Friday, July 22, 2011

ശാപം

കിടക്കയില്‍ കിടന്നു കൊണ്ട് ജനലില്‍ കൂടി പുറത്തേയ്ക്ക് നോക്കിയപ്പോള്‍ കണ്ണുകളറിയാതെ നിറഞ്ഞു പോയി . എന്താണിങ്ങനെ? സമൂഹത്തിന്റെ മനസാക്ഷി മരവിച്ചു പോയോ ? അതോ എല്ലാവര്‍ക്കും ഇങ്ങനെയൊരനുഭവമാണോ ഉണ്ടാകുന്നത് ? ആ സംഭവമെന്നെവല്ലാതെ ദുഖിപ്പിച്ചു . ആത്മഹത്യ ചെയ്താലോയെന്നുകൂടി ചിന്തിച്ചു പോയി . ഏതാനും ദിവസം മുന്‍പാണ് എന്‍റെ വീടിനടുത്തുള്ള ഒരു ചേച്ചിയെന്നോടു ചോദിച്ചു നമ്മുക്കൊരു കുടുംബശ്രീ യൂണിറ്റ് രൂപികരിച്ചാലോയെന്നു . ആലോചിച്ചപ്പോള്‍ നല്ലോരാശയമാണെന്നെനിയ്ക്കും തോന്നി . ഇപ്പോളെല്ലാം കുടുംബശ്രീ വഴിയാണല്ലോ . എന്‍റെ മനസിലോരുപാട് നാളായുണ്ടായിരുന്ന നല്ലനല്ല കാര്യങ്ങള്‍ ഇതുവഴി ചെയ്യാമല്ലോ എന്നാലോചിച്ചപ്പോള്‍ എനിക്കൊത്തിരി സന്തോഷം തോന്നി . പിന്നെല്ലാം വളരെപ്പെട്ടെന്നായിരുന്നു . പഞ്ചായത്ത് മെമ്പറെ വിളിച്ചു കര്യമവതരിപ്പിച്ചപ്പോള്‍ മെമ്പറുടെ ഭാഗത്തു നിന്ന് നല്ല പ്രോത്സാഹനമാണ് കിട്ടിയത് . അതിനു വേണ്ടി 12 ആള്‍ക്കാരെ സംഘടിപ്പിച്ചു കുടുംബശ്രീ രൂപികരിച്ചു . ആദ്യം 12 അംഗങ്ങളുണ്ടായിരുന്നതില്‍ നിന്ന് 17 അംഗങ്ങളായുയര്‍ന്നു

പ്രസിഡന്റ്റിനെയും, സെക്രട്ടറിയെയും വിവിധ വോളണ്ട്രിമാരെയും തെരഞ്ഞെടുത്തു . പഞ്ചായത്ത് മെംമ്പറും , സി.ഡി. എസ് ചെയര്‍ പേഴ്സണും , എ.ഡി.എസ് സെക്രട്ടറിയും, ആശാവര്‍ക്കറുമായ പ്രീത ചേച്ചി എന്നിവരും 16 അംഗങ്ങളും കൂടി 20.3.2011 ല്‍ എന്‍റെ വീട്ടില്‍ കൂടുകയും സി .ഡി .എസ് ചെയര്‍പെഴ്സണ്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറഞ്ഞു തരികയും ചെയ്തു. അങ്ങനെ എന്‍റെ ശ്രമം വിജയത്തിലെത്തിയെന്നുക്കരുതി ഒത്തിരി സന്തോഷിച്ചു . ആവണി എന്ന് കുടുംബശ്രീയ്ക്ക് പേരുമിട്ടു . പക്ഷേ പ്രശ്നങ്ങള്‍ അവിടന്ന് തുടങ്ങുകയാനുണ്ടായത്. 17 അംഗങ്ങളില്‍ സെക്രട്ടറിയും . മറ്റുരണ്ടഗങ്ങളും അവരുടെ വ്യക്തിപരമായ കാരണങ്ങളാല്‍ പിരിഞ്ഞു പോയി .പിന്നെ സെക്രട്ടറിയാകാനാരുമില്ല . ഇത്രയും കഷ്ട്ടപ്പെട്ടുണ്ടാക്കിയ കുടുംബശ്രീ പിരിച്ചു വിടാന്‍ സങ്കടം തോന്നി .എല്ലാവരും ഒരുപോലെ പറഞ്ഞതിനാല്‍ ഞാന്‍ സെക്രടറി സ്ഥാനം ഏറ്റെടുത്തു . അപ്പോളെനിയ്ക്ക് കുറച്ചൂടി സന്തോഷം തോന്നി . സി .ഡി .എസ് ഓഫീസറും , പ്രീത ചേച്ചിയും , മെംമ്പറും , കോഴിക്കോടുള്ള 2 കൂട്ടുകാരും ഒരുപാട് പ്രോത്സാഹിപ്പിച്ചു . അങ്ങനെ പഞ്ചായത്തില്‍ കുടുംബശ്രീ രജിസ്റ്റര്‍ ചെയ്തു . വേങ്ങോട് ചന്തയ്ക്കു സമീപമുള്ള റാംടെക് കമ്പ്യൂട്ടര്‍ സെന്ററില്‍ നിന്നും പാസ്‌ ബുക്കും ചെയ്തു വാങ്ങി . ഏറ്റവും വലിയ കടമ്പ ബാങ്കില്‍ അക്കൗണ്ട്‌ തുടങ്ങുകയെന്നുള്ളതായിരുന്നു. എനിയ്ക്ക് പോകാന്‍ കഴിയാത്തതിനാല്‍ പ്രസിഡന്റും , ഒരംഗവും കൂടി ബാങ്കില്‍ പോയി മാനേജരെ കണ്ടു കാര്യമവതരിപ്പിച്ചു . പ്രസിഡന്റ്റിനെയും, സെക്രട്ടറിയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട്‌ തുടങ്ങുന്നതിനു വേണ്ടി സമ്മതിച്ചു . അങ്ങനെ 9.05.2011 ല്‍ ആശുപത്രിയില്‍ പോകും വഴി പോത്തന്‍കോട് എസ് .ബി .ടി യില്‍ അക്കൗണ്ട്‌ തുടങ്ങുന്നതിനായി അംഗത്വഫോറവുമായി പ്രസിഡന്റ്* ബാങ്കിലേക്ക് പോയി . ബാങ്കുകാര്‍ പറഞ്ഞതനുസരിച്ച് അവര്‍ പറഞ്ഞ സ്ഥലത്തെല്ലാം ഞാനൊപ്പിട്ടു കൊടുത്തു .

പക്ഷേ ബാങ്ക് മാനേജര്‍ അക്കൗണ്ട്‌ തന്നില്ല . അയാള്‍ യാതൊരു ദയയും കാണിക്കാതെ ക്രുരമായി പെരുമാറി . വികലാംഗയായ (ആ പദം ഉപയോഗിക്കാന്‍ പോലും പാടില്ലാത്തതാണ്) ഒരാള്‍ സെക്രട്ടറിയായാല്‍ പറ്റില്ലയെന്ന് അദ്ദേഹം പറഞ്ഞു . നിരാശയോടെ അതിലേറെ സങ്കടത്തോടെ ഞാന്‍ ആശുപത്രിയിലേയ്ക്ക് പോയി . ആശുപത്രിയില്‍ അഡ്മിറ്റായ ഞാന്‍ കിടക്കയില്‍ കിടന്നുകൊണ്ട് ഒരുപാട് സങ്കടപ്പെട്ടു . എന്താണ് ഞാന്‍ ചെയ്ത തെറ്റ് ? എനിയ്ക്ക് അംഗവൈകല്യം വന്നതാണോ ?ഒരു പെണ്ണായത്കൊണ്ട് പലപ്പോഴും പല പരിമിതികളുമുണ്ടായിട്ടുന്ദ് . ആ പരിമിതികളെ ചിലപ്പോഴെങ്കിലും മറികടക്കാന്‍ എനിയ്ക്ക് കഴിഞ്ഞിട്ടുമുണ്ട് . എല്ലാ കാര്യത്തിലും പിന്തുണ നല്‍കാറുള്ള എന്റമ്മ പോലും ഈ കാര്യത്തിലെന്നെ ഒരുപാട് കുറ്റപ്പെടുത്തി . കാലില്ലാത്ത നീയാണോ സെക്രടറിയാകുന്നതെന്നു ചോദിച്ചു . അത് കേട്ടപ്പോളനിയ്ക്ക് സങ്കടം കൂടുകയാണ് ഉണ്ടായത്.

അംഗവൈകല്യമുള്ളവര്‍ സമൂഹത്തിലുയര്‍ന്നു വരണമെന്ന് മുറവിളികൂട്ടുന്നവരാണ് നമ്മുടെയിടയിലുള്ളവര്‍ . ഇങ്ങനെയൊരു പ്രശ്നമുണ്ടായപ്പോള്‍ ഞാന്‍ കുറച്ചാള്‍ക്കാരെ വിളിച്ചെന്റെ സങ്കടം പറഞ്ഞു . നോക്കാമെന്ന് പറഞ്ഞതല്ലാതെ ആരും മുന്നോട്ടു വന്നില്ല . പഞ്ചായത്തധികൃതരുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിട്ടും എന്തുകൊണ്ടാണ് മാനേജര്‍ അക്കൗണ്ട്‌ തരാത്തത് . ഞാന്‍ മാനേജരെ വിളിച്ചു കാര്യങ്ങള്‍ ചോദിച്ചു . അപ്പോള്‍ അദ്ദേഹം കുറെ ന്യായീകരണങ്ങള്‍ പറഞ്ഞു . ലോണ്‍ എടുക്കുന്നതിനും മറ്റും സെക്രട്ടറി വരണം . അങ്ങനെ കുറെ കാര്യങ്ങള്‍ . അതൊന്നും അയാളെ ബാധിക്കുന്ന കാര്യങ്ങളല്ല . കുടുംബശ്രീ അംഗങ്ങളെന്നെ പിന്തുണയ്ക്കുന്നുണ്ട് . ചിലപ്പോളൊരുതവണ പോകേണ്ടി വരുന്നതിനു പകരം രണ്ടു തവണ പോകേണ്ടി വരും . ഞാന്‍ അയാളോട് വിശദമായി കാര്യങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അക്കൗണ്ട്‌ തരാമെന്നു പറഞ്ഞു . അപ്പോഴേക്കും ആദ്യം പിന്തുണച്ചിരുന്ന അംഗങ്ങള്‍ ബാങ്കില്‍ അക്കൗണ്ട്‌ തുടങ്ങാന്‍ താമസിച്ചതിന്റെ പേരില്‍ പ്രശ്നമുണ്ടാക്കാന്‍ തുടങ്ങി .അങ്ങനെ ഞാന്‍ ആ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചു . ഇത്രയും കഷ്ട്ടപെട്ടുണ്ടാക്കിയ കുടുംബശ്രീയെ പിരിച്ചു വിടാന്‍ മനസ് വന്നില്ല. പഞ്ചായത്ത് മെംമ്പറെ വിളിച്ചു കൂട്ടി പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തു.

ഒരു കാര്യമെനിയ്ക്ക് മനസ്സിലായി . വൈകല്യമൊരു ശാപമാണ് . അവരവരുടെ പ്രശ്നം വരുമ്പോള്‍ അവരവര്‍ മാത്രമേ കാണുകയുള്ളൂ . കോഴിക്കോടുള്ള എന്റൊരു സുഹൃത്ത് മാത്രമെന്നെ ഒരുപാട് ആശ്വ സിപ്പിച്ചു. അദ്ദേഹം എന്നോട് പറഞ്ഞു . ബാങ്കില്‍ അക്കൗണ്ട്‌ എടുക്കാത്തതിന്റെ പേരില്‍ അംഗങ്ങള്‍ ബഹളം വച്ച് എങ്കില്‍ പിന്നെ നീ എന്തിനാ അതിലിത്ര വിഷമിക്കുന്നത് . നിന്റെ കുഴപ്പം കൊണ്ടല്ലല്ലോ ബാങ്കില്‍ അച്കുന്ദ് കിട്ടാത്തത് എന്ന് . ആലോചിച്ചപ്പോള്‍ ശരിയാണെന്നെനിയ്ക്കും തോന്നി . എന്നെ ഈയൊരു ഘട്ടത്തില്‍ ഒരുപാട് ആശ്വസിപ്പിച്ച ആ നല്ല മനുഷ്യനേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ .

14 comments:

 1. പ്രീത ...വിഷമിക്കണ്ട ...സ്ഥാനങ്ങളില്‍ ഒരു കര്യമുമില്ല്ല ...പ്രവര്‍ത്തിയാണ് പ്രാധാന്യം ..അതിനുള്ള സന്മനസ്സും
  ഏകാന്തത ...മനസ്സിനെ കിഴടക്ക്കാതെ നോക്കുക
  എഴുതിയ ശൈലി ഇഷ്ട്ടയിട്ടോ
  സ്നേഹത്തോടെ...
  പ്രദീപ്‌

  ReplyDelete
 2. വിഷമമൊന്നുമില്ല . ഇത്രയൊക്കെ എത്താന്‍ പറ്റിയത് തന്നെ ദൈവത്തിന്‍റെ കൃപ . എപ്പോളിനിയ്ക്ക് ഒരുപാട് സന്തോഷം മാത്രമേ ഉള്ളൂ. ദൈവം കരുണാമയനാണ്‌. അന്ന് ഞാന്‍ ഒരുപാട് സങ്കടപ്പെട്ടുയെങ്കിലും അതിലും വലിയ നേട്ടങ്ങള്‍ തന്നു ആ കര്‍ത്താവെന്നെ ഒരുപാടനുഗ്രഹിച്ചു .

  ReplyDelete
 3. angane onnum vijarikkanda. njangal ninte koode und

  ReplyDelete
 4. രണ്ടു കയ്യും കാലും മറ്റ് ശാരീരിക വൈകല്യങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്ക് ചെയ്യാന്‍ പറ്റാത്ത എന്തെല്ലാം കാര്യങ്ങള്‍ ആണ് പ്രീത ചെയ്യുന്നത്. കല ഒരു അനുഗ്രഹം ആണ്. പിന്നെ വിഷമം ഓരോരുത്തര്‍ക്കും ഓരോ വിധത്തില്‍ ഉണ്ടാകും. ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചും നടക്കുന്നവര്‍ സന്തോഷവന്മാര്‍ ആകണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല... സത്യം പറഞ്ഞാല്‍ എനിക്ക് പ്രീതയോടെ അസൂയ ആണ് തോന്നുന്നത്. ഇതുപോലെ ഒരു മിനിട്ട് പോലും സമയം പാഴാക്കാതെ അധ്വാനിച്ചു ജീവിക്കുന്ന എത്രപേര്‍ ഉണ്ടാകും. പ്രീത അനുഗ്രഹീത കലാകാരിയാ ...

  ReplyDelete
 5. കുടുംബശ്രീ ജീവിതത്തിന്റെ അവസാന വാക്കല്ല. ഇതൊരു നിസ്സാര കാര്യം. ഈ പ്രവാഹിനി ഇനിയും ഒഴുകണം . നെറി കെട്ട ഈ ലോകത്തിന്റെ നേരുകേടുകളെ തമസ്കരിക്കുക.എല്ലാവര്‍ക്കും വേണ്ടത് സ്വാര്‍ഥതയുടെ സിംഹാസനങ്ങള്‍ ആണ് . പക്ഷെ ഞാന്‍ പ്രീതയോടൊപ്പം , ഐക്യ ദാര്‍ട്ട്യവുമായി ഉണ്ട്. എന്നെ പോലെ ആയിരങ്ങള്‍...

  ReplyDelete
 6. asooya pedan mathram ayittu onnum njan cheyyunnilla abi.

  ReplyDelete
 7. nanni the sun brother. eniyum munnottulla yathrayil ennodoppam undaakumennu karuthunnu.

  ReplyDelete
 8. പ്രീതി ചേച്ചി ആരൊക്കെ എങ്ങനെ ഒക്കെ നമ്മെ നോവിച്ചാലും
  എല്ലാം കാണുന്ന ഒരാള്‍ നമ്മോടൊപ്പം ഉണ്ടെന്നു വിചാരിച്ചു
  ജീവിതം മുന്നോട്ടു കൊണ്ടുപോവുക അപ്പോള്‍ ഒന്നും ജീവിതത്തില്‍
  തടസം ആകില്ല ഏതു പ്രതിസന്തിയും തരണം ചെയ്യാന്‍ ചേച്ചിയെ
  ദൈവം അനുഗ്രഹിക്കട്ടെ സ്നേഹത്തോടെ സ്വന്തം വിനയന്‍

  ReplyDelete
 9. Replies
  1. ഉം ശരി അനീഷ്‌

   Delete
 10. ചേച്ചി നമ്മുടെ ഒക്കെ ജീവന് വല്ല ഗ്യാരണ്ടിയും ഉണ്ടോ ആരാ എപ്പഴാ എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. എല്ലാ ശരീരവും മരണം അറിയുക തന്നെ ചെയ്യും

  ReplyDelete
  Replies
  1. ശരിയാ . നന്ദി 123

   Delete