നുകൂടെ ശ്രമിച്ചാല്‍ ഈ "കൂട്ടുകാര്‍" നല്ല ഒരു വായനാനുഭവം ആയിരിക്കും ഞങ്ങള്‍ക്ക്‌ നല്‍കുക.
  ആശംസകള്‍ ......

  ReplyDelete
 7. ശ്രമിക്കാം മുജീബ് ഭായ്. വായിച്ചു അഭിപ്രായം പറഞ്ഞതിന്‍ നന്ദി

  ReplyDelete
 8. അയ്യോ പാവം ജോബിയേട്ടന്‍ . ഹു ഹു ഹു

  ReplyDelete
 9. അതെ പാവം ജോബിയേട്ടന്‍. നന്ദി വിങ്ങ്സ്

  ReplyDelete